ഹൂസ്റ്റണ്‍ : ജൂലൈ 26 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം മുഖ്യ പ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജൂലൈ 26 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബിഷപ്പിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍…
Category: AMERICA
പ്രൊഫ. ഡോ. ജോസ് ജെയിംസ് അമേരിക്കയിൽ
ന്യൂയോർക്ക് : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും മുൻ കായികവകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ.ഡോ. ജോസ് ജെയിംസ് അമേരിക്കയിൽ എത്തിച്ചേർന്നു. ഇൻഡ്യാനയിലെ ഇന്‍ഡ്യനാപോളിസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 14 മത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോസ് ജെയിംസ്. യുഎസ്‌എ യിലും കാനഡയിലും താമസിക്കുന്ന 30000 – ലധികം വരുന്ന ക്നാനായക്കാരുടെ കൂട്ടായ്മയാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കൺവെൻഷൻ കോവിഡ് മൂലം കഴിഞ്ഞ വർഷം കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ജൂലൈ 24 നു കൺവെൻഷൻ സമാപിക്കും. ചിക്കാഗോ, ഫ്‌ളോറിഡാ, ടൊറോന്റോ എന്നിവദങ്ങളിലെ സന്ദർശനത്തിനുശേഷം ഓഗസ്റ്റ് 29 നു കേരളത്തിലേക്കു മടങ്ങും. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നത്. 1998 മുതൽ 2004 വരെ എംജി യൂണിവേഴ്സിറ്റി രജിസ്ട്രാറായിരുന്ന ഇദ്ദേഹം ഇന്ത്യക്കകത്തും…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 4): ജോണ്‍ ഇളമത
അന്നൊരിക്കല്‍ ഗ്രനാസി, മൈക്കെലാഞ്ജലോയെ ഡൊമിനിക്കോ ഗിലാന്‍ഡായുടെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്ളോറന്‍സിലെ പ്രസിദ്ധമായ ചിത്രരചനാ സ്‌കൂള്‍! നവോത്ഥാനത്തോടനുബന്ധിച്ച് അവിടെ വിദ്യാര്‍ത്ഥികളുടെ തിരക്ക്. പത്തിനും പതിനെട്ടിനും മദ്ധ്യേയുള്ള ആണ്‍കുട്ടികള്‍. അവര്‍ പലതരക്കാരുണ്ട്. കര്‍ഷകരുടെ മക്കള്‍, വ്യവസായികളുടെ മക്കള്‍, ചുരുക്കം ചില പ്രഭുക്കളുടെ മക്കള്‍. സ്റ്റുഡിയോ നിറയെ വിദ്യാര്‍ത്ഥികള്‍ വരച്ച വര്‍ണ്ണ ചിത്രങ്ങള്‍, പ്രകൃതി, പുക്കള്‍, മൃഗങ്ങള്‍, മാലാഖമാര്‍, വിശുദ്ധര്‍, മല്ലന്മാര്‍, സുന്ദരികള്‍, കടല്‍, കപ്പലോട്ടക്കാര്‍, ആകാശം, മരുഭുമി, ദ്വീപുകള്‍ – അങ്ങനെ വിവിധതരം കാഴ്ചകള്‍. ഗ്രനാസി, മൈക്കിളിനെ ഗിലാന്‍ഡയ്ക്കു പരിചയപ്പെടുത്തി… “ഗുരോ, ഇതെന്റെ സതീര്‍ത്ഥ്യന്‍, മൈക്കിള്‍. ആന്‍ജലോ, ബുവോണാററ്റി പ്രഭു കുടുംബത്തില്‍പ്പെട്ട കുട്ടിയാണ്. അറിയില്ലേ ലുഡ്‌വിക്കോ ബ്രൗണറോറ്റിയെ കാപ്രസി മേയര്‍!” “തീര്‍ച്ചയായും!” “ഇവന്‍ ചിത്രരചനയില്‍ അതീവ സമര്‍ത്ഥനായിരിക്കും. നോക്കു, ഇവന്‍ വരച്ച എന്റെ കൂട്ടുകാരിയുടെ ചിത്രം” ഗ്രാനസി ചിത്രം ഗിലാന്‍ഡയെ കാണിച്ചിട്ട്…. “എന്റെ കൂട്ടുകാരിയെ ഗുരുവും കണ്ടിട്ടുണ്ടല്ലോ. നോക്ക്, ഇവന്‍…
ഫാ. റാഫേൽ അമ്പാടന്റെ ജന്മദിനം റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ച് അംഗങ്ങൾ ആഘോഷിച്ചു
ന്യുയോർക്ക്: ആത്മീയതയിലും നന്മയിലും ഇടവക ജനത്തെ വഴികാട്ടുന്ന ഫാ. റാഫേൽ അമ്പാടന്റെ ജന്മദിനം റോക്ക് ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ഇടവകാംഗങ്ങൾ ആഘോഷിച്ചു. മോശയെപ്പോലെ നല്ല ഇടയനായി, എല്ലാവരേയും വലിപ്പച്ചെറുപ്പമില്ലാതെ സമഭാവനയോടെ കാണുകയും ആവശ്യ സമയങ്ങളിൽ സഹായിയായി എത്തുകയും വിവാദങ്ങളില്ലാതെ ഇടവകയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന അച്ഛന്റെ പ്രവർത്തനങ്ങളും സേവന സന്നദ്ധതയും ആശംസ നേർന്നവർ ചൂണ്ടിക്കാട്ടി. അച്ഛന്റെ നേതൃത്വത്തിൽ ഇടവക കൈവരിച്ച നേട്ടങ്ങളും ആത്‌മീയ വളർച്ചയും അവർ അനുസ്മരിച്ചു ജൂലൈ 17-നു വി. കുർബാനക്ക് ശേഷം നടത്തിയ ആഘോഷം സംഘടിപ്പിച്ചത് ട്രസ്റ്റിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചേർന്നാണ്. ട്രസ്റ്റി ജിബിൻ സി. മാത്യു ആമുഖ പ്രസംഗം നടത്തി. സി.സി.ഡി വിദ്യാർത്ഥികൾക്കു വേണ്ടി പോൾ മുരിക്കൻ ആശംസകൾ നേർന്നു. നന്ദി പറഞ്ഞ അച്ഛൻ, വിക്കനായിരുന്ന മോശയിലൂടെ ദൈവത്തിന്റെ സ്വരമാണ് ജനം ശ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി. യൂത്ത് പ്രോഗ്രാമുകൾക്കും മറ്റും…
പിതൃസ്മരണയുണർത്തി മന്ത്രയുടെ ആഭിമുഖ്യത്തിൽ കര്‍ക്കിടക വാവുബലി
മന്ത്രയുടെ ( മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) ആഭിമുഖ്യത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കിടക വാവുബലി നടത്താൻ അമേരിക്കയിൽ അവസരം ഒരുക്കുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം കർമ്മത്തിനാവശ്യമായ വസ്തുക്കൾ വീടുകളിലേക്ക് അയച്ചു തരുന്നതാണ്. കർക്കിടക വാവ് ദിനമായ ജൂലൈ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് (C S T) ഓൺലൈനിൽ (Zoom) പരികർമിയുടെ നിർദേശ പ്രകാരം അവരവരുടെ വീടുകളിലിരുന്ന് ബലി കർമങ്ങൾ നടത്താം. ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്കു ആവശ്യാനുസരണം വാവുബലി കിറ്റ് അയച്ചു കൊടുക്കുന്നതായിരിക്കും എന്ന് മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തുകൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് ,…
വില പരിധി ഏർപ്പെടുത്തിയാൽ റഷ്യ ലോക വിപണിയിൽ എണ്ണ നൽകില്ല
ഉൽപ്പാദനച്ചെലവിനേക്കാൾ വില പരിധി ഏർപ്പെടുത്തിയാൽ മോസ്കോ ലോക വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു. ഉക്രെയ്നിൽ നടക്കുന്ന സൈനിക പ്രവർത്തനത്തിന് ധനസഹായം നൽകുന്നത് ബുദ്ധിമുട്ടാക്കാനുള്ള ശ്രമത്തിൽ റഷ്യൻ എണ്ണയ്ക്ക് വില പരിധി ഏർപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ തുടർന്നാണ് നൊവാക് ബുധനാഴ്ച പ്രസ്താവന നടത്തിയത്. “അവർ പറയുന്ന ഈ വിലകൾ എണ്ണ ഉൽപാദനച്ചെലവിനേക്കാൾ കുറവാണെങ്കിൽ, തീർച്ചയായും റഷ്യ ഈ എണ്ണ ലോക വിപണികളിലേക്ക് വിതരണം ചെയ്യുകയില്ല. അതായത് ഞങ്ങൾ നഷ്ടത്തിൽ പ്രവർത്തിക്കാൻ പോകുന്നില്ല,” അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിയന്ത്രണം ഏർപ്പെടുത്തിയാൽ എണ്ണവില കുതിച്ചുയരുമെന്ന് കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. യൂറോപ്പിലേക്കുള്ള ഏറ്റവും വലിയ പൈപ്പ് ലൈൻ വഴി അയക്കുന്ന റഷ്യൻ സപ്ലൈകൾ ഇനിയും കുറയുമെന്നും അത് നിലച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുടിന്റെ…
ഗ്വാണ്ടനാമോ ബേ: 20 വർഷത്തിന് ശേഷം യെമൻ പൗരനെ മോചിപ്പിക്കാൻ അനുമതി നൽകി
20 വർഷമായി ഗ്വാണ്ടനാമോ ബേ ഡിറ്റൻഷൻ സെന്ററിൽ കുറ്റം ചുമത്താതെ യുഎസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഒരു യെമൻ പൗരനെ മോചിപ്പിക്കാൻ അനുമതി ലഭിച്ചെങ്കിലും ജയിലിൽ നിന്ന് മാറ്റുന്നത് വരെ തടവിൽ തുടരും. ആറ് യുഎസ് ഫെഡറൽ ഏജൻസികൾ ഉൾപ്പെടുന്ന ആനുകാലിക അവലോകന ബോർഡിന്റെ ഏകകണ്ഠമായ തീരുമാനപ്രകാരം 45 കാരനായ ഖാലിദ് അഹമ്മദ് ഖാസിം ചൊവ്വാഴ്ച മോചിപ്പിക്കപ്പെട്ടു. റിപ്രൈവ് എന്ന അവകാശ സംഘടനയുടെ അഭിപ്രായത്തിൽ, ഖാസിമിനെ 2001 ഡിസംബറിൽ അഫ്ഗാനിസ്ഥാനിൽ ആയിരിക്കുമ്പോഴാണ് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലെ ഒരു വിഭാഗമായ നോർത്തേൺ അലയൻസ് അറസ്റ്റ് ചെയ്തത്. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തെറ്റായ കുറ്റസമ്മതം നടത്തുകയും ചെയ്ത ശേഷം, ഖാസിമിനെ ഒരു ഔദാര്യത്തിനായി അമേരിക്കക്ക് വിറ്റു. തുടർന്ന് 2002 മെയ് മാസത്തിൽ ഖാസിമിനെ ഗ്വാണ്ടനാമോ ബേയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി, ഇപ്പോഴും അവിടെ തുടരുന്നു. ഖാസിമിനെ എവിടേക്ക് മാറ്റുമെന്ന് വ്യക്തമല്ല. എന്നാൽ, യുഎസിലെ…
ഉക്രയ്‌ന് ആയുധങ്ങള്‍ നല്‍കുന്നതു ത്വരിതപ്പെടുത്തും;ഡിഫന്‍സ് സെക്രട്ടറി
വാഷിംഗ്ടണ്‍ ഡി.സി.: ഉക്രയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ, റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുന്നതിന് ഉക്രയ്ന്‍ സൈന്യത്തിന്റെ ആക്രമണം ശക്തിപ്പെടുത്തുന്നതിനും, കൂടുതല്‍ ആയുധങ്ങള്‍ ഉക്രയ്‌നിലേക്ക് അതിവേഗം അയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യു.എസ്.ഡിഫന്‍സ് സെക്രട്ടറി ലോയ്‌സ് ഓസ്റ്റിന്‍ ജൂലായ് 20 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു.എസ്. മിലിട്ടറി അസിസ്റ്റന്‍സിന്റെ ഭാഗമായി നാലു റോക്കറ്റ് ലോഞ്ചേഴ്‌സ് ഉടല്‍ നല്‍കും. ഇതിനുമുമ്പു 12 റോക്കറ്റ് ലോഞ്ചേഴ്‌സ് നല്‍കിയിട്ടുണ്ട്. 200 യുക്രയ്ന്‍ സൈനീകരെ റോക്കറ്റ് ലോഞ്ചിങ്ങിനായി അഭ്യസിപ്പിച്ചിട്ടുണ്ടെന്നും ഓസ്റ്റിന്‍ പറഞ്ഞു. ഉക്രയ്ന്‍ റഷ്യന്‍ സൈനീകര്‍ തുടര്‍ച്ചയായി വിവിധ സിറ്റികളില്‍ ഷെല്ലാക്രമണം നടത്തുന്നത് നിരപരാധികള്‍ കൊല്ലപ്പെടുന്നതിനും, നൂറു കണക്കിനാളുകള്‍ അവരുടെ സര്‍വ്വവും ഉപേക്ഷിച്ചു പാലായനം ചെയ്യുന്നതിനും ഇടയാക്കുന്നതായി ഓസ്റ്റിന്‍ പറഞ്ഞു. 5 മാസത്തോളമായി നീണ്ടു നില്‍ക്കുന്ന യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിന് റഷ്യയാണ് തീരുമാനിക്കേണ്ടതെന്നും, അതിന് റഷ്യ തയ്യാറാകുന്നില്ലെങ്കില്‍ ഉക്രയ്‌ന് കൂടുതല്‍ മിലിട്ടറി സഹായം ചെയ്യുന്നതിന് യു.എസ്.…
പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന് കേരള സെന്ററിൽ ഊഷ്മള സ്വീകരണം
ന്യൂയോർക്ക്: ലോകപ്രശസ്തനായ മാന്ത്രികന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിനു മലയാളി സമൂഹം എല്‍മണ്ടിലുള്ള കേരള സെന്ററിൽ സ്വീകരണം നൽകി. ഒർലാന്റോയിൽ വച്ച് നടത്തപ്പെട്ട ഫൊക്കാന കൺവെൻഷന്റെ മുഖ്യാതിഥികളിൽ ഒരാളായിരുന്നു മുതുകാട്. കണ്‍വന്‍ഷനു ശേഷം പോൾ കറുകപ്പള്ളിയോടൊപ്പമാണ് അദ്ദേഹം ന്യൂയോർക്കിൽ എത്തിയത്. ലോകോത്തര നിലവാരമുള്ള മായാജാല-മാന്ത്രിക വിദ്യക്കാർക്കു വർഷം തോറും നൽകുന്ന ലോകത്തിലെ പരമോന്നത ബഹുമതിയായ “മെർലിൻ അവാർഡ്” 2013-ൽ ലഭിച്ച മന്ത്രികനാണ് ഗോപിനാഥ് മുതുകാട്. ഇന്റർനാഷണൽ മജീഷ്യൻ സൊസൈറ്റി മൂന്നു വർഷത്തിലൊരിക്കൽ ആതിഥേയത്വം നൽകുന്ന ബാങ്ക്വറ്റ് ഡിന്നറിൽ വച്ചാണ് “മെർലിൻ അവാർഡ്” സമ്മാനിക്കുന്നത്. 2011 -ൽ ലോക പ്രശസ്ത മായാജാല-മാന്ത്രിക വിദ്യക്കാരായ മോർഗൻ സ്‌ട്രെബ്ലർ, ദേഖത്തി മാഗിൻ എന്നിവരോടൊപ്പം ഗോപിനാഥ് മുതുകാടിനും “മെർലിൻ അവാർഡ്” ലഭിച്ചെങ്കിലും 2013-ൽ സംഘടിപ്പിച്ച ബാങ്ക്വറ്റ് ഡിന്നറിലാണ് അവാർഡ് സമ്മാനിച്ചത്. പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കുമ്പോൾ മാജിക് പൂർണ്ണമായും ഉപേക്ഷിച്ച് കഴിഞ്ഞ പത്തു വർഷത്തോളമായി ഭിന്ന…
വിവാഹ മോചനം സോഷ്യൽ മീഡിയയിൽ പരസ്യമാക്കി; ഭാര്യയെ കൊലപ്പെടുത്തി മുൻ ഭർത്താവ് ആത്മഹത്യ ചെയ്തു
ഷിക്കാഗോ ∙ വിവാഹമോചന വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഷിക്കാഗോയിലെ പ്രമുഖ ഫൊട്ടോഗ്രഫർ സാനിയാ ഖാനെ (29) മുൻ ഭർത്താവ് വെടിവച്ചു കൊന്ന് സ്വയം ആത്മഹത്യ ചെയ്തു. വിവാഹ ജീവിതത്തിൽ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ടിക്ക്ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. ജോർജിയയിൽ നിന്നു യാത്ര ചെയ്താണു സാനിയ ഖാനെ വധിക്കാൻ മുൻ ഭർത്താവ് റഹിൽ അഹമ്മദ് (36) ഇവരുടെ അപ്പാർട്ട്മെന്റിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് അപ്പാർട്ട്മെന്റിൽ എത്തിയ അഹമ്മദ് സാനിയയുമായി ഈ വിഷയത്തെ കുറിച്ചു തർക്കിക്കുകയും ഇവർക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. സമീപത്തുള്ള ആരോ ശബ്ദം കേട്ടു വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ അപ്പാർട്ട്മെന്റിൽ നിന്നു വീണ്ടും വെടിയൊച്ച കേട്ടു. തുറന്നു നോക്കിയപ്പോൾ അഹമ്മദ് വാതിലിനു സമീപവും സാനിയ തലക്കും കഴുത്തിനും വെടിയേറ്റു ബെഡ് റൂമിലുമായിരുന്നു. സംഭവ സ്ഥലത്തു തന്നെ സാനിയ മരിച്ചിരുന്നു. അഹമ്മദിനെ…
