ന്യൂജെഴ്സി: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) യുടെ എട്ടാമത് ദേശീയ വിദ്യാഭ്യാസ സമ്മേളനം ഒക്ടോബര്‍ 7, 8 തീയതികളിൽ (വെള്ളി, ശനി) ന്യൂജേഴ്‌സിയിൽ വച്ച് വിപുലമായ പരിപാടകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. എഡിസണിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിലാണ് സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള എല്ലാ ഇന്ത്യൻ നഴ്സ്മാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഒരു കുടകീഴിൽ കൊണ്ടുവരുവാനും അതോടൊപ്പം, നഴ്സിംഗ് മേഖലയിയിലും ആരോഗ്യരംഗത്തും ഉണ്ടായിട്ടുള്ള ശാസ്ത്രീയ നേട്ടങ്ങളും വളര്‍ച്ചയും കാലാനുസൃതമായി എല്ലാവരിലേക്കും പകർന്നു കൊടുക്കുവാനുമാണ് ഈ സമ്മേളനം മുൻതൂക്കം നൽകുന്നത്. കോവിഡ് കാലത്ത് ജീവൻ പോലും പണയപ്പെടുത്തി മുൻനിരയിൽ സേവനം ചെയ്ത നഴ്‌സ്മാർക്ക് പരിഗണന നൽകേണ്ട ഏറ്റവും അനുയോജ്യമായ വിഷയമാണ് ഈ സമ്മേളനത്തിന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. “From Surviving to Thriving : Growth,…
Category: AMERICA
തായ്‌വാന് 1.1 ബില്യൺ ഡോളറിന്റെ ആയുധ വില്പന യു എസ് അംഗീകരിച്ചു; ‘പ്രതിരോധ’ നടപടികളുമായി ചൈന
വാഷിംഗ്ടണ്‍: തായ്‌വാന് 1.1 ബില്യണ്‍ ഡോളറിന്റെ ആയുധ വിൽപ്പന ബൈഡൻ ഭരണകൂടം അംഗീകരിച്ചതോടെ വരാനിരിക്കുന്ന “എതിർ നടപടികളെക്കുറിച്ച്” ചൈന യുഎസിന് മുന്നറിയിപ്പ് നൽകി. “ചൈന-യുഎസ് ബന്ധങ്ങളെയും തായ്‌വാൻ കടലിടുക്കിലുടനീളം സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി അപകടപ്പെടുത്തുന്ന വിൽപ്പനയെ ബീജിംഗ് ശക്തമായി എതിർക്കുന്നു”, വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു ശനിയാഴ്ച ട്വിറ്ററിൽ സൂചിപ്പിച്ചു. തന്നെയുമല്ല, വാഷിംഗ്ടൺ കരാർ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്ക ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും, തായ്‌വാന് ആയുധങ്ങൾ വിൽക്കുന്നതിലൂടെ ചൈനയുടെ പരമാധികാരത്തെയും സുരക്ഷാ താൽപ്പര്യങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് ലിയു പെൻഗ്യു ട്വീറ്റിൽ എഴുതി. “തായ്‌വാൻ സ്വാതന്ത്ര്യം” വിഘടനവാദി ശക്തികൾക്ക് തെറ്റായ സൂചനകൾ നൽകുകയും, ചൈന-യുഎസ് ബന്ധത്തെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യുന്നു. തായ്‌വാൻ കടലിടുക്കിലുടനീളം ബന്ധങ്ങളും സമാധാനവും സ്ഥിരതയും ഇല്ലാതാക്കുകയും ചെയ്യുമെന്നും ലിയു പറഞ്ഞു. “ഏക-ചൈന” തത്വത്തോടുള്ള പ്രതിബദ്ധതയെ മാനിക്കാൻ അദ്ദേഹം വാഷിംഗ്ടണിനോട്…
ലാന പ്രാദേശിക സമ്മേളനം ഓസ്റ്റിനിൽ
ഓസ്റ്റിൻ,ടെക്സാസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് പ്രാദേശിക സമ്മേളനം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ടെക്സസിലെ ഓസ്റ്റിനിൽ നടക്കും. ‘ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ’ – ൽ ആണ് സമ്മേളനം അരങ്ങേറുന്നത്. “തുഞ്ചൻ കളരി” എന്നാണ് സമ്മേളന വേദിക്ക് നാമകരണം നൽകിയിട്ടുള്ളത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ സ്റ്റഡീസ് വിഭാഗവും സൗത്ത് ഏഷ്യൻ ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. എഴുത്തുകാരൻ , കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള കേരളത്തിന്റെ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലറുമായ കെ.ജയകുമാർ ഐ. എ. എസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനോത്ഘാടനത്തോടനുബന്ധിച്ച് ദിവ്യ വാര്യരുടെ മോഹിനിയാട്ടം ‘ഗാന്ധാരി വിലാപ’വും നടത്തപ്പെടും. കേരളത്തിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ എഴുത്തുകാരുടെ ദേശീയ സാഹിത്യ…
“ഭാരത് ജോഡോ യാത്ര” യ്ക്ക് ഐ. ഒ. സി- യു.എസ്.എ കേരള ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: രാഷ്ട്രീയ അരാജകത്വത്തിനെതിരെയും ഭരണഘടന, ജനാതിപത്യം, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഭാരത് ജോഡോ യാത്ര” യ്ക്ക് ഐ. ഒ. സി- യു.എസ്.എ കേരള ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബറിന് ശേഷമാണ് ഈ ദശാബ്ദത്തിൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ റാലി ആയ “ഭാരത് ജോഡോ യാത്ര” ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നടത്താൻ തീരുമാനിച്ചത്. ഭാരതത്തിന്റെ തെക്ക് മുതൽ വടക്കുവരെ 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിക്കുക. കുതിര കച്ചവടങ്ങളിലൂടെ കോൺഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുകയും അക്രമ രാഷ്ട്രീയത്തിലൂടെ രാജ്യമൊട്ടുക്കും രാഷ്ട്രീയ അരാജകത്വം ശ്രിഷ്ടിക്കുന്ന ബി.ജെ.പിയുടെ അരാഷ്ട്രീയ കപട മുഖം മൂടി തുറന്നുകാട്ടുവാനുള്ള രാഹുൽ ഗാന്ധിയുടെ…
പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ ശനിയാഴ്ച (നാളെ)
ഹൂസ്റ്റൺ: മികച്ച സ്മാഷുകൾ കൊണ്ട് ഹൂസ്റ്റണിലെ വോളിബാൾ പ്രേമികളെ ആവേശഭരിതരാക്കുവാൻ പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളിബാൾ ടൂർണമെന്റിനു ശനിയാഴ്ച ഹൂസ്റ്റൺ നഗരം വേദിയാകുന്നു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. അമേരിക്കയിലെ പന്ത്രണ്ടോളം മികച്ച ടീമുകൾ ലൂക്കാച്ചൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വോളീബോൾ കളിക്കാർക്കും കാണികൾക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ടൂർണമെന്റ് വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിൽക്കുന്ന…
മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ ഹൂസ്റ്റണില്‍ വച്ച് നത്തപ്പെടുന്നു. ഒക്ടോബര്‍ 15, 16 തീയതികളില്‍ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ 15 ശനിയാഴ്ച്ച രാവിലെ പതാക ഉയര്‍ത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം എന്നിവ നടക്കും. ഉച്ച കഴിഞു നടക്കുന്ന വര്‍ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയില്‍ ക്നാനായ റീജിയണിലെ ന്യൂയോര്‍ക്ക്, റ്റാമ്പാ, ചിക്കാഗോ, സാന്‍ ഹുസേ, ഹൂസ്റ്റണ്‍ ഫൊറോനകളില്‍ നിന്നുള്ള മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് എഴുപത്തഞ്ചു കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ഗം കളി, നടവിളി, വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറും. ഒക്ടോബര്‍ 15 വൈകുന്നേരം…
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ് ജോണ്‍ മക്കിന്‍ടയര്‍ മുഖ്യാതിഥി
ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകളിലൂടെ റൂബി ജൂബിലിയും പിന്നിട്ട് സേവനത്തിന്റെ 44 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍. സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഫിലാഡല്‍ഫിയാ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൃതഞ്ജതാബലിയര്‍പ്പണം നടക്കും. വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ദമ്പതിമാരെ ആദരിക്കല്‍, പൊതുസമ്മേളനം, വിശേഷാല്‍ അനുമോദനങ്ങള്‍, വിവിധ കലാപരിപാടികള്‍,…
കിഴക്കിന്റെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായ്ക്ക് വൻ സ്വീകരണമൊരുങ്ങുന്നു
ന്യൂയോർക്ക്: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ വരവേൽക്കാനൊരുങ്ങി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം. പരിശുദ്ധ ബാവാ തിരുമേനിക്ക് ഈ ഭദ്രാസനവുമായി സുദീർഘമായ ബന്ധങ്ങളുണ്ടെന്നതും സ്വീകരണത്തെ സ്വീകാര്യമാക്കുന്നു. പത്തു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക് തിരക്കിട്ട കാര്യ പരിപാടികളാണുള്ളത്. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകരുമായുള്ള മീറ്റിംഗ്, എക്യൂമെനിക്കൽ സഭാ നേതാക്കന്മാരുമായി കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ ദ്വിദിന കോൺഫറൻസ്, ബ്രോങ്ക്സ് സെന്റ് മേരീസ് ദേവാലയ സുവർണ ജൂബിലി, യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയ സുവർണ ജൂബിലി, ഫിലഡൽഫിയ സെൻറ് മേരീസ് പള്ളി കൂദാശ തുടങ്ങിയ പരിപാടികൾ ബാവായുടെ സന്ദർശനത്തിന്റെ ഭാഗമാണ്. ഭദ്രാസന നേതൃത്വത്തിൽ ആരംഭിക്കുന്ന പല സംരംഭങ്ങളും പരിശുദ്ധ ബാവ തന്റെ സന്ദർശനത്തിനിടയിൽ…
മുസ്ലീം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ 13 ബി.ജെ.പി നേതാക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കനേഡിയന്‍ മുസ്ലിം സംഘടന
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിരവധി പ്രമുഖ നേതാക്കളുടെ ഇസ്‌ലാമോഫോബിക് അഭിപ്രായങ്ങളെ അപലപിക്കുകയും അവരെ കാനഡയിൽ കാലുകുത്തുന്നത് നിരോധിക്കണമെന്നും നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിംസ് (എൻസിസിഎം) വെള്ളിയാഴ്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാനഡയിലെ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന ഈ വർഷം കശ്മീരിൽ നടക്കാനിരിക്കുന്ന 2022 ജി-20 സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യം വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. “ഇന്ത്യ കടുത്ത മനുഷ്യാവകാശ ദ്രോഹങ്ങൾ ചെയ്യുന്ന അതേ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ജി-20 ആതിഥേയത്വം വഹിക്കുന്നത്, വംശഹത്യ സാഹചര്യങ്ങൾ ഇപ്പോഴും തുടരുന്നു,” NCCM പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരിൽ 13 ഉന്നത ബിജെപി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാനഡ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്നാണ് എൻസിസിഎം ആവശ്യപ്പെട്ടിരിക്കുന്നത്. “ഇന്ത്യയിൽ വംശീയ ഉന്മൂലനത്തിനും വർഗീയ കലാപത്തിനും ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കൾ കാനഡയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി…
2020 ൽ ഇന്ത്യയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ കാരണം 3.8 ദശലക്ഷം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്തു
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും വരൾച്ച മുതൽ വെള്ളപ്പൊക്കം വരെയുള്ള കടുത്ത കാലാവസ്ഥയെ അഭിമുഖീകരിക്കുന്നതിനാൽ, 2020 ൽ 3.8 ദശലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടതായി യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടുതലും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ കാരണമാണ്. ഇന്ത്യ, ചൈന (5 ദശലക്ഷത്തിലധികം), യുണൈറ്റഡ് സ്റ്റേറ്റ്സ് (1.7 ദശലക്ഷത്തിലധികം) എന്നിങ്ങനെയാണ് കണക്കുകളില്‍ കാണിക്കുന്നത്. ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിന് മുന്നോടിയായി, മനുഷ്യാവകാശങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഇയാൻ ഫ്രൈയുടെ റിപ്പോർട്ട് പ്രകാരം, കാലാവസ്ഥയുടെ അനന്തരഫലമായി ലോകമെമ്പാടും ജനങ്ങളുടെ അവകാശങ്ങൾ പ്രതികൂലമായി ബാധിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നു എന്ന് പറയുന്നു. വാർഷിക ജനറൽ അസംബ്ലി സെഷനിൽ പങ്കെടുക്കാനും അഭിസംബോധന ചെയ്യാനും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലേക്ക് പോകും. കാലാവസ്ഥാ വ്യതിയാനമാണ് ഈ വർഷത്തെ ഇന്ത്യയുടെ ഇടപെടലിന്റെ…
