Sosamma Joyan (Thomas) Mathew Passed away

Dr. Sosamma Joyan (née Thomas) Mathew passed away peacefully on Saturday, September 9th, 2023 at the Credit Valley Hospital, Mississauga, Ontario, Canada. She will be lovingly remembered by her soul mate, Rev. Dr. John Mathew and by our cherished son, Bram Thomas Mathew. Joyan was the eldest beloved daughter of Kalayanasseril C.T. & Lucy Thomas (Ayroor) of Singapore, treasured sister of Shirley (late Rajan), Singapore, Latha (Priantha), Sri Lanka, Laly (Kunju), Reggie (Ruby) and Biju (Reni) of Singapore. Joyan and John met at a national ecumenical conference during her studies…

സാം ചാക്കോ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: പരേതനായ പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ ) യുടെ മകൻ ബ്രദർ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട് നിത്യതയിൽ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

ജൂബി സ്കറിയ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ചിങ്ങവനം മണിമലപ്പാറയിൽ പരേതരായ റിയ സ്കറിയുടെയും, അമ്മിണി സ്കറിയുടെയും മകൻ ജൂബി സ്കറിയ (58) നിര്യാതനായി. റാന്നി പുത്തൻപുരയ്ക്കൽ ജൂലിയാണ് ഭാര്യ. മക്കൾ : ജിയ, ഡിയ(ഹ്യൂസ്റ്റൺ) സഹോദരങ്ങൾ : ജോളി, ജോയി, ജിജി, ഷാജി, ജാൻസി, സജിനി( എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.

തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) ഹാര്‍ട്ട്‌ഫോര്‍ഡില്‍ അന്തരിച്ചു

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ അംഗവും മുന്‍ ട്രസ്റ്റിയുമായിരുന്ന തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) അന്തരിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി രൂപതയിലെ ചമ്പക്കുളം പരേതരായ ആന്റണി – ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജിമ്മിച്ചന്‍ 1994-ലാണ് അമേരിക്കയിലെത്തിയത്. തുടര്‍ന്ന് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് എന്ന സ്ഥലത്ത് താമസമാക്കിയ അദ്ദേഹം വിവിധ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് ഹെലേന റോമന്‍ കത്തോലിക്കാ ഇടവകയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയിലും അംഗമായിരുന്നു. ഭാര്യ ജെസി തോമസ് തിരുവാമ്പാടി പ്ലാത്തോട്ടത്തില്‍ കുടുംബാംഗമാണ്. ജെഫ്‌റിന്‍ തോമസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ജെയ്ഡന്‍ തോമസ് (കോളജ് വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍. സംസ്‌കാര ശുശ്രൂഷകള്‍ വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡ്…

റോയി ജോൺ ഫ്ലോറിഡയിൽ നിര്യാതനായി

ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭയുടെ സജീവ കുടുംബാഗം സൗത്ത് വെസ്റ്റ് എയർലൈൻസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം പരുത്തിപ്പാറ ചെറുകാട്ടുശേരിൽ റോയി ജോൺ (67) ഫ്ളോറിഡയിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് ജോൺ പൂവത്തൂർ മാടോലിൽ കാര്യാലിൽ പരപ്പാട്ട് പരേതരായ പാസ്റ്റർ പി. എസ് ഫിലിപ്പോസിന്റെയും മേരി ഫിലിപ്പോസ് പൊടിമലയുടെയും മകളാണ്. മക്കൾ: റോണി, സാറ. മരുമക്കൾ : ജാനിസ്, ഡാറിൽ. കൊച്ചുമക്കൾ: ജേക്കബ്, ഹോസന, ഹഡാസ. സഹോദരങ്ങൾ : സോമൻ, രഞ്ജി, അലക്സ്, ലീലാമ്മ, ജോളി. ഭാര്യാ സഹോദരങ്ങൾ: സാം ഫിലിപ്പ്, പാസ്റ്റർ റെജി ഫിലിപ്പ്, പരേതയായ മേഴ്സി തോംസൺ (എല്ലാവരും യു എസ് എ). സെപ്റ്റംബർ എട്ടിന് വൈകിട്ട് 6 മുതൽ 9 വരെ ഒർലാേന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (11531 Winter Garden Vineland Rd, Orlando, FL 32836) ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും 9 ന്…

മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: കടമ്പനാട് വത്സ നിവാസില്‍ മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. പരേത പുല്ലാട്ട് ഹൗസ് കുടുംബാംഗമാണ്. ഭര്‍ത്താവ് പി.എല്‍ തങ്കച്ചന്‍ (പ്രിന്‍സ്). മക്കള്‍: ബിനു തങ്കച്ചന്‍, ബൈനിസ് തങ്കച്ചന്‍, ബെന്‍ തങ്കച്ചന്‍. മരുമക്കള്‍: ലവ്‌ലി ബിനു, ലിസ്. കൊച്ചുമക്കള്‍: Jason, Juli, JordanLiliana, Beniah. സഹോദരങ്ങള്‍: ഗീവര്‍ഗീസ് കുരുവിള, ഏലിയാമ്മ, സാറാമ്മ. പൊതുദര്‍ശനം സെപ്റ്റംബര്‍ അഞ്ചാം തീയതി രാവിലെ 9.30-ന് ഡെലവെയര്‍വാലി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Thomas Marthoma Church of Delaware Valley, 130 Grubb RD, Malvern, PA 19355). സംസ്‌കാരം സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയിലും(St. Peter and Paul Cemetry, 1600 Sproul Road, Springfield, Pennsylavaina 19064) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലവ്‌ലി (610 772 5208) വാര്‍ത്ത അയച്ചത്: സാംകുട്ടി കുഞ്ഞച്ചന്‍…

റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ. ദിവ്യശ്രീ. റവ. ഇ. ജെ. ജോർജ് കശീശായുടെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു. കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു. കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട , കൈതക്കോട്, കറ്റാനം,…

ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു

കോട്ടയം: കുടമാളൂര്‍ പരേതനായ പ്രാപ്പുഴയില്‍ പി.എം. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു. പരേത മണര്‍കാട്, പൂപ്പട അയര്‍ക്കാട്ടില്‍ കുടുംബാംഗമാണ്. പരേതനായ റവ.ഫാ. പി.റ്റി. മാത്യു പൂപ്പട അയര്‍ക്കാട്ടില്‍ (മാര്‍ത്തോമാ ചര്‍ച്ച്) സഹോദരനാണ്. മക്കള്‍: എം.സി മത്തായി (തങ്കച്ചന്‍), ആലീസ് (യു.എസ്.എ), രാജു/സെലിന്‍ (കുടമാളൂര്‍), ബാബു/കൊച്ചുമോള്‍ (കുടമാളൂര്‍), തമ്പി / രാജി (കുടമാളൂര്‍), ജോസ് /അനു (രാജസ്ഥാന്‍), കൊച്ചുമോള്‍/ജയമോന്‍ (കോട്ടയം). സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 4 മണിയോടുകൂടി ആര്‍പ്പൂക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.സി മത്തായി (ന്യൂജേഴ്‌സി) 973 508 6745. വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്

മേയർ വിനി സാമിന്റെ പിതാവ് സാമുവേൽ തോമസ് അന്തരിച്ചു

അലാസ്ക: വാഷിംഗ്ടൺ സംസ്ഥാനത്തെ മോന്റിസാനോ സിറ്റി മേയർ വിനി സാമിന്റെ പിതാവ് അടൂർ കലയപുരം പാളത്തിൽ സാമൂവേൽ തോമസ് (കുഞ്ഞ് 77) അന്തരിച്ചു. മുപ്പതിൽപരം വർഷങ്ങളായി അലാസ്കയിൽ ആയിരുന്ന പരേതൻ രണ്ട് ഗവർണർന്മാരോടൊപ്പം സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് സർവീസ് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്‌സ് വിഭാഗം ഡയറക്ടർ ആയി സേവനം ചെയ്തിരുന്നു. ഭാര്യ : അടൂർ കൊന്നയിൽ പൊന്നമ്മ തോമസ്. മക്കൾ : വിനി സാം (മേയർ, സിറ്റി ഓഫ് മോന്റിസാനോ), പ്രിയ ഡേവിഡ് (ടീച്ചർ, അലാസ്ക ). മരുമക്കൾ : ഗൈ ബർഗ്‌സ്‌ട്രം, ഡേവിഡ് ലിൻഡീൻ . കൊച്ചു മക്കൾ : തോമസ് , കോര, തിയോ മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് ഐ.പി.എസിന്റെ ഭാര്യാപിതാവിന്റെ സഹോദരൻ ആണ്. സംസ്കാര ശുശ്രുഷയും, പൊതുദർശനവും ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ മോന്റിസാനോ ചർച്ച്‌…

ഫാ ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ) അന്തരിച്ചു

ന്യുയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്റ്റ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപതയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കൾ: ഇടിക്കുള ദാനിയേൽ, എൽസിക്കുട്ടി ഡാനിയേൽ, കുറ്റിക്കാട്ട് ബെഥേൽ, വെൺമണി. സഹോദരൻ : ലൈസൺ ഡാനിയേൽ & ഭാര്യ സിമി. മക്കൾ: ലിയാം, ലിയാന്ന. സഹോദരി: ലിസ ഡാനിയേൽ & ഭർത്താവ് തോമസ് ഫിലിപ്പ്. പൊതുദർശനം: ഓഗസ്റ്റ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8:30 വരെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ (28 Sunset Ave, Staten Island, NY 10314). ശവസംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 11:00 വരെ. തുടർന്ന് സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ്…