യുഎസ് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയ്ക്ക് കൈമാറുന്നത് നിഷേധിച്ച് ടിക് ടോക്ക് സിഇഒ

സാൻഫ്രാൻസിസ്കോ: ഷോർട്ട് വീഡിയോ മേക്കിംഗ് പ്ലാറ്റ്ഫോം ഒരിക്കലും അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന് നൽകിയിട്ടില്ലെന്ന് ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ. ഒമ്പത് റിപ്പബ്ലിക്കൻ സെനറ്റർമാരെ അഭിസംബോധന ചെയ്‌ത കത്തിൽ ടിക്‌ടോക്ക് സിഇഒ പറഞ്ഞു, “സുരക്ഷാ കാഴ്ചപ്പാടിൽ നിന്ന് ഞങ്ങൾ ഏറ്റവും സൂക്ഷ്മമായി പരിശോധിക്കുന്ന പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ടിക് ടോക്ക്. യുഎസ് ഉപയോക്തൃ ഡാറ്റയുടെ സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങൾ ഇല്ലാതാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.” CCP (ചൈനീസ് കമ്മ്യൂണിറ്റി പാർട്ടി) യിൽ നിന്ന് ഞങ്ങളോട് അത്തരം ഡാറ്റ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ യുഎസ് ഉപയോക്തൃ ഡാറ്റ സിസിപിക്ക് നൽകിയിട്ടില്ല, ചോദിച്ചാലും ഞങ്ങൾ നൽകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചൈനയിലെ ഇന്റർനെറ്റ് ഭീമനായ ബൈറ്റ്ഡാൻസിൻറെ ജീവനക്കാർ യുഎസ് ടിക് ടോക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ആവർത്തിച്ച് ആക്സസ് ചെയ്തതായി BuzzFeed News റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കത്ത് എഴുതിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, 80-ലധികം ആന്തരിക…

സി.എം. ജോൺ ചാത്തമേൽ ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ: പത്തനംതിട്ട റിട്ട. അധ്യാപകൻ ചാത്തമേൽ സി.എം. ജോൺ (ജോയ് – 84) ഫിലാഡൽഫിയയിൽ അന്തരിച്ചു. പരേതൻ കഴിഞ്ഞ 16 വർഷത്തിലേറെയായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു. ഭാര്യ: കുഞ്ഞൂഞ്ഞമ്മ കുര്യൻ (റിട്ട. അദ്ധ്യാപിക, മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റ്) കവിയൂർ തോട്ടഭാഗം കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്. പരേതൻ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി റാന്നി ഇടക്കുളം ഗുരുകുലം, കോട്ടയം എം.ടി.സെമിനാരി, പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂൾ, എം.ടി.സ്‌കൂൾ നാരങ്ങാനം (പ്രധാനാധ്യാപകൻ) എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചുണ്ട്. മക്കൾ: ജോൺസൺ മാത്യു & സിബി മാത്യു (പൗവത്തിൽ, കല്ലൂപ്പാറ) സൂസൻ സാം & സാം ബേബി (ഒച്ചാരുക്കുന്നിൽ, ഓതറ), കുര്യൻ ജോൺ & ലത ജോൺ (വെള്ളിക്കര പാലശ്ശേരിൽ, കവുങ്ങുംപ്രയാർ) മാത്യു ജോൺ & റെനി മാത്യു (പിച്ചനാട്ടുപറമ്പിൽ, കുളത്തുമൺ) കൊച്ചു മക്കൾ: ഹാന മാത്യു, ഐറിൻ സാം, റെബേക്ക മാത്യു, സാറാ ജോൺ,…

ജോർജിയയിൽ ഒരു വയസുകാരന് കാറിലിരുന്ന് ചൂടേറ്റു മരിച്ചു

മാഡിസൻ കൗണ്ടി (ജോർജിയ): മൂന്നു മിക്കൂറിലധികം കാറിലിരിക്കേണ്ടിവന്ന ഒരു വയസുകാരന് ഒടുവിൽ ചൂടേറ്റ് ദാരുണാന്ത്യം. മാഡിസ‌ൺ കൗണ്ടിയിലെ സാനിയേൽസ് വില്ലയിൽ ജൂൺ 30 നായിരുന്നു സംഭവം. കുട്ടിയേയും കൊണ്ട് ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു മാതാവ്. എന്നാൽ ഡെ കെയറിൽ കു‌‌‌‌ട്ടിയെ ഇറക്കിവിടാൻ മറന്ന മാതാവ്, നേരെ വാൾഗ്രീൻ പാർക്കിംഗ് ലോട്ടിൽ കാർ പാർക്കു ചെയ്ത ശേഷം മൂന്നു നാലു മണിക്കൂറിനുശേഷമാണ് തിരികെ കാറിൽ എത്തുന്നത്. ഈ സമയം മുഴുവൻ പുറത്തെ ശക്തമായ ചൂടിൽ കാറിനുള്ളിലിരുന്ന കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവം അപകടമരണമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. മാതാവിനെതിരെ കേസെടുക്കുമോ എന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂവെന്ന് ഡിസ്ട്രിക് അറ്റോർണി ഓഫീസ് അറിയിച്ചു. ജോർജിയയിൽ ഈ വർഷം നടക്കുന്ന എട്ടാമത്തെ മരണമാണിത്. കടുത്ത വേനൽ ആരംഭിച്ചതോടെ…

കെന്‍റുക്കിയിൽ മൂന്നു പോലീസ് ഓഫീസർമാർ വെടിയേറ്റു മരിച്ചു

കെന്‍റുക്കി: ഈസ്റ്റേൺ കെന്‍റുക്കിയിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു ദാരുണാന്ത്യം. സംഭവത്തിൽ മറ്റു മൂന്നു പോലീസുകാർക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്. ജൂൺ 30നു വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വാറന്‍റുമായെത്തിയ പോലീസിനു നേരെ വീടിനകത്തുനിന്നും യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയായിരുന്നു. ആദ്യം എത്തിയ പോലീസ് ഓഫീസർമാരിൽ വില്യം പെട്രി, ക്യാപ്റ്റൻ റാൾഫ് ഫ്രാസുവർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരുടെ സഹായത്തിനെത്തിയ മറ്റു പോലീസ് ഓഫിസർമാർക്കും വെടിയേറ്റു. വെടിയേറ്റ ജേക്കബ് ആർ. ചാഫിൾഡ് എന്ന പോലിസുകാരന്‍റെ നില അതീവ ഗുരുതരമായിരുന്നു. ഈ ഓഫീസറും പിന്നീട് മരിച്ചു. സംഭവത്തിൽ ഒരു പോലീസ് ഡോഗിനും ജീവൻ നഷ്ടപ്പെട്ടു. തുടർന്നു കുടുംബാംഗങ്ങളെ ബന്ധിയാക്കി പ്രതിരോധം തീർത്തുവെങ്കിലും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ അക്രമി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസിനു നേരെ നിരവധി റൗണ്ട് വെടിയുതിർത്ത അക്രമി ലാൻസ് സ്റ്റോർബി (49) നെ അറസ്റ്റു…

റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് ബൈഡൻ

മാഡ്രിഡ്: റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുട്ടിൻ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുകയോ ഉക്രൈൻ സേന വിജയം കൈവരിക്കുകയോ ചെയ്യുന്നതുവരെ അമേരിക്കൻ ജനത ഗ്യാസ് അമിതവില നൽകുവാൻ തയ്യാറാകും എന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു നെറ്റോ സമ്മിറ്റ് സമാപന ദിനം മാഡ്രിഡിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അമേരിക്കൻ ജനതയുടെ അഭിപ്രായം മാധ്യമപ്രവർത്തകരെ അറിയിച്ചത് റഷ്യ ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. ഇത്തരം പ്രസ്താവന നടത്തുന്നതിന് മുൻപ് അമേരിക്കൻ ജനതയുമായി ഈ വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്തിയോ എന്ന ചോദ്യത്തിനും എത്ര കാലം അമേരിക്കൻ ജനത അമിത വില നൽകേണ്ടി വരുമോ എന്ന ചോദ്യത്തിനും റഷ്യയെ പരാജയപ്പെടുത്താൻ എത്രകാലം എടുക്കുമോ അത്രയും എന്നതായിരുന്നു മറുപടി നാലു മാസം പിന്നിട്ട യുദ്ധം അവസാനികുന്നതിനു എത്ര സമയം എടുക്കുമെന്നു പ്രവചിക്കാൻ ആകില്ലെന്നും ബലൻ കൂട്ടിച്ചേർത്തു അമേരിക്കയിൽ ഗ്യാസിന്റെ ശരാശരി വില ഗ്യാലൻ അഞ്ച്…

ഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

ഗാർലാൻഡ് (ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 1മുതൽ ജൂലൈ 4 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിനു ആരംഭം കുറിച്ച് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനകു ഫാ എബ്രഹാം തോമസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുനാളിനു മുന്നോടിയായ ജൂലൈ 2 ശനിയാഴ്ച വൈകീട്ട് 5 മണിക് ഫാ അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും തുടർന്ന് സ്നേഹ സംഗീതം (കോരക്കോ) ഉണ്ടായിരിക്കും . ഞായറാഴ്ച രാവിലെ 8 30 നും ,വൈകീട്ട് 4 നും വിശുദ്ധ റാസ കുര്‍ബാനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും ഉണ്ടായിരിക്കും.ഇതിനു ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട് ജൂലൈ നാലാം തീയതി തിങ്കളാഴ്ച രാവിലെ…

കാനഡയുടെ അഭിമാനമായ ജോജി തോമസ് വണ്ടന്മാക്കിയിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു

ന്യൂജേഴ്സി: 2022 -2024 വർഷത്തെ ട്രസ്റ്റി ബോർഡ് അംഗമായി കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ജോജി തോമസ് വണ്ടന്മാക്കിയിലിനു പിന്തുണയുമായി അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ അംഗസംഘടനകളും രംഗത്ത്. കാനഡയുടെ അഭിമാനവും നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയുമായ ജോജി കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസിന്റെ വിജയം അനിവാര്യമാണെന്ന് കാനഡയിലെ ഫൊക്കാന അംഗസംഘടനകൾ വ്യക്തമാക്കുന്നത്. നിലവിൽ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്കും മറ്റേതെങ്കിലും സ്ഥാനത്തേക്കും മത്സരിക്കുന്ന കാനഡയിൽ നിന്നുള്ള ഏക സ്ഥാനാർത്ഥിയാണ് ജോജി. ജയിച്ചാൽ ഫൊക്കാനയിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ഏക നേതാവായിരിക്കും ജോജി. അതുകൊണ്ടു തന്നെ ജോജിയുടെ വിജയം സുനിശ്ചിതമാണെന്ന് കാനഡയിലെയും അമെരിക്കയിലെയും ഫൊക്കാന നേതാക്കന്മാർ കരുതുന്നത്. മിക്കവാറുമുള്ള എല്ലാ ഡെലിഗേറ്റുമാരും തനിക്ക് പിന്തുണ നൽകി കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ…

പരാജയ ഭീതി മൂലം വ്യക്തിഹത്യനടത്തുന്നത് അന്തസ്സിനു ചേർന്നതല്ല: ഡോ. ബാബു സ്റ്റീഫൻ

വാഷിംഗ്‌ടൺ ഡി. സി: ഫൊക്കാന തെരഞ്ഞടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ വ്യക്തിഹത്യയുമായി പ്രചാരം നടത്തുന്ന എതിർ സ്ഥാനാർത്ഥിയുടെ രീതി അന്തസ്സിനു ചേർന്നതല്ലെന്ന് ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ. താൻ ഒരു ഡെലിഗേറ്റിനെയും പണം കൊടുത്ത് വാങ്ങിയിട്ടില്ലെന്നു വ്യകത്മാക്കിയ ബാബു സ്റ്റീഫൻ ഫൊക്കാന കൺവെൻഷന്റെ റോയൽ പേട്രൺ ആവുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” തെരഞ്ഞെടുപ്പിന്റെ ഭാഗമായി പലയിടങ്ങളിലും മീറ്റിംഗുകൾ സംഘടിപ്പിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലുമുള്ള ഡെലിഗേറ്റുമാരുമായി നേരിൽ കാണാനാണ് യോഗം വിളിച്ചത്. ആരുടെയും വീട്ടിൽ പോയി ശല്യം ചെയ്തിട്ടില്ല. തനിക്കു മുൻപേ പോയി എല്ലാ ഡെലിഗേറ്റുമാരോടും തന്നെക്കുറിച്ച് വ്യക്തിഹത്യ നടത്തിയ എതിർ സ്ഥാനാർത്ഥിയുടെ വാക്കു കേട്ട് മുൻവിധിയോടെയാണ് പലരും യോഗത്തിനെത്തിയത്. എന്നാൽ തന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഡെലിഗേറ്റുമാർക്കും മറ്റു നേതാക്കന്മാർക്കുമുണ്ടായിരുന്ന മുൻവിധി മാറി,” അദ്ദേഹം വ്യക്തമാക്കി. ഒരു യോഗത്തിലും എതിർ…

ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗും

ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗ് സെറിമണിയും ജൂലൈ 2 ശനിയാഴ്ച നടക്കുന്നു. Kumars, 238J Tolland Turnpike Manchester വെച്ച് വൈകിട്ട് അഞ്ചുമണിയോടെ പരിപാടികൾ ആരംഭിക്കും. ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്നുള്ള എല്ലാവരെയും പരിപാടികൾക്കായി ക്ഷണിക്കുന്നു എന്ന് സംഘാടകരായ ആർ.വി.പി സുജനൻ ടി പുത്തൻപുരയിൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി , ഗീവർഗീസ് കെ.ജി, കൺവൻഷൻ കോചെയർ മനോജ് പിള്ള, കൺവെൻഷൻ കോർഡിനേറ്റർ ഉണ്ണി തോയക്കാട്ട്, വിമൻസ് ഫോറം ചെയർ ശ്രീവിദ്യ, കോചെയർ അനിതാ നായർ എന്നിവർ അറിയിച്ചു. ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ…

ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസ പത്രവും

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണ മഹോത്സവത്തിൽ നിന്ന് പരമ്പരാഗത കേരളാ വസ്ത്ര രീതിയിൽ സുന്ദര വസ്ത്ര ധാരികളായ ദമ്പതികളെ കണ്ടെത്തി ഒരു ലക്ഷം രൂപ സമ്മാനവും പ്രെശംസ പത്രവും സമ്മാനിക്കും. ഓഗസ്ററ് 20 നു 2 മണി മുതൽ അക്കാദമി റോഡിലുള്ള കൺസ്റ്റാറ്റർ ഓപ്പൺ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന ഓണ മഹോത്സവത്തിന് തുടക്കം മുതൽ പങ്ക്കെടുക്കുന്നവരിനിന്നാവും വിജയികളെ തിരഞ്ഞെടുക്കുക. സമാപന സമ്മേളനത്തിൽ വിജയിയെ പ്രഖ്യാപിക്കും. വൈസ് ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ കോർഡിനേറ്ററായി പ്രവർത്തിക്കും. ഡെന്നിസ് ജേക്കബ് – ജൂബി ജേക്കബ് ദമ്പതികളാണ് സ്പോൺസേർസ്. ഫിലാഡൽഫിയയിലെ 15 ൽ പരം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചണി നിരത്തി വര്ഷങ്ങളായി നടത്തി വരുന്ന ഓണാഘോഷം ഫിലാഡൽഫിയയിലെ മലയാളി മാമാങ്കമായാണ് അറിയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ചെയർ മാൻ സാജൻ വർഗീസ് (215…