ഏലിയാമ്മ വർഗീസ് (89) നിര്യാതയായി

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ നിവാസിയും പരേതനായ കെ സി വര്‍ഗീസിന്റെ ഭാര്യയുമായ ഏലിയാമ്മ വർഗീസ് (89) ഡിസംബർ 28-ന് വാർദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഹ്യൂസ്റ്റനില്‍ നിര്യാതയായി. കേരളത്തിൽ മലയിൽ കൊല്ലാട് ആണ് സ്വദേശം. മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ. കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത്. ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ പ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്. സംസ്കാര ശുശ്രൂഷകൾ 2026 ജനുവരി 2-ന് രാവിലെ 8:30ന് ഹ്യൂസ്റ്റന്‍ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ (Viewing & Funeral Services 01/02/2026 8:30 AM Onwards, Trinity Marthoma Church, 5810 Almeda Genoa Rd, Houston, TX 77048). South Park Funeral Home and Cemetery Address: 1310 N Main St, Pearland, TX 77581 For…

സജി വർഗീസ് ഫിലഡൽഫിയിൽ നിര്യാതനായി

ഫിലഡൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ: സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചല, എലൈജ സഹോദരങ്ങൾ: ലൈയ്സൻ & സജി (ന്യൂയോർക്ക്), ലീന & ഫ്രെഡി (അറ്റ്ലാന്റാ) സംസ്ക്കാരം 27 ശനിയാഴ്ച രാവിലെ 9 ന് ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിന്റെ (9707 Bustleton Avenue, Philadelphia. PA 19115) ചുമതലയിൽ നടത്തപ്പെടും.

പ്രിസ്ക ജോസഫ് ജോഫി (42) ഡാളസിൽ അന്തരിച്ചു

ഡാളസ്‌: പ്രിസ്ക ജോസഫ് ജോഫി (42) ഡിസംബർ 23 രാവിലെ ഡാളസിൽ അന്തരിച്ചു. PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്. ഭർത്താവ് : ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ, മക്കൾ: ലേവി, ലൂക്ക് സംസ്കാര ശുശ്രൂഷകൾ സംസ്കാര ശുശ്രൂഷകൾ 2025 ഡിസംബർ 27 ശനിയാഴ്ച നടക്കും. പൊതുദർശനവും ശുശ്രൂഷയും: ശനിയാഴ്ച രാവിലെ 9 മണിക്ക് മെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും. സംസ്കാരം: ഉച്ചയ്ക്ക് 2 മണിക്ക് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു (73) അന്തരിച്ചു

ഡാളസ് /തിരുവല്ല:തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു ആണ് ഭർത്താവ്. മേപ്രാൽ പൂതിക്കോട്ട് പുത്തൻപുരയ്ക്കൽ പരേതനായ പി.എ. മാത്യുവിന്റെ പുത്രിയാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും, ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗവുമായ രാജൻ  മാത്യുവിന്റെ സഹോദര ഭാര്യയാണ് പരേത മക്കൾ: * അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകൻ) * രശ്മി ആൻ തോമസ് (അസോസിയേറ്റ് ഡയറക്ടർ, അസാപ് (ASAP) കേരള) * ആനന്ദ് മാത്യു തോമസ് (അഡ്വർടൈസിംഗ് സിനിമാറ്റോഗ്രാഫർ) * മരുമക്കൾ: ചേന്നങ്കേരി വാഴക്കാട് ദീപക് അലക്സാണ്ടർ ( Fragmon Kochi) ആനിക്കാട് കൊച്ചുവടക്കേൽ പ്രീതി സാറ ജോൺ (ഫെഡറൽ ബാങ്ക് കുരിശുംമൂട്) കേരള വിദ്യാർത്ഥി കോൺഗ്രസ് (KSC) സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.തിരുവല്ല…

സാം നിലംപള്ളിലിന്റെ സംസ്കാരം ശനിയാഴ്ച സൗത്ത് കരളിനയിൽ

കോളമ്പിയാ, സൗത്ത് കരലീന: അധ്യാപകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എബ്രഹാം സാംകുട്ടി  (സാം നിലംപള്ളി-83)  സൗത്തു കരോലിനയിലെ  ലെക്സിങ്ടണിൽ  ഡിസംബർ 17 ബുധനാഴ്ച്ച് അന്തരിച്ചു. ആന്ധ്രാപ്രദേശിൽ ഡോ. നിലമ്പള്ളിൽ എബ്രഹാമിന്റെയും  നഴ്‌സ് ആയിരുന്ന അന്നമ്മ എബ്രഹാമിന്റെയും ഇളയ മകനായി ജനിച്ചു.  ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം  ശാസ്താംകോട്ടയിൽ ഗുരുകുലം എന്ന പേരിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ സെന്റർ ആരംഭിച്ചു.  ഒട്ടേറെ വിദ്യാർത്ഥികൾക്ക് ‘സാംകുട്ടി സാർ’ വഴികാട്ടിയും ഗുരുനാഥനും ആയി.   അധ്യാപകൻ മാത്രമല്ല, വിദ്യാർത്ഥികളുടെ  സുഹൃത്തും  മെന്റോറും ആയിരുന്നു.  നാട്ടിലും അദ്ദേഹം  ഏറെ ആദരിക്കപ്പെട്ടു. പലവിധ ആവശ്യങ്ങൾക്കും ഏറെ പേർ  അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. 50 വയസ്  പിന്നിട്ടപ്പോൾ  ഇന്ത്യ വിട്ട് അമേരിക്കയിലെ കരോലിനയിലേക്ക്  കുടുംബത്തോടൊപ്പം താമസം മാറി. അവിടെ   പ്രാദേശിക മലയാളി ഒത്തുചേരലുകളുടെ  ഭാഗമാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടു.  അമേരിക്കൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിനൊപ്പം  മക്കൾക്ക്…

ലീലമ്മ കുര്യാക്കോസ് ആലുങ്കൽ ഡാളസ്സിൽ അന്തരിച്ചു

ഡാളസ്  (ടെക്സസ്): നീലമ്പേരൂർ (ചിങ്ങവനം) ആലുങ്കൽ സ്കറിയ കുര്യാക്കോസിൻ്റെ ഭാര്യ ലീലമ്മ കുര്യാക്കോസ് (69) ടെക്സസ്സിൽ (അലൻ) അന്തരിച്ചു. റന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇർവിംഗ് സെൻ്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു. മക്കൾ: മെറിൽ ആലുങ്കൽ, റോബിൻ ആലുങ്കൽ. മരുമക്കൾ: അനു  ആലുങ്കൽ, മീഖ  ആലുങ്കൽ. കൊച്ചുമക്കൾ: ഹാനോൻ ആലുങ്കൽ, ലിയാം ആലുങ്കൽ. റന്നിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലീലമ്മ, മഹാരാഷ്ട്രയിൽ നിന്നാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. നഴ്സിംഗിൽ സ്റ്റേറ്റ് റാങ്ക് ഹോൾഡറായിരുന്നു. ഡൽഹി, ജോർദാൻ, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ ദീർഘകാലം നഴ്സായി സേവനമനുഷ്ഠിച്ചു. പൊതുദർശനം (Wake Service):ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം 4:00 മുതൽ രാത്രി 7:00 വരെ ഇർവിംഗിലെ സെൻ്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving) .

പൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു

ടൊറന്റോ : കൊച്ചി , കലൂരിൽ, കതൃക്കടവ്, വാദ്ധ്യാർ റോഡിൽ പൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു. കുണ്ടറ ആറുമുറിക്കട, കലംപൊട്ടുവിളയിൽ തോമസ് സൈമൺ ആണ് ഭർത്താവ് . തുമ്പമൺ വടക്കിടത്തു വീട്ടിൽ അന്തരിച്ച വി.സി തോമസിന്റേയും ,ചിന്നമ്മ തോമസിന്റേയും മൂത്ത മകളാണ് പരേത. മക്കൾ: ആൻ ഷേമ ജോയ് (കാനഡ), ഷെറിൻ മീന സോബേഴ്‌സ് (കൊച്ചി). മരുമക്കൾ: ജോയ് കുരുവിള (കാനഡ), സോബേഴ്‌സ് ജോർജ് (കൊച്ചി). കൊച്ചുമക്കൾ : മരിയ ആൻ ജോയ് ,എറിക് ജോയ് കുരുവിള , കാത്തി ആൻ ജോയ്, നഥാനിയാ സോബേഴ്‌സ് . സഹോദരങ്ങൾ : വത്സാ രാജു , ചെറിയാൻ തോമസ്. പൊതുദർശനം : ഡിസംബർ 23 ചൊവ്വാഴ്ച 4 .00 P.M മുതൽ സ്വഭവനത്തിൽ. ശവസംസ്‌കാരം : ഡിസംബർ 24 ബുധനാഴ്ച 11 .00 A .M…

ഏലിയമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു

ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ ശ്രീ. സി. എം ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87 വയസ്സ്) ഡാളസ്, ടെക്‌സാസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം. മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി ( തുമ്പമൺ) യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി) ഡാളസ്. കൊച്ചുമക്കൾ: അനീഷ, അഖിൽ (ഹൈയ്സ്സൽ) ഷെറിൻ, ജിബു (അഡ്രിയേൽ). പോൾ, ലില്ലി. ജോയൽ, ഏപ്രിൽ ജോഷ്വ. മെമ്മോറിയൽ സർവീസ് ഡിസംബർ 18 വൈകിട്ട് 6.30 മുതൽ 9.00 വരെ ഷാരോൺ ഫെലോഷിപ് ചർച്ച് (940 Barnes Bridge Rd, Mesquite TX 75150). സംസ്ക്കാര ശുശ്രൂഷ ഡിസംബർ 19 രാവിലെ 9 നു ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30 നു ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം& മെമ്മോറിയൽ ഗാർഡൻ( 500 US…

തോമസ് വർഗ്ഗീസ് (78) ജോർജിയയിൽ അന്തരിച്ചു

ജോർജിയ: തോമസ് പറോലിൽ വർഗ്ഗീസ് (78) ഡിസംബർ 12 വെള്ളിയാഴ്ച വാർണർ റോബിൻസിൽ.(ജോർജിയ)അന്തരിച്ചു’ പരേതരായ എം.പി. വർഗ്ഗീസിന്റെയും അന്നമ്മ വർഗ്ഗീസിന്റെയും മകനാണ്.റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും  അറ്റ്ലാന്റ മാർത്തോമ്മാ ഇടവക അംഗവുമാണ് ഭാര്യ: ശ്രീമതി. കുഞ്ഞൂജോമ്മ തോമസ്. മക്കൾ: ഷെറിൻ തോമസ്, ഷിനോ തോമസ്, ഷിക്കാ  അച്ചൻകുഞ്ഞ്. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് തോമസ് വർഗ്ഗീസിന്റെ  വേർപാടിൽ റവ . ജേക്കബ് തോമസ്, അറ്റ്ലാന്റ മാർത്തോമ്മാ ഇടവകയുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു . സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്

അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ :ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ- ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി. കൊച്ചുകൊച്ചു മകൾ – ഫ്രാൻസീസ് വർക്കി പൊതുദർശനം : ഡിസംബർ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) പൊതുദർശനം : ഡിസംബർ 13 നു ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സംസകാര ശുശ്രൂഷകൾ…