പ്രഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നല്‍കുന്നു. വിവിധ സ്റ്റേജുകളിലായി എണ്ണായിരത്തില്‍ പരം മാജിക് ഷോകള്‍ നടത്തി ജനഹൃദയങ്ങളില്‍ ഇടം നേടിയ വ്യക്തിയാണ് ഗോപിനാഥ് മുതുകാട്.

ഇപ്പോള്‍ അദ്ദേഹം പ്രൊഫഷണല്‍ മാജിക് ഷോകള്‍ നിര്‍ത്തി വച്ച് തന്റെ കഴിവും സമയവും സമ്പത്തും മുഴുവന്‍ കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വിനിയോഗിക്കുകയാണ്. 2019 ല്‍ അവര്‍ക്കുവേണ്ടി ഒരു ആര്‍ട്ട് സെന്റര്‍ തന്നെ അദ്ദേഹം ആരംഭിച്ചു. കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് പല തരത്തില്‍ മാജിക് പരിശീലിപ്പിച്ച് സ്വയം പര്യാപ്തരായി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുകയാണ് ഈ ആര്‍ട്ട് സെന്ററിലൂടെ.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പ്രഫ. ഗോപിനാഥ് മുതുകാട് തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതാണ്. ഈ പരിപാടിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് മൊളാക്കലാണ്.

Print Friendly, PDF & Email

Leave a Comment

More News