ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വീണ്ടും മാറ്റങ്ങള്. ലേബർ പാർട്ടിയുടെ പുതിയ നേതാവ് ആൻഡി ബേൺഹാം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. കെയർ സ്റ്റാർമറുടെ രാജിക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുള്ള ബേൺഹാം ‘വടക്കിന്റെ രാജാവ്’ എന്നും അറിയപ്പെടുന്നു. ബ്രിട്ടനിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏഴാം തവണയാണ് രാജ്യത്തിന് പുതിയ നേതൃത്വം ലഭിച്ചിരിക്കുന്നത്. റിഫോം യുകെ പോലുള്ള പാർട്ടികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനം നിയന്ത്രിക്കുക എന്നതാണ് ബേൺഹാമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ വെള്ളിയാഴ്ച, ഒരു പ്രത്യേക പാർട്ടി സമ്മേളനത്തിൽ, ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന മഹ്മൂദ്, ആൻഡി ബേൺഹാമിനെ പുതിയ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബേൺഹാം മാത്രമായിരുന്നു ഏക സ്ഥാനാർത്ഥി, പാർട്ടി നേതൃത്വം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. കെയർ സ്റ്റാർമർ രാജാവിന് ഔപചാരികമായി രാജി സമർപ്പിച്ചതിനെത്തുടർന്ന്, ഭരണഘടനാ പ്രക്രിയയുടെ…
Category: AMERICA
യുഎസ് വിസ നിയമങ്ങൾ: അന്താരാഷ്ട്ര വിദ്യാര്ത്ഥികളെ ബാധിക്കുന്ന പുതിയ നിയമങ്ങളില് ആശങ്ക പ്രകടിപ്പിച്ച് എഫ്ഐഐഡിഎസ്
വാഷിംഗ്ടൺ: ഇന്ത്യൻ പ്രവാസികളുടെ പ്രമുഖ നയരൂപീകരണ ഗ്രൂപ്പായ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് (FIIDS) പുതിയ യുഎസ് വിസ നിയമങ്ങളിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. F-1, J-1 വിസകളിൽ പുതിയ നാല് വർഷത്തെ സമയപരിധി നടപ്പിലാക്കുന്നത് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പഠനത്തെയും ഗവേഷണ പ്രവർത്തനങ്ങളെയും അനിശ്ചിതത്വത്തിലാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ പകുതി മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന ഈ നിയമം നിർത്തലാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് സംഘടന യുഎസ് പ്രതിനിധികളോടും യുഎസ് ഇമിഗ്രേഷൻ സർവീസിനോടും (USCIS) അഭ്യർത്ഥിച്ചു. ഈ വിവാദ നയം പഴയ “സ്റ്റാറ്റസ് ദൈർഘ്യം” എന്ന സമ്പ്രദായം ഇല്ലാതാക്കുന്നു, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പരമാവധി താമസ കാലയളവ് വെറും നാല് വർഷമായി നിശ്ചയിക്കുന്നു. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT), STEM OPT എന്നിവയുടെ ദൈർഘ്യം ഈ പരിധിയിൽ ഉൾപ്പെടുന്നു. കൂടാതെ, പഠനം പൂർത്തിയാക്കിയതിന്…
വെല്ലുവിളിയായി ഫിഫ റിപ്പോർട്ടിംഗ്; മനം നിറച്ച് മലയാളികൾ
ന്യൂയോര്ക്ക്: കായിക ലോകത്തിന്റെ ഒരു മഹായുദ്ധം കൂടി അവസാനിച്ചു. ഫിഫ കപ്പിൽ മുത്തമിട്ട് സ്പെയിൻ. ബ്രസീലിനു ശേഷം തുടർച്ചയായ ലോക കിരീടമെന്ന അർജന്റീനിയൻ സ്വപ്നത്തിന് ന്യൂയോർക്ക് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ചരമഗീതം. 48 രാജ്യങ്ങൾ മാറ്റുരച്ച കായികമേള കൺകുളിർക്കെ കണ്ട് നമ്മൾ ആസ്വദിച്ചു. സ്റ്റേഡിയത്തിൽ എത്താനാവാത്തവർ വീട്ടിലും വാച്ച്പാർട്ടികളിലും ടെലിവിഷനിലൂടെ പന്തടിയൊച്ചകളുടെ സ്പന്ദനങ്ങൾ അനുഭവിച്ചു. പിറ്റേന്നത്തെ പത്രങ്ങളിലൂടെ വിശകലനങ്ങൾ വായിച്ചു വിലയിരുത്തി. മൈതാനങ്ങളിൽ ഒന്നര മാസത്തോളം ഉരുണ്ട പന്ത് ഇനി നാലുവർഷത്തേക്കു നമ്മൾ മനസിൽ സൂക്ഷിക്കും. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഇരു പത്തിനാലാം ഫിഫ വേൾഡ്കപ്പ് വരെ. മൈതാനത്തെ ആരവങ്ങൾ കെട്ടടങ്ങിയെങ്കിലും മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞ സോക്കർ ജ്വരം കെടാതെ നിൽക്കുന്നു. അതിനായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കു നന്ദി. പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെ മുന്നേറ്റത്തിനായിരുന്നു അവരുടെ അധ്വാനമെങ്കിലും അവർ ചേർന്നു നമുക്കു നൽകിയത് ഇനിയും രുചിച്ചു…
ഫോമാ തിരഞ്ഞെടുപ്പ്: പൊരിഞ്ഞ പോരാട്ടം; പ്രചാരണങ്ങൾ കൊഴുക്കുന്നു, കടുക്കുന്നു (നർമ്മ ലേഖനം)
അടുത്ത രണ്ടു വർഷത്തേക്കുള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നോമിനേഷൻ പ്രോസസും പ്രചാരണവും തിരുതകൃതിയായി ആരംഭിച്ചിട്ട് ഏകദേശം രണ്ടു വർഷമാകുന്നു. അതായത് ഇപ്പോൾ പ്രവർത്തിക്കുന്ന ഭാരവാഹികൾ സത്യ വാചകം ചൊല്ലി അധികാരവും പ്രവർത്തനവും ആരംഭിച്ച ദിനം മുതൽ ഇനി വരാൻ പോകുന്ന അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികൾ ആകേണ്ടവരുടെ തിരച്ചലും, പ്രഖ്യാപനങ്ങളും, നോമിനേഷൻ, ഇലക്ഷൻ പ്രചാരണ തന്ത്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു മുഴം മുമ്പേ മാത്രമല്ല പല മുഴം മുമ്പേ അവരുടെ ആവനാഴികൾ ഇലക്ഷൻ ഗോദായിലേക്ക് തൊടുത്തു വിടാനുള്ള വൈദഗ്ധ്യം ഇപ്പോൾ മല്ലടിക്കുന്ന ഇരു പാനലുകൾക്കും ഉണ്ടായിരുന്നു. അത് അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇലക്ഷൻ ഗോദയിൽ തന്ത്രകുതന്ത്രങ്ങളുടെ, ചാണക്യ ബുദ്ധിയോടെ മല്ലടിക്കുന്ന ഇരുപാനൽ സൗഹാർദ്ദ ടീമുകളും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടു കൂട്ടരും യോഗ്യർ പരമ യോഗ്യർ. ഇവരെ ആരെ ബാലറ്റിൽ കുത്തി ജയിപ്പിക്കണം? അല്ലെങ്കിൽ ബാലറ്റ്…
ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ ക്വയർ റിട്രീറ്റ് ഓഗസ്റ്റ് 1-ന്; ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകും
ഓസ്റ്റിൻ (ടെക്സസ്): ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Choir Retreat ’26” എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.00 മണിക്ക് ആരംഭിക്കും. “A Musical Feast of the Word” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റിൽ വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യപ്രഭാഷകനായിരിക്കും. സംഗീതസംവിധായകൻ, കുടുംബ കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകൻ, പ്രചോദനാത്മക പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സംഗീതത്തിലൂടെയും ദൈവവചനത്തിലൂടെയും ആരാധനയുടെ ആത്മീയതയെക്കുറിച്ചും ക്വയർ ശുശ്രൂഷയുടെ ദൗത്യത്തെക്കുറിച്ചും ക്ലാസുകൾ നയിക്കും. ക്വയർ അംഗങ്ങളുടെ ആത്മീയ വളർച്ചയും സംഗീതപരമായ മികവും വർധിപ്പിക്കുക, ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തിൽ…
മകളുടെ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം
മെംഫിസ്: 13 കാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20-കാരനെ വെടിവെച്ചുകൊന്ന കേസിൽ കേന്ദ്ര സ്കോട്ട് (Kendra Scott) എന്ന അമ്മയ്ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 16-ന് പുലർച്ചെയാണ് സംഭവം നടന്നത്. റോഡെറിയസ് മോർട്ടൺ (20) എന്ന യുവാവാണ് തലയുടെ പിൻഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് പുലർച്ചെ 1:30-ഓടെ വീട്ടിലെത്തിയ കേന്ദ്ര, മകളുടെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന മോർട്ടണെ കണ്ടെത്തുകയായിരുന്നു. കേന്ദ്ര ജോലിക്ക് പോയ സമയം പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആണ കുട്ടികളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പെൺകുട്ടി ഭയന്നിരുന്നു. തർക്കത്തിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോർട്ടണുനേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ കേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റത്തിന് പുറമെ അപകടകരമായ കുറ്റകൃത്യത്തിന് ആയുധം ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവാൻഞ്ചലിക്കൽ സഭയുടെ പുതിയ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ അമേരിക്ക സന്ദർശിക്കുന്നു.
ഹൂസ്റ്റൺ: സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസിന്റെ നേതൃത്വത്തിൽ ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന സഭയുടെ പുതിയതായി ചുമതലയേറ്റ ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ മുഖ്യപ്രഭാഷണം നടത്തും. ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാൻ്റെനിലാണ് (University of Scranton)കോൺഫ്രൻസ് നടക്കുന്നത്. ശേഷം അമേരിക്കയിലെ വിവിധ ഇടവുകളും സന്ദർശിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഹൂസ്റ്റൺ, ഡാളസ്സ് ഇടവകകളിൽ നടക്കുന്ന കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി ബിഷപ്പ് ഓഗസ്റ്റ് 18ന് ഹൂസ്റ്റണിൽ എത്തിച്ചേരും. ധ്യാനയോഗങ്ങൾ, റിട്രീറ്റുകൾ തുടങ്ങിയ ശുശ്രൂഷകളിലും ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ സംബന്ധിക്കുമെന്ന് ഡയോസിഷൻ സെക്രട്ടറിയും സെൻ്റ്.തോമസ് ഇവാൻഞ്ചലിക്കൽ ചർച്ച് വികാരിയുമായ റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, സെക്രട്ടറി ജോർജ്ജ് മാത്യു എന്നിവർ സംയുക്തമായി…
ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച ശമ്പളവർധനവ് നിരസിച്ച് മേയർ മംദാനി
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി കൗൺസിൽ അടുത്തിടെ അംഗീകരിച്ച ശമ്പളവർധനവ് താൻ സ്വീകരിക്കില്ലെന്ന് മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. മേയറുടെ ശമ്പളം കൂട്ടുന്നത് ന്യൂയോർക്കുകാരുടെ മുൻഗണനയല്ലെന്ന് അദ്ദേഹം പറഞ്ഞു. “മേയർക്ക് വരുമാനം കുറവാണെന്ന് ന്യൂയോർക്കിൽ ആരും പരാതിപ്പെട്ടിട്ടില്ല,” എന്ന് മംദാനി ചൂണ്ടിക്കാട്ടി. തനിക്കായി മാറ്റിവെച്ച ഈ തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നഗരവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി കൗൺസിൽ അംഗങ്ങൾക്ക് 18% ശമ്പളവർധനവും മേയറുടെ പദവിക്ക് അനുയോജ്യമായ വർധനവും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. നിയമമായാൽ, 2016-ന് ശേഷമുള്ള സിറ്റി കൗൺസിൽ അംഗങ്ങളുടെ ആദ്യ ശമ്പളവർധനവാകും ഇത്. എന്നിരുന്നാലും, തനിക്ക് ലഭിക്കുന്ന അധിക തുക നിരസിക്കുമെന്ന് മംദാനി വ്യക്തമാക്കി.
യുഎസ്-ഇറാൻ സംഘർഷം അപകടകരമായ വഴിത്തിരിവിലെത്തി; ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമായി
ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിലുണ്ടായ തീപിടുത്തം യുഎസ്-ഇറാൻ സംഘർഷം കൂടുതൽ വഷളാക്കി, തുടർച്ചയായ ഒമ്പതാം രാത്രിയും ഇറാനിൽ യുഎസ് വ്യോമാക്രമണം നടത്തി. ദോഹ (ഖത്തര്): അമേരിക്കയും ഇറാനും തമ്മിലുള്ള പുതുക്കിയ സംഘർഷങ്ങൾ ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ഹോർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിന് നേരെ തിങ്കളാഴ്ച നടന്ന ആക്രമണം ആഗോള സമുദ്ര വ്യാപാരത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഹോർമുസ് കടലിടുക്ക് ഒരു സുപ്രധാന കടൽ പാതയാണ്. സാധാരണ സമയങ്ങളിൽ, ലോകത്തിലെ എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഇതിലൂടെയാണ് കടന്നുപോകുന്നത്. സമീപ ദിവസങ്ങളിൽ, ഒമാൻ തീരം കടക്കുന്നത് ഒഴിവാക്കാൻ യുഎസ് സൈന്യം വാണിജ്യ കപ്പലുകളോട് നിർദ്ദേശിച്ചിട്ടുണ്ട്, അതേസമയം ഇറാൻ ഈ പാതയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, തിങ്കളാഴ്ച പുലർച്ചെ ഇറാനെതിരെ യുഎസ്…
ജനഹൃദയങ്ങളിൽ അനശ്വരനായ ജനനായകന് പ്രണാമം; ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റ് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു
ലിവർപൂൾ: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു. ജനകീയനും ജനപ്രീയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ഓർമ ദിനത്തോടനുബന്ധിച്ചു ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമത്തിന്റെ ഭാഗമായാണ് ലീവാർപൂളിലും അനുസ്മരണ ചടങ്ങുകൾ നടന്നത്. ജനങ്ങളോട് എന്നും ചേർന്നുനിന്ന ജനനായകന്റെ സേവന പാരമ്പര്യവും മാനുഷിക മുഖവും അനുസ്മരിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ലളിതമായ ജീവിതശൈലിയും…
