ഇടക്കാല തിരഞ്ഞെടുപ്പ്: ജേതാക്കള്‍ക്ക് അഭിനന്ദനമര്‍പ്പിക്കാന്‍ ഫോമയുടെ കോണ്‍ഫറന്‍സ് കോള്‍ ഇന്ന്

ന്യൂയോർക്ക് : അമേരിക്കൻ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ വിജയികൾക്ക് ആശംസകളുമായി ഫോമാ, അമേരിക്കയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മലയാളികളായ സെനറ്റർ കെവിൻ തോമസ്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ, കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ്, മേയർ റോബിൻ ജെ ഇലക്കാട്, ഡിസ്ട്രിറിക്ട് ജഡ്‌ജ്‌ സുരേന്ദ്രൻ കെ പട്ടേൽ, ജഡ്‌ജ്‌ ജൂലി മാത്യൂ എന്നിവരെ ഫോമാ അഭിനന്ദിക്കുന്നു, ഇന്ന് വൈകിട്ട് രാജ്യവ്യാപകമായി വിളിച്ചു ചേർക്കുന്ന സൂം കോൺഫ്രൻസ് കോളിൽ ( Tuesday Nov 22nd 9 PM to 10 PM ET) ഫോമാ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി, വിമൻസ് ഫോറം പ്രതിനിധികൾ അടക്കം അനേകം ഫോമാ പ്രവർത്തകരും ഫോമയുടെ അഭ്യുദയകാംഷികളും കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും.

അമേരിക്കൻ മലയാളികളുടെ അഭിമാനമായി മാറിയ ഈ വിശിഷ്ട വ്യക്തികളെ അഭിനന്ദിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു

*FOMAA Appreciation Event for Major Election Winners from US Malayali Community on Tuesday Nov 22nd 9 PM to 10 PM ET*

https://us06web.zoom.us/j/8017197076?pwd=MEtkUXUxZ3VLNGtDbURlZndjSUtYUT09

Meeting ID: 801 719 7076
Passcode: 100122

Print Friendly, PDF & Email

Leave a Comment

More News