അമേരിക്കയില്‍ വഞ്ചനയിലൂടെ നിരവധി പേരില്‍ നിന്ന് വന്‍ തുകകള്‍ തട്ടിയെടുത്ത ഇന്ത്യന്‍ പൗരനെ എഫ് ബി ഐ തിരയുന്നു

2017 നും 2021 നും ഇടയിൽ നിരവധി പേരിൽ നിന്ന് വൻ തുകകൾ വഞ്ചിച്ചതായി ആരോപിക്കപ്പെടുന്ന ഇന്ത്യൻ പൗരൻ കൽപേഷ് പട്ടേലിനായി യുഎസ് എഫ്ബിഐ അന്വേഷണം ആരംഭിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയിൽ നിരവധി വ്യക്തികളെ വഞ്ചിച്ചതായി ആരോപിക്കപ്പെടുന്ന ഇന്ത്യന്‍ പൗരന്‍ കൽപേഷ്കുമാർ രസിക്ഭായ് പട്ടേലിനായുള്ള തിരച്ചിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ശക്തമാക്കി. അന്വേഷണ ഏജൻസിയുടെ അഭിപ്രായത്തിൽ, ഒരു സംഘടിത ഗൂഢാലോചനയുടെ ഭാഗമായി പട്ടേൽ വ്യക്തികളിൽ നിന്ന് വന്‍ തുകകൾ തട്ടിയെടുത്തു. നിലവിൽ, ഇയാളുടെ സ്ഥാനം സംബന്ധിച്ച് ഏജൻസികൾ ജാഗ്രത പാലിക്കുകയും പൊതുജനങ്ങളിൽ നിന്ന് സഹായം തേടുകയും ചെയ്യുന്നു. കൽപേഷ്കുമാർ രസിക്ഭായ് പട്ടേൽ എന്ന ഇന്ത്യൻ പൗരനെതിരെ അമേരിക്കയിൽ മെയിൽ, വയർ തട്ടിപ്പ് ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എഫ്ബിഐ പ്രകാരം, ഇയാള്‍ “കെന്നി”, “മെക്കോ”, “കൽപേഷ് പട്ടേൽ” എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു. മുമ്പ് ഒരു ഗ്യാസ് സ്റ്റേഷനില്‍…

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്: പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. മുൻ യുഎഫ്‌സി (UFC) താരം വാൾട്ട് ഹാരിസിന്റെ മകളായ അനിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി. കൊലപാതകം, ഫെലണി മർഡർ ) എന്നീ കുറ്റങ്ങളിൽ യസീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ വധശിക്ഷ ലഭിക്കാവുന്ന ‘കാപ്പിറ്റൽ മർഡർ’ കുറ്റത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് ജൂറി വിധിച്ചു. മെയ് 7-ന് ശിക്ഷ പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് ഉറപ്പാക്കുമെന്ന് അറ്റോർണി ജനറൽ സ്റ്റീവ് മാർഷൽ അറിയിച്ചു. 2019 ഒക്ടോബറിൽ അലബാമയിലെ ഒരു കടയിൽ നിന്നാണ് അനിയയെ കാണാതാകുന്നത്. പിന്നീട് വനമേഖലയിൽ വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ ദാരുണ സംഭവത്തെത്തുടർന്ന് അലബാമയിൽ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജാമ്യം നിഷേധിക്കാൻ…

ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ലെവിടൗൺ (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജെയ്‌സൺ തോമസ്, ആശ ജോർജ്, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, പ്രേംസി ജോൺ, ഫിയോണ ജോൺ, ജുവൽ ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ദേവാലയ വികാരി ഫാ. ഡോ. എബി ജോർജ് കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. റവ. ഡീ ഷോജിൽ എബ്രഹാമും സന്നിഹിതനായിരുന്നു. ജെയ്‌സൺ തോമസ് കോൺഫറൻസ്…

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ ദിവസം തന്നെ ആയിരക്കണക്കിന് രക്ഷിതാക്കൾ അപേക്ഷയുമായി രംഗത്തെത്തി. തിങ്കളാഴ്ച മാത്രം ഏകദേശം 27,000 അപേക്ഷകൾ ലഭിച്ചതായി ഒക്ലഹോമ ടാക്സ് കമ്മീഷൻ അറിയിച്ചു. കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. ഒരു കുട്ടിക്ക് പരമാവധി $7,500 വരെ ടാക്സ് ക്രെഡിറ്റായി ലഭിക്കും. കുറഞ്ഞ ക്ലാസ് വലിപ്പവും വ്യക്തിപരമായ ശ്രദ്ധയും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുന്നുവെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. മുൻഗണന: വാർഷിക വരുമാനം $150,000-ൽ താഴെയുള്ള അപേക്ഷകർക്ക് ആദ്യ 60 ദിവസം മുൻഗണന ലഭിക്കും. കഴിഞ്ഞ വർഷം ഏകദേശം 40,000 അപേക്ഷകൾ അംഗീകരിച്ചിരുന്നു. ഇതിൽ 3,700 കുട്ടികൾ മാത്രമാണ് നേരത്തെ പബ്ലിക് സ്കൂളുകളിൽ പഠിച്ചിരുന്നത്. നിലവിൽ 250 മില്യൺ ഡോളറാണ്…

സിംസൺ കളത്തറ (അനുസ്മരണം): എ.സി. ജോർജ്

സിംസൺ കളത്തറ വൈക്കത്ത് ചെമ്പ് എന്ന ഗ്രാമത്തിൽ 12.15.1940ൽ ജനനം, അമേരിക്കയിലെ വൈറ്റ്പ്ലെയിൻസിൽ 03.14.2026ൽ മരണം. ഏതാണ്ട് 85, വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ വേർപാട് സ്വന്തം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെ മറ്റ് അനവധി മലയാളികളെയും കണ്ണീരിലാഴ്ത്തി. സംഭവബഹുലമായുള്ള അദ്ദേഹത്തിൻറെ ജീവിതം, പ്രത്യേകിച്ച് ഇവിടത്തെ അനവധി മലയാളികൾക്ക് ഒരു വെളിച്ചവും വഴികാട്ടിയും ആയിരുന്നു. അദ്ദേഹത്തിൻറെ റസ്റ്റോറൻറ് സ്ഥാപനം വഴി അനവധി പേർക്ക് പല ഘട്ടങ്ങളിലായി അദ്ദേഹം തൊഴിൽ നൽകിയിട്ടുണ്ട്. ദശാബ്ദങ്ങളോളം ഹോട്ടൽ റസ്റ്റോറൻറ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണ സംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു ആദ്യകാല സംരംഭകനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ- റോക്ക് ലാൻഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അചീവമെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനായി1968ൽ സിംസൺ കളത്തറ ന്യൂയോർക്കിൽ എത്തി. അന്നിവിടെ മലയാളികൾ തീരെ കുറവായിരുന്നു. പരിമിതമായി…

ഇറാൻ ഇനി നശിപ്പിക്കപ്പെടും; ഹോർമുസ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും യുഎസിന് പിന്തുണ പ്രഖ്യാപിച്ചു

ഹോർമുസ് കടലിടുക്ക് വഴി എണ്ണ, വാതക കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ അമേരിക്കയെ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും സമ്മതിച്ചു. ഹോർമുസ് കടലിടുക്കിലൂടെ എണ്ണ, വാതക കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുന്നതിന് അമേരിക്കയെ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അവർ ശക്തമായി അപലപിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തടസ്സമില്ലാതെ കടന്നുപോകുന്നത് ഉറപ്പാക്കാനും ഊർജ്ജ വിപണി സ്ഥിരത നിലനിർത്താനും സഹായിക്കാൻ തയ്യാറാണെന്ന് ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കി. അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് ഇറാനെ വിമർശിച്ച രാജ്യങ്ങൾ നിരായുധരായ വാണിജ്യ കപ്പലുകളെയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് ഗുരുതരവും ആശങ്കാജനകവുമാണെന്ന് അവർ പ്രസ്താവിച്ചു. ഇത്തരം ആക്രമണങ്ങൾ മേഖലയ്ക്ക് മാത്രമല്ല, ആഗോള സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് പ്രസ്താവന വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ലോകത്തിന്റെ ഭൂരിഭാഗവും അസംസ്കൃത…

‘ഇസ്രായേൽ ഇനി ഇറാനെ ആക്രമിക്കില്ല, പക്ഷേ…’: ഖത്തറിലെ എൽഎൻജി പ്ലാന്റ് ഇറാൻ ആക്രമിച്ചതിന് ശേഷം ട്രംപിന്റെ മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ, അമേരിക്ക, ഇറാൻ തമ്മിലുള്ള യുദ്ധത്തിൽ പല രാജ്യങ്ങളും ഇപ്പോൾ ലക്ഷ്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഖത്തറും ഇപ്പോൾ ആക്രമണത്തെ നേരിടുന്നു. അതേസമയം, ഖത്തറിനെ പ്രതിരോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിച്ചുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡായ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ഇസ്രായേൽ ആക്രമിച്ചു. തുടർന്ന് ഇറാൻ ഖത്തറിന്റെ എൽഎൻജി സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും, വലിയ തീപിടുത്തത്തിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമാകുകയും ചെയ്തു. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് യുഎസിന് അറിയില്ലായിരുന്നുവെന്നും, ഖത്തർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും പ്രസ്താവിച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റ് പങ്കിട്ടു. ഞങ്ങള്‍ അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനാൽ ഒരു കാരണവുമില്ലാതെ ഖത്തറിന്റെ എൽഎൻജി പ്ലാന്റ് ഇറാന്‍…

ദൈവരാജ്യത്തിനായി ഐക്യപ്പെടുക എന്ന ആഹ്വാനത്തോടെ ഡാളസ് സിറ്റി-വൈഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി: രാജൂ തരകൻ

ഡാളസ് (ടെക്സാസ്): ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനം 2026 മാർച്ച് 14 ശനിയാഴ്ച രാവിലെ 10:00 മുതൽ 12:30 വരെ, ശാരോൻ ഫെലോഷിപ്പ് സഭയിൽ വച്ച് ഡാളസ് പട്ടണത്തിലെ സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിദ്ധ്യത്തിൽ നടന്നു. “ദൈവരാജ്യത്തിനായി ഐക്യപ്പെടുക” എന്നതായിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. കഴിഞ്ഞ ചില വർഷങ്ങളായി സിറ്റി-വൈഡിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലായിരുന്നു യോഗത്തിന് അദ്ധ്യക്ഷം വഹിച്ചത്. ഡാളസ് പട്ടണത്തിലെ സഭകളെ ഒരു കുടക്കീഴിൽ നിർത്തുവാൻ ഡാളസ് സിറ്റി-വൈഡിന് കഴിഞ്ഞകാലങ്ങളിൽ നേതൃത്വം നൽകിയ നേതൃത്വത്തെയും കഴിഞ്ഞ നാൽപ്പത് വർഷമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറയുകയുണ്ടായി. തുടർന്ന് DCF-ന്റെ ചെയർമാനായി ഈ വർഷം ചുമതലയേറ്റ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടന പ്രസംഗം നടത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംഘടനാപരമായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് താൻ വിവരിക്കുകയുണ്ടായി.…

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ തുക പ്രചാരണത്തിനായി ചിലവഴിച്ചിട്ടും ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റണോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇതോടെ അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള കൃഷ്ണമൂർത്തിയുടെ ചരിത്രപരമായ നീക്കത്തിന് താൽക്കാലികമായി വിരാമമായി. ഡൊണാൾഡ് ട്രംപിന്റെ അനുയായികളിൽ നിന്നും ഇമിഗ്രേഷൻ എൻഫോഴ്സ്‌മെന്റുമായി  ബന്ധമുള്ള കമ്പനികളിൽ നിന്നും കൃഷ്ണമൂർത്തി ഫണ്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇത് ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന് തിരിച്ചടിയായി. ഇലനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ ശക്തമായ പിന്തുണ ജൂലിയാന സ്ട്രാറ്റണ് ഗുണകരമായി. കൃഷ്ണമൂർത്തി ഏകദേശം 30 മില്യൺ ഡോളറിലധികം പ്രചാരണത്തിനായി ചിലവഴിച്ചപ്പോൾ, സ്ട്രാറ്റൺ വളരെ കുറഞ്ഞ തുക മാത്രമാണ് ചിലവഴിച്ചത്. പണം കൊണ്ട് മാത്രം വിജയം നേടാനാവില്ലെന്ന് ഈ ഫലം തെളിയിച്ചു. കറുത്തവർഗക്കാരുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ കൃഷ്ണമൂർത്തിയുടെ അനുകൂലികൾ ശ്രമിച്ചെന്ന…

കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയിൽ 25 കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക്; ചിക്കാഗോ രൂപതയുടെ രജതജൂബിലി ദിനത്തിൽ സമുചിതമായ ആഘോഷം

ഡാളസ് / കൊപ്പേൽ :  ടെക്സസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ ആത്മീയ ചൈതന്യം തുളുമ്പുന്ന വേളയിൽ 25 ബാലന്മാർ പുതുതായി അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. 2001 മാർച്ച് 13-ന് പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത ഔദ്യോഗികമായി സ്ഥാപിച്ചതിന്റെ കൃത്യം 25-ാം വാർഷിക ദിനത്തിലാണ് ഈ ശുശ്രൂഷാ സ്വീകരണം നടന്നത് എന്നത് ഏറെ സവിശേഷമായി. രൂപതയുടെ രജതജൂബിലി ദിനത്തിൽ ഒരു ഇടവകയിൽ നിന്ന് തന്നെ 25 കുട്ടികൾ ഒരേസമയം ശുശ്രൂഷാ പദവിയിലേക്ക് ഉയർത്തപ്പെട്ടത് ചരിത്രമുഹൂർത്തമായി മാറി. മാർച്ച് 13 വെള്ളിയാഴ്ച ഇടവക ദേവാലയത്തിൽ നടന്ന പ്രത്യേക തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ വൈദികർ…