വിർജീനിയയിലെ വാൾമാർട്ടിലുണ്ടായ വെടിവെപ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു

ചെസാപീക്ക് (വിര്‍ജീനിയ) വിർജീനിയയിലെ ചെസാപീക്ക് വാൾമാർട്ട് സൂപ്പർസെന്ററിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോക്കുധാരിയും മരണപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വയം വെടിയുതിർത്താണ് അക്രമി മരിച്ചതെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലിയോ കോസിൻസ്കി മാധ്യമങ്ങളോടു പറഞ്ഞു. വെടിയുതിർത്തയാളെ കുറിച്ച് പോലീസ് ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല, എന്നാൽ പല മാധ്യമങ്ങളും ഇയാൾ സ്റ്റോറിലെ മാനേജരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി പ്രാദേശിക സമയം 10:12 ന് വാൾമാർട്ടിനുള്ളിൽ വെടിവയ്പ്പ് നടന്നതായുള്ള റിപ്പോർട്ടിനോട് പോലീസ് പ്രതികരിച്ചു എന്ന് കോസിന്‍സ്കി പറഞ്ഞു. അഞ്ച് പേര്‍ അവിടെ ചികിത്സയിലാണെന്ന് പ്രദേശത്തെ ഏറ്റവും മികച്ച ട്രോമ സെന്റർ ഉള്ള സെൻതാര നോർഫോക്ക് ജനറൽ ഹോസ്പിറ്റലിന്റെ വക്താവ് പറഞ്ഞു. “ഇത്തവണ ചെസാപീക്കിലെ ഒരു വാൾമാർട്ടിൽ വീണ്ടും വെടിവയ്പ്പ് നടന്നുവെന്ന റിപ്പോർട്ടുകളിൽ അസ്വസ്ഥതയുണ്ട്. സംഭവ വികാസങ്ങൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കും,”…

2024 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കി ഹേലി

ലാസ് വേഗസ് : 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കി ഹേലി സൂചന നല്‍കി. നവംബര്‍ 19ന് ലാസ് വേഗസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ ജുയിഷ് കൊയലേഷന്‍ വാര്‍ഷീക നേതൃത്വ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നിക്കി ഈ സൂചന നല്‍കിയത്. മിഡ് ടേം തിരഞ്ഞൈടുപ്പ് കഴിഞ്ഞതോടെ നിരവധി പേര്‍ എന്നോട് 2024 മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവര്‍ത്തിക്കുന്നു. വളരെ ഗൗരവത്തോടെ തന്നെയാണ് ഞാന്‍ അതിനെ നോക്കികാണുന്നത്. എന്നാല്‍ ഇപ്പോള്‍ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടികാട്ടി. ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണ് തീരുമാനിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തിയിട്ടേ പിന്‍വാങ്ങുകയുള്ളൂവെന്നും അവര്‍ കൂട്ടിചേര്‍ത്തു. വളരെ നിര്‍ണ്ണായക പ്രൈമറികളിലും, പൊതുതിരഞ്ഞെടുപ്പുകളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഡൊണാള്‍ഡ് ട്രമ്പിന്റെ കാമ്പിനറ്റ് അംഗമെന്ന നിലയില്‍ യു.എന്‍. അംബാസിഡര്‍ പദവി വഹിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് അവര്‍ അതില്‍ നിന്നും പിന്‍വാങ്ങിയത്. ജനുവരി…

എമ്മി അവാർഡ് ജേതാവ് ജോബിൻ പണിക്കർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ്

ഡാലസ്: 2022-ൽ പരിസ്ഥിതി/ശാസ്ത്രം, കുറ്റകൃത്യം എന്നീ വിഭാഗങ്ങളിൽ രണ്ടും 16 വർഷത്തെ പത്രപ്രവർത്തനത്തിനിടയിൽ പത്തൊൻപതും എമ്മി അവാർഡുകൾ ലഭിച്ച ജോബിൻ പണിക്കര്‍ക്ക് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദനങ്ങൾ അറിയിച്ചു. ഡാളസിലെ എബിസി ന്യൂസ് സ്റ്റേഷനിലെ ടെലിവിഷൻ റിപ്പോർട്ടറാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷൻ മേഖലയിൽ പ്രഗത്ഭരായ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്. ഇന്ത്യാപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പരിപാടികളിൽ അതിഥിയായി പങ്കെടുത്തിട്ടുള്ള ജോബിൻ പണിക്കർ മലയാളി സമൂഹത്തിന് ആകെ അഭിമാനമാണ്. അദ്ദേഹത്തിൻറെ ഈ അസുലഭ നേട്ടത്തിൽ പ്രസിഡൻറ് സിജു വി. ജോർജ് , വൈസ് പ്രസിഡൻറ് ഡോക്ടർ അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു, ട്രഷറർ ബെന്നി ജോൺ , ജോയിൻ ട്രഷറർ…

മേയർ റോബിൻ ഇലക്കാട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: രണ്ടാമൂഴത്തിലും വൻ ഭൂരിപഷം നേടി വിജയക്കൊടി പാറിച്ച മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന്റെ സത്ര്യപ്രതിജ്ഞ ചടങ്ങ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മിസ്സോറി സിറ്റി ഹാൾ കോംപ്ലെക്സിലെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിലുള്ള നിരവധിയാളുകൾ പങ്കെടുത്തു. നവംബർ 21 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. കൌൺസിൽ മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ബ്രൗൺ മാർഷലിന്റെയും ലിൻ ക്‌ളൗസ്‌റിന്റെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ റോബിൻ ഇലക്കാട്ടിനെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചപ്പോൾ ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് ഒന്നടങ്കം ഹർഷാ രവത്തോടെ എഴുന്നേറ്റു നിന്ന് റോബിനെ ആദരിച്ചു. ആദരണീയനായ കോൺഗ്രസ്സ്മാൻ അൽ ഗ്രീനാണു സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയെന്ന മഹാരാജ്യത്തെയും ആ രാജ്യത്തിൻറെ വൈവിധ്യത്തെയും ഏറെ പുകഴ്ത്തിയ അൽ ഗ്രീൻ എല്ലാ രാജ്യങ്ങളെയും ജനങ്ങളെയും…

ഇടക്കാല തിരഞ്ഞെടുപ്പ്: ജേതാക്കള്‍ക്ക് അഭിനന്ദനമര്‍പ്പിക്കാന്‍ ഫോമയുടെ കോണ്‍ഫറന്‍സ് കോള്‍ ഇന്ന്

ന്യൂയോർക്ക് : അമേരിക്കൻ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ വിജയികൾക്ക് ആശംസകളുമായി ഫോമാ, അമേരിക്കയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മലയാളികളായ സെനറ്റർ കെവിൻ തോമസ്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ, കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ്, മേയർ റോബിൻ ജെ ഇലക്കാട്, ഡിസ്ട്രിറിക്ട് ജഡ്‌ജ്‌ സുരേന്ദ്രൻ കെ പട്ടേൽ, ജഡ്‌ജ്‌ ജൂലി മാത്യൂ എന്നിവരെ ഫോമാ അഭിനന്ദിക്കുന്നു, ഇന്ന് വൈകിട്ട് രാജ്യവ്യാപകമായി വിളിച്ചു ചേർക്കുന്ന സൂം കോൺഫ്രൻസ് കോളിൽ ( Tuesday Nov 22nd 9 PM to 10 PM ET) ഫോമാ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി, വിമൻസ് ഫോറം പ്രതിനിധികൾ അടക്കം അനേകം ഫോമാ പ്രവർത്തകരും ഫോമയുടെ അഭ്യുദയകാംഷികളും കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. അമേരിക്കൻ മലയാളികളുടെ അഭിമാനമായി മാറിയ ഈ വിശിഷ്ട വ്യക്തികളെ…

സംഗീതാത്മക നിമിഷങ്ങളുണർത്തുന്ന നൊസ്റ്റാൾജിക് ഗാനസന്ധ്യ നവംബര്‍ 26 ശനിയാഴ്‌ച ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്: ഗതകാല സ്മരണകളുണർത്തി നമ്മിൽ നിന്നും വിട്ടുപോയ സംഗീത സംവിധായകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ പഴയകാല ഗാനങ്ങളെ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു. “തിയേറ്റർ ജി ന്യൂയോർക്ക്” എന്ന സംഗീത പ്രേമികളുടെ സംഘടന സെന്റർ ഓഫ് ലിവിങ്, കലാകേന്ദ്രം എന്നിവയുമായി കൈകോർത്തൊരുക്കുന്ന ഗാന സന്ധ്യ പഴയകാല സംഗീത സാഗരത്തിലൂടെ പ്രേക്ഷകരെ ആറാടിക്കും എന്നതിൽ സംശയമില്ല. മലയാള സംഗീതത്തിന് എക്കാലവും മുതൽക്കൂട്ടായിരുന്ന പ്രശസ്ത സംഗീത സംവിധായകർ ജീവൻ നൽകിയ ഒരു പിടി മനോഹര ഗാനങ്ങളുടെ ഒരു സദ്യ തന്നെ സംഗീതാസ്വാദകർക്കായി ഒരുക്കുന്നതിനാണ് സംഘാടകർ ശ്രമിക്കുന്നത്. മലയാള സംഗീത ലോകത്തെ മുടിചൂടാമന്നന്മാർ ആയിരുന്ന വി. ദക്ഷിണാ മൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, എം. കെ. അർജുനൻ മാസ്റ്റർ, സലിൽ…

പിതാവിന്റെ വധശിക്ഷയ്ക്കു ദൃക്സാക്ഷിയാകണമെന്നാവശ്യപ്പെട്ട് മകള്‍ കോടതിയില്‍

സെന്റ് ലൂയിസ് (മിസോാറി): നവംബര്‍ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 2005ല്‍ കാര്‍ക്ക് വുഡ് മിസോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന്‍ ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷക്കു ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും, ഇതില്‍ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മകള്‍ കോറി റാമി ആവശ്യപ്പെട്ടു. എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ…

മാതാവിനേയും മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ മുന്‍കാമുകന്‍ അറസ്റ്റില്‍

ചെസ്റ്റര്‍ഫീല്‍ഡ് (വെര്‍ജീനിയ): മൂന്നു മക്കള്‍ക്കും, തനിക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനുശേഷം, ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍. നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസുകാരനായ മുന്‍ കാമുകന്‍ ജോനാ ആംഡംസ് (35) ലോറല്‍ ഓക്സിലുള്ള കാമുകി ജൊആന്‍ കോട്ടിലും പതിമൂന്നു വയസും, നാലു വയസും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിക്കുന്നത്. ആരോ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിരിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. മിനിട്ടുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തി പോലീസ് കേള്‍ക്കുന്നത് തുടര്‍ച്ചയായ വെടിയൊച്ചയായിരുന്നു. പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീടിനു സമീപം ച്ചെു പിടികൂടുകയായിരുന്നു. മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പോലീസ് പറഞ്ഞു. മാതാവും…

സുവിധ നിർത്തലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും, അതിന് പിന്നിൽ പ്രവർത്തിച്ച ഡോ. ജോൺ ബ്രിട്ടാസ് എം.പി ക്കും അഭിനന്ദങ്ങൾ

കോവിടിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു മലയാളികളുടെ ഇടയിൽനിന്നും ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിന് വേണ്ടി ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫന്റെ നടത്തിയ ഇടപെടലിന്റെ ഫലമായി ഇന്ന് രാത്രി മുതൽ എയർസുവിധ പ്രാബല്യത്തിൽ ഇല്ല എന്ന വാർത്ത ഓരോ പ്രവാസി മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. ഇങ്ങനെ പരാതി നമ്മുടെ ആളുകളുടെ ഇടയിൽ നിന്നും ലഭിച്ച ഉടൻതന്നെ ഫൊക്കാന പ്രസിഡന്റ്, ഡോ. ജോൺ ബ്രിട്ടാസ് എം .പി യുമായി ബന്ധപ്പെടുകയുംഅദ്ദേഹത്തോട് ഇതിന് വേണ്ടി വിദേശകാര്യവകുപ്പുമായി ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തത് ഡോ.ജോൺ ബ്രിട്ടാസ് എം .പി വളരെ ചടുതലയോടെ ഈ പൊതു പ്രശനത്തിൽ ഇടപെട്ടകയും, ഇതിനു പരിഹാരം കാണാൻ സമ്മർദം ചെലുത്തുകയും ചെയ്യ്ത. ഇതിന് വേണ്ടി പ്രവർത്തിച്ച ഡോ ജോൺ ബ്രിട്ടാസിനും അത് നടപ്പിലാക്കിയ…

ഡാളസ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബർ 3 ന്

ഗാര്‍ലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ ഒന്നാം ഭാഗത്തിൽ പ്രമേഹ നിയന്ത്രണവും ഹൃദയ-വൃക്ക സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് ഡോ. നിഷ ജേക്കബും, രണ്ടാം ഭാഗത്തിൽ സായാഹ്നം എങ്ങനെ സ്മാർട്ട് ആക്കാം \സോഷ്യൽ മീഡിയ ഉപയോഗപ്രദമായ ഫീച്ചറുകളെക്കുറിച്ച് പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും നടത്തും. ഡാളസ് ഫോര്‍ട്ട്‌വർത്ത് മെട്രോപ്ലെക്സിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വരം മാമ്പിള്ളി, ലേഖാ നായർ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.