ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേര്‍ന്ന് ഇന്റർനാഷണൽ പ്രയർ ലൈൻ

ഹൂസ്റ്റൺ : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25 നു സത്യപ്രതിജഞ ചൊല്ലി അധികാരമേറ്റെടുത്ത .ദ്രൗപദി മുര്‍മുവിനു ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേരുന്നതായി ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അറിയിച്ചു .ഇന്ത്യയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപെട്ട മറ്റൊരു അദ്ധ്യായത്തിന്റെ തുടക്കമാണ് ആദ്യമായി രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന , രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ(64) വ്യക്തിയും,ആദിവാസി വനിതയും ,ലാളിത്യത്തിന്റെ പ്രതീകവും, പരിചയസമ്പന്നതയുടെ നിറകുടവുമായ മുര്‍മുവിന്റെ സത്യപ്രതിജഞയിലൂടെ നിറവേറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.. ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും മ​തേ​​തര​ത്വവും നിർഭയമായി കാ​ത്തു​സൂ​ക്ഷി​കുന്നതിനു പു​തി​യ രാ​ഷ്ട്ര​പ​തി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ഇന്ത്യയുടെ പരമോന്നതപദവിയിൽ തിളക്കമാർന്ന പ്രവർത്തനങ്ങളും ,ചുമതലകളും നിറവേറ്റുന്നതിന് രാഷ്ട്രപതിക്കു എല്ലാ ഭാവുകങ്ങളും ,അനുഗ്രഹങ്ങളും , ജ്ഞാനവും സർവേശ്വരനായ ദൈവം നല്കട്ടെയെന്നു പ്രയർ ലൈനായി പ്രാർത്ഥിക്കുന്നുവെന്നും ,ആശംസിക്കുന്നുവെന്നും സി വി എസ് പറഞ്ഞു.…

ഒഐസിസി (യു എസ് എ) സാൻഫ്രാൻസിസ്കോ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു

സാൻഫ്രാൻസിസ്കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി(യു എസ് എ) കാലിഫോർണിയ സാൻഫ്രാൻസിസ്കോ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ട് : അനിൽ ജോസഫ് മാത്യു , ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ട്രഷറർ സജി ജോർജ്‌ കണ്ണോത്ത്‌കുടി. വൈസ് പ്രസിഡന്റുമാർ : ബിനോയ് ജോർജ്‌, തോമസ് പട്ടർമഡ് സെക്രട്ടറി: ജോഷ് കോശി ജോയിന്റ് ട്രഷറർ : റെനി അലക്സാണ്ടർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോർജ് (രാജു) ,ഡോ.മോൻസി സ്കറിയ, മനു പെരിഞ്ഞേലിൽ, ക്ളീറ്റസ് മഞ്ഞൂരാൻ, റഞ്ജി തോമസ് മുപ്പതിയിൽ, ഇ.ജി. ജോയ്, റോയ് എബ്രഹാം,ബിനേഷ് വർഗീസ്,തോമസ് വര്ഗീസ് (രാജൻ) സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർമാൻ ടോം തരകനും വെസ്റ്റേൺ റീജിയൻ സെക്രട്ടറിയായ…

ഈ ആഴ്ച അവസാനത്തോടെ ബൈഡന്‍ ജോലിയിലേക്ക് മടങ്ങും

വാഷിംഗ്ടൺ: ഈ ആഴ്‌ച അവസാനത്തോടെ വ്യക്തിഗത ജോലികൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച COVID-19 ന് പോസിറ്റീവ് പരീക്ഷിച്ച ബൈഡൻ, അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുമായുള്ള ഒരു വെർച്വൽ മീറ്റിംഗിന് ശേഷം താന്‍ സുഖം പ്രാപിച്ചു വരുന്നതായി തോന്നുന്നു എന്ന് പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ഞാൻ വ്യക്തിപരമായി ജോലിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസ് COVID-19 രോഗനിർണയം പ്രഖ്യാപിച്ചതിന് ശേഷം 79 കാരനായ ബൈഡൻ മാധ്യമങ്ങളുമായി സംവദിക്കുന്നത് ഇതാദ്യമാണ്. വൈറ്റ് ഹൗസ് ഡോക്ടർ ഡോ. കെവിൻ ഒ’കോണറിന്റെ ഏറ്റവും പുതിയ മെമ്മോ പ്രകാരം കൊറോണ വൈറസിനുള്ള ബൈഡന്റെ ലക്ഷണങ്ങൾ “ഇപ്പോൾ പൂർണ്ണമായും പരിഹരിച്ചു.” പൂർണ്ണമായും വാക്സിനേഷൻ നൽകുകയും രണ്ടുതവണ ബൂസ്റ്റു ചെയ്യുകയും ചെയ്ത ബൈഡൻ, ഫൈസർ നിർമ്മിച്ചതും COVID-19 ഉള്ള രോഗികൾക്ക് നൽകുന്നതുമായ ആൻറിവൈറൽ തെറാപ്പിയായ പാക്സ്ലോവിഡ്…

ജോ ബൈഡന് ബേ ജി-സങ് എന്ന കൊറിയന്‍ നാമം നല്‍കി ആദരിച്ചു

സോൾ: കൊറിയൻ യുദ്ധം അവസാനിപ്പിച്ചതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ബേ ജി-സങ് എന്ന കൊറിയൻ നാമം നൽകി ആദരിച്ചു. റിപ്പബ്ലിക് ഓഫ് കൊറിയ-യുഎസ് അലയൻസ് ഫ്രണ്ട്ഷിപ്പ് അസോസിയേഷനാണ് പ്രസിഡന്റിന് ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “ഞങ്ങൾ, റിപ്പബ്ലിക് ഓഫ് കൊറിയ-യുഎസ് അലയൻസ് ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, യുഎസ് പ്രസിഡന്റ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയറിന് ഒരു കൊറിയൻ പേര് പ്രഖ്യാപിക്കുകയും നൽകുകയും ചെയ്തതിൽ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പേര് ബേ ജി-സങ് എന്നായിരിക്കും,” അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും ഇൻഡോ-പസഫിക്കിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ-ഓർഡിനേറ്ററുമായ കുർട്ട് കാംബെൽ ആദരം ഏറ്റുവാങ്ങി. അസോസിയേഷൻ പറയുന്നതനുസരിച്ച്, സിയോളിൽ നിന്ന് 60 കിലോമീറ്റർ തെക്ക് 28,500-ഓളം വരുന്ന യുഎസ് സേനയുടെ ഭൂരിഭാഗവും താമസിക്കുന്ന പ്യോങ്‌ടേക്കിൽ നിന്നാണ് ബൈഡന്റെ കൊറിയൻ കുടുംബപ്പേര്…

യു എസ് ഉന്നതതല പ്രതിനിധി സംഘം സോളമന്‍ ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു

വാഷിംഗ്ടണ്‍: പസഫിക് ദ്വീപ് രാഷ്ട്രം ചൈനയുമായി വിവാദ സുരക്ഷാ കരാറിൽ ഒപ്പുവെച്ചതിന് മാസങ്ങൾക്ക് ശേഷം, രണ്ടാം ലോക മഹായുദ്ധസമയത്ത് ഗ്വാഡാൽക്കനാൽ യുദ്ധത്തിന്റെ 80-ാം വാർഷികം ആഘോഷിക്കാൻ മുതിർന്ന യുഎസ് പ്രതിനിധി സംഘം സോളമൻ ദ്വീപുകൾ സന്ദർശിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നിലവിലെ യുഎസ് സഖ്യകക്ഷിയായ ജപ്പാനുമായി ആസൂത്രണം ചെയ്ത അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ ഓഗസ്റ്റ് 6 മുതൽ 8 വരെ ദ്വീപുകളുടെ തലസ്ഥാനമായ ഹൊനിയാരയിലേക്ക് പോകും. ഓസ്‌ട്രേലിയയിലെ യുഎസ് അംബാസഡർ കരോലിൻ കെന്നഡിയും അതിഥികളിൽ ഉൾപ്പെടും. കരോളിന്റെ പിതാവ്, അന്തരിച്ച പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് നിർണായക യുദ്ധത്തിനു ശേഷം ജപ്പാന്റെ ആക്രമണത്തിനിടെ സോളമൻ ദ്വീപുകളിൽ വെച്ച് പരിക്കേറ്റിരുന്നു. യുഎസ്, സഖ്യ സേനകൾ, സോളമൻ ദ്വീപുകളിലെ ജനങ്ങൾ, ജപ്പാനിലെ ജനങ്ങൾ എന്നിവർ ഈ പരിപാടികളിൽ അവരുടെ സേവനത്തിനും ത്യാഗത്തിനും അംഗീകാരം…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 5): ജോണ്‍ ഇളമത

ലുഡ്‌വിക്കോയും ഭാര്യ ലുക്രേസ്യയും തമ്മിലുള്ള സംഭാഷണം കേട്ടിരുന്ന ഗിലാന്‍ഡാ ലുക്രേസ്യയെത്തന്നെ നോക്കിയിരുന്നു. മധ്യ പ്രായം എത്തിയിട്ടും മാദകമായ സൗന്ദര്യം! ഇതുപോലൊരു സുന്ദരിയെ, ഒരു പ്രഭുവിന്റെ ഭാര്യയെ, പ്രഭുവിനു വരച്ചു കൊടുത്തത്‌ ഈയിടെയാണ്‌. തന്നെ ഉറ്റുനോക്കുന്ന ഗിലാന്‍ഡായെ ചുണ്ടി ലുക്രേസ്യ ചോദിച്ചു… “ഇതാരാണ്‌ ലുഡ്‌വിക്കോ, നമ്മുടെ അതിഥിയായി ഇവിടെ എത്തിയിട്ടുള്ള മാന്യന്‍?” “കേട്ടിട്ടില്ലേ, പ്രശസ്തനായ ചിത്രകാരന്‍ ഡൊമിനിക്കോ ഗിലാന്‍ഡാ” തുടര്‍ന്ന്‌ ലുഡ്‌വിക്കോ ലുക്രേസ്യായെ പരിചയപ്പെടുത്തി.. “ഇതെന്റെ ഭാര്യ ലുക്രേസ്യാ!” ഓ! ലുക്രേസ്യയുടെ നീലക്കണ്ണുകള്‍ വിടര്‍ന്നു. കുങ്കുമച്ഛായം പുരട്ടിയ ചെഞ്ചുണ്ടുകള്‍ വിരിഞ്ഞു മന്ദഹസിച്ചു. “പ്രശസ്തനും മാന്യനുമായ അതിഥി, അങ്ങേക്കു സ്വാഗതം! ഞങ്ങളെ സന്ദര്‍ശിക്കാന്‍ അങ്ങ്‌ ഇവിടെ എത്തിയതില്‍ ഞങ്ങള്‍ അനുഗൃഹീതരാണ്‌.” സംസാരപ്രിയയായ ലുക്രേസ്യ തുടര്‍ന്നു… “ഒരുപക്ഷേ, ഞങ്ങള്‍ക്കിടയിലെ സംസാരത്തിന്റെ പ്രസക്തി അങ്ങേക്ക്‌ മനസ്സിലായിരിക്കുകയില്ല. കര്‍ദിനാള്‍ അബ്രോസി, അതായത്‌ ഇപ്പോഴത്തെ പോപ്പിന്റെ പ്രതിനിധി എന്റെ അര്‍ദ്ധ സഹോദരനാണ്‌. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ്‌ ഞാന്‍…

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്നം അവാര്‍ഡ് 2022 സംഘടിപ്പിക്കുന്നു

ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയയിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും, കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്ത് ഉല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും വിധി നിര്‍ണ്ണയം നടത്തുന്നത്. ജേതാവിന് ഇമ്മാനുവല്‍ റിയാലിറ്റി എവര്‍ റോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെ സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരണം. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കള തോട്ടങ്ങള്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ജഡ്ജിംഗ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 14ാം…

ന്യൂയോര്‍ക്ക് നഗരത്തില്‍ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 839 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ് ഇപ്പോള്‍ ആയിരത്തിലധികം കേസുകളില്‍ എത്തി നില്‍ക്കുന്നത്. അടുത്തിടെ ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആരോഗ്യ എമര്‍ജന്‍സിയായി മങ്കിപോക്‌സിനെ പ്രഖ്യാപിച്ചിരുന്നു. മങ്കി പോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യു എച്ച് ഒ പുതിയ പ്രഖ്യാപനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്വാഗതം ചെയ്തു. ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നിലനില്‍ക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. മങ്കി പോക്‌സിനെതിരായ വാക്‌സിന്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് കൂടുതലായി അയക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളിയിലെ ആരാധനയ്ക്കിടെ തോക്കുചൂണ്ടി കവര്‍ച്ച

ന്യൂയോര്‍ക്ക് : പള്ളിയില്‍ ആരാധനയ്ക്കിടെ തോക്കുധാരികളായ മൂന്നുപേര്‍ കടന്നുവന്നു ബിഷപ്പിന്റെയും ഭാര്യയുടെയും ഒരു മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു. സൗത്ത് ഈസ്റ്റേണ്‍ ബ്രൂക്ക്ലിനിലുള്ള ഇന്റര്‍നാഷനല്‍ മിനിസ്ട്രീസിലെ ബിഷപ്പ് ലാമര്‍ എം വൈറ്റ് ഹെഡിനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്ലിന്‍ പൊലീസ് പറഞ്ഞു. കവര്‍ച്ചയ്ക്കു മുന്‍പ്, പള്ളിയില്‍ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചവരാണ് കവര്‍ച്ച നടത്തിയത്. ആരാധനയ്ക്ക് എത്തിയവര്‍ക്കു നേരെ നിറയൊഴിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ എന്റെ ആഭരണങ്ങളും സ്വര്‍ണ്ണ കുരിശും വാച്ചും ബലമായി ഊരിയെടുത്തു, 38 വയസ്സുള്ള ഭാര്യയുടെ നേരെ തോക്കുചൂണ്ടി അവരുടെ ആഭരണങ്ങളും തട്ടിയെടുത്തു, വൈറ്റ് ഹെഡ് പറഞ്ഞു. മോഷണത്തിനുശേഷം തോക്കു ധാരികള്‍ കാറില്‍ കടന്നു കളഞ്ഞു. കുട്ടികളുടെ നേര്‍ക്കും ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം…

ഹൂസ്റ്റണിലും മങ്കിപോക്‌സ് വ്യാപിക്കുന്നു; പബ്ലിക്ക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിന്റെ വിവിധഭാഗങ്ങളില്‍ മങ്കിപോക്‌സിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൂസ്റ്റണ്‍ ഏവയായില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതായി ജൂലായ് 25 തിങ്കളാഴ്ച ഹാരിസ്‌കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ, മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്, ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഇവര്‍ അറിയിച്ചു. ഇതുവരെ 47 മങ്കിപോക്‌സ് കേസ്സുകള്‍ സ്ഥിരീകരിച്ചതായി മേയര്‍ സില്‍വസ്റ്റര്‍ അറിയിച്ചു. ഇത് വളരെ ഗൗരവമായി എടുത്തതാണ് പബ്ലിക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതമായതെന്നും മേയര്‍ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹൂസ്റ്റണില്‍ എത്തിചേര്‍ന്ന വാക്‌സിന്‍ ഇതുവരെ 135 പേര്‍ക്ക് മാത്രമാണ് നല്‍കിയത്. കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് വൈറ്റ് ഹൗസിനോടും, സി.ഡി.സി.യേയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും…