ഗീത സേതുമാധവൻ മന്ത്ര ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ് ആയി ഗീത സേതുമാധവനെ തിരഞ്ഞെടുത്തു .സംഘടനാ പ്രവർത്തനത്തിൽ തൻറേതായ ശൈലി തന്നെ രൂപപ്പെടുത്തിയ ഗീത ഫ്ലോറിഡയിലെ ഭാരതീയ സമൂഹത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് .ഫ്ലോറിഡയിലെ പ്രമുഖ മലയാളീ ഹൈന്ദവ സംഘടന ആയ ഒഎച്ച്‌എം (ഒർലാൻഡോ ഹിന്ദു മലയാളി) സ്ഥാപക അംഗങ്ങളിൽ ഒരാളാണ് അവർ.കൂടാതെ ഭാരതീയ കലകളും സംസ്കാരവും അമേരിക്കൻ മണ്ണിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച സൃഷ്ഠി ഫൗണ്ടേഷൻ സ്ഥാപക ഡയറക്ട്ർ കൂടിയാണ് ശ്രീമതി ഗീത .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് സഹായിക്കുന്ന ദി എംപവർ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ചെന്നൈയിൽ ജനിച്ചു വളർന്ന ഗീത സേതുമാധവൻ വിവാഹശേഷം ഫ്ലോറിഡയിൽ സ്ഥിരതാമസമാണ്. ഒരു സംരംഭക കൂടിയായ ഗീത, ഇന്ത്യൻ കലകളും ആർട്ടിഫാക്‌റ്റുകളും കൈകാര്യം ചെയ്യുന്ന ബിസിനസ്സ് ബോസ്റ്റണിൽ തുടങ്ങി . സെൻട്രൽ ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇവന്റ് പ്ലാനിംഗ് ബിസിനസിൽ ദീർഘകാലമായി ഗീത പങ്കാളിയായിരുന്നു.

ഫ്ലോറിഡയിലെ മന്ത്രയുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഗീതയുടെ സംഘടനാ പ്രാവീണ്യവും വർഷങ്ങൾ നീണ്ട പ്രവർത്തന പരിചയവും സഹായകരമാകും എന്നത് നിസ്തർക്കമാണെന്നു പ്രസിഡന്റ് ശ്രീ ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News