തനിക്ക് ശരിയെന്നു തോന്നിയത് അവന്‍ ചെയ്തു; മകനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അനില്‍ ആന്റണിയുടെ അമ്മ എലിസബത്ത് ആന്റണി

തിരുവനന്തപുരം: മകൻ അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി.

സ്വന്തം രാഷ്ട്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അനിൽ ബിജെപിയിൽ ചേർന്നതെന്ന് എലിസബത്ത് പറഞ്ഞു. അവന്റെ ആശയങ്ങളും അഭിപ്രായങ്ങളും തിരഞ്ഞെടുക്കാൻ ഞാൻ എപ്പോഴും ഇടം നൽകിയിട്ടുണ്ട്. രാഷ്ട്രീയം പഠിപ്പിച്ച അച്ഛൻ തന്നെ സ്വതന്ത്രമായി ചിന്തിക്കാനും പഠിപ്പിച്ചു. എന്താണ് ‘ശരി’ ഏതാണ് തെറ്റ്’ എന്ന് തിരിച്ചറിയാനുള്ള പക്വത അവനുണ്ടെന്നും എലിസബത്ത് പറഞ്ഞു.

എകെ ആന്‍റണിയുടെ സ്വദേശമായ ആലപ്പുഴയിലെ ഒരു ധ്യാന കേന്ദ്രത്തില്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം ലഭിച്ച ദൈവീക അനുഭവം പങ്കുവച്ചു കൊണ്ട് എലിസബത്ത് നടത്തിയ പ്രസംഗത്തിലാണ് മകന്‍റെ ബിജെപി പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍. മകന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം തന്നെ അറിയിച്ച നിമിഷം മുതല്‍ തനിക്ക് ബിജെപിയോടുള്ള അറപ്പും വെറുപ്പും വിദ്വേഷവും മാറിയെന്നും ആന്‍റണിയുടെ ഭാര്യ വെളിപ്പെടുത്തുന്നു.

എകെ ആന്‍റണിയുടെ സ്വദേശമായ ആലപ്പുഴയിലെ ഒരു ധ്യാന കേന്ദ്രത്തില്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം ലഭിച്ച ദൈവീക അനുഭവം പങ്കുവച്ചു കൊണ്ട് എലിസബത്ത് നടത്തിയ പ്രസംഗത്തിലാണ് മകന്‍റെ ബിജെപി പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍. മകന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം തന്നെ അറിയിച്ച നിമിഷം മുതല്‍ തനിക്ക് ബിജെപിയോടുള്ള അറപ്പും വെറുപ്പും വിദ്വേഷവും മാറിയെന്നും ആന്‍റണിയുടെ ഭാര്യ വെളിപ്പെടുത്തുന്നു.

“ജയ്‌പൂരില്‍ എഐസിസി 2022 ല്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിരില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം കൊണ്ടുവന്നതോടെ തന്‍റെ രണ്ടു മക്കളുടെയും രാഷ്ട്രീയ ഭാവി അടഞ്ഞു. എന്‍ജിനീയറിംഗില്‍ ബിരുദം നേടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനം കഴിഞ്ഞപ്പോള്‍ അവിടെ അനില്‍ ആന്‍റണിക്കു മികച്ച ജോലി ലഭിച്ചു. പക്ഷേ രാഷ്ട്രീയത്തില്‍ വലിയ താത്പര്യം ആയതു കൊണ്ടു തിരിച്ചു നാട്ടിലേക്കു മടങ്ങി.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ചിന്തന്‍ ശിവിറിലെ പ്രമേയം തടസമായി. എത്ര ആഗ്രഹിച്ചാലും രണ്ടു മക്കള്‍ക്കും രാഷ്ട്രീയത്തിലിറങ്ങാന്‍ കഴിയില്ലെന്നു ബോദ്ധ്യമായി. എകെ ആന്‍റണിയാകട്ടെ ഇതിനു വേണ്ടി ഒന്നും ചെയ്യുകയുമില്ല. ഇതോടെ നിരാശയിലായ താന്‍ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിലെത്തി വിശുദ്ധ കന്യാമറിയത്തിനു മുന്നില്‍ (അമ്മ) നിയോഗം വച്ചു. പിന്നീട് പ്രതീക്ഷിക്കാതെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പെട്ടെന്ന് ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുകയും അതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മകനെ ബന്ധപ്പെടുത്തി വലിയ വിവാദമുണ്ടാകുകയും ചെയ്‌തു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് കണ്ട് അമ്മയോടു കരഞ്ഞു പ്രാര്‍ഥിച്ചു.

മകന്‍റെ ഏറ്റവും വലിയ സ്വപ്‌നമാണ് അവന്‍റെ രാഷ്ട്രീയ പ്രവേശം എന്നത്. മക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നത് ഏത് അമ്മമാരുടെയും ആഗ്രഹമാണ്. 39 വയസായ മകനാണ്, നല്ല വിദ്യാഭ്യാസവുമുണ്ട്. എന്നിട്ടും അവന്‍റെ ആഗ്രഹം സാധിക്കുന്നില്ലെന്ന് അമ്മയോട് കരഞ്ഞു പറഞ്ഞു. അപ്പോഴാണ് പെട്ടെന്ന് മകന്‍ വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ (PMO) നിന്ന് വിളിച്ചിരുന്നുവെന്നും അവര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും പറയുന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടാകുമെന്നും മകന്‍ പറഞ്ഞു. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന കുടുംബം എന്ന നിലയ്ക്ക് അക്കാര്യം ആലോചിക്കാനേ വയ്യ. അങ്ങനെ ഇവിടെ (ധ്യാന കേന്ദ്രത്തില്‍) വന്ന് ഇവിടുത്തെ അച്ചന് ആലോചന ചോദിക്കാന്‍ കുറിപ്പു കൊടുത്തു. അമ്മയുടെ കാല്‍ക്കല്‍ തുണ്ടു വച്ചു പ്രാര്‍ത്ഥിച്ചിട്ട് അച്ചന്‍ പറഞ്ഞത് മകന്‍ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കേണ്ടതില്ലെന്നും മകന് അവിടെ (ബിജെപിയില്‍) നല്ലൊരു ഭാവി കാണുന്നുണ്ട് എന്നുമായിരുന്നു. തന്‍റെ ആശങ്ക അമ്മ മാറ്റി. തന്‍റെ മനസുമാറി, ബിജെപിയോടുള്ള അറപ്പും വെറുപ്പും ഓണ്‍ ദ സ്‌പോട്ടില്‍ അമ്മ മാറ്റിത്തന്നു. മകനെ അംഗീകരിക്കാനുള്ള മനസും അമ്മ തന്നു. പക്ഷേ ഇക്കാര്യം ഞാന്‍ എകെ ആന്‍റണിയെ അറിയിച്ചില്ല. അങ്ങനെ ചെയ്‌താല്‍ അത് അദ്ദേഹത്തിന് വലിയ ആഘാതമായിരിക്കുമെന്നതിനാല്‍ ഒന്നും മിണ്ടിയില്ല.

നാലു ദിവസം കഴിഞ്ഞപ്പോള്‍ ടിവി ചാനലില്‍ മകന്‍ ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്ത വന്നു. എകെ ആന്‍റണിക്കു വലിയ ഷോക്ക് ആയി. പക്ഷേ അദ്ദേഹം സൗമ്യതയോടെ ആ സാഹചര്യത്തെ തരണം ചെയ്തു. ഇതു കഴിഞ്ഞ് മകന്‍ വീട്ടിലേക്കു വരുമ്പോള്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയന്നെങ്കിലും സൗമ്യമായി സംസാരിക്കാനുള്ള അവസരം വീട്ടില്‍ ഉണ്ടാക്കിത്തന്നത് അമ്മയായിരുന്നു. വീട്ടില്‍ രാഷ്ട്രീയ കാര്യം ഒഴിവാക്കിയതോടെ ഇപ്പോള്‍ അവനോട് എകെ ആന്‍റണിക്കും കുടുംബാംഗങ്ങള്‍ക്കും ഒരു വൈരാഗ്യവും വിരോധവും ഇല്ല അവനെ ആരും ഒറ്റപ്പെടുത്തിയിട്ടുമില്ല. ആനില്‍ ആന്‍റണി ഇപ്പോള്‍ വളരെ ഹാപ്പിയാണ്,” എലിസബത്ത് പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിലെ സ്വജനപക്ഷപാതത്തെ എകെ ആന്റണി വിലമതിക്കുന്നില്ലെന്നും, അതിനാൽ അനിൽ ആന്റണിയെ ബിജെപിയിൽ ചേരുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും എലിസബത്ത് ചൂണ്ടിക്കാട്ടി. അനിൽ ബിജെപിയിൽ ചേർന്നതിനാൽ കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നിയത് അവന്‍ ചെയ്തു, അത്രതന്നെ.

ബിജെപിയുടെ ദേശീയ വക്താവാണ് അനില്‍ ആന്റണി

Print Friendly, PDF & Email

Leave a Comment

More News