ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വൈകിട്ട് അഞ്ച് മണി വരെ 59.2 ശതമാനം പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 89 നിയമസഭാ സീറ്റുകളിലായി വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ ശരാശരി 59.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിച്ച വോട്ടെടുപ്പ്, വൈകിട്ട് അഞ്ചിന് മുമ്പ് വോട്ടർമാർ എത്തി ക്യൂ നിൽക്കുന്ന പോളിങ് സ്റ്റേഷനുകളിൽ നടപടികൾ തുടരുന്നതിനാൽ അന്തിമ പോളിംഗ് ശതമാനം കൂടുതലായിരിക്കും. 788 സ്ഥാനാർത്ഥികളുടെ വിധിയാണ് ആദ്യഘട്ടത്തിൽ തീരുമാനിക്കുക. ചില സംഭവങ്ങൾ ഒഴികെ, ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ദക്ഷിണ ഗുജറാത്തിലെയും സൗരാഷ്ട്ര-കച്ച് മേഖലകളിലെയും 89 സീറ്റുകളിലും പോളിംഗ് ഏറെക്കുറെ സമാധാനപരമായിരുന്നു. ചില പോളിംഗ് സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാത്തതിനാലും തപാൽ ബാലറ്റുകളും ഇതിൽ ഉൾപ്പെടാത്തതിനാലും വോട്ടർമാരുടെ എണ്ണം താൽകാലികമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും കൺട്രോൾ യൂണിറ്റുകളുടെയും വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലിന്റെയും (വിവിപിഎടി)…

തെലങ്കാന സർക്കാരിനെതിരെ പ്രധാനമന്ത്രി മോദി തന്ത്രം മെനയുകയാണെന്ന് ടിആർഎസ് കവിത

ഹൈദരാബാദ് (തെലങ്കാന): പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എംഎൽഎ കെ കവിത. 8 വർഷം മുമ്പ് മോദി സർക്കാർ വന്നെന്നും 9 സംസ്ഥാനങ്ങളിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അവർ താഴെയിറക്കി ബിജെപി സർക്കാർ രൂപീകരിച്ചെന്നും അവർ ആരോപിച്ചു. “തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി മോദിക്ക് മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) എത്തുമെന്ന് രാജ്യത്തെ എല്ലാ കുട്ടികൾക്കും അറിയാം. തെലങ്കാനയിൽ ഇത് സംഭവിച്ചു,” അവർ പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ തെലങ്കാനയിലും സംഭവിക്കുന്നതെന്നും കവിത പറഞ്ഞു. തെലങ്കാന സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിക്ക് മുമ്പായി ഇഡി എത്തി. “ഞങ്ങൾ അവരെ സ്വാഗതം ചെയ്തു, അവരുമായി സഹകരിക്കും. എന്നിട്ടും, ബിജെപി വിലകുറഞ്ഞ തന്ത്രങ്ങൾ കളിക്കുകയാണ്,” അവർ പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഞങ്ങളെ…

ശശി തരൂരിന്റെ വർദ്ധിച്ചുവരുന്ന പിന്തുണ തിരിച്ചറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഭിന്നതയ്ക്ക് മാധ്യമങ്ങളെ കുറ്റപ്പെടുത്തി

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എഐപിസി) ഞായറാഴ്ച കൊച്ചിയിൽ സംഘടിപ്പിച്ച ‘ഡീകോഡ്’ കോൺക്ലേവിൽ ശശി തരൂർ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തരൂരിന് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്ന പിന്തുണ തിരിച്ചറിഞ്ഞ് സതീശൻ ചുവടു മാറ്റി. കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ തർക്കത്തിന് സതീശനെ കുറ്റപ്പെടുത്തിയതോടെ, തരൂരിനെതിരായ മുൻ ആക്രമണാത്മക നിലപാടിൽ നിന്ന് അദ്ദേഹം പിന്‍‌വാങ്ങി. പകരം, തന്നെ ഒരു ‘വില്ലൻ’ ആയി ചിത്രീകരിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. “ഞങ്ങൾ ഇരുവരും പരിപാടിയിൽ ഒരുമിച്ച് വേദി പങ്കിടുമെന്നും വിദ്വേഷത്തിന്റെ മറ്റൊരു കഥ മെനയാൻ അവർക്ക് അവസരം ലഭിക്കുമെന്നും മാധ്യമങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ നിർഭാഗ്യവശാൽ തരൂരിന്റെ സെഷൻ രാവിലെയും എന്റേത് വൈകുന്നേരവും ആയിരുന്നു. ഞാനും തരൂരും എതിർദിശയിലേക്ക് നോക്കുന്ന ഒരു ദൃശ്യം മാധ്യമങ്ങൾ തിരയുകയായിരുന്നു,” സതീശൻ കോൺക്ലേവിൽ സമാപന സമ്മേളനത്തിൽ…

സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ സുധാകരൻ

കോഴിക്കോട്: സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രത്യയ ശാസ്ത്രം പഠിച്ചിട്ടല്ല എല്ലാവരും ഇപ്പോൾ രാഷ്ട്രീയം സ്വീകരിക്കുന്നത്. ആളുകളെ സഹായിക്കുന്നവർക്കൊപ്പം നിൽക്കുന്നിടത്താണ് ഇപ്പോൾ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ നിൽക്കണം. അവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നും അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് .

ജോർജിയ സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പ്: ഏർലി വോട്ടിംഗ് ശനിയാഴ്ച

വാഷിംഗ്ടൺ: ഡിസംബർ 6 ന് നടക്കുന്ന ജോർജിയ യുഎസ് സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ് ശനിയാഴ്ച. ജോർജിയ സുപ്രീം കോടതിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷൽ വാക്കറും തമ്മിലുള്ള യുഎസ് സെനറ്റ് റണ്ണോഫ് തിരഞ്ഞെടുപ്പിൽ ഈ ശനിയാഴ്ച്ച ഏർലി വോട്ടിംഗ് നടത്താൻ കൗണ്ടികൾക്ക് അനുമതി നൽകിയത് . താങ്ക്സ്ഗിവിംഗിന് ശേഷമുള്ള ശനിയാഴ്ച വോട്ടുചെയ്യുന്നതിൽ നിന്ന് കൗണ്ടികളെ വിലക്കിയ ജോർജിയയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിർദ്ദേശം തടഞ്ഞുകൊണ്ട് ഫുൾട്ടൺ കൗണ്ടി ജഡ്ജി എടുത്ത തീരുമാനം സംസ്ഥാന ഹൈക്കോടതി ഏകകണ്ഠമായ ശരിവെക്കുകയായിരുന്നു സ്ഥാനാർഥി വാർനോക്ക് കാമ്പെയ്‌നും ഡെമോക്രാറ്റിക് സെനറ്റ് കാമ്പെയ്‌ൻ കമ്മിറ്റിയും സ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടിയും സംസ്ഥാന സുപ്രീം കോടതി വിധിയെ “ഓരോ ജോർജിയ വോട്ടറുടെയും വിജയമാണെന്ന് ഒരു സംയുക്ത പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ജോർജിയയിലെ 159 കൗണ്ടികളിൽ 18 എണ്ണവും ശനിയാഴ്ച ഏർലി വോട്ടിംഗ് നടത്താൻ…

യു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വാഷിംഗ്ടണ്‍: നവംബര് 8 നടന്ന ഇടക്കാല തിരെഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റുകൾ നേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം വർധിപ്പിച്ചു. 435 സീറ്റുകളിലേക്കാണ് തിരേംജെടുപ്പു നടന്നത് . ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിച്ചാൽ മതി ഡെമോക്രാറ്റുകൾക്കു ഇതുവരെ 212 സീറ്റുകൾ മാത്രമാണ് നേടാനായത്. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നാമത്തെ സീറ്റില്‍ കെവിന്‍ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 220 ലെകുയർന്നതു. ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കാലിഫോര്‍ണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നി സ്‌റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നു കൊളറാഡോയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ലോറന്‍ ബോബെര്‍ട്ടിന് മുന്‍തൂക്കമുണ്ട്. അതേസമയം അലാസ്‌കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേരി പെല്‍റ്റോലയാണ് മുന്നില്‍. കാലിഫോര്‍ണിയയില്‍ 99…

2024 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കി ഹേലി

ലാസ് വേഗസ് : 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കി ഹേലി സൂചന നല്‍കി. നവംബര്‍ 19ന് ലാസ് വേഗസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ ജുയിഷ് കൊയലേഷന്‍ വാര്‍ഷീക നേതൃത്വ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നിക്കി ഈ സൂചന നല്‍കിയത്. മിഡ് ടേം തിരഞ്ഞൈടുപ്പ് കഴിഞ്ഞതോടെ നിരവധി പേര്‍ എന്നോട് 2024 മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവര്‍ത്തിക്കുന്നു. വളരെ ഗൗരവത്തോടെ തന്നെയാണ് ഞാന്‍ അതിനെ നോക്കികാണുന്നത്. എന്നാല്‍ ഇപ്പോള്‍ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടികാട്ടി. ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണ് തീരുമാനിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തിയിട്ടേ പിന്‍വാങ്ങുകയുള്ളൂവെന്നും അവര്‍ കൂട്ടിചേര്‍ത്തു. വളരെ നിര്‍ണ്ണായക പ്രൈമറികളിലും, പൊതുതിരഞ്ഞെടുപ്പുകളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഡൊണാള്‍ഡ് ട്രമ്പിന്റെ കാമ്പിനറ്റ് അംഗമെന്ന നിലയില്‍ യു.എന്‍. അംബാസിഡര്‍ പദവി വഹിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് അവര്‍ അതില്‍ നിന്നും പിന്‍വാങ്ങിയത്. ജനുവരി…

തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള നിർദേശത്തിനെതിരെ പാർട്ടിതല അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവന്‍

കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വടക്കൻ ജില്ലകളിലെ ഒറ്റയാൾ പ്രചാരണത്തില്‍ നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി) പ്രവർത്തകരെ തടഞ്ഞതിന്റെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. വടക്കൻ ജില്ലകളിൽ ഒറ്റയാള്‍ പ്രചാരണം സംഘടിപ്പിക്കാനുള്ള തീരുമാനം തരൂർ മാത്രം എടുത്തതല്ലെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പരിപാടികളെക്കുറിച്ച് നന്നായി അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും രാഘവൻ പറഞ്ഞു. കെ.​പി. കേ​ശ​വ മേ​നോ​ൻ ഹാ​ളി​ൽ ‘സം​ഘ്പ​രി​വാ​ർ മ​തേ​ത​ര​ത്വ​ത്തി​ന് ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ശശി തരൂരിന്‍റെ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കാൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട്ട് ജി​ല്ല ക​മ്മി​റ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് ‘അ​ജ്ഞാ​ത’ കാ​ര​ണ​ത്താ​ൽ അത് ഒഴിവാക്കുകയായിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വാ​ദം ക​ത്തു​ന്ന​തി​നി​ട​യി​ൽ, ജ​വ​ഹ​ർ യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ…

തരൂര്‍ വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ശശി തരൂരിനെ സംബന്ധിച്ച വിഷയം സംഘടനാപരം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കോഴിക്കോട് ശശി തരൂർ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അദ്ധ്യക്ഷന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ ഒരു നേതാവിനും യാതൊരു വിധത്തിലുമുള്ള തടസ്സമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയത് കോഴിക്കോട് ഡി സി സി ശരിവച്ചു. പരിപാടി മാറ്റിയത് ഡി സി സി തീരുമാന പ്രകാരമാണെന്ന് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് വാര്‍ത്തകള്‍ വന്നു. അതുകൊണ്ടാണ് ഡി സി സി പരിപാടി ഒഴിവാക്കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂര്‍ പരിപാടി തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷെഹീനും പ്രതികരിച്ചു.

മിച്ച് മക്കോണല്‍ സെനറ്റ് ന്യൂനപക്ഷ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് ലീഡറായി മിച്ച് മക്കോണല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ റിക്ക് സ്‌കോട്ടിനെയാണ് മക്കോണല്‍ പരാജയപ്പെടുത്തിയത്. മക്കോണല്‍ 37 വോട്ടുകള്‍ നേടിയപ്പോള്‍ 10 വോട്ടുകള്‍ മാത്രമാണ് സ്കോട്ടിന് ലഭിച്ചത്. ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസിന്റെ നീക്കം ആദ്യമേ തന്നെ 32-16 വോട്ടുകള്‍ക്ക് തള്ളിയിരുന്നു. സെനറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം പാര്‍ട്ടിയുടെ നയിച്ച നേതാവെന്ന ബഹുമതി ഇതോടെ മിച്ച് മക്കോണലിന് ലഭിക്കും. ഇതുവരെ ഡമോക്രാറ്റിക് സെനറ്റര്‍ മൈക്ക് മാന്‍സ്‌ഫീല്‍ഡിനായിരുന്നു ഈ ബഹുമതി. സ്കോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം ചൊവ്വാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് എല്ലാ സെനറ്റര്‍മാര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു. സെനറ്റില്‍ ഇതുവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റുകളാണുള്ളത്, കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ ഒരു സീറ്റ്…