അമേരിക്കയില്‍ തോക്ക് അക്രമം പകർച്ചവ്യാധി പോലെ; വിർജീനിയയിൽ കൂട്ട വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

വിര്‍ജീനിയ: തെക്കുകിഴക്കൻ യുഎസ് സംസ്ഥാനമായ വിർജീനിയയിൽ ഞായറാഴ്ച നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. രാജ്യത്ത് തോക്ക് അക്രമങ്ങള്‍ പകർച്ചവ്യാധി പോലെ പടര്‍ന്നു പിടിക്കുകയാണെന്ന് പോലീസ് പറയുന്നു. തെക്കുകിഴക്കൻ വിർജീനിയയിലെ ഒരു വാട്ടർഫ്രണ്ട് നഗരമായ നോർഫോക്കിലാണ് സംഭവം നടന്നത്. ശനിയാഴ്ച അർദ്ധരാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ കില്ലം അവന്യൂവില്‍ നടന്ന ഒരു പാർട്ടിയിലാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. നോർഫോക്ക് പോലീസ് പറയുന്നതനുസരിച്ച്, വെടിവെപ്പിൽ നാല് സ്ത്രീകൾക്കും മൂന്ന് പുരുഷന്മാർക്കും പരിക്കേറ്റു. അവരിൽ രണ്ട് പേർ പിന്നീട് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. സാബ്രെ മില്ലർ (25), ആഞ്ചെലിയ മക്നൈറ്റ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കാമ്പസിന് പുറത്ത് നടന്ന, നഗരത്തിലുടനീളം ഞെട്ടലുണ്ടാക്കിയ കൂട്ട വെടിവയ്പിലെ ഇരകളിൽ പലരും സർവകലാശാലയിലെ വിദ്യാർത്ഥികളാണെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകാതെ നോർഫോക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി…

കാനഡയിലെ കത്തി ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ട സംഭവം; കൊലയാളികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

ഒട്ടാവ: കനേഡിയൻ പ്രവിശ്യയായ സസ്‌കാച്ചെവാനിലെ രണ്ട് കമ്മ്യൂണിറ്റികളിലായി 13 സ്ഥലങ്ങളിൽ കുത്തേറ്റ് 10 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജെയിംസ് സ്മിത്ത് ക്രീ നേഷനിലും സസ്‌കറ്റൂണിന്റെ വടക്ക് കിഴക്കുള്ള വെൽഡൺ ഗ്രാമത്തിലും ഞായറാഴ്ച ഒന്നിലധികം സ്ഥലങ്ങളിൽ കുത്തേറ്റ പതിനഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇരകൾ യാദൃശ്ചികമായി ആക്രമിക്കപ്പെട്ടതാകാമെന്നാണ് പ്രാഥമിക സൂചനകൾ സൂചിപ്പിക്കുന്നത്. എന്നാൽ, സാധ്യമായ കാരണങ്ങള്‍ പോലീസ് നൽകിയില്ല. ഡാമീന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സണ്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സസ്‌കാച്ചെവൻ റൗഫ്‌റൈഡേഴ്‌സും വിന്നിപെഗ് ബ്ലൂ ബോംബേഴ്‌സും തമ്മിലുള്ള കനേഡിയൻ ഫുട്‌ബോൾ ലീഗ് ഗെയിമിനോടനുബന്ധിച്ചുള്ള അസ്വാരസ്യങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ സഹായത്തോടെ അക്രമികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി വിവിധ മേഖലകളിൽ അന്വേഷണം നടത്തുകയാണെന്നും, മൊസൈക് സ്റ്റേഡിയത്തിലെ ഫുട്ബോൾ ഗെയിം ഉൾപ്പെടെ…

പ്രവാസി ക്നാനായക്കാർക്ക് മാർ അങ്ങാടിയത്ത് നല്‍കിയ പ്രശസ്ത സേവനത്തിന് ഷിക്കാഗോ ക്നാനായ ഫൊറോനായുടെ നന്ദിപ്രകാശനം

ഷിക്കാഗൊ: അമേരിക്കയിലെ ക്നാനായ കത്തോലിക്കർ ഉൾക്കൊള്ളുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാനായി 2001 മുതൽ സേവനം ചെയ്തശേഷം 2022 ഒക്ടോബർ 1നു വിരമിക്കുന്ന മാർ ജേക്കബ് അങ്ങാടിയാത്തു പിതാവിന് ഷിക്കാഗോയിലെ സേക്രഡ് ഹാർട്ട് ഫൊറോനാ ഇടവക ഹൃദ്യമായ നന്ദിപ്രകാശിപ്പിച്ചു. ആഗസ്റ്റ് നാലു ഞായറാഴ്ച രാവിലെ 9:45ന് ദൈവാലയ കവാടത്തിലെത്തിയ പിതാവിനെ ഫൊറോനാ വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് ഹാരാർപ്പണം നടത്തിയും കൈക്കാരൻ സാബു മുത്തോലം ബൊക്കെ നൽകിയും സ്വീകരിച്ചു. മുത്തുക്കുടകൾ, താലപ്പൊലി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ പിതാവിനെ ഇടവക ജനം ദൈവാലയത്തിലേക്ക് ഹാർദ്ദവമായി ആനയിച്ചു. 2006 സെപ്തംബറിൽ മാർ ജേക്കബ് അങ്ങാടിയാത്തു പിതാവു സ്ഥാപിച്ചു വെഞ്ചരിച്ച ഷിക്കാഗോ സേക്രഡ് ഹാർട്ട് പള്ളിയാണ് പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയം. ഇടവകയുടെ പതിനാറാമതു വാർഷികം ഇടവകദിനമായി ആചരിക്കുന്നതോടൊപ്പം 1911ൽ ക്നാനായ കത്തോലിക്കർക്കു മാത്രമായി കോട്ടയം മിസം സ്ഥാപിച്ച വിശുദ്ധ…

അറിവ് വെളിച്ചമാണെങ്കിൽ അദ്ധ്യാപകര്‍ വെളിച്ചത്തെ നയിക്കുന്നവരാണ് (എഡിറ്റോറിയല്‍)

ഗുരു-ശിഷ്യ ബന്ധത്തിന്റെ പുരാതന ഇന്ത്യൻ പാരമ്പര്യവുമായി പൊരുത്തപ്പെടുന്നതാണ് സെപ്റ്റംബർ 5 ന് ഇന്ത്യയിൽ ആചരിക്കുന്ന അദ്ധ്യാപക ദിനം. അറിയപ്പെടുന്ന നയതന്ത്രജ്ഞനും പണ്ഡിതനും ഇന്ത്യയുടെ രാഷ്ട്രപതിയും കൂടിയായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്ന, 1962 സെപ്തംബർ 5-ന് ആരംഭിച്ച, അദ്ധ്യാപക ദിനം ആചരിക്കുന്നത് ഇത് 60-ാം വർഷമാണ്. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ ചില വിദ്യാർത്ഥികൾ അദ്ദേഹത്തോട് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞത്, “എന്റെ ജന്മദിനം പ്രത്യേകം ആഘോഷിക്കുന്നതിനു പകരം, സെപ്തംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എന്റെ അഭിമാനകരമായ പദവിയായിരിക്കും” എന്നാണ്. മികച്ച അദ്ധ്യാപകനായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ മികച്ച ചിന്തകനും എഴുത്തുകാരനുമായിരുന്നു. വിദ്യാഭ്യാസത്തെ അദ്ദേഹം പലവിധത്തിൽ പ്രോത്സാഹിപ്പിച്ചു. അദ്ധ്യാപക തൊഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക സ്നേഹം, അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചവർ ഇപ്പോഴും അദ്ധ്യാപകരെന്ന നിലയിൽ അദ്ദേഹത്തിന്റെ മഹത്തായ ഗുണങ്ങളെ നന്ദിയോടെ ഓർക്കുന്നു. അക്കാദമികവും…

കൊളംബസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ തിരുനാൾ

ഒഹായോ : കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 നു തീയതികളിൽ നടത്തും. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, കുർബാന. പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 18 ന് ഉച്ചകഴിഞ്ഞു 3 ന് തിരുനാൾ പ്രദിക്ഷണം, ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ കാർമികത്വം വഹിക്കും. സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകും. തിരുനാൾ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ വെച്ച് പൊതുമീറ്റിങ്ങും, കൾച്ചറൽ പ്രോഗ്രാമും…

ഒളിമങ്ങാത്ത ഓര്‍മകളുമായി കേരള വർമ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

ഡാളസ് : തൃശൂര്‍ ശ്രീ കേരളവര്‍മ്മ 1974-77 ബി.എസ്. സി ഫിസിക്‌സ് ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം തൃശൂരില്‍ സംഘടിപ്പിച്ചു. തൃശൂര്‍ മോത്തിമഹല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റ 3 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ ഭാഭാ ആറ്റമിക് റിസർച്ച് മുൻ സയന്റിസ്റ്റ് രത്നകല സ്വാഗതമാശംസിച്ചു. ഈ കാലഘട്ടത്തിനുള്ളിൽ കാലയവനികക്കുള്ളിൽ മറഞ്ഞ സതീർത്ഥ്യരെ സ്മരിച്ചുകൊണ്ട് അമ്പാട്ട് രാമചന്ദ്രൻ പ്രസംഗിച്ചു. തുടര്‍ന്ന് യു,എസ്.എ യില്‍ നിന്നും എത്തിച്ചേര്‍ന്ന പൂര്‍വവിദ്യാര്‍ത്ഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പ്രൊഫസര്‍ സി. ഗോവിന്ദന്‍കുട്ടി, മുൻ കേരളവർമ കോളേജ് യൂണിയൻ ചെയര്‍മാന്‍ സണ്ണി, പ്രവീൺകുമാർ, ചന്ദ്രിക, വിജയൻ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. . സംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഊഷ്മളമായ പൂര്‍വകാല സ്മരണകള്‍ പങ്കുവച്ചു. സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു. കെ.സി. രത്‌നകല, ആര്‍. അമ്പാട്ട്, ചന്ദ്രിക.എ.…

മാർത്തോമ്മാ സുവിശേഷ സേവികാ സംഘം കോൺഫറൻസ് ഡാളസിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഡാളസ് : മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ വച്ച് നടത്തപ്പെടുന്ന 20 – മത് ദേശീയ കോൺഫറൻസിന്റെ റജിസ്‌ട്രേഷൻ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി റജിസ്ട്രേഷൻ കൺവീനർ ഭാമിനി തോമസ് അറിയിച്ചു. ഒക്ടോബർ 13 മുതൽ 16 വരെ (വ്യാഴം മുതൽ ഞായർ) ഡാളസ് മാർത്തോമാ ചർച്ച്‌ ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വച്ച് നടത്തപെടുന്ന കോൺഫറൻസിന് ഫാർമേഴ്‌സ് ബ്രാഞ്ച ഇടവകയിലെ സേവികാ സംഘമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്. “സ്ത്രീകൾ പുതിയ ലോകത്തിന്റെ മാർഗ്ഗദർശികൾ” എന്ന വിഷയമാണ് ഈ കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം. വിഷയത്തെ സംബന്ധിച്ച് നിരവധി പഠന സെഷനുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസോകോപ്പാ, റവ. ഡോ. ഈപ്പൻ വർഗീസ്…

മഞ്ച് ഓണാഘോഷം സെപ്തംബര്‍ 11 ന്; ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ മുഖ്യാതിഥി

ന്യൂജഴ്‌സി: ന്യൂജേഴ്‌സി മലയാളികളുടെയിടയിൽ ഏറെ പ്രശസ്തിയാർജ്ജിച്ച മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്)യുടെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 ന് നടക്കും. ന്യൂജഴ്‌സി പറ്റേഴ്‌സസൺ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഹാളിൽ 11നു വൈകിട്ട് അഞ്ചമുതൽ ഒൻപതുമണിവരെയായിരിക്കും ആഘോഷപരിപാടികൾ നടക്കുകയെന്ന് മഞ്ച് പ്രസിഡണ്ട് ഷൈനി രാജു, സെക്രെട്ടറി ആന്റണി, കല്ലക്കാവുങ്കൽ , ട്രഷറർ ഷിബു മാത്യു മാടക്കാട്ട് തുടങ്ങിയവർ അറിയിച്ചു. ഫെക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മഞ്ച് പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, വൈസ് പ്രസിഡന്റ് രജ്ഞിത്ത് പിള്ള, ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. അനീഷ് ജെയിംസ്, ഷിബുമോൻ മാത്യു എന്നിവരാണ് ഓണാഘോഷ പരിപാടിയുടെ കോ-ഓഡിനേറ്റർമാർ. അനീഷ് ജെയിംസ് സ്വാഗതവും…

സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി വാഷിംഗ്‌ടൺ ഡിസി യിൽ നിര്യാതനായി

വാഷിംഗ്ടണ്‍: വൈക്കത്തുശേരി പരേതരായ വി. എക്സ് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകന്‍ സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി സെപ്റ്റംബർ 3ന് മെരിലാന്റിലെ ടെർവുഡില്‍ നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : തോമസ്, ജോർജ്, ജെയിൻ . മരുമക്കൾ : ആജി, ബിന്ദു, അജോയ്. കൊച്ചുമക്കൾ: അറീസ്സാ, ഹെയ്‌ലി, സ്കൈലർ, ഹെന്നാ, സാറ, അലക്സ്. പരേതനായ ജോസഫ് ( ബാബു ) ഉൾപ്പടെ മൂന്ന് സഹോദരന്മാരും നാലു സഹോദരിമാരും ഉണ്ട്. തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിൽ നിന്ന് വെറ്റിനറി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയശേഷം അമേരിക്കയിൽ എത്തി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. ഡിപ്ലോമാറ്റ് അമേരിക്കൻ ബോർഡ് ഓഫ് ടോക്സിക്കോളജിയിൽ നിന്ന് പ്രഫഷണൽ ഡെസിഗ്നേഷൻ ലഭിച്ചു. മുപ്പതു വർഷം ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സെപ്റ്റംബർ 7നു രാവിലെ11മണിക്ക് ടെർവുഡ് സെന്റ് ഫ്രാൻസിസ്…

മലയാളിയുടെ ലിംഗ സമത്വം (കവിത): സതീഷ് കളത്തിൽ

‘മണ്ണാൻ മജിസ്‌ട്രേറ്റായാലും’ മലർക്കുട ചൂടേണ്ടതില്ലെന്നു മനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കും മലയാളിക്കും വേണം ലിംഗസമത്വം…! മുലമാറാപ്പ്: മറയില്ലാത്ത അടിയാത്തികളുടെ മുഴുത്ത മാറിൽ കോർത്തുക്കിടന്ന മടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്ത മുരടൻ കണ്ണുകളെ കൊത്തിയിട്ട മലയാളി വീരാംഗനകൾ കൽക്കുളത്ത് മേൽശീല പരതിയിന്നു നടക്കുമ്പോൾ ‘മുലമാറാപ്പ്’ പുതിയ ആകാശം തേടുന്നു; മുരടൻ തമ്പ്രാക്കൾ പൊട്ടിച്ചിരിക്കുന്നു..! അതിജീവിത വേഷങ്ങൾ: അഞ്ചാംപുരയിലെ കതകിനു മറവിലെ അടുക്കളദോഷക്കാരികളിൽ ചിലർ അരങ്ങ് തകർത്താട്ടം തുടരുന്നു; ആ ‘സാധന’ മിന്ന് അതിജീവിതയാകുന്നു. അറുപത്തഞ്ചിലൊരു നറുക്കാകാതിരിക്കാൻ അഷ്ടമൂർത്തിയും അച്ചുതനും ശാമു രാമുവും അരചനും ശുചീന്ദ്രത്ത് കൈമുക്കാനെത്തുന്നു; അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിയ ആട്ടക്കാരികൾ സാവിത്രീ വേഷമാടുന്നു; അഭിനവ ജാതവേദന്മാർ തില്ലാന പാടുന്നു..! ——————————————- * കൽക്കുളം= കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ സമരമായി കണക്കാക്കുന്ന ചാന്നാർ ലഹള നടന്ന സ്ഥലം. * മുലമാറാപ്പ്= മാറുമറയ്ക്കൽ സമരം. * അഞ്ചാംപുര= സ്മാർത്തവിചാരക്കാലത്ത് വ്യഭിചാരദോഷം ആരോപിക്കപ്പെടുന്ന ബ്രാഹ്മണ…