പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. ജൂണ്‍ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ നാലാം അദ്ധ്യായത്തില്‍, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, വയലാര്‍ അവാര്‍ഡ് ജേതാവുമായ ടി.ഡി രാമകൃഷ്ണന്‍ നമ്മളോടൊപ്പം ചേരുന്നു. തൻ്റെ, വയലാര്‍ അവാര്‍ഡ് നേടിയ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.…
Category: AMERICA
മറിയാമ്മ പിള്ള ഓർമ്മയായി; ജനസഞ്ചയമൊഴുകിയെത്തിയ സ്നേഹ നിർഭരമായ വിടവാങ്ങൽ
‘ഉരുക്കു വനിത’ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ട്ട നേടിയ ഒരിക്കലും മറക്കാനാവാത്ത നാമം ചിക്കാഗോ : ഒടുവിൽ ആ കർമ്മകാണ്ഡം ഓർമ്മയായി. ചിക്കാഗോയിലെ അമേരിക്കൻ മലയാളി പൗരാവലിയുടെയും രാജ്യം മുഴുവനുമുള്ള അമേരിക്കൻ മലയാളികളുടെയും സ്നേഹ നിർഭരമായ യാത്രാമൊഴി നൽകിയാണ് നിലയ്ക്കാത്ത കണ്ണീർപ്പൂക്കളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി ഇന്നലെ ഉച്ചയയ്ക്ക് 12 മണിയോടെ ചിക്കാഗോ ഡെസ്പ്ലെയ്ൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊണ്ടത്. അവരുടെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ അനേകായിരങ്ങൾ സാക്ഷി നിൽക്കവെയായിരുന്നു ഫൊക്കാനയുടെ മുൻ അധ്യക്ഷയും, മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയുമായ മറിയാമ്മാ പിള്ള അന്ത്യ യാത്രയായത്. മലയാളി സമൂഹത്തിന് ഒരിക്കലും മറക്കനാവാത്ത നാമമായിരുന്നു മറിയാമ്മ പിള്ള. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായമായിരുന്നു മറിയാമ്മ പിള്ളയുടേത്. എന്നും എവിടെയും സ്നേഹത്തോടെ മാത്രം പ്രതൃക്ഷപ്പെട്ടിരുന്ന സ്ത്രീ രത്നമായിരുന്നു അവർ. മാതൃസ്നേഹത്തിന്റെ പ്രതിരൂപമായിമാറിയ മഹാത്ഭുതമായിരുന്നു മറിയാമ്മ പിള്ള.…
ഉക്രെയ്‌നിന് റോക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് അമേരിക്ക എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് റഷ്യ
ഉക്രെയിനിന് വാഷിംഗ്ടണ്‍ ദീര്‍ഘദൂര മിസൈലുകളും റോക്കറ്റുകളും നല്‍കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നതെന്ന് റഷ്യ. കിയെവ് റഷ്യയിലേക്ക് റോക്കറ്റ് ആക്രമണം നടത്തില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, കടുത്ത സംഘർഷങ്ങൾക്കിടയിലും ഉക്രെയ്നിലേക്ക് കൂടുതൽ നൂതന റോക്കറ്റ് സംവിധാനങ്ങൾ നല്‍കിയതിനും റഷ്യ അമേരിക്കയെ ആക്ഷേപിച്ചു. ബുധനാഴ്ച പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ 700 മില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജിൽ ഹെലികോപ്റ്ററുകൾ, ജാവലിൻ ടാങ്ക് വിരുദ്ധ ആയുധ സംവിധാനങ്ങൾ, തന്ത്രപരമായ വാഹനങ്ങൾ, സ്പെയർ പാർട്സ് എന്നിവയും അതിലേറെയും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദീർഘദൂര ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന നൂതന റോക്കറ്റ് സംവിധാനങ്ങൾക്ക് ഏകദേശം 70 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ അയച്ചുകൊണ്ട് വൈറ്റ് ഹൗസ് മനഃപൂർവം എരിതീയിൽ എണ്ണയൊഴിക്കുകയാണെന്ന് മോസ്‌കോ വിശ്വസിക്കുന്നതായും, റഷ്യ അവസാനം വരെ ഉക്രേനിയക്കെതിരെ യുദ്ധം ചെയ്യണമെന്ന നിലപാടാണ് അമേരിക്ക പുലർത്തുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി…
കൗബോയ് മുന്‍ താരം മരിയോണ്‍ ബാര്‍ബര്‍ (38) മരിച്ചനിലയില്‍
ഡാളസ് : മുന്‍ ഡാളസ് കൗബോയ്സ് റണ്ണിംഗ് ബാക്ക് മരിയോണ്‍ ബാര്‍ബറെ (38) ഡാളസ് ഫ്രിസ്‌ക്കൊ അപ്പോര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെയ് ഒന്നിന് ബുധനാഴ്ച ബാര്‍ബറുടെ മരണം കൗബോയ്സ് ടീം സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് മറ്റൊരു എന്‍.എല്‍. എഫ്. പ്ലെയര്‍ ഡാളസ്സില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ലീഡ് ചെയ്തിരുന്ന (വാടകക്ക് എടുത്തിരുന്ന) ഫ്രിസ്‌കോ സ്ട്രാറ്റണ്‍ ഡ്രൈവിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിച്ച ടെലിഫോണ്‍ കോളിനെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചക്ക് 2.30 ന് പോലീസ് എത്തിയത്. പരിശോധനയില്‍ അദ്ദേഹം മരിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. 2005 മുതല്‍ 2011വരെ ഡാളസ് കൗബോയ്സിനുവേണ്ടി കളിച്ചിരുന്ന ബാര്‍ബര്‍ അടുത്ത ആറു സീസണല്‍ നോര്‍ത്ത് ടെക്സസ്സിലായിരുന്നു. മാരിയോണ്‍ ദി ബാര്‍ബേറിയനെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ചിക്കാഗോ ബെയേഴ്സിനു വേണ്ടിയും ബാര്‍ബര്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍.എഫ്.എല്ലില്‍ നിന്നും (നാഷണല്‍ ഫുട്ബോള്‍ ലീഗ്)…
ഒക്‌ലഹോമയിലെ തുൾസയിൽ ആശുപത്രി കാമ്പസിൽ വെടിവെപ്പിൽ അഞ്ച് പേർ മരിച്ചു
തുള്‍സ (ഒക്‌ലഹോമ): ഒക്‌ലഹോമയിലെ തുൾസയിൽ ആശുപത്രി കാമ്പസില്‍ ബുധനാഴ്ച നടന്ന വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുൾസ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് എറിക് ഡാൽഗ്ലീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തോക്കുധാരിയും സ്വയം വെടിവെച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 5:50 ഓടെ നതാലി മെഡിക്കൽ ബിൽഡിംഗിലാണ് വെടിവെയ്പ് നടന്നത്. രണ്ടാം നിലയിലായിരുന്നു അക്രമി നിലയുറപ്പിച്ചിരുന്നതെന്നും, അയാളുടെ പക്കൽ ഒരു റൈഫിളും ഒരു കൈത്തോക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തുൾസയിൽ നടന്നത് വിവേകശൂന്യമായ അക്രമവും വിദ്വേഷവുമാണെന്ന് ഒക്‌ലഹോമ ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ് ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ യുഎസിലെ തോക്ക് അക്രമത്തെ അപലപിച്ച പ്രസിഡന്റ് ജോ ബൈഡന് വെടിവയ്പ്പിനെക്കുറിച്ച് വിശദീകരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ടെക്‌സാസിലെ ഉവാൾഡിലെ ഒരു എലിമെന്ററി സ്‌കൂളിൽ തോക്കുധാരി പത്തൊൻപത് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും…
യുക്രയിന് റോക്കറ്റുകള്‍ നല്‍കുമെന്ന യുഎസ് പ്രഖ്യാപനത്തിന് മറുപടിയായി ന്യൂക്ലിയര്‍ ഡ്രില്‍ സംഘടിപ്പിച്ചു റഷ്യ
വാഷിംഗ്ടണ്‍ ഡി.സി.: അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ യുക്രെയ്ന് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് മറുപടിയായി റഷ്യ ന്യൂക്ലിയര്‍ ഫോഴ്സിന്റെ ഡ്രില്‍ സംഘടിപ്പിച്ചു. ആയിരം റഷ്യന്‍ ഭടന്‍മാര്‍ നൂറു കവചിത വാഹനങ്ങളില്‍ യാര്‍സ് ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈലുകളുമായി മോസ്‌ക്കോയില്‍ നിന്നും 160 മൈല്‍ ദൂരെയുള്ള ഇവാനോവ ഒബ്ലാസ്റ്റിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്. ന്യൂക്ലിയര്‍ യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ റഷ്യ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയരിക്കുന്നത്. യുക്രെയ്ന് റോക്കറ്റുകള്‍ നല്‍കുകയില്ല എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നേരത്തെയുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചാണ് അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ നല്‍കുന്നതിന് ബൈഡന്‍ തീരുമാനിച്ചു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് അമേരിക്ക ശ്രമിക്കുന്നതായി പുട്ടിന്‍ കുറ്റപ്പെടുത്തി. പുതിയതായി നല്‍കിയ റോക്കറ്റുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്നും, യുക്രെയ്ന് അകത്തു പ്രതിരോധിക്കുന്നതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ബൈഡന്‍ ഇവ നല്‍കിയിരിക്കുന്നത്. യുക്രെയ്ന്‍ എളുപ്പത്തില്‍ പിടിച്ചടക്കാം എന്ന വ്യാമോഹം പൗരന്മാരുടെ ശക്തമായ…
കൊരിന്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ 5.8 ബില്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ ബൈഡന്‍ ഭരണകൂടം എഴുതിത്തള്ളി
വാഷിംഗ്ടണ്‍: 1995 മുതല്‍ 2015 വരെ കൊരിന്ത്യന്‍ കോളേജുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ ബൈഡന്‍ ഭരണകൂടം എഴുതിത്തള്ളി. 5,60,000 വിദ്യാര്‍ത്ഥികള്‍ക്കായി 5.8 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് . അമേരിക്കയില്‍ 105 ക്യാമ്പസുകളിലായി 1,10,000 വിദ്യാര്‍ത്ഥികളാണ് കൊരിന്ത്യന്‍ കോളേജുകളില്‍ പ്രവേശനം നേടിയിരിക്കുന്നത്. തെറ്റായ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന കേസില്‍ 2013 ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൊരിന്ത്യന്‍ കോളേജുകള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഫെഡറല്‍/സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെ കൊരിന്ത്യന്‍ കോളേജുകളില്‍ ഭൂരിഭാഗവും കൈമാറ്റം ചെയ്യുകയും 2015 ല്‍ ശേഷിക്കുന്ന കോളേജുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ജൂണ്‍ 1 ബുധനാഴ്ചയിലെ തീരുമാനം ഫെഡറല്‍ വായ്പകള്‍ എഴുത്തിത്തള്ളാന്‍ സ്വീകരിച്ച നടപടികളില്‍ ഏറ്റവും വലുതാണ്. 2021 മുതല്‍ ബൈഡന്‍ ഭരണകൂടം 25 ബില്യണ്‍ ഡോളറാണ് വിദ്യാഭ്യാസ വായ്പാ ഇനത്തില്‍ എഴുതിത്തള്ളിയത്.…
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11:00 മണി മുതല്‍ വൈകീട്ട് 6:00 മണിവരെ നിസ്കായുന കമ്മ്യൂണിറ്റി സെന്ററില്‍ (Niskayuna Community Centre, 2682 Aqueduct Rd., Niskayuna, NY 12309) വെച്ചാണ് പിക്നിക്കും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടക്കുക. വിവിധതരം സ്പോര്‍ട്സ്, മ്യൂസിക്, കളികള്‍ എന്നിവ കൂടാതെ രുചികരമായ ഭക്ഷണവും ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി നടത്തുന്ന ഈ പിക്നിക്കില്‍ എല്ലാവരും, പ്രത്യേകിച്ച് ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികള്‍, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക് 518 894 1564, അനൂപ് അലക്സ് 224 616 0411. വെബ്: https://cdmany.org/
മാനനഷ്ടക്കേസിൽ ജോണി ഡെപ്പ് വിജയിച്ചു; മുൻ ഭാര്യ ആംബർ ഹേർഡ് 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ജോണി ഡെപ്പിന് മുൻ ഭാര്യ ആംബർ ഹേർഡ് 15 മില്യൺ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം. മാനനഷ്ടക്കേസിൽ മുൻ ദമ്പതികൾ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു മുൻഭാര്യ തന്റെ ഭര്‍ത്താവിന് ഇത്രയും വലിയ തുക നൽകേണ്ടിവരുന്നത്, ഒരുപക്ഷേ, ലോകത്ത് ഇത്തരമൊരു സംഭവം ഇതാദ്യമായിരിക്കും. വിർജീനിയയിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് വിധി പ്രസ്താവിച്ചത്. വിവാഹത്തിന് മുമ്പും ശേഷവും ഡെപ്പ് തന്നെ ദുരുപയോഗം ചെയ്തതായി ആംബര്‍ ആരോപിച്ചു. ആംബറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് വിശേഷിപ്പിച്ച ജോണി ഡെപ്പ്, അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. യഥാർത്ഥത്തിൽ, ആംബര്‍ വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം എഴുതുകയും തന്റെ മുൻ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പ് കോടതിയെ സമീപിച്ചിരുന്നു,…
സഞ്ചാരസാഹിത്യകാരൻ എം.സി.ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണവും, ചർച്ചയും ജൂൺ അഞ്ചിന്
ഹൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, സഞ്ചാര സാഹിത്യ ചർച്ചയും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ അഞ്ചിനു ഞായർ വൈകിട്ട് എട്ടിനു ന്യൂയോർക്ക് സമയം (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു. ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു ശ്രദ്ധനേടിയ ചാക്കോ മണ്ണാർക്കാട്, എന്ന സഞ്ചാരസാഹിത്യ പ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര പഥങ്ങളേയും ആധാരമാക്കി ചുരുക്കി അവലോകനം ചെയ്യാനും, അനുസ്മരണങ്ങൾ പരസ്പരം പങ്കുവെക്കുവാനും ഈ അവസരം വിനിയോഗിക്കാം. ചാക്കോ മണ്ണാർക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തിൽ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി ചുരുക്കമായി സംസാരിക്കാനും അവസരമുണ്ട്. . ഈ അനുസ്മരണ യോഗത്തിൽ ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കു വയ്ക്കാം എന്ന് അറിയിച്ചിട്ടുണ്ട്.…
