ചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ ദൈവാലയത്തിലെ പ്രധാന തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിൻറെ സ്വർഗ്ഗാരോപണ ദർശനത്തിരുനാൾ   ആഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വികാരി ജനറാളും ഇടവക വികാരിയുമായ റവ.ഫാ. തോമസ് മുളവനാൽ ആഗസ്റ്റ് 7 ന്‌ ഞായറാഴ്ച കൊടി ഉയർത്തിയാണ് തിരുനാളിന് ആരംഭം കുറിച്ചത്. പരിശുദ്ധ ദൈവമാതാവിലൂടെ ഇടവക സമൂഹത്തിന് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കും സുരക്ഷയ്ക്കും നന്ദി പറയുവാനുള്ള അവസരമായി തിരുനാൾ മാറണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. ഫാ. ലിജോ കൊച്ചുപറമ്പിൽ സന്ദേശം നല്കി. തുടർന്നു വന്ന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കുകയും വചനസന്ദേശം നൽകുകയും നൊവേന അർപ്പിക്കുകയും ചെയ്തത് റവ. ഫാ. ജെറി മാത്യു, റവ.ഫാ. തോമസ് കടുകപ്പള്ളി റവ.ഫാ. ബോബൻ വട്ടുംപുറത്ത് എന്നിവരാണ്. നിയുക്ത ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഓഗസ്റ്റ് 11 വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം…

മലങ്കര ഓർത്തഡോക്‌സ് സഭമാനേജിംഗ് കമ്മിറ്റി അംഗസ്ഥാനത്തു നിന്നു വിരമിച്ച ജോർജ് തുമ്പയിലിന് ഹൃദ്യമായ യാത്രയപ്പും ഭാവുകങ്ങളും നേർന്നു

മൗണ്ട് ഒലീവ് (ന്യൂജഴ്‌സി): മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമോന്നത പ്രതിനിധി സമിതിയായ മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയിൽ 5 വർഷത്തെ സ്തുത്യർഹമായ സേവനം ചെയ്ത അമേരിക്കൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാംഗമായ ജോർജ്ജ് തുമ്പയിലിനു മാനേജിംഗ് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പും ഭാവുകങ്ങൾ നേർന്നു. ഫാ. ലാബി ജോർജ്ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരിൽ, ജോസഫ് അബ്രാഹം എന്നിവരായിരുന്നു ജോർജ് തുമ്പയിലിനൊപ്പം അമേരിക്കൻ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ നിന്നുണ്ടായിരുന്ന മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ. ഈ മാസം നാലിന് പത്തനാപുരം തോമാ മാർ ദീവന്നാസിയോസ് നഗറിൽ നടന്ന മലങ്കര സുറിയാനി അസോസിയേഷനിൽ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകളിൽ ഒന്നായ വൈദിക ട്രസ്റ്റി, ആത്മായ, ട്രസ്റ്റി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയിലേക്ക് നാല്പ്പത്തിയേഴ് വൈദികരെയും 94 അയ്‌മേനികളും ഉൾപ്പെടെ 141 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ഇക്കഴിഞ്ഞ അഞ്ച് വർഷം അസോസിയേഷൻ…

2018 ന് ശേഷമുള്ള ഏറ്റവും വലിയ യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം ആരംഭിച്ചു

വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, യു എസും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ ഉൾച്ചി-ഫ്രീഡം ഷീൽഡ് (യുഎഫ്‌എസ്) ആരംഭിച്ചു. ഉത്തര കൊറിയയില്‍ നിന്ന് ആക്രമണമുണ്ടായാൽ ദക്ഷിണ കൊറിയൻ സേനയുടെ മുഴുവൻ പ്രവർത്തന ശേഷിയും പരീക്ഷിക്കുന്നതിനുള്ള അഭ്യാസം ഉൾപ്പെടെ 13 ഫീൽഡ് പരിശീലന പരിപാടികൾ ഉൾപ്പെടുന്ന അഭ്യാസങ്ങളാണ് നടത്തുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും തിങ്കളാഴ്ച കൊറിയൻ ഉപദ്വീപിലും പരിസരത്തും വലിയ തോതിലുള്ള സൈനിക, സിവിൽ ഡിഫൻസ് അഭ്യാസങ്ങൾ ആരംഭിച്ചതായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ ഉത്തര കൊറിയയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ പ്രേരിപ്പിച്ചതിനാൽ 2017 മുതൽ താൽക്കാലികമായി നിർത്തിവച്ച ഉൾച്ചി-ഫ്രീഡം ഷീൽഡ് (യുഎഫ്എസ്) അഭ്യാസമാണ് ഇരു രാജ്യങ്ങളിലെയും സൈനികർ ഫീൽഡ് പരിശീലനവും ലൈവ്-ഫയർ ഡ്രില്ലുകളും ഈ വര്‍ഷം പുനരാരംഭിച്ചത്. മൂണിന്റെ പിൻഗാമിയായ യൂൻ…

അര്‍ക്കന്‍സാസില്‍ പോലീസിന്റെ ക്രൂരത; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍‌ഡ് ചെയ്തു

അര്‍ക്കന്‍സാസ്: സംസ്ഥാനത്തെ മൾബറി നഗരത്തിൽ മൂന്നു പോലീസുകാർ ഒരു യുവാവിന്റെ മേൽ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തുകയും ഇടിക്കുകയും അയാളുടെ മുഖത്ത് ക്രൂരമായി ഇടിക്കുകയും, തല നിലത്തേക്ക് അമര്‍ത്തുകയും ചെയ്യുന്ന പോലീസ് അതിക്രമത്തിന്റെ പുതിയ വീഡിയോ വൈറലായതിന് ശേഷം പോലീസിന്റെ ക്രൂരതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. സൗത്ത് കരോലിനയിലെ ഗൂസ് ക്രീക്കിൽ നിന്നുള്ള റാൻഡൽ വോർസെസ്റ്റർ എന്ന 27-കാരനാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഒരു കൺവീനിയൻസ് സ്റ്റോറിന് പുറത്തു വെച്ചാണ് യുവാവിനെ രണ്ട് ഡെപ്യൂട്ടിമാരും ഒരു പോലീസ് ഓഫീസറും ക്രൂരമായി മര്‍ദ്ദിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അക്രമ സംഭവത്തെക്കുറിച്ച് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അന്വേഷണം നടത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു. അന്വേഷണത്തിന്റെ ഫലം വരെ ഡെപ്യൂട്ടിമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്,” ക്രോഫോർഡ് കൗണ്ടി ഷെരീഫിന്റെ…

ഗ്യാസ് വില കുറയാൻ കാരണം വൈറ്റ് ഹൗസിന്റെ നയമാണെന്നതില്‍ വ്യവസായ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: ഗ്യാസ് വിലയിലെ ആപേക്ഷിക ഇടിവിന് വൈറ്റ് ഹൗസ് ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ, വേനൽക്കാലത്തിന്റെ തുടക്കത്തിൽ കുതിച്ചു ചാട്ടത്തിന് കാരണമായ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നും, ഭാവിയിൽ അമേരിക്കക്കാർക്ക് പമ്പിൽ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് തുടരുമെന്നും വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. എണ്ണ വിദഗ്ധരും വ്യവസായ എക്സിക്യൂട്ടീവുകളും പറയുന്നത്, ഗ്യാസിന്റെ വിലയിലെ സമീപകാല ഇടിവിൽ വൈറ്റ് ഹൗസ് പരിമിതമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ്. ഇത് കഴിഞ്ഞ ആഴ്ച ഗാലന് 4 ഡോളറിന് താഴെയായി കുറഞ്ഞതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍, അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അവസരം മുതലെടുക്കുകയും, യുഎസിലെ ചരിത്രപരമായി ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കടുത്ത സമ്മർദ്ദത്തിലായ പ്രസിഡന്റ് ജോ ബൈഡന് രാഷ്ട്രീയ ഉത്തേജനമായി ഗ്യാസ് വിലയിടിവ് വിൽക്കാൻ ശ്രമിക്കുകയും ചെയ്തു. ജൂണിൽ കഴിഞ്ഞ 50 വർഷത്തിനിടയിൽ അപൂർവ്വമായി കാണാത്ത നിലവാരത്തിലേക്ക് ഗ്യാസ് വിലയെ…

ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന ചാര്‍ലി ചാപ്ലിന്‍

ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍ . തോമസ് മാളക്കാരന്‍ രചിച്ച നാടകം പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്‍ലി ചാപ്ലിനെ അരങ്ങില്‍ അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന്‍ തന്നെയാണ് . നാടകപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്‌സിക്കോയിലാണ് .

സാറാമ്മ വര്‍ഗീസ് (92) അന്തരിച്ചു

കോട്ടയം: തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര പി.ജെ. വര്‍ഗീസിന്റെ പത്‌നി സാറാമ്മ വര്‍ഗീസ് (92) തിങ്കളാഴ്ച അന്തരിച്ചു. പരേത പയ്യപ്പാടി കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, ബാബു (ന്യൂജേഴ്‌സി), ജേക്കബ് (ന്യൂയോര്‍ക്ക്), മിനി, കുഞ്ഞുമോള്‍. മരുമക്കള്‍: തോമസ്, റെജി, ജോയ്‌സ്, സുമ (ന്യൂജേഴ്‌സി), ബീന (ന്യൂയോര്‍ക്ക്). സംസ്‌കാരം പിന്നീട് തലപ്പാടി നസ്രേത്ത് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു വര്‍ഗീസ് (973 951 2069).

FIA creates History at Madison Square New York; Enters Guinness Book of World Records

New York – Federation of Indian Associations now hold⁶ 2 Guinness World records for the most number of different flags flown simultaneously and the largest ensemble of Damru (ancient musical instrument associated with Hinduism and Buddhism). They had attempted the records to commemorate the completion of 75 years of Indian Independence which was earmarked as Azadi Ka Amrit Mahotsav – the celebration of eternal freedom -by Indian Prime Minister Sh. Narender Modi. FIA President Kenny Desai said that he salutes the vision and efforts of Prime Minister Sh Modi and…

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2022 ഓഗസ്റ്റ് 27-ന്‌

ഒഹായോ: സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴ് വർഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെൻറ്റ്‌ ഈ വർഷം ഓഗസ്റ്റ് 27 ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചു നടത്താൻ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ്. സോണി ജോസഫ് (കോൾഡ്‌വെൽ ബാങ്കർ റിയാലിറ്റി), ഡെവ് കെയർ സൊല്യൂഷൻസ് ആണ് പ്രധാന സ്പോൺസർ. അരുൺ ഡേവിസ് നേതൃത്വം കൊടുക്കുന്ന കൊളംബസ് ചാംപ്യൻസും ചെറിയാൻ മാത്യു നേതൃത്വം കൊടുക്കുന്ന കൊളംബസ് ടൈറ്റൻസും ആണ് മിഷൻ്റെ കീഴിലുള്ള ടീമുകൾ. ഈ ടീമുകൾക്ക് പുറമെ ജിൻ്റോ വർഗീസ് നേതൃത്വം കൊടുക്കുന്ന സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ സിൻസിനാറ്റി, അജീഷ് പൂന്തുരുത്തിയിൽ നേതൃത്വം കൊടുക്കുന്ന ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ…

അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ) ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുത്തു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് ആനയും, അമ്പാരിയും, മുത്തുക്കുടകളുമായി അനേകം മലയാളികൾ പങ്കെടുത്തത് ജനശ്രദ്ധ നേടി. രണ്ടായിരത്തിൽ പരം ആളുകൾ പങ്കെടുത്ത ഈ മെഗാ പരിപാടിയിൽ കേരളത്തിന്റെ ആന വളരെ ആകർഷണീയമായിരുന്നു. നല്ലൊരു ശതമാനം ആളുകളും ഗജവീരനോടൊത്തുനിന്ന് ഫോട്ടോ എടുക്കുവാൻ ഉത്സാഹം കാണിച്ചത് സംഘാടകർക്ക് അഭിമാനമായി. വളരെയധികം സമയം ചിലവഴിച്ച് ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത സാബു ചെമ്മലകുഴി, ഭാര്യ ആൻസി, തോമസ് കല്ലടാന്തിയിൽ, ജോർജ് ഇല്ലിക്കാട്ടിൽ, ജോ കൂവക്കാടൻ എന്നിവരെ ഔട്ട്ഗോയിംഗ് പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാൽ നന്ദി പറഞ്ഞു. കേരളക്കരയെ പ്രതിനിധീകരിക്കുവാൻ അറ്റ്‌ലാന്റാ മലയാളി അസോസിയേഷനെ ക്ഷണിച്ചതിനും, പരിപാടി വൻ വിജയമാക്കാൻ അമ്മയോടൊപ്പം വന്ന എല്ലാ മലയാളികൾക്കും അമ്മയുടെ പുതിയ ഭരണ സമിതി അനുമോദനവും നന്ദിയും അറിയിച്ചു.