ഡാളസ് : ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥരായ ചാൾസിൻ്റെ സഹധർമ്മിണി ആലീസ് (57) ജനുവരി 29 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്തനാപുരം സ്വദേശിയായ ചാൾസ് ദീർഘ വർഷങ്ങളായി സണ്ണി വേലിൽ താമസിക്കുന്നു. പൊതു ദർശനവും സംസ്കാര ശുശ്രൂഷയും ഫെബ്രുവരി 3 ന് രാവിലെ പത്ത് മണിക്ക് ഐ പി സി ടാബർ നാക്കിൾ സഭയുടെ നേതൃത്വത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.പി. മാത്യു നിർവ്വഹിക്കുന്നതാണ്. മക്കൾ : ഡോ. ആഷ്‌ലി സി അലന്‍, സോണിയ ചാള്‍സ്. മരുമകൻ: അലന്‍ ജോണ്‍. പൊതു ദർശനത്തിൽ പങ്കെടുക്കുന്നവർ കഴിവതും കറുത്ത വസ്ത്രം ഒഴിവാക്കുവാൻ ശ്രമിക്കുക. ആലിസിൻ്റെ അവസാന നാളുകളിലെ ഒരഭിലാഷമായിരുന്നു ഇത് എന്ന് ചാൾസ് വർഗീസ് അറിയിക്കുന്നു. പൊതു ദർശനം: Inspiration church, 1233 N Beltline Rd., Mesquite Tx 75149. Cemetery Address : Sacred heart…
Category: OBITUARY
ഡോ. ജോസ് കാനാട്ടിന്റെ മാതാവ് ത്രേസ്യ ആന്റണി അന്തരിച്ചു
ന്യൂയോർക്ക് : അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ടിന്റെ മാതാവ് കോട്ടയം പാലാ മുത്തോലി കാനാട്ട് ത്രേസ്യ ആന്റണി (99) അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ വെച്ച് നടത്തപ്പെടുന്ന ശുശ്രുഷയ്ക്കും തുടർന്ന് പാലാ മുത്തോലി സെന്റ് ജോർജ് ദേവാലയത്തിൽ വെച്ചും നടത്തപ്പെടുന്ന ശുശ്രുഷയ്ക്കും ശേഷം മുത്തോലി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ. കാനാട്ട് ത്രേസ്യ ആന്റണിയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റിക്കു വേണ്ടിയും, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കു വേണ്ടിയും അനുശോചനം അറിയിച്ചു.
റജി കോട്ടയത്തിന്റെ ഭാര്യാ സഹോദരൻ ജോർജ് വർഗീസ് കുവൈറ്റിൽ നിര്യാതനായി
ഹൂസ്റ്റൺ: പത്തനംതിട്ട കൈപ്പട്ടൂർ വലിയ വീട്ടിൽ ജോർജ് വര്ഗീസ് വി. ( മോഹൻ -73 ) കുവൈറ്റിൽ നിര്യാതനായി. ഭാര്യ സൂസി ജോർജ് അടൂർ ചാമവില്ല കുടുംബാംഗമാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലെ മുൻ ഉദ്യാഗസ്ഥനായിരുന്ന പരേതൻ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവകയിലെ സജീവാംഗമായിരുന്നു. മകൾ: ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ്) മരുമകൻ : മോബിൻ മാത്യു (കുവൈറ്റ്) സംസ്കാരം തിരുവനതപുരം പാളയം സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിൽ പിന്നീട് നടത്തും. സഹോദരങ്ങൾ – ഹൂസ്റ്റണിലെ സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ റജി കോട്ടയത്തിന്റെ ഭാര്യ ജെസ്സി ജോൺ പരേതന്റെ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: ഡെയ്‌സി – രാജു ഫിലിപ്പ് (തിരുവനന്തപുരം) റ്റിറ്റി – ജോജി വർഗീസ് (തിരുവനന്തപുരം) ജമിനി ജേക്കബ് – ജേക്കബ് വർഗീസ് (കൊട്ടാരക്കര) ഡോ. തോമസ് ജോർജ്…
ഡോ. ജൂലിയറ്റ് ജേക്കബ് നിര്യാതയായി
ഹൂസ്റ്റൺ: എറണാകുളം കടവന്ത്ര മഴുവഞ്ചേരി പറമ്പത്ത് പരേതനായ ഷെവലിയർ എം.ജെ.ജേക്കബിന്റെ ഭാര്യ എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റൽ മുൻ ചീഫ് ഗൈനക്കോളജിസ്റ് /ഒബ്സ്ട്രേട്രിഷ്യൻ ഡോ. ജൂലിയറ്റ് ജേക്കബ് (94) നിര്യാതയായി. പരേത പുത്തൻകുരിശ് പോവൂടത്ത് കുടുംബാംഗമാണ്. 1950ൽ പഞ്ചാബ് ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിന് ചേർന്ന ഡോ. ജൂലിയറ്റ് പഠനം പൂർത്തിയാക്കിയതിനു ശേഷം ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് ഹോസ്പിറ്റലിൽ കുറേ നാൾ ജോലി ചെയ്തതിനു ശേഷം കേരളത്തിലേക്കു വരുകയും കേരള ഗവണ്മെന്റ് സർവീസിൽ ഗൈനക്കോളജിസ്റ്റായി നിരവധി വർഷങ്ങൾ സേവനമനുഷ്ഠിയ്ക്കുകയും ചെയ്തു. മക്കൾ: ഡോ.ഗീത. എസ്. ജേക്കബ് (ഹൂസ്റ്റൺ), ക്യാപ്റ്റൻ മനോജ് എം.ജേക്കബ് (എറണാകുളം), അഡ്വ. തോമസ് എം.ജേക്കബ് (എറണാകുളം) മരുമക്കൾ: ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ), റോഷിനി ജേക്കബ് , ആനി തോമസ് സംസ്കാര ശുശ്രൂഷകൾ ജനുവരി 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും…
ന്യൂജേഴ്സിയിൽ അന്തരിച്ച ഡി. കെ വർഗീസിന്റെ പൊതുദർശനം ഇന്ന്
ന്യൂജേഴ്‌സി: ന്യൂജേഴ്സിയിൽ അന്തരിച്ച കറ്റാനം കാപ്പിൽ ചൂനാട് കുറ്റിയിൽ നിവാസിൽ ഡി. കെ വർഗീസിന്റെ (74) പൊതുദർശനം ഇന്ന് (ശനി) ഉച്ചക്ക് ശേഷം 3 മുതൽ 6 മണി വരെ ന്യൂജേഴ്‌സി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മ ദേവാലത്തിൽ (423 Dunhams Corner Rd, East Brunswick, NJ 08816). ഭാര്യ: മാന്തുക ആലക്കാട്ടയ്യത്ത് സൂസൻ വർഗീസ്. മക്കൾ: ഡാനിയേൽ വർഗീസ് (ന്യൂജേഴ്‌സി), സാനു വർഗീസ്. മരുമക്കൾ: റീന വർഗീസ്, ലീന സാനു. കൊച്ചുമക്കൾ: ഡെയിലൻ ഡാനിയേൽ, ദിയ, ദയ, ഡാരൻ സാനു, ഡരീന സാനു സംസ്കാരം പിന്നീട് കേരളത്തിൽ.
തോമസ് സി നെല്ലിക്കാലയുടെ സംസ്കാരം തിങ്കളാഴ്ച
ന്യൂയോർക്ക്: ന്യൂറോഷേല്‍ മെയിൻ സ്ട്രീറ്റ് മിനി മാർട്ട് സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന തോമസ് സി നെല്ലിക്കാലയുടെ (അച്ചൻകുഞ്ഞ് 72) സംസ്കാര ശുശ്രുഷ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടക്കും. റെവ ഡോ ജോസഫ് മാർ ബെർന്നബാസ് മുഖ്യ കാർമികത്തം വഹിക്കും. ന്യൂയോർക് ന്യൂ രോഷൽ, യോങ്കേഴ്‌സ് ഏരിയയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു പരേതൻ. ഭാര്യ: തങ്കമ്മ തോമസ് (ന്യൂയോർക്ക്). മക്കൾ: ബ്ലെസൻ തോമസ്, ബെഞ്ചമിൻ തോമസ് (ന്യൂയോർക്ക്). മാതാപിതാക്കൾ: പരേതരായ നെല്ലിക്കാലയിൽ ചാണ്ട പിള്ള, തങ്കമ്മ തോമസ് സഹോദരങ്ങൾ: ലാലിക്കുട്ടി ഐവാൻ (പെരുമ്പാവൂർ), എൻ സി മാത്യു (റാന്നി), എൻ സി ഷാജു (ദോഹ), എൻ സി ബാബുജി (ദോഹ)
കാലിഫോർണിയായിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച
ലോസാഞ്ചലസ് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗവും, മുൻ സഭാ കൗൺസിൽ അംഗവുമായ ഈശോ സാം ഉമ്മന്റെ (മാവേലിക്കര കൊച്ചുവീട്ടിൽ ) ഭാര്യ കാലിഫോർണിയായിലെ ലോസാഞ്ചലസിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ചാറ്റ്‌സ്‌വര്‍ത്ത് വെസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍ (10824 Topanga Cyn Blvd, Chatsworth, CA 91311) വച്ച് നടത്തപ്പെടുന്നു. സംസ്‌കാരം ജനുവരി 29 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ചാറ്റ്‌സ്‌വര്‍ത്ത് ഫോർസ്‌ക്വയർ ദേവാലയത്തിൽ (10210 Canoga Avenue, Chatsworth, CA 91311) വെച്ച് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക് ശേഷം ഓക്ക് വുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (22601 Lassen Street Chatsworth, CA 91311) സംസ്‌കരിക്കും. മുംബയിലെ…
നവജീവൻ അന്തേവാസി ഫാത്തിമ ബീവി അന്തരിച്ചു
കൊല്ലം: നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ ആറു മാസമായി താമസിച്ചുവരികയായിരുന്ന തെന്മല ഒറ്റക്കൽ സ്വദേശിനി ഫാത്തിമ ബീവി (76) മരണപ്പെട്ടു. ബന്ധുക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന അമ്മയെ സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയോടെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82 ) ഡാളസിൽ അന്തരിച്ചു
ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്. ഭാര്യ: പരേതയായ സൂസി മക്കൾ : പരേതരായ വിനു, വീണ മരുമക്കൾ: ജൂലി അബ്രഹാം, ആശിഷ് നെയ്തേലിൽ കൊച്ചുമക്കൾ:ആൽവിൻ ജോൺ അബിഗെയ്ൽ പൊതു ദർശനം: 2024 ജനുവരി 25 വ്യാഴാഴ്ച 7:00 – 9:00pm സ്ഥലം :സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് 2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040 സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 – 3:00 pm സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ 500 യുഎസ് ഹൈവേ 80 ഇ., TX 75182 തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 – 3:30pm LIVE STREAM…
ജോർജ് ഓലിക്കലിന്റെ സഹോദരി സിസ്റ്റർ ലില്ലിയൻ ഓലിക്കൽ അന്തരിച്ചു
ഫിലാഡൽഫിയ: സിസ്റ്റർ ലില്ലിയൻ ഓലിക്കൽ (നിർമല സിസ്റ്റർ) ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ അന്തരിച്ചു. സംസ്കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വിജയവാഡയിൽ നടക്കും. മാതാപിതാക്കൾ: പരേതനായ ഒ എം മാത്യു, ചിന്നമ്മ മാത്യു . സഹോദരങ്ങൾ: പരേതനായ ജോയ് ഓലിക്കൽ, പരേതനായ അഡ്വ. ജോസ് ഓലിക്കൽ, ഫിലാഡൽഫിയയിലെ സാംസ്കാരിക സാമൂഹിക പ്രേവർത്തകനായ ജോർജ് ഓലിക്കൽ, വിൻസെൻറ്റ് ഓലിക്കൽ വാഴക്കുളം, പയസ് ഓലിക്കൽ, ബഹറിൻ, ആനി ജോസഫ് ഇലഞ്ഞി, ഡെയ്‌സി വർഗീസ് ബഹറിൻ, ലിസി മാത്യു പാലാ, ലൗലി എബ്രഹാം അടിമാലി.
