വർക്കല: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ യൂത്ത് നാഷണൽ കമ്മിറ്റിയംഗം ആകാശ് അജീഷിന്റെ പിതാമഹി പുന്നമൂട് അജയഭവനിൽ ശാന്തമ്മ (84) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.അപ്പുക്കുട്ടൻപിള്ള.
മക്കൾ: അജയ് കുമാർ, പ്രദീപ് കുമാർ, അജീഷ് കുമാർ (ഹ്യൂസ്റ്റൻ), അജിത കുമാരി.
മരുമക്കൾ: ശ്രീലത, മിനി കുമാരി, ഷിനി കൃഷ്ണ, രാജഗോപാൽ.
പരേതയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് സണ്ണി മറ്റമന, ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രഷറർ സണ്ണി ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പൻ, ഇന്റർനാഷണൽ കോഓർഡിനേറ്റർമാരായ കല ഷഹി, റെജി കുര്യൻ, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരീചിറ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി തമസ് ജോർജ്, പി ആർ ഒ ഷാജി ജോൺ എന്നിവർ അനുശോചിച്ചു.