ഡാളസ് : ഹ്രസ്വ സന്ദർശനത്തിനായി ഡാളസിലെത്തിയ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസ് ഡിഎഫ്ഡബ്ലു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക സഹ വികാരി റവ. ജസ്വിൻ എസ്. ജോൺ, വൈസ് പ്രസിഡന്റ് പി.ടി മാത്യു, ട്രസ്റ്റി സിസിൽ ചെറിയാൻ സിപിഎ, ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്. രാമപുരം, മാമ്മൻ ജോർജ്, പ്രിയ ചെറിയാൻ, റിജ ക്രിസ്റ്റി, ജോസഫ് ജോർജ്, വിപിൻ ജോൺ തുടങ്ങിയവർ വിമാനത്താവളത്തില്‍ സ്വീകരിക്കുവാൻ എത്തിയിരുന്നു. അഖില ലോക സണ്‍ഡേ സ്കൂൾ ദിനത്തോടനുബന്ധിച്ച് ഇന്ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, അതോടൊപ്പം ആദ്യമായി വിശുദ്ധ കുർബ്ബാന…
Category: AMERICA
ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക നേതാക്കളായ ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ഡാളസ് സന്ദർശിച്ചു
ഡാളസ്: നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA)യുടെ ചെയർമാൻ ഡോ. ആനി പോൾ, പ്രസിഡന്റ് ശ്രീമതി സാറാ അമ്പാട്ട് ടെക്സാസിലെ ഡാളസിൽ സന്ദർശനം നടത്തി. അവരുടെ സന്ദർശനത്തിനിടയിൽ, നഴ്സ് പ്രാക്ടീഷണേഴ്സിന്റെ (NP) വിദ്യാഭ്യാസം, വ്യക്തിത്വം, നേതൃപാടവം എന്നിവയിലൂടെ പ്രൊഫഷണൽ മികവ്, കരിയർ പുരോഗതി, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കാനുള്ള NINPAAയുടെ ദർശനം പങ്കുവെച്ചു. ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ചേർന്ന്, ശ്രീമതി ജെയ്സി ജോർജിയുടെ നേതൃത്വത്തിൽ പുതിയതായി തുറന്ന ‘കെയറിംഗ് ക്ലിനിക്ക്’ ഉദ്ഘാടനം ചെയ്തു. ഈ ക്ലിനിക്കിന്റെ ലക്ഷ്യം സമൂഹത്തിന് എളുപ്പത്തിൽ ലഭ്യമായ, ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുക എന്നതാണ്. ഇൻഷുറൻസ് ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സേവനങ്ങൾ നൽകുന്നതാണ് ഇതിന്റെ പ്രത്യേകത. ആരോഗ്യ സംരക്ഷണ നയങ്ങളുടെയും രോഗി പരിചരണത്തിന്റെ ഗുണനിലവാരത്തിന്റെയും മെച്ചപ്പെടുത്തലുകളായുള്ള ചർച്ചകൾ നടന്നു. പ്രാദേശിക നഴ്സ് പ്രാക്ടീഷണർമാർക്ക്…
ഫിലാഡൽഫിയ മാർത്തോമാ സമൂഹത്തിന്റെ (ദേവാലയത്തിന്റെ) സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം
ഫിലാഡൽഫിയ: നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ : എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. ഗ്രേറ്റർ ഫിലാഡൽഫിയയിലെ ആദ്യ മാർത്തോമാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഈ സുവർണജൂബിലി ഉത്ഘാടനം ചെയ്യുന്നതായി നാം പ്രഖ്യാപിക്കുന്നു ‘ എന്ന് തിരുമേനി പറഞ്ഞപ്പോൾ , വിശ്വാസികളാൽ തിങ്ങി നിറഞ്ഞ ദേവാലയത്തിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ , അത് തങ്ങളുടെ ഹൃദയത്തിൽ നിന്നും ഉയർന്ന സന്തോഷത്തിന്റെയും ഇന്നയോളം നടത്തിയ ദൈവത്തിനുള്ള നന്ദികരേറ്റലിന്റെയും അടയാളമായിരുന്നു. വിശുദ്ധ കുർബ്ബാനയെ തുടർന്ന്…
ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത് വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി എന്നിവ വേദിയെ മനോഹരമാക്കി. താലന്തുള്ള ഗായകർ അവതരിപ്പിച്ച ഗ്രൂപ്പ്…
കെ.വി. ദയാൽ – ഗാർഡിയൻ ഓഫ് ഹ്യുമാനിറ്റി അവാർഡ് ജേതാവ്
ബ്രഹ്മകുമാരിസ് ഗ്ലോബൽ സമ്മിറ്റ് 2025 സുസ്ഥിര ഭാവിക്ക് പ്രചോദനം നൽകുന്ന ഐക്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ഉച്ചകോടിയായി ഒക്ടോബർ 10 മുതൽ 13 വരെ രാജസ്ഥാനിൽ അതിവിപുലമായി അരങ്ങേറിയിരുന്നു. കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ജൈവകൃഷി പ്രചാരകനും പ്രകൃതിജീവന ആചാര്യനുമായ കെ.വി. ദയാലിന് ബ്രഹ്മകുമാരീസ് എന്ന മഹത്തായ ആത്മീയ പ്രസ്ഥാനത്തിന്റെ രാജസ്ഥാനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ച് “Guardian of Humanity” പുരസ്ക്കാരം നല്കി ആദരിച്ചു. 2025 ഒക്ടോബര്‍ 10-ാം തിയ്യതി നടന്ന ഗ്ലോബൽ സമ്മിറ്റില്‍ വെച്ചാണ് ഈ അവാർഡ് സമ്മാനിച്ചത്. ഈ വർഷത്തെ ഗ്ലോബല്‍ സമ്മിറ്റിന്റെ തീം “Unity & Trust : Inspiring a Sustainable Future” എന്നായിരുന്നു. മാനവരാശിയുടെ സർവ്വതോന്മുഖമായ ഉത്ക്കർഷത്തിനു വേണ്ടി കെ.വി. ദയാല്‍ വിഭാവനം ചെയ്തു നടപ്പിലാക്കിവരുന്ന ബഹുമുഖ കർമ്മ മേഖലകൾ തന്നെയാണ് ഈ ആശയം ഉൾക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ ഗ്ലോബൽ സമ്മിറ്റ് വേദിയിൽ…
വൈസ് പ്രസിഡന്റ് ജെഡി വാൻസ് തന്റെ ഹിന്ദു ഭാര്യ ഉഷ വാൻസിനെ വിവാഹ മോചനം ചെയ്യുകയും ചാർളി കിർക്കിന്റെ വിധവ എറിക്ക കിർക്കിനെ വിവാഹം കഴിക്കുകയും ചെയ്യുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ബുധനാഴ്ച മിസിസിപ്പി സർവകലാശാലയുടെ ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിയിൽ എറിക്ക കിർക്ക് ജെ.ഡി. വാൻസിനെ ആലിംഗനം ചെയ്യുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. വാൻസിൽ തന്റെ ഭർത്താവ് ചാർളി കിർക്കിനെയാണ് കാണുന്നതെന്ന എറിക്കയുടെ പ്രസ്താവനയും വിവാദമായി. ടേണിംഗ് പോയിന്റ് യുഎസ്എ സിഇഒ എറിക്ക കിർക്കും ജെഡി വാന്‍സും ആലിംഗനം ചെയ്യുന്നതിന്റെ വൈറൽ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ കിംവദന്തികൾക്ക് കാരണമായി. അടുത്ത വർഷം അവസാനത്തോടെ വാൻസ് തന്റെ ഭാര്യ ഉഷയെ വിവാഹമോചനം ചെയ്യുകയും എറിക്കയെ വിവാഹം കഴിക്കുകയും ചെയ്യുമെന്ന് ന്യൂയോർക്ക് ടൈംസ് എഴുത്തുകാരി ഷാനൻ വാട്ട്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ആ പോസ്റ്റ് ഏകദേശന്‍ 8.5 ദശലക്ഷം പേർ കണ്ടു. അതേസമയം, ഭാര്യയുടെ മതത്തെക്കുറിച്ചുള്ള വാന്‍സിന്റെ അഭിപ്രായങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തി, പക്ഷേ അദ്ദേഹം ആ കിംവദന്തികളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഉഷ വാൻസിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും…
“ഭാവിയില്‍ ഫോണുകളല്ല, മറിച്ച് എല്ലാം AI-യിലായിരിക്കും”; ഇലോൺ മസ്കിന്റെ നിര്‍ണ്ണായക പ്രവചനം
പരമ്പരാഗത ഫോണുകൾ ഭാവിയിൽ ഇല്ലാതാകുമെന്ന് ടെക് ഭീമന് ഇലോൺ മസ്ക് പറഞ്ഞു. വീഡിയോ, ഓഡിയോ, ഡാറ്റ എന്നിവ നിർമ്മിക്കുന്നതിനായി തത്സമയം സെർവറുകളുമായി ബന്ധിപ്പിക്കുന്ന AI-യിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അവയ്ക്ക് പകരം വയ്ക്കും. ഭാവിയിൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളോ ആപ്പുകളോ ഉണ്ടാകില്ല, AI ഇന്റർഫേസുകൾ മാത്രമേ ഉണ്ടാകൂ എന്ന് മസ്ക് വിശ്വസിക്കുന്നു. ഭാവി സാങ്കേതിക വിദ്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിലൂടെ ടെക് ഭീമനായ എലോൺ മസ്ക് വീണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തി. “ജോ റോഗൻ എക്സ്പീരിയൻസ്” പോഡ്കാസ്റ്റിൽ സംസാരിക്കവെ, പുതിയ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും എന്നാൽ, പരമ്പരാഗത അർത്ഥത്തിൽ “ഫോൺ” എന്നൊന്ന് സമീപഭാവിയിൽ ഉണ്ടാകില്ലെന്നും മസ്ക് പറഞ്ഞു. മസ്കിന്റെ അഭിപ്രായത്തിൽ, ഭാവിയിലെ ഉപകരണങ്ങൾ AI അനുമാന എഡ്ജ് നോഡുകളായിരിക്കും, അവ സെർവർ-സൈഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി നേരിട്ട് ബന്ധിപ്പിക്കും. ഭാവിയിൽ, നമ്മുടെ ഉപകരണങ്ങൾ റേഡിയോ കണക്ഷനുകൾ വഴി മാത്രമേ AI സിസ്റ്റങ്ങളുമായി ആശയവിനിമയം നടത്തുകയുള്ളൂവെന്ന്…
ആകാശം മുട്ടെ സർദാർ പട്ടേൽ: കാരൂർ സോമൻ, (ചാരുംമൂടൻ)
”ഭാവി തലമുറയ്ക്കു പ്രചോദനം ദേശീയ ഐക്യത്തിന്റെയും ദേശിയോദ്ഗ്രഥത്തിന്റെയും പ്രതീകം”. 2018 ഒക്ടോബർ 31 ന് ഗുജറാത്തിൽ സർദാർ സരോവർ രംഗകോട്ടിന് അഭിമുഖമായി നർമദിയിലെ നദീ ദ്വീപിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമേദി പറഞ്ഞു. വദോദര നഗരത്തിന് 100 കി.മി തെക്ക് കിഴക്ക്; കേവാദിയ പട്ടണത്തിൽ നിന്ന് മൂന്നര കിലോമീറ്റർ മാത്രം അകലെ അഹമ്മദാബാദിൽ നിന്ന് 200 കി.മി അകലെ എന്നൊക്കെ വിനോദ സഞ്ചാരികൾക്ക് മാർഗ നിർദ്ദശമായി ഈ പ്രതി മയെ അഥവാ ശില്പത്തെക്കുറിച്ച് പറയാം. ലോകത്തിലേറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ന്യൂയോർക്കിലെ വിശ്വപ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ (സ്വാതന്ത്യത്തിന്റെ പ്രതിമ) ഏതാണ്ട് ഇരട്ടി ഉയരം. ‘ചൈനയിലെ സ്രിണ്ട് ടെംപിൾ ബുദ്ധയെക്കാൾ മുപ്പതോളം മീറ്റർ ഉയരം കൂടുതൽ. 182 മീറ്റർ (597 അടി) ഉയരമാണ് നമ്മുടെ ‘ഐക്യത്തിന്റെ പ്രതിമയ്ക്ക്'(സ്റ്റാച്യു ഓഫ് യൂണിറ്റി)…
കുട്ടികളുടെ ലൈംഗിക ആക്രമണ കേസ്:മാൻസ്ഫീൽഡ് അധ്യാപകൻ അറസ്റ്റിലായി
മാൻസ്ഫീൽഡ് ( ടെക്സസ്): മാൻസ്ഫീൽഡ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്റ്റ്രിക്കിലെ ലെഗസി ഹൈസ്കൂളിൽ അധ്യാപകനും കോച്ചുമായ ഒരു വ്യക്തി കുട്ടികളുടെ ലൈംഗികാരോപണത്തിനും , കുട്ടി ലൈംഗിക ആക്രമണം, അനധികൃത ബന്ധം തുടങ്ങിയ നിരവധി കുറ്റങ്ങളാൽ അറസ്റ്റു ചെയ്തു. ജാരഡ് യുവങ് (33) ലെഗസി ഹൈസ്കൂളിൽ സയൻസ് അധ്യാപകനും ഫുട്ബോൾ, ബാസ്കറ്റ്ബോൾ കോച്ചായിരുന്ന അദ്ദേഹം, വ്യാഴാഴ്ച അറസ്റ്റിലായി. അറസ്റ്റിന് ശേഷമുള്ള അന്വേഷണം സംബന്ധിച്ച് മാൻസ്ഫീൽഡ് ISD സ്ഥിരീകരിച്ചു, എന്നാൽ ആരോപണങ്ങൾ കുട്ടികളുടെ ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ടവയല്ലെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ല കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുമെന്നും പറഞ്ഞു. പോലീസിന്റെ അന്വേഷണം തുടരുന്നു, എന്നാൽ ക്രിമിനൽ കുറ്റങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരാതെയാണ് കേസ് തുടരുന്നത്.
ഹോട്ടൽ മുറിയിലെ ഷവറിൽ തിളച്ച വെള്ളത്തിൽ വെന്തുമരിച്ച സംഭവം; ഫെയർഫീൽഡ് ബൈ മാരിയട്ട് ഇൻ & സ്യൂട്ടിനെതിരെ കേസ് ഫയൽ ചെയ്തു
കാലിഫോർണിയ: പേരക്കുട്ടിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കാലിഫോർണിയയിലെത്തിയ 72-കാരനായ മുൻ സൈനികൻ ഹോട്ടൽ മുറിയിലെ ഷവറിൽ തിളച്ച വെള്ളത്തിൽ വെന്തുമരിച്ച കേസ് ഫയൽ ചെയ്തു, മറൈൻ കോർപ്സ് വെറ്ററൻ ആയിരുന്ന ടെറിൽ ജോൺസൺ ആണ് മരിച്ചത്. സംഭവം ഹോട്ടലിന്റെ കടുത്ത അശ്രദ്ധയുടെ ഫലമാണെന്ന് ആരോപിച്ച് മരിച്ചയാളുടെ കുടുംബം ഹോട്ടലിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സാൻ ഹോസെ വിമാനത്താവളത്തിന് സമീപമുള്ള ഫെയർഫീൽഡ് ബൈ മാരിയട്ട് ഇൻ & സ്യൂട്ട്സിൽ മെയ് 22-നാണ് ദാരുണമായ സംഭവം നടന്നത്. ലോസ് ഏഞ്ചൽസിൽ നിന്ന് 300 മൈലിലധികം ദൂരം യാത്ര ചെയ്താണ് ജോൺസൺ സാൻ ഹോസെയിലെത്തിയത്. സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്ന പേരക്കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. എന്നാൽ ഹോട്ടലിലെ മുറിയിലെ ഷവറിൽ കുളിക്കുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ജോൺസന്റെ ചെറുമകനാണ് അദ്ദേഹത്തെ ആദ്യം…
