ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെയും, മറ്റു വിവിധ ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെ, ന്യൂയോർക്ക് അയ്യപ്പ സേവാസംഘം മണ്ഡല കാല മഹോത്സവം സംഘടിപ്പിക്കുന്നു. അയ്യപ്പ പൂജ, മ്യൂസിക് കൺസർട്ട്, ഹരിവരാസനം നൃത്തം, കഥകളി എന്നീ വിവിധങ്ങളായ പരിപാടികളോടെ ഗ്ലെന്‍ ഓക്സ് ഹനുമാൻ മന്ദിറിൽ (79-15, 254th Street, Glen Oaks, NY 11004) വെച്ച് വൈകീട്ട് 4 മണി മുതൽ 8 മണിവരെയാണ് മഹോത്സവം നടത്തപ്പെടുന്നത്. അന്നേ ദിവസം വൈകിട്ട് 4 മണി മുതൽ 5.30 വരെ അഭിഷേകം, പൂജ, അലങ്കാരം എന്നിവ മഹാദേവൻ ശർമ്മ, ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പി എന്നിവരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു. നെയ്യഭിഷേകം നടത്തുവാൻ താല്പര്യമുള്ളവർ പേരും നാളും പറഞ്ഞ് നെയ്യ് മഹാദേവൻ ശർമ്മയെ ഏല്പിക്കേണ്ടതാണ്. 5.30 മുതൽ 6.45 വരെ അനിത കൃഷ്ണ ഗ്രൂപ്പിന്റെ ഭക്തിഗാന സുധ. സതീഷ് കാലാത്ത് എഴുതിയിട്ടുള്ള…
Category: AMERICA
‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
കൊപ്പേൽ (ഡാളസ്): കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകൻ സ്കറിയ ജേക്കബ് ഈണം പകർന്ന ‘സ്നേഹത്തിൻ താരകം’ എന്ന പുതിയ ക്രിസ്മസ് കരോൾ ഗാന ആൽബം പ്രകാശനം ചെയ്തു. കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സ്കറിയ ജേക്കബ് , ഇടവക ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആൽബത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. 2025-ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകാംഗമായ സ്കറിയ ജേക്കബ് തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്. ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്,…
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് മായി ചേർന്ന് ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സരം 2026 പ്രഖ്യാപിച്ചു
ഡാലസ്, ടെക്സാസ് – Global Indian Council Inc., Indo American Press Club Inc. എന്ന മാധ്യമ സംഘടനയുമായി സഹകരിച്ച് ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സരം 2026 സംഘടിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പുതുതലമുറ മാധ്യമ പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. മത്സരം 2026 ജനുവരി 17-ന് രാവിലെ 10.30 (EST) ന് US Eastern Time (EST): 10:30 AM India (IST): 9:00 PM സൂം (Zoom) വഴി ഓൺലൈനായാണ് നടക്കുക. മത്സരാരംഭത്തിൽ തന്നെ “ഓൺ ദ സ്പോട്ട്” വിഷയമാണ് പ്രഖ്യാപിക്കുക. മത്സരത്തിനിടെ പങ്കെടുക്കുന്നവരുടെ വീഡിയോ ഓൺ ആയിരിക്കണം എന്നത് നിർബന്ധമായിരിക്കും. 15 വയസും അതിന് മുകളിലുമുള്ളവർക്ക്, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും മത്സരത്തിൽ പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ലേഖനങ്ങൾ സ്വീകരിക്കുക. 500 മുതൽ 800 വാക്കുകൾ വരെയുള്ള…
വന്ദേമാതരം വിവാദമാക്കിയത് രാഷ്ട്രീയ പ്രേരിതം (ലേഖനം)
2025 നവംബര്‍ ഏഴിനായിരുന്നു വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികം ഇന്ത്യയില്‍ ആഘോഷിച്ചതും അത് ലോക്സഭയില്‍ വിവാദമാക്കിയതും. വന്ദേമാതരത്തിന്റെ ചരിത്രം അറിയാത്തവരായിരുന്നില്ല അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത്. ചരിത്രത്തെ വളച്ചൊടിക്കാനും വേണ്ടിവന്നാല്‍ അവ ഇല്ലാതാക്കാനും ശ്രമിക്കുന്നവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. എല്ലാം അറിയാവുന്നവര്‍ തന്നെ അജ്ഞത നടിക്കുമ്പോള്‍ സ്വാഭാവികമായും അവിടെ എതിര്‍പ്പും ഉണ്ടാകും. വന്ദേമാതരത്തിന്റെ രചയിതാവിനെക്കുറിച്ചും അദ്ദേഹം അത് രചിക്കാനുണ്ടായ കാരണവും പിന്നീട് വന്ദേമാതരത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. 1875 നവംബർ 7-ന് അക്ഷയ നവമി ദിനത്തിൽ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം രചിച്ചത്. ഏഴ് വർഷത്തിന് ശേഷം, അതായത് 1882-ൽ, അദ്ദേഹം അത് തന്റെ ആനന്ദമഠം എന്ന നോവലിൽ ഉൾപ്പെടുത്തി. അദ്ദേഹം മരണപ്പെട്ട് രണ്ട് വർഷത്തിന് ശേഷം, 1896-ൽ, രബീന്ദ്രനാഥ ടാഗോർ തന്നെ കോൺഗ്രസ് സമ്മേളനത്തിൽ ഇത് ആലപിച്ചു. ഇത് രണ്ട്…
റഷ്യ സമാധാനത്തിന് പൂർണ്ണമായും തയ്യാറാണെന്ന് സ്റ്റീവ് വിറ്റ്കോഫ്
ഫ്ലോറിഡ: ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ റഷ്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ഫ്ലോറിഡയിലെ മിയാമിയിൽ റഷ്യൻ പ്രതിനിധി സംഘവുമായി യുഎസ് ചർച്ചകൾ പൂർത്തിയാക്കി. സംഘർഷം പരിഹരിക്കാനുള്ള യുഎസ് ശ്രമങ്ങൾക്ക് റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്ന് X-ലെ ഒരു പ്രസ്താവനയിൽ വിറ്റ്കോഫ് പറഞ്ഞു. “കഴിഞ്ഞ രണ്ട് ദിവസമായി, പ്രസിഡന്റ് ട്രംപിന്റെ ഉക്രെയ്നിനായുള്ള സമാധാന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഫ്ലോറിഡയിൽ യുഎസ് പ്രതിനിധി സംഘവുമായി റഷ്യൻ പ്രത്യേക ദൂതൻ കിറിൽ ദിമിട്രിവ് കൂടിക്കാഴ്ചകൾ നടത്തി” എന്ന് യുഎസ് പ്രതിനിധി പറഞ്ഞു. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, വൈറ്റ് ഹൗസ് സ്റ്റാഫ് അംഗം ജോഷ് ഗ്രുൻബോം എന്നിവരായിരുന്നു യുഎസ് പ്രതിനിധി സംഘം. “ഉക്രെയ്നിൽ സമാധാനം കൊണ്ടുവരാൻ റഷ്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഉക്രേനിയൻ സംഘർഷം പരിഹരിക്കുന്നതിനും ആഗോള സുരക്ഷ പുനർനിർമ്മിക്കുന്നതിനുമുള്ള…
ദാസനും വിജയനും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
അന്തരിച്ച അതുല്യ നടൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു നായകൻ ആയി അഭിനയിച്ച ചിത്രമാണ് ഒരു വടക്കു നോക്കി യന്ത്രം. ഈ സിനിമയിൽ നായക കഥാപാത്രം ആയ തടത്തിൽ ദിനേശനെ അവതരിപ്പിച്ച ശ്രീനി ഒരു നാട്ടുമ്പുറത്തുകാരൻ സുന്ദരി ആയ ഒരു യുവതിയെ വിവാഹം കഴിയ്ക്കുന്നതും തുടർന്നുള്ള കുടുംബ ജീവിതവും ആണ് തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിച്ചത്. കുടുംബ ജീവിതത്തിൽ ഭാര്യയെ സംശയ ദൃഷ്ടിയോടെ കണ്ട തടത്തിൽ ദിനേശൻ ഒരിക്കൽ ഭാര്യയിൽ നിന്നും ഒരു ഇൻസൾട്ട് ഉണ്ടായപ്പോൾ ജീവിതത്തിൽ ആദ്യമായി ബാറിൽ മദ്യപിക്കാൻ പോയി ഇരുന്നപ്പോൾ ഓർഡർ എടുക്കുവാൻ വന്ന വെയിറ്ററോട് ഒരു ഗ്ലാസ് ബ്രാണ്ടി വേണം എന്ന് പറയുമ്പോൾ ആ സിനിമ കണ്ട ഒരു മലയാളി പോലും എത്ര പരുക്കൻ ആണെങ്കിലും ചിരിച്ചു കാണാതെ ഇരിക്കില്ല. ഈ ചിത്രത്തിൽ തടത്തിൽ ദിനേശന്റെ ഭാര്യയായി അഭിനയിച്ച നടി പാർവതിയും…
ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും!: ഫിലിപ്പ് മാരേട്ട്
ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും, പുതുവത്സരത്തിൻ്റെ തുടക്കവും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. പുതുവത്സരം, നമ്മുടെയെല്ലാം ഭാവിയെക്കുറിച്ചുള്ള ചിന്തകൾ, പ്രതിജ്ഞകൾ, പുതുക്കിയ പ്രത്യാശ, എന്നിവയെല്ലാം കൊണ്ടുവരുന്നതോടൊപ്പംതന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ഒരു സാർവത്രിക പരിവർത്തനത്തെകൂടി അടയാളപ്പെടുത്തുന്നു. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ആചരിക്കുന്ന സാംസ്കാരികവും, മതപരവുമായ, ഒരു വാർഷിക ഉത്സവമാണ് ക്രിസ്തുമസ്. ഇത് പ്രത്യാശ, വെളിച്ചം, ഇവയെ സമന്വയിപ്പിക്കുകയും, സന്തോഷത്തിൻ്റെയും ഒരുമയുടെയും ഒരു സാംസ്കാരിക പ്രതിഭാസമായി മാറുകയും ചെയ്യുന്നു. അതുപോലെതന്നെ ആധുനിക ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളെല്ലാം വലിയ തോതിലുള്ള പൊതു കാഴ്ചകളെയും, വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളെയും, സംയോജിപ്പിക്കുന്നു. ഈ ആഘോഷങ്ങളിൽ എല്ലാംതന്നെ സമാധാനം, സ്നേഹം, മരങ്ങൾ അലങ്കരിക്കൽ, കുടുംബ ഒത്തുചേരലുകൾ, അതുല്യമായ പ്രാദേശിക ആചാരങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമ്മാനങ്ങൾ നൽകൽ, പുതിയ പുതിയ തുടക്കങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ആധുനിക ലോകത്ത്, ക്രിസ്തുമസും, പുതുവത്സരവും, പരമ്പരാഗതവും…
നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ “സഭാ ദിനാചരണം 2025” ആചരിച്ചു
ന്യൂയോർക് :മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച ‘സഭാ ദിനമായി’ ആചരിച്ചു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ 170-ാം നമ്പർ സർക്കുലർ പ്രകാരമാണ് നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിലെ ഇടവകകളിൽ ക്രമീകരണങ്ങൾ നടത്തിയത്. ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായെ സ്മരിക്കുന്നതിനും സഭയുടെ വിവിധ ശുശ്രൂഷകൾക്കായി പ്രാർത്ഥിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്. “സഭ: ക്രിസ്തുവിന്റെ മാർഗ്ഗം” എന്നതായിരുന്നു ഈ വർഷത്തെ സഭാ ദിന പ്രമേയം. എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. അയൽ ഇടവകകളുമായി ചേർന്ന് സംയുക്ത ആരാധനകളും ധ്യാനയോഗങ്ങളും ഈ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ടു. സഭാ ദിനത്തിലെ ആരാധനയിൽ ലഭിച്ച സ്തോത്രകാഴ്ചകൾ സഭയുടെ ‘സെന്റ് തോമസ് എപ്പിസ്കോപ്പൽ ഫണ്ടിലേക്ക്’ മാറ്റിവെച്ചു. ക്രിസ്തുവിന്റെയും ക്രൂശിന്റെയും വഴിയിൽ സഞ്ചരിക്കുന്ന ഉന്മേഷദായകമായ ഒരു സഭയായി വളരാൻ ഈ ദിനാചരണം…
സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ
പെയർലാൻഡ് / ഹൂസ്റ്റൺ : സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവെൻഷന്റെ കിക്കോഫ് ടെക്സാസിലെ പെയർലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ ആവേശപൂർവ്വം നടന്നു. ഇടവകയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി. കൺവെൻഷന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും പ്രചാരണത്തിനുമായി എത്തിയ കൺവെൻഷൻ ടീമിനെ ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചൻ തൊട്ടാട്ടുശ്ശേരിൽ, സിബി മുണ്ടനാട്ട്, ബെന്നിച്ചൻ ചാക്കോ, ജോർജ് ഫിലിപ്പ് എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്ന കൺവെൻഷന്റെ പ്രത്യേകതകൾ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. കൺവെൻഷൻ ഫസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി, ബിസിനസ് മാർക്കറ്റിംഗ് കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ എന്നിവർ പരിപാടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഏവരെയും ചിക്കാഗോയിലേക്ക്…
ഫ്ലോറിഡയിൽ ഒരേ ദിവസം രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51-കാരി അറസ്റ്റിൽ
ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന കേസിൽ 51-കാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ടാമ്പയിലുള്ള രണ്ടാമത്തെ മുൻഭർത്താവിനെ വെടിവെച്ചുകൊന്ന ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസൻ, ആദ്യ ഭർത്താവായ 54-കാരനെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണത്തിന് മുൻപ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. സ്വന്തം വീട്ടിൽ വെച്ച് കാർ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. മുൻഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് “ഏത് ഭർത്താവ്?” എന്ന് ഇവർ തിരിച്ചു ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്. ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ്…
