തിരുവല്ല: ഇരവിപേരൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അറിയപ്പെടുന്ന സാഹിത്യകാരനും, 32 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, മികച്ച അധ്യാപകനും, അറിയപ്പെടുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തൻപുരയിൽ ശ്രീ. ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു. സംസ്ക്കാരം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും. മാരാമൺ കളത്തൂർ തേവർത്തുണ്ടിയിൽ കുടുംബാംഗമായ ശ്രീമതി മേരി ചെറിയാൻ ആണ് ഭാര്യ. (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.എ ഹൈസ്കൂൾ, മാരാമൺ). ദീപു (യു.എസ്.എ), ദിലീപ് (യു.കെ), ദീപ്തി (കാനഡ) എന്നിവർ മക്കളും, ദീപം (യു.എസ്.എ), ടീന (യു.കെ), ജൂബിൻ (കാനഡ) എന്നിവർ മരുമക്കളും, ദിയ, അയാൻ, ആരൺ എന്നിവർ കൊച്ചുമക്കളുമാണ്. 1941-ൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂരിൽ ജനിച്ച ഇദ്ദേഹം, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, തിരുവല്ല മാർത്തോമ്മാ കോളേജിൽ മത്തമാറ്റിക്സ് ഐച്ഛിക…
Category: OBITUARY
റെയ്ച്ചൽ ഉമ്മൻ ന്യൂജേഴ്സിയിൽ നിര്യാതയായി
ബർഗൻ ഫീൽഡ് : കല്ലൂപ്പാറ കൈതയിൽ മുണ്ടകക്കുളത്തിൽ ജോർജ്ജ് ഉമ്മന്റെ ( തമ്പാച്ചൻ) സഹധർമ്മിണി റേച്ചൽ ഉമ്മൻ ( മോളി ) (74) ന്യൂ ജേഴ്സിയിലെ ബെർഗൻഫീൽഡിൽ ഫെബ്രുവരി 12 ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു . പരേത പത്തനംതിട്ട ഉതിമൂട് ഇളവട്ട കുടുംബാംഗമാണ് . ബെർഗൻ ഫീൽഡ് റീജിയണൽ മെഡിക്കൽ സെന്ററിൽ മുപ്പത് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് . മക്കൾ: തോമസ് ജോർജ്ജ് ( ജോമോൻ ) ന്യൂ ജേഴ്സി , ജോളി ആഡംസ് ( ഒഹായോ ). മരുമക്കൾ: ഷാരൻ ( ന്യൂ ജേഴ്സി ) , ആഡംസ് ( ഒഹായോ ). കൊച്ചുമക്കൾ : ഇസബെല്ല , സോഫിയ , റെയ്ച്ചൽ , റിയ . വിസിറ്റേഷൻ ആൻഡ് സെലിബ്രേഷൻ ഓഫ് ലൈഫ് : 2025, ഫെബ്രുവരി 14 വെള്ളിയാഴ്ച 4pm –…
ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺഡേ സ്കൂൾ അദ്ധ്യാപികയായും ദീർഘ വർഷങ്ങൾ പ്രവർത്തിച്ചു. പരേത പുന്നക്കാട് കുഴിമ്പാറ കുടുംബാംഗമാണ്. 1984 ൽ അമേരിക്കയിൽ എത്തിയ പരേത ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെയും ലോസ് ആഞ്ചലസ് മാർത്തോമാ ഇടവകയിലെയും സജീവ സാന്നിധ്യമായിരുന്നു. പരേതയുടെ 100-ാം ജന്മദിനത്തോടബന്ധിച്ചു ഹൂസ്റ്റൺ മേയർ സിൽവെസ്റ്റെർ ടെർണെർ 2023 ജനുവരി 15 “ചിന്നമ്മ തോമസ് ഡേ” യായി പ്രഖ്യാപിക്കുകയും പെയർ ലാൻഡ് മേയർ കെവിൻ കോൾ “മംഗളപത്രം” നൽകി ആദരിക്കുകയും ചെയ്തിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡനും ജന്മദിനാശംസകൾ നേർന്ന് മംഗള പത്രം അയച്ചു കൊടുക്കുയുണ്ടായി. മക്കൾ: വത്സ മാത്യു (ഹൂസ്റ്റൺ), ആലിസ് മാത്യു ( ലോസ്…
പുന്നമൂട് അജയഭവനിൽ ശാന്തമ്മ (84) അന്തരിച്ചു
വർക്കല: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ യൂത്ത് നാഷണൽ കമ്മിറ്റിയംഗം ആകാശ് അജീഷിന്റെ പിതാമഹി പുന്നമൂട് അജയഭവനിൽ ശാന്തമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.അപ്പുക്കുട്ടൻപിള്ള. മക്കൾ: അജയ് കുമാർ, പ്രദീപ് കുമാർ, അജീഷ് കുമാർ (ഹ്യൂസ്റ്റൻ), അജിത കുമാരി. മരുമക്കൾ: ശ്രീലത, മിനി കുമാരി, ഷിനി കൃഷ്ണ, രാജഗോപാൽ. പരേതയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് സണ്ണി മറ്റമന, ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രഷറർ സണ്ണി ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പൻ, ഇന്റർനാഷണൽ കോഓർഡിനേറ്റർമാരായ കല ഷഹി, റെജി കുര്യൻ, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരീചിറ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി തമസ് ജോർജ്, പി ആർ ഒ ഷാജി ജോൺ എന്നിവർ അനുശോചിച്ചു.
തലവടി ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പി.വി. മാത്യു അന്തരിച്ചു
തലവടി: ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പിവി.മാത്യു (കുഞ്ഞൂഞ്ഞ് -99) അന്തരിച്ചു. സംസ്ക്കാരം ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാണ്ടങ്കരി സെന്റ് മേരിസ് ഓര്‍ത്ത്ഡോക്സ് പള്ളി സെമിത്തേരിയില്‍. തലവടി ഒറേത്ത് പുളിമൂട്ടില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ മാത്യു ആണ് ഭാര്യ. മക്കൾ: ജോബോയി മാത്യു (റിട്ട.പ്രൊഫസർ, സെന്റ് അലോഷ്യസ് കോളജ്, എടത്വ), ജേക്കബ് മാത്യു (മുൻ ഫിനാൻഷ്യൽ കൺട്രോളർ പി.എംഡി.സി, ദുബൈ), ജസ്സിക്കുട്ടി മാത്യു (റിട്ട. ഡെപ്യൂട്ടി കളക്ടർ). മരുമക്കൾ: സജിവില്ലയിൽ സുജ (എറണാകുളം), കുടശനാട് കൃപാ ഭവനിൽ ജോർജ്ജ് തോമസ് (റിട്ട. സീനിയർ സൂപ്രണ്ട്, എഡ്യൂക്കേഷന്‍ ഡിപ്പാർട്ട്മെന്റ്).
അന്നാമ്മ അലക്സാണ്ടര്‍ (89) ന്യുയോര്‍ക്കില്‍ അന്തരിച്ചു
ന്യു യോര്‍ക്ക്: പുല്ലാട് പുത്തന്‍പുരക്കല്‍ പരേതനായ അലക്സാണ്ടര്‍ വര്‍ഗീസിന്റെ ഭാര്യ അന്നാമ്മ അലക്സാണ്ടര്‍, 89, ന്യു യോര്‍ക്കില്‍ അന്തരിച്ചു. പരേത കുമ്പനാട് പൊന്മേലിൽ കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ് അലക്സ് & ലിഷ അലക്സ്; സൂസന് ജേക്കബ് & ബിജി ജേക്കബ് (വലിയത്ത് അയിരൂര്കുഴി) കൊച്ചുമക്കൾ: സ്റ്റെഫനി & എൽറോയ്; ആൻഡ്രൂ & റെമി; അലീഷ; മാർക്ക്; സ്റ്റീവൻ & രേഷ്മ; ക്രിസ്റ്റി & ഡെറക്. കൊച്ചുമക്കളുടെ മക്കൾ: മാവെറിക്, ആർച്ചർ, ജേക്കബ് & നോറ. പൊതുദർശനം: ഫെബ്രുവരി 7 വെള്ളിയാഴ്ച 5PM – 9PM: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, NY 11040 സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 8 ശനിയാഴ്ച 8:30AM: എപ്പിഫനി മാർത്തോമ്മാ ചർച്ച്, 103-10 104-ാം സ്ട്രീറ്റ് സൗത്ത് ഓസോൺ പാർക്ക്, NY 11417 സംസ്കാരം: ഓൾ…
ശാമുവേൽ മത്തായി ഹൂസ്റ്റണിൽ നിര്യാതനായി
ന്യൂയോർക്ക്: കുണ്ടറ മുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിൻറെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ വച്ച് തിങ്കളാഴ്ച നിര്യാതനായി. ന്യൂയോർക്കിൽ ദീർഘകാലം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചതിന് ശേഷം ഏതാനും വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ലോങ്ങ് ഐലൻഡ് സോയാസെറ്റിൽ സ്ഥിര താമസമായിരുന്ന പരേതൻ ഏതാനും ദിവസമായി ഹൂസ്റ്റണിൽ മകളുടെ കൂടെ താമസിച്ച് ചികിത്സയിലായിരുന്നു . യോങ്കേഴ്സ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവകാംഗമാണ്. ഭാര്യ – തങ്കമ്മ ശാമുവേൽ. മക്കൾ – അനീഷ മാത്യു, സ്റ്റെയ്സി ദാനിയേൽ, ജോയ്സ് ജോൺ. മരുമക്കൾ – റെജി മാത്യു, ബിനു ദാനിയേൽ, ഗ്രേഷ്യസ് ജോൺ. കൊച്ചു മക്കൾ – ലിബിയ, ഗ്രേയ്സ്, ജിയാ, ജൂലിയാ, ക്രിസ്റ്റിയൻ, നോയേൽ, നേതാനിയേൽ . ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മുതൽ 12:30 വരെ…
ടി.സി. സെബാസ്റ്റിയൻ (മണി -74) എഡ്മിന്റനിൽ അന്തരിച്ചു
എഡ്മിന്റൻ : ആലക്കോട് പ്രദേശത്തെ ആദ്യകാല കൊൺഗ്രസ്സ് നേതാവും, ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ആയ കുട്ടാപറമ്പിലെ തുണിയംബ്രാലിൽ ടി.സി. സെബാസ്റ്റിയൻ ( മണി -74 ) കാനഡ -എഡ്മിന്റനിൽ വച്ച് അന്തരിച്ചു . ഭാര്യാ സമേതം മകളുടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. പത്നി രയരോം മുള്ളോങ്കൽ കുടുംബാഗമായ മേരിക്കുട്ടിയാണ്. പരേതൻറെ മക്കളും മരുമക്കളും: റിൻസി (പി.വി ബൈജു- കാലടി )- എഡ്മിന്റൻ , റിജോഷ് -(ജിഷ മണിക്കടവ്) ഓസ്ട്രേലിയ,പരേതനായ റിനിൽ. സഹോദരങ്ങൾ : അബ്രഹാം ( കുനാതപുരം), തോമസ് ( ഗബ്രി – കർണാടക ), ജെയിംസ് ( ആലക്കോട്), തങ്കമ്മ മുണ്ടക്കൽ (പരപ്പ) , വത്സമ്മ മുണ്ടക്കൽ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോൺ മാത്യു എന്നിവരാണ് . പൊതുദർശനം ഫെബ്രുവരി 7 ന് , 5 .00 P .M മുതൽ സ്വഭവനത്തിൽ…
ബെന്നിച്ചൻ സേവ്യറിന്റെ സംസ്ക്കാരം നാളെ
എടത്വ ടൗൺ: രാമങ്കരി ലയൺസ് ക്ലബ് ട്രഷറർ വെളിയനാട് നടിച്ചിറ ബെന്നിച്ചൻ സേവ്യറിന്റെ (57) സംസ്ക്കാരം നാളെ വൈകീട്ട് 3ന് വെളിയനാട് സെന്റ് സേവേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും. നിര്യാണത്തില്‍ ലയൺസ് ക്ളബ്സ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഇനോക്കാരൻ, ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, പിഡിജി ബിനോ ഐ കോശി, ഫസ്റ്റ് വിഡിജി വിന്നി ഫിലിപ്പ്, സെക്കന്റ് വിഡിജി ജേക്കബ് ജോസഫ്, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്ട്രേറ്റര്‍ പിസി. ചാക്കോ, ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ മാർട്ടിൻ ഫ്രാന്‍സിസ്, ജിഎടി കോഓർഡിനേറ്റർ സി. വേണുഗോപാല്‍, ജിഎംടി കോഓർഡിനേറ്റർ ആർ. രാജേഷ്, ജിഇടി കോഓർഡിനേറ്റർ തോമസ്കുട്ടി അനിതോട്ടം, ജിഎസ്ടി കോഓർഡിനേറ്റർ ബിമൽ സി.ശേഖർ, ജിഎൽടി കോഓർഡിനേറ്റർ ബിനോയി കുര്യൻ, പിആർഒ അഡ്വ. മനോജ് പാലാ, റീജിയണൽ ചെയർമാൻ ജേക്കബ് ടി…
ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി
നെടുമ്പ്രം: ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ സ്ഥാപക ജനറൽ കൺവീനർ, വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പ്രം യൂണിറ്റ് മുൻ സെക്രട്ടറി, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ കോച്ചേരിൽ തൊമ്മി തങ്കച്ചൻ (79)അന്തരിച്ചു. മൃതദേഹം ഫെബ്രുവരി 6ന് വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. മലങ്കര കത്തോലിക്ക സഭ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത 1.30ന് ഭവനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. സംസ്ക്കാര ശുശ്രൂഷകള്‍ 3ന് ഭവനത്തിൽ ആരംഭിച്ച് 4ന് നെടുമ്പ്രം വിൻസന്റ് ഡി പോൾ മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേതന്റെ ഭാര്യ കല്ലിശ്ശേരി മഴുക്കീർ ഈരയിൽ കുടുബാംഗമായ അമ്മിണി മരണമടഞ്ഞത് ജനുവരി 2ന് ആണ്. മക്കൾ: ദാനിയേൽ ജോൺ (ദുബൈ), അനിൽ (ദുബൈ), അഞ്ജു കോച്ചേരിയിൽ…
