മെഡികെയർ തട്ടിപ്പ്: മുൻ എൻ എഫ് എൽ താരം ജോയൽ റൂഫസ് ഫ്രെഞ്ചിനു 16 വര്‍ഷം ജയില്‍ ശിക്ഷ

മിസിസിപ്പി: ഏകദേശം 200 ദശലക്ഷം ഡോളറിന്റെ മെഡികെയർ തട്ടിപ്പ് കേസിൽ മുൻ എൻ എഫ് എൽ താരം ജോയൽ റൂഫസ് ഫ്രഞ്ചിനെ (Joel Rufus French) യുഎസ് കോടതി 16 വർഷത്തിലധികം (196 മാസം) തടവിന് ശിക്ഷിച്ചു.
മിസിസിപ്പിയിൽ നിന്നുള്ള 48-കാരനായ ഇദ്ദേഹം, 1999-2002 കാലഘട്ടത്തിൽ സിയാറ്റിൽ സീഹോക്സ്, ഗ്രീൻ ബേ പാക്കേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഇദ്ദേഹം എട്ട് ഡ്യൂറബിൾ മെഡിക്കൽ എക്യുപ്‌മെന്റ് (DME) കമ്പനികൾ സ്വന്തമാക്കുകയും, ടെലിമെഡിസിൻ കമ്പനികളുമായി ചേർന്ന് വ്യാജ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഓർത്തോട്ടിക് ബ്രേസുകൾ (Orthotic Braces) ആവശ്യമില്ലാത്ത രോഗികൾക്ക് നൽകിയതായി കാണിച്ച് മെഡികെയർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സ് (VA) എന്നിവയിൽ നിന്ന് പണം തട്ടിയെടുത്തതായാണ് കേസ്.

രോഗികളോ വെറ്ററൻസോ ആവശ്യപ്പെടാത്ത ഉപകരണങ്ങൾക്കായി തുക ഈടാക്കി, പലരും അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗികളായിരുന്നു. 16 വർഷത്തിലധികം തടവിന് പുറമെ, 110 ദശലക്ഷം ഡോളറിലധികം ($110,753,619) നഷ്ടപരിഹാരം നൽകാനും, തട്ടിപ്പിലൂടെ സമ്പാദിച്ച 17 ദശലക്ഷം ഡോളറിന്റെ ആസ്തികൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
വെറ്ററൻസിനെയും മുതിർന്ന പൗരന്മാരെയും ലക്ഷ്യമിട്ടുള്ള വലിയ ഹെൽത്ത് കെയർ തട്ടിപ്പുകളിൽ ഒന്നാണിത്.

മെഡി കെയർ തട്ടിപ്പുകൾ വ്യാപകമായി നടന്നു വരുന്നു .കഴിഞ്ഞ കാലങ്ങളിലും ഇപ്പോഴും നടന്ന് വരുന്ന തട്ടിപ്പുകൾ കണ്ടെത്തുവാൻ യു എസ് സർക്കാരിന്റെ ഒരു പ്രത്യേക സംഘം അനേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

More News