ഓസ്റ്റിൻ (ടെക്സസ്): ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Choir Retreat ’26” എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.00 മണിക്ക് ആരംഭിക്കും. “A Musical Feast of the Word” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റിൽ വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യപ്രഭാഷകനായിരിക്കും. സംഗീതസംവിധായകൻ, കുടുംബ കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകൻ, പ്രചോദനാത്മക പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സംഗീതത്തിലൂടെയും ദൈവവചനത്തിലൂടെയും ആരാധനയുടെ ആത്മീയതയെക്കുറിച്ചും ക്വയർ ശുശ്രൂഷയുടെ ദൗത്യത്തെക്കുറിച്ചും ക്ലാസുകൾ നയിക്കും. ക്വയർ അംഗങ്ങളുടെ ആത്മീയ വളർച്ചയും സംഗീതപരമായ മികവും വർധിപ്പിക്കുക, ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തിൽ…
Category: AMERICA
മകളുടെ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം
മെംഫിസ്: 13 കാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20-കാരനെ വെടിവെച്ചുകൊന്ന കേസിൽ കേന്ദ്ര സ്കോട്ട് (Kendra Scott) എന്ന അമ്മയ്ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 16-ന് പുലർച്ചെയാണ് സംഭവം നടന്നത്. റോഡെറിയസ് മോർട്ടൺ (20) എന്ന യുവാവാണ് തലയുടെ പിൻഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് പുലർച്ചെ 1:30-ഓടെ വീട്ടിലെത്തിയ കേന്ദ്ര, മകളുടെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന മോർട്ടണെ കണ്ടെത്തുകയായിരുന്നു. കേന്ദ്ര ജോലിക്ക് പോയ സമയം പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആണ കുട്ടികളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പെൺകുട്ടി ഭയന്നിരുന്നു. തർക്കത്തിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോർട്ടണുനേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ കേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റത്തിന് പുറമെ അപകടകരമായ കുറ്റകൃത്യത്തിന് ആയുധം ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവാൻഞ്ചലിക്കൽ സഭയുടെ പുതിയ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ അമേരിക്ക സന്ദർശിക്കുന്നു.
ഹൂസ്റ്റൺ: സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസിന്റെ നേതൃത്വത്തിൽ ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന സഭയുടെ പുതിയതായി ചുമതലയേറ്റ ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ മുഖ്യപ്രഭാഷണം നടത്തും. ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാൻ്റെനിലാണ് (University of Scranton)കോൺഫ്രൻസ് നടക്കുന്നത്. ശേഷം അമേരിക്കയിലെ വിവിധ ഇടവുകളും സന്ദർശിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഹൂസ്റ്റൺ, ഡാളസ്സ് ഇടവകകളിൽ നടക്കുന്ന കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി ബിഷപ്പ് ഓഗസ്റ്റ് 18ന് ഹൂസ്റ്റണിൽ എത്തിച്ചേരും. ധ്യാനയോഗങ്ങൾ, റിട്രീറ്റുകൾ തുടങ്ങിയ ശുശ്രൂഷകളിലും ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ സംബന്ധിക്കുമെന്ന് ഡയോസിഷൻ സെക്രട്ടറിയും സെൻ്റ്.തോമസ് ഇവാൻഞ്ചലിക്കൽ ചർച്ച് വികാരിയുമായ റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, സെക്രട്ടറി ജോർജ്ജ് മാത്യു എന്നിവർ സംയുക്തമായി…
ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച ശമ്പളവർധനവ് നിരസിച്ച് മേയർ മംദാനി
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി കൗൺസിൽ അടുത്തിടെ അംഗീകരിച്ച ശമ്പളവർധനവ് താൻ സ്വീകരിക്കില്ലെന്ന് മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. മേയറുടെ ശമ്പളം കൂട്ടുന്നത് ന്യൂയോർക്കുകാരുടെ മുൻഗണനയല്ലെന്ന് അദ്ദേഹം പറഞ്ഞു. “മേയർക്ക് വരുമാനം കുറവാണെന്ന് ന്യൂയോർക്കിൽ ആരും പരാതിപ്പെട്ടിട്ടില്ല,” എന്ന് മംദാനി ചൂണ്ടിക്കാട്ടി. തനിക്കായി മാറ്റിവെച്ച ഈ തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നഗരവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി കൗൺസിൽ അംഗങ്ങൾക്ക് 18% ശമ്പളവർധനവും മേയറുടെ പദവിക്ക് അനുയോജ്യമായ വർധനവും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. നിയമമായാൽ, 2016-ന് ശേഷമുള്ള സിറ്റി കൗൺസിൽ അംഗങ്ങളുടെ ആദ്യ ശമ്പളവർധനവാകും ഇത്. എന്നിരുന്നാലും, തനിക്ക് ലഭിക്കുന്ന അധിക തുക നിരസിക്കുമെന്ന് മംദാനി വ്യക്തമാക്കി.
യുഎസ്-ഇറാൻ സംഘർഷം അപകടകരമായ വഴിത്തിരിവിലെത്തി; ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമായി
ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിലുണ്ടായ തീപിടുത്തം യുഎസ്-ഇറാൻ സംഘർഷം കൂടുതൽ വഷളാക്കി, തുടർച്ചയായ ഒമ്പതാം രാത്രിയും ഇറാനിൽ യുഎസ് വ്യോമാക്രമണം നടത്തി. ദോഹ (ഖത്തര്‍): അമേരിക്കയും ഇറാനും തമ്മിലുള്ള പുതുക്കിയ സംഘർഷങ്ങൾ ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ഹോർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിന് നേരെ തിങ്കളാഴ്ച നടന്ന ആക്രമണം ആഗോള സമുദ്ര വ്യാപാരത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഹോർമുസ് കടലിടുക്ക് ഒരു സുപ്രധാന കടൽ പാതയാണ്. സാധാരണ സമയങ്ങളിൽ, ലോകത്തിലെ എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഇതിലൂടെയാണ് കടന്നുപോകുന്നത്. സമീപ ദിവസങ്ങളിൽ, ഒമാൻ തീരം കടക്കുന്നത് ഒഴിവാക്കാൻ യുഎസ് സൈന്യം വാണിജ്യ കപ്പലുകളോട് നിർദ്ദേശിച്ചിട്ടുണ്ട്, അതേസമയം ഇറാൻ ഈ പാതയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, തിങ്കളാഴ്ച പുലർച്ചെ ഇറാനെതിരെ യുഎസ്…
ജനഹൃദയങ്ങളിൽ അനശ്വരനായ ജനനായകന് പ്രണാമം; ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റ് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു
ലിവർപൂൾ: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു. ജനകീയനും ജനപ്രീയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ഓർമ ദിനത്തോടനുബന്ധിച്ചു ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമത്തിന്റെ ഭാഗമായാണ് ലീവാർപൂളിലും അനുസ്മരണ ചടങ്ങുകൾ നടന്നത്. ജനങ്ങളോട് എന്നും ചേർന്നുനിന്ന ജനനായകന്റെ സേവന പാരമ്പര്യവും മാനുഷിക മുഖവും അനുസ്മരിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ലളിതമായ ജീവിതശൈലിയും…
അഭിഭാഷകരില്ല, അപ്പീലുകളില്ല; അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ നടപടി; ഇന്ത്യൻ കുടിയേറ്റക്കാർ അപകടത്തിൽ
അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘നാടുകടത്തൽ കാമ്പയിൻ’ പ്രകാരം അറസ്റ്റിലായവർക്ക് കോടതിയിൽ അപ്പീൽ നൽകാനോ, കേസ് അവതരിപ്പിക്കാനോ, അഭിഭാഷകനെ നിയമിക്കാനോ അവസരം നിഷേധിക്കപ്പെടുന്നു. ഏകദേശം 18,000 ഇന്ത്യക്കാരെ ഈ നടപടി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർക്കെതിരെ ഇതുവരെ ആരംഭിച്ചതിൽ വെച്ച് ഏറ്റവും വിപുലമായ നാടുകടത്തൽ കാമ്പയിൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ചു. ഈ കാമ്പയിനിന്റെ കീഴിൽ, സാധുവായ രേഖകളില്ലാതെ യുഎസിൽ താമസിക്കുന്ന വ്യക്തികളെ വേഗത്തിൽ തിരിച്ചറിഞ്ഞ് തടങ്കലിൽ വയ്ക്കുന്നു. ഏകദേശം 18,000 ഇന്ത്യക്കാരെയും പുതിയ നയം നേരിട്ട് ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് ഏജൻസിയിലെ സംഘങ്ങൾ വിവിധ നഗരങ്ങളിൽ തുടർച്ചയായി റെയ്ഡുകൾ നടത്തിവരികയാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും അവരുടെ ജന്മദേശങ്ങളിലേക്ക് നാടുകടത്തൽ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ പ്രഖ്യാപിത…
മെക്സിക്കോയിലെ കാന്‍കൂണ്‍ കടല്‍ തീരത്ത് തിരമാലകളുണര്‍ത്തിയ ഓര്‍മ്മകള്‍: ലാലി ജോസഫ്
കാന്‍കൂണില്‍ ഞാന്‍ കണ്ട കടലിന് രണ്ട് നിറങ്ങളായിരുന്നു. തീരത്തോട് ചേര്‍ന്ന ഭാഗം മരതക പച്ചയില്‍ തിളങ്ങുമ്പോള്‍, ദൂരെ അനന്തമായി പരന്നു കിടന്ന കടല്‍ ആഴമേറിയ നീല നിറത്തില്‍ വിസ്മയം തീര്‍ത്തു. എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ തുടങ്ങുന്നതു തന്നെ കടലിന്റെ കറുപ്പ് നിറത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. അതുപോലെ അദ്ദേഹത്തിന്റെ ‘വാരാണാസി’ എന്ന നോവലിലും കടല്‍ മനോഹരമായ ഒരു പശ്ചാത്തലമായി കടന്നു വരുന്നുണ്ട്. നോവലിലെ ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം എഴുതുന്നു: ‘ഒരിക്കല്‍ എലിഫെന്റാ ഗുഹയിലേക്ക് പോയി പലേടത്തു നിന്നും ഗീതയുടെ ഫോട്ടോകള്‍ എടുത്തു. പോര്‍ളി സി ഫേസിനടുത്തു വച്ച് കടല്‍ പശ്ചാത്തലമാക്കി എടുത്ത ഒരു ഫോട്ടോ വളരെ നന്നായി. അവളത് എന്‍ലാര്‍ജ് ചെയ്യിച്ച് വീട്ടില്‍ വച്ചിരിക്കുന്നു. കാന്‍കൂണിലെ കടല്‍ത്തീരത്തും കടലിനെ പശ്ചാത്തലമാക്കി ചിത്രങ്ങള്‍ പകര്‍ത്തുന്ന അനേകം പേരെ കാണാനായി. ഓരോരുത്തരും ആ അനന്തനീലിമയെ തങ്ങളുടേതായ ഓര്‍മ്മകളുടെ…
പിറവം വാര്‍ഷിക സംഗമം വർണാഭമായി
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്ററില്‍ വെച്ച് ജൂലൈ 18 ന് വർണോജ്വലമായി നടന്നു. ജെസ്സി ജയിംസിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികൾ പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി. സഹജീവിയെ സ്നേഹിക്കുക, അയൽപക്കത്തുള്ളവര് ഏതു നാട്ടുകാരാണെങ്കിലും അവരെ സ്നേഹിച്ചാൽ അവർ നമുക്ക് കൂട്ടായി ഉണ്ടാകും. പിറവത്തെ മനുഷ്യർ നാടിനോടപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമനേ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ ബഹു. റവ. ഫാ. ചെറിയാൻ നീലാങ്കൽ എപ്പിസ്കോപ്പ വളരെ ദൂരത്തു നിന്ന് എത്തി സംഗമത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. ജോൺ ഐസക്, ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവർ ആശംസകൾ നേർന്നു.…
കേരള അസ്സോസിയേഷന് ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സ്പെല്ലിംഗ് ബീ-പ്രസംഗ മത്സരം നടത്തി
ഡാളസ്: കേരള അസ്സോസിയേഷന് ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും (KAD & ICEC) സംയുക്തമായി സ്പെല്ലിംഗ് ബീയും പ്രസംഗ മത്സരവും നടത്തി. അസ്സോസിയേഷന് ആസ്ഥാനത്തു വെച്ചാണ് ഗ്രേഡ് K മുതല്‍ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായി മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കാളികളാവുകയും മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. കുട്ടികളില്‍ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാനാണ് സ്പെല്ലിംഗ് ബീയും പ്രസംഗ മികവ് വര്‍ധിപ്പിക്കാന്‍ പ്രസംഗ മത്സരവും നടത്തിയത്. കുട്ടികള്‍ക്ക് ഇതിനായുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷങ്ങളിലും KAD & ICEC നേതൃത്വത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. KAD പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം പറയുകയും സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിക്കുകയും ചെയ്തു. വിധി കര്‍ത്താക്കളായി ജെയ്മി വർക്കി,…
