ലിബു ജോസഫ് (36) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജെഴ്സി: നിലമ്പൂര്‍ ചിറയില്‍ കുടുംബാംഗം ജോസഫ് സി ജോണിന്റേയും മേഴ്‌സി ജോസഫിന്റേയും പുത്രന്‍ ലിബു ജോസഫ് (36) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ന്യൂയോര്‍ക്ക് കോണി ഐലന്റ് ആശുപത്രിയില്‍ രജിസ്‌ട്രേഡ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

ജിറ്റു കൊട്ടാരത്തില്‍ (സ്റ്റാറ്റന്‍ ഐലന്റ് സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം) ഭാര്യയും, ഇഷാന്‍ ജോസഫ് ഏക പുത്രനുമാണ്.

ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്റിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയാംഗമാണ്.

ലിയ ജോയി, ലിഷ ജോസഫ്, ലിഞ്ചു ജോസഫ്, ലീല ജോസഫ് (എല്ലാവരും സ്റ്റാറ്റന്‍ ഐലന്റ്) എന്നിവര്‍ സഹോദരിമാരാണ്.

ജയ് ജോയി, ലിബിന്‍ പാപ്പച്ചന്‍, ടോം ജോസഫ്, സുബിന്‍ മോനി എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും, ജോവാന്‍ ജോയി, മിറിയം ജോയി, സാറാ ലിബിന്‍ എന്നിവര്‍ സഹോദരീ പുത്രിമാരുമാണ്.

പൊതുദര്‍ശനം: മെയ് 21 ബുധനാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 9:00 മണിവരെ മാത്യു ഫ്യൂണറല്‍ ഹോമില്‍ (Matthew Funeral Home, 2508 Victory Blvd., Staten Island, New York 10314 ).

സംസ്‌കാര ശുശ്രൂഷകള്‍: മെയ് 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷനില്‍ (Blessed Kunjachan Syro Malabar Catholic Mission (St. Joseph Roman Catholic Church, 466 Tompkins Ave., Staten Island, New York 10305). തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യൂ സെമിത്തേരിയില്‍ (Fairview Cemetery, 1852 Victory Blvd., Staten Island, New York 10314).

Print Friendly, PDF & Email

Leave a Comment

More News