സാഹിത്യവേദി ഓഗസ്റ്റ് 8-ന്; ഷാജൻ ആനിത്തോട്ടം സംസാരിക്കുന്നു

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വച്ച് കൂടുന്നതാണ് (വിലാസം: 43 Fox Trail, Lincolnshire, IL 60069, Phone: 847-372-0580). നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ഈ സമ്മേളനത്തിൽ സാഹിത്യവേദി അംഗം മുൻ ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം തന്റെ അഞ്ച് പുസ്തകങ്ങളെപ്പറ്റി സംസാരിക്കുന്നതാണ്. ഹിച്ച് ഹൈക്കർ, പൊലിക്കറ്റ, ഒറ്റപ്പയറ്റ്, പകർന്നാട്ടം, ഹിമ എന്നിവയാണ് അദ്ദേഹത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ച കൃതികൾ. പ്രഥമ കഥാസമാഹാരമായ ഹിച്ച് ഹൈക്കർ 2014 ജൂലൈ മാസത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് യശഃശരീരനായ പ്രശസ്ത എഴുത്തുകാരൻ എം…

ജോൺ ഇളമതയുടെ നോവല്‍ “ജീവിക്കാൻ മറന്നു പോയവർ” (പുസ്തക പരിചയം): എ.സി. ജോര്‍ജ്

ജോൺ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറിൽ നിന്ന് 1973ലാണ് ജർമ്മനിയിലേക്ക് കുടിയേറിയത്. 1984 മുതൽ അദ്ദേഹം കാനഡയിലാണ് താമസം. ഇതിനകം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സാഹിത്യ ഭാഷാ രചനകൾ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹം എഴുതിയ ഏറ്റവും പുതിയ നോവൽ “ജീവിക്കാൻ മറന്നു പോയവർ” കേരളത്തിൽ നിന്ന് അതിജീവനത്തിനായി വടക്കേ അമേരിക്കയിലെ പ്രത്യേകിച്ച് കാനഡയിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളികളുടെ ജീവിതങ്ങളെ ആധാരമാക്കി വളരെ ലളിതമായി രചിച്ച ഒരു നോവലാണ്. അവരുടെ ആദ്യകാല കുടിയേറ്റത്തിനിടയിൽ നേരിടേണ്ടി വന്ന നിരവധി ജീവിത സംഘർഷങ്ങളെ വളരെ വ്യക്തമായി, ഇവിടെ അദ്ദേഹം ചിത്രീകരിക്കുന്നു. വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകൾ വളരെയധികം ആകാംക്ഷ ജനകങ്ങളാണ്. കഥയും കഥാപാത്രങ്ങളും സ്വദേശത്തും, കുടിയേറിയ പുതിയ ദേശത്തും, നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന, അവരുടെ സുഖ ദുഃഖങ്ങളും വ്യഥകളും…

കലാ ശ്രേഷ്ഠ അവാർഡ് ജേതാവ്: സജി മടപാട്ട് ബഹുമുഖ പ്രതിഭ

കാലിഫോർണിയ :സാഹിത്യം, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ, നേതൃത്വം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ സജി മടപാട്ട്. “കലാ ശ്രേഷ്ഠ” പുരസ്‌കാരത്തിന് അർഹനായി . ഏകദേശം 20 ഭാഷകളിൽ പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലറുകളായ “The Gods of The Gods’ Own Country: ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ (തെയ്യം)”, “The Gods Must Be Crazy! ദൈവത്തിന്റെ വികൃതികൾ” എന്നിവയുടെ രചയിതാവ് എന്ന നിലയിൽ സജി ശ്രദ്ധേയനാണ്. വിദ്യാഭ്യാസവും നേതൃത്വവും: ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഗിഫ്റ്റ് (ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടുമാറോ) ചൈനയിലെ (ഹോങ്കോംഗ് & കംബോഡിയ) യംഗ് ലീഡർഷിപ്പ് പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ സജി, PMI-യുടെ CCL മാതൃകയിലുള്ള എക്സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാമുകളിൽ മാസ്റ്റേഴ്സ് ഇൻ ലീഡർഷിപ്പ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യം: ഏണസ്റ്റ് & യംഗ് ഗ്ലോബൽ ക്ലയന്റുകളിലൂടെ നിരവധി…

രാമനും സീതയും ലക്ഷ്മണനും രാവണനുമായി മുസ്ലീങ്ങള്‍ വേഷമിട്ടു; പാക്കിസ്താനില്‍ രാമായണം നാടകത്തിന് വന്‍ സ്വീകരണം

കറാച്ചി: പാക്കിസ്താനിലെ കറാച്ചി നഗരത്തിൽ ഹിന്ദു ഇതിഹാസമായ ‘രാമായണം’ അരങ്ങിലെത്തുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായി മാറി. 2025 ജൂലൈ 11 മുതൽ 13 വരെ കറാച്ചി ആർട്‌സ് കൗൺസിലിൽ ‘മൗജ്’ എന്ന നാടക സംഘമാണ് രാമായണം നാടകം അവതരിപ്പിച്ചത്. യോഹേശ്വർ കരേര സംവിധാനം ചെയ്ത ഈ നാടകം ആധുനിക സാങ്കേതിക വിദ്യയുടെയും പരമ്പരാഗത കഥയുടെയും മിശ്രിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത കഥപറച്ചിലിന്റെയും മിശ്രിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ നാടകം, AI ഉപയോഗിച്ച് രംഗങ്ങൾ വേദിയിൽ ജീവസുറ്റതാക്കി എന്നതാണ് പ്രത്യേകത. തന്നെയുമല്ല, ഇത് അവതരണത്തെ കൂടുതൽ ആകർഷകമാക്കുകയും ചെയ്തു. ‘രാമായണ’ത്തിന്റെ ഈ അവതരണം ആദ്യമായി 2024 നവംബറിൽ കറാച്ചിയിലെ ദി സെക്കൻഡ് ഫ്ലോറിലാണ് പ്രദർശിപ്പിച്ചത്. അവിടെ അത് വളരെയധികം പ്രശംസിക്കപ്പെട്ടു. ഇപ്പോൾ അത് കറാച്ചി ആർട്സ് കൗൺസിലിൽ കൂടുതൽ ഗംഭീരമായ രൂപത്തിൽ അവതരിപ്പിച്ചു.…

മൈക്കൽ ജാക്സനെ എന്തുകൊണ്ട് അനുരാജ് എതിർക്കുന്നില്ല?: സതീഷ് കളത്തിൽ

കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിൻഡിക്കേറ്റിൽ ഒരാൾ ഇരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം കലാ- സാംസ്കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വർത്തിക്കുന്നവയൊ അല്ലെന്ന/ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ…

അമേരിക്കയിലെ ഉത്സവാഘോഷങ്ങള്‍ക്കിടയില്‍ ഹൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ സംഗമം

ഹൂസ്റ്റണ്‍: ഉത്സവങ്ങളുടേയും ദേശീയാഘോഷങ്ങളുടെയും സംഗമ ഭൂമികയാണ് അമേരിക്ക. ഒന്നിനു പിറകെ ഒന്നായി ആഘോഷ ദിനങ്ങള്‍ നമ്മുടെ പൂമുഖപ്പടിയിലെത്തുമ്പോള്‍ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മാനസിക സമ്മര്‍ദങ്ങളും നാം പാടേ മറക്കുന്നു. തികച്ചും പോസിറ്റീവായി ചിന്തിക്കാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും പാരമ്പര്യത്തിന്റെ നിറവോടെയെത്തുന്ന ആഘോഷങ്ങള്‍ നമ്മെ പ്രാപ്തമാക്കുന്നുവെന്നകാണ് യാതാര്‍ത്ഥ്യം. അഖിലലോക തൊഴിലാളി ദിനമായ ‘മെയ് ഡേ’യോടുകൂടിയാണ് മെയ്മാസം പിറക്കുന്നതു തന്നെ. തുടര്‍ന്ന് ഫ്‌ളോറന്‍സ് നൈറ്റ്ങ്‌ഗേലിന്റെ പിന്‍ഗാമികളായ ആതുരശുശ്രൂഷയുടെ മാലാഖമാരെ ആദരിക്കുന്ന നേഴ്‌സസ് ഡേ, അമ്മമാര്‍ക്ക് സ്‌നേഹപ്പൂക്കള്‍ സമ്മാനിക്കുന്ന മദേഴ്‌സ് ഡേ, വീരചരമം പ്രാപിച്ച സൈനികര്‍ക്ക് സല്യൂട്ട് നല്‍കുന്ന മെമ്മോറിയല്‍ ഡേ ഇങ്ങനെ ഓരോന്നായെത്തുന്നു. ഇതിനിടെ സ്പാനീഷ് ഉല്‍സവമായ ‘സിങ്കോ ഡി മയോ’, ആര്‍മ്ഡ് ഫോഴ്‌സ് ഡേ എന്നിവയും പരമ്പരാഗത ഉല്‍സമത്തിമര്‍പ്പോടെ ആഘോഷിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഗ്രാജുവേഷന്‍ ദിനങ്ങളാല്‍ നിറഞ്ഞതാണ് മെയ്മാസം. വിദ്യാ സമ്പാദനത്തിന്റെ പുതിയ മേഖലകളിലേയ്ക്കവര്‍ എത്തുന്നു. സ്പ്രിങ് സീസന്റെ അവസാനമാണെങ്കിലും…

സാഹിത്യവേദി ജൂൺ 6-ന് – പുസ്തകവിചാരം: ഉള്ളെഴുത്തുകൾ

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 6 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link –  https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗം ഷിജി അലക്സ് ഉള്ളെഴുത്തുകൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന, വിവിധ വിഷയമേഖലകളിൽ പ്രഗത്ഭരായ എൺപത് എഴുത്തുകാർ ന്യൂജെൻ കൂട്ടുകാർക്കെഴുതുന്ന സ്നേഹാർദ്രമായ കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യുവജനങ്ങൾ ഇന്നനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ മൂലകാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകവഴി, അവയെ നേരിടാൻ ഈ കത്തുകൾ അവരെ സജ്ജമാക്കുന്നു. യുവജനങ്ങളും മാതാപിതാക്കളും അധ്യാപകരും ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ന്യൂജെനറേഷനെ മുൻവിധികളില്ലാതെ മനസിലാക്കാൻ ശ്രമിക്കുന്നവർക്കും അവർക്കിടയിൽ പ്രവർത്തിക്കുന്നവർക്കും ഒഴിവാക്കാനാവാത്ത കൈപ്പുസ്തകം. ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ലളിതമായി സംവദിക്കുന്നവയാണീ കത്തുകൾ. പുതിയകാലം തുറക്കുന്ന സാധ്യതകളെ സർഗ്ഗാത്മകമായി…

ബാനു മുഷ്താഖ് ചരിത്രം സൃഷ്ടിച്ചു; ‘ഹാർട്ട് ലാമ്പ്’ എന്ന കൃതിക്ക് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടി

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ കന്നഡ ഭാഷയിൽ എഴുതിയ ‘ഹാർട്ട് ലാമ്പ്’ എന്ന ചെറുകഥാ സമാഹാരത്തിന് 2025 ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചു. ഈ അഭിമാനകരമായ അവാർഡ് നേടുന്ന ആദ്യ കന്നഡ കൃതിയാണിത്. ചൊവ്വാഴ്ച രാത്രി (മെയ് 20, 2025) ലണ്ടനിലെ ടേറ്റ് മോഡേണിൽ നടന്ന ഒരു മഹത്തായ ചടങ്ങിലാണ് അവര്‍ക്ക് ഈ ബഹുമതി ലഭിച്ചത്. ബാനു മുഷ്താഖിനൊപ്പം സമ്മാനത്തുക പങ്കിടാനുള്ള ബഹുമതി ലഭിച്ച ദീപ ഭാസ്തി ഈ ശേഖരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആകെ സമ്മാനത്തുകയായ GBP 50,000 (ഏകദേശം ₹53 ലക്ഷം) ഇരുവരും തുല്യമായി പങ്കിട്ടു. “ഹാർട്ട് ലാമ്പ്” എന്ന ചിത്രത്തെ അതിന്റെ “നർമ്മം നിറഞ്ഞതും, ചടുലവും, സംഭാഷണാത്മകവും, സെൻസിറ്റീവും, ആഴത്തിലുള്ളതുമായ സാമൂഹിക ചിത്രീകരണത്തിന്” ജൂറി പ്രശംസിച്ചു. “ഒരു കഥയും ചെറുതല്ല എന്ന വിശ്വാസത്തിൽ നിന്നാണ് ഈ പുസ്തകം…

സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്‍റെ നാൾവഴികൾ’ പ്രകാശനം ചെയ്തു

കണ്ണൂര്‍: അമേരിക്കന്‍ എഴുത്തുകാരന്‍ സാംസി കൊടുമണ്ണിന്റെ ണിന്‍റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന നോവലിന്‍റെ പരിഷ്കരിച്ച പതിപ്പ്, കൈരളി ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ (ജവഹര്‍ ഓഡിറ്റോറിയം) വച്ച്, പ്രശസ്ത സംവിധായകന്‍ ബ്ലെസ്സി അമേരിക്കന്‍ പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കൈരളി പബ്ലിഷര്‍ അശോകന്‍, സിനിമാ ലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചരിത്ര സംഭവങ്ങളിലൂടെ അമേരിക്കയിലെ കറുത്ത വംശജരുടെ അല്ലെങ്കില്‍ അടിമകളായിരുന്നവരുടെ കഥ പറയുന്ന സാംസിയുടെ ഈ പുസ്തകം ലോകത്തിലുളള എല്ലാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കഥയാണ് അടയാളപ്പെടുത്തുന്നത്. അമേരിക്കയുടെ ചരിത്രത്താളുകളിലൂടെ കടന്നുപോകുന്ന ഈ കൃതി, മലയാളത്തില്‍ ആദ്യമാണെന്നും ഇതൊരു പുതിയ വായനാനുഭവമായിരിക്കും എന്നും പ്രസാധകര്‍ അവകാശപ്പെട്ടു.

എ സി ജോർജിന്റെ പാളങ്ങൾ എന്ന നോവൽ: ഡോ. ജോസഫ് പൊന്നോലി

ശ്രീ എ സി ജോർജ് തന്റെ ഇന്ത്യൻ റെയിൽവേ ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ  കേരളത്തിലെയും ബാംഗളൂരിലെയും  മലയാളി ജീവിതമാണ് പശ്ചാത്തലം. പാളങ്ങൾ വിലാസിനിയുടെ കഥയാണ്. വിലാസിനി എന്ന ഇരയുടെ കഥ. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്.  കഥ,  കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം. കഥാസാരം ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു.  കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം,  വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു.  അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി…