ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ശനിയാഴ്ച നോര്‍വാക് പയനിയര്‍ ബൗളിവാഡിലുള്ള സനാതന ധര്‍മ്മ ക്ഷേത്ര ഹാളിലാണ് രാവിലെ 11:30 മുതല്‍ ആഘോഷങ്ങള്‍ തുടങ്ങുന്നത്. വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം നിരവധി കലാ–സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കെപ്പെടും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്‌കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികളെ ഓണക്കാല ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും ജൈവ ഉത്പന്നങ്ങള്‍കൊണ്ട് പാചകം ചെയ്ത വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് കാലിഫോര്‍ണിയ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോ അമേരിക്കന്‍ കാറ്ററിംഗ് സംഘമാണ്. ഓണാഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം…
Category: AMERICA
റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
ടെക്‌സസ് :പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ടെക്‌സസ് ഹണ്ടസ്വില്ലില്‍ നടപ്പാക്കി. ടെക്‌സസില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 2006ല്‍ ഡാലസ് മെക്കിനിയിലെ മോഡല്‍ ഹോമില്‍ മുപ്പതോളം കുത്തുകളേറ്റാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ സാറാ വാക്കര്‍ (40) കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടത്തിയ കോസുള്‍ ചന്ദകൊമേനെ കൈകാലുകള്‍ ബന്ധിച്ച് വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഇയാള്‍ പ്രാര്‍ഥിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിഷമിശ്രിതം കുത്തിവച്ച് പതിനഞ്ചു മിനിട്ടിനകം കോസുളിന്റെ മരണം സ്ഥിരീകരിച്ചു. കോസുളിന്റെ അമ്മ വധശിക്ഷ ജനലിലൂടെ നോക്കികൊണ്ടിരുന്നു. മരിക്കുന്നതിനു മുന്‍പ് അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് ഇയാള്‍ പ്രതികരിച്ചു.
ഒഐസിസി സാൻഫ്രാൻസിസ്‌കോയുടെ പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി
സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ഒഐസിസി യുഎസ്എ നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വന്നു ചേർന്ന ഏവരെയും അനിൽ ജോസഫ് സ്വാഗതം ചെയ്തു. തുടർന്ന് ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി പ്റ്ററിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചു. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്നു കൊണ്ടിരിക്കുന്ന, കെപിസിസി യുടെ നേർട്ടുള്ള…
ഫിലിപ്പ് ജോൺ അന്തരിച്ചു
ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി ജോൺ (ഇരുവരും ഡാലസ്). മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ് പെരേര. കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ. കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാനൻറ്റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, ആഗസ്റ്റ് 22 തിങ്കൾ രാവിലെ…
ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ നടത്തി. മിസ്സോറി സിറ്റി അപ്നാ ബസാർ ഹാളിൽ വൈകുന്നേരം നാലരക്ക് നടന്ന പ്രവർത്തക സമിതിയിൽ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ചാപ്റ്ററിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചർച്ച നടത്തി. ഓഗസ്റ്റ് 15 ന് ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി ‘സൂം’ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന “ആസാദി കി ഗൗരവ്” സമ്മേളനത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം വിജയിപ്പിക്കുന്നതിനു തീരുമാനിച്ചു. പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംബന്ധിച്ച നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ച് ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തന ങ്ങൾക്ക്…
ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം; മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു
ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ നിന്ന് ലാഭം ലഭിക്കുന്ന മൊത്തം തുകയും ഡോക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ കുടുംബമായി എത്തുകയും, ബഡി ബോയ്സിന്റെ ഓണത്തിൽ പങ്കാളികളാവുകയും ചെയ്തു. മജീഷ്യൻ മുതുകാടിന്റെ ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗവും മാജിക് ഷോയും ഏവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വികാര നിർഭയരാക്കുകയും ചെയ്തു, ബഡി ബോയ്സിന്റെ ഓണലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി, ചോദിക്കാതെ തന്നെ നിരവധി ആളുകൾ ചാരിറ്റിയിലേക്കുള്ള സംഭാവനകൾ ആ വേദിയിൽ വച്ചുതന്നെ കൈമാറുകയും ചെയ്തു. വർണ്ണശബളമായ ഘോഷയാത്രയോടുകൂടിയായിരുന്നു പരിപാടികളുടെ തുടക്കം. മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ കാണുവാനും പ്രസംഗം…
സുവർണ്ണ സ്നേഹസംഗമം: ഡോ. ജോസഫ് മട്ടക്കൽ
1970 കളിലും 1980 കളിലും ന്യൂയോർക്കിലും സമീപപ്രദേശങ്ങളിലും കുടിയേറി പാർക്കുകയും മാർത്തോമാ സഭയ്ക്ക് വടക്കേ അമേരിക്കയിൽ അടിസ്ഥാനം കുറിക്കുകയും അതിന്റെ വളർച്ചയ്ക്ക് മുഖ്യധാരയിൽ പ്രവർത്തിച്ചവരൂമായ പഴയകാല സുഹൃത്തുക്കളുടെ ഒരു സ്നേഹസംഗമം ന്യൂജെഴ്സി എഡിസണിലുള്ള അക്ബർ റസ്റ്റോറന്റില്‍ വെച്ച് ആഗസ്റ്റ് 6-ന് നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് രജിസ്ട്രേഷനും പ്രഭാതഭക്ഷണത്തിനും ശേഷം “ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാൻ ഞാനും എൻ കുടുംബവും എന്തുള്ളു” എന്ന പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ശ്രീമതി മറിയാമ്മ മാത്യു 91 ആം സങ്കീർത്തനം വായിക്കുകയും ജോർജ് വർക്കി പ്രാരംഭ പ്രാർത്ഥന നടത്തുകയും ചെയ്തു. കെ.ഒ ചാക്കോ സദസ്സിനെ ഹൃദ്യമായി സ്വാഗതം ചെയ്തു മാർത്തോമാ സഭ ഭൗതികമായി വളർച്ചയുടെ ഉച്ചകോടിയിൽ എത്തിയെങ്കിലും ദൗത്യത്തിലും അടിസ്ഥാന വിശ്വാസത്തിലും വ്യതിചലിച്ചു പോയിടുന്നോയെന്ന് സംശയിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുശേഷം ഡോ. ജോസഫ് മട്ടക്കൽ സദസ്സിനെ…
പ്രഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നല്‍കുന്നു. വിവിധ സ്റ്റേജുകളിലായി എണ്ണായിരത്തില്‍ പരം മാജിക് ഷോകള്‍ നടത്തി ജനഹൃദയങ്ങളില്‍ ഇടം നേടിയ വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. ഇപ്പോള്‍ അദ്ദേഹം പ്രൊഫഷണല്‍ മാജിക് ഷോകള്‍ നിര്‍ത്തി വച്ച് തന്റെ കഴിവും സമയവും സമ്പത്തും മുഴുവന്‍ കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വിനിയോഗിക്കുകയാണ്. 2019 ല്‍ അവര്‍ക്കുവേണ്ടി ഒരു ആര്‍ട്ട് സെന്റര്‍ തന്നെ അദ്ദേഹം ആരംഭിച്ചു. കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് പല തരത്തില്‍ മാജിക് പരിശീലിപ്പിച്ച് സ്വയം പര്യാപ്തരായി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുകയാണ് ഈ ആര്‍ട്ട് സെന്ററിലൂടെ. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പ്രഫ. ഗോപിനാഥ് മുതുകാട് തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതാണ്. ഈ പരിപാടിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ്…
ന്യൂജേഴ്‌സിയിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡ് വര്‍ഗീയതയില്‍ മുങ്ങി; പ്രതിഷേധവുമായി വിവിധ ഹിന്ദു-മുസ്ലിം സംഘടനകള്‍
ന്യൂജെഴ്സി: കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ഇന്ത്യാ ദിന പരേഡിൽ ഇന്ത്യയിലെ മുസ്ലീങ്ങളുടെ സ്വത്തുക്കൾ തകർക്കുന്നതിന്റെ പ്രതീകമായ ബുൾഡോസർ ഉൾപ്പെടുത്തിയതിനെ മനുഷ്യാവകാശ സംഘടനകളും ഹിന്ദു- മുസ്ലീം ഗ്രൂപ്പുകളും അപലപിച്ചു. വാദ്യമേളങ്ങൾക്കും ഫ്ലോട്ടുകൾക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോ പതിച്ച ബുൾഡോസറും ഉണ്ടായിരുന്നു. “ബാബ കാ ബുൾഡോസർ” എന്ന് എഴുതിയ ഒരു ബാനർ ആദിത്യനാഥിന്റെ ഫോട്ടോയ്ക്ക് സമീപം കാണപ്പെട്ടു. ന്യൂജെഴ്സിയിലെ ഇന്ത്യൻ ബിസിനസ് അസോസിയേഷൻ ആതിഥേയത്വം വഹിച്ച പരേഡ്, വുഡ്ബ്രിഡ്ജ്, എഡിസൺ ടൗൺഷിപ്പുകൾ ഉൾക്കൊള്ളുന്ന ഓക്ക് ട്രീ റോഡിലാണ് നടന്നത്. നടി കാജൽ അഗർവാൾ വിശിഷ്ടാതിഥിയും, ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പത്ര ഗ്രാൻഡ് മാർഷലും ആയിരുന്നു. ന്യൂജേഴ്‌സി അസംബ്ലി സ്പീക്കർ ക്രെയ്ഗ് കോഗ്ലിൻ, പ്രതിനിധി ഫ്രാങ്ക് പല്ലോൺ (ഡി-എൻ.ജെ.) തുടങ്ങിയ നിയമനിർമ്മാതാക്കളും പങ്കെടുത്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു…
2012ൽ മാധ്യമ പ്രവർത്തകൻ ഓസ്റ്റിൻ ടൈസിനെ തട്ടിക്കൊണ്ടുപോയെന്ന ബൈഡന്റെ ആരോപണം സിറിയ തള്ളി
വാഷിംഗ്ടണ്‍: ഒരു ദശാബ്ദമായി കാണാതായ ഒരു അമേരിക്കൻ പത്രപ്രവർത്തകനെയോ മറ്റേതെങ്കിലും അമേരിക്കൻ പൗരന്മാരെയോ തടങ്കലിൽ വച്ചിരിക്കുകയാണെന്ന യുഎസിന്റെ ആരോപണം സിറിയൻ സർക്കാർ ബുധനാഴ്ച തള്ളി. 2012 ഓഗസ്റ്റിൽ മിഡിൽ ഈസ്റ്റേൺ രാജ്യത്ത് നടന്ന ആഭ്യന്തര സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ കാണാതായ പത്രപ്രവർത്തകൻ ഓസ്റ്റിൻ ടൈസിനെ സിറിയ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ഉറപ്പാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. “അദ്ദേഹം സിറിയൻ സർക്കാരിന്റെ പിടിയിലാണെന്ന് ഞങ്ങൾക്ക് ഉറപ്പായി അറിയാം,” ടൈസിന്റെ തിരോധാനത്തിന്റെ 10 വർഷത്തെ വാർഷികം ആഘോഷിക്കുന്ന പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. “ഓസ്റ്റിനെ നാട്ടിലേക്ക് കൊണ്ടുവരാൻ ഞങ്ങളോട് സഹകരിക്കണമെന്ന് ഞങ്ങൾ സിറിയൻ സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്,” ബൈഡന്‍ പറഞ്ഞു. എന്നാല്‍, ഒരു യുഎസ് പൗരനെയും തട്ടിക്കൊണ്ടുപോകുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച കുറ്റാരോപണം നിഷേധിച്ചു. “കഴിഞ്ഞ ആഴ്ച, യുഎസ് പ്രസിഡന്റും അദ്ദേഹത്തിന്റെ…
