ഹൂസ്റ്റണിലും മങ്കിപോക്‌സ് വ്യാപിക്കുന്നു; പബ്ലിക്ക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിന്റെ വിവിധഭാഗങ്ങളില്‍ മങ്കിപോക്‌സിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൂസ്റ്റണ്‍ ഏവയായില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതായി ജൂലായ് 25 തിങ്കളാഴ്ച ഹാരിസ്‌കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ, മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്, ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഇവര്‍ അറിയിച്ചു.

ഇതുവരെ 47 മങ്കിപോക്‌സ് കേസ്സുകള്‍ സ്ഥിരീകരിച്ചതായി മേയര്‍ സില്‍വസ്റ്റര്‍ അറിയിച്ചു. ഇത് വളരെ ഗൗരവമായി എടുത്തതാണ് പബ്ലിക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതമായതെന്നും മേയര്‍ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹൂസ്റ്റണില്‍ എത്തിചേര്‍ന്ന വാക്‌സിന്‍ ഇതുവരെ 135 പേര്‍ക്ക് മാത്രമാണ് നല്‍കിയത്. കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് വൈറ്റ് ഹൗസിനോടും, സി.ഡി.സി.യേയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധമാണ് രോഗത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതെന്ന് ജഡ്ജ് ഹിഡല്‍ഗ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News