പാലുവള്ളി പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം ഡി കെ മുരളി എം എല്‍ എ നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിപ്പിക്കുന്ന പാലുവള്ളി പാലം പുതുക്കി പണിയുന്നു. കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 59 ലക്ഷം ചെലവഴിച്ചാണ് ആധുനിക രീതിയിൽ പുതിയ പാലം നിർമ്മിക്കുന്നത്.

പാലത്തിന്റെ നിർമാണോദ്ഘാടനം പാലുവള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി റോഡുകളെല്ലാം ആധുനിക രീതിയിൽ നവീകരിക്കാൻ കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന എൻ.സി.സി പരിശീലന കേന്ദ്രം മണ്ഡലത്തിന്റെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലം നവീകരിക്കണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാധ്യമാകുന്നത്. ചടങ്ങിൽ കല്ലറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജി.ജെ ലിസി അദ്ധ്യക്ഷയായി.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News