ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ‘അധാർമ്മികം’; മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്ന് അൽ-ഖ്വയ്ദ

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാണരുതെന്ന് അറബ് ഉപദ്വീപിലെ അൽ ഖ്വയ്ദ മുസ്ലീങ്ങളോട് അല്‍-ഖ്വയ്ദയുടെ ആഹ്വാനം. എന്നാൽ, രാജ്യത്ത് ആക്രമണം നടത്തുമെന്ന ഭീഷണിയൊന്നും ഭീകരസംഘടന നൽകിയിട്ടില്ല.

യെമൻ ആസ്ഥാനമായുള്ള AQAP ഖത്തർ ഉപദ്വീപിലേക്ക് അധാർമികതയും സ്വവർഗരതിയും കൊണ്ടുവരുന്നുവെന്ന് ആരോപിച്ചു. മുസ്ലീം രാജ്യങ്ങളുടെ അധിനിവേശത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ലോകകപ്പ് നടക്കുന്നതെന്നും സംഘടന ആരോപിച്ചു.

“മുസ്ലീം സഹോദരങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയോ പിന്തുടരുകയോ ചെയ്യരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,” AQAP പറഞ്ഞു.

ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചും എൽജിബിടിക്യു നിരോധനത്തിനൊപ്പം സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിക്കുന്നതിനെക്കുറിച്ചും പാശ്ചാത്യ മാധ്യമങ്ങൾ വിമർശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

Print Friendly, PDF & Email

Leave a Comment

More News