പായ്ക്കാട്ട് ഉമ്മൻ മാത്യു സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്): പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട് കുടുംബാംഗമായ ഉമ്മൻ മാത്യു (രാജു) സ്റ്റാറ്റൻ ഐലൻഡിൽ ഇന്ന് അന്തരിച്ചു. ന്യൂയോർക്ക് സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഇടവകയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷനിൽ വിവിധ ചുമതലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടവക ബോർഡ് ഓഫ് ട്രസ്റ്റിയിൽ നിരവധി തവണ അംഗമായിരുന്നു. സി.എസ്.ഐ. നോർത്ത് അമേരിക്കൻ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1980-കളിൽ ന്യൂയോർക്കിൽ സ്ഥാപിതമായ സിന്ധു ട്രാവൽസിന്റെ സ്ഥാപകനും ഉടമയുമായിരുന്നു. വിശ്വാസമാർന്ന ബിസിനെസ്സ് ശൈലിയിലൂടെ പതിറ്റാണ്ടുകൾ നിരവധിപേർക്ക് സഹായകരമായ സേവനം നൽകിയിട്ടുള്ള വ്യക്തിയായിരുന്നു പരേതൻ. ഭാര്യ അമ്മിണി മാത്യു. മക്കൾ: ജിനു, സജു, സിന്ധു. അഞ്ച് കൊച്ചുമക്കളുമുണ്ട്. സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News