ഡാളസ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബർ 3 ന്

ഗാര്‍ലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.

സമ്മേളനത്തില്‍ ഒന്നാം ഭാഗത്തിൽ പ്രമേഹ നിയന്ത്രണവും ഹൃദയ-വൃക്ക സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് ഡോ. നിഷ ജേക്കബും, രണ്ടാം ഭാഗത്തിൽ സായാഹ്നം എങ്ങനെ സ്മാർട്ട് ആക്കാം \സോഷ്യൽ മീഡിയ ഉപയോഗപ്രദമായ ഫീച്ചറുകളെക്കുറിച്ച് പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും നടത്തും.

ഡാളസ് ഫോര്‍ട്ട്‌വർത്ത് മെട്രോപ്ലെക്സിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വരം മാമ്പിള്ളി, ലേഖാ നായർ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

Print Friendly, PDF & Email

Leave a Comment

More News