സഞ്ചാരസാഹിത്യകാരൻ എം.സി.ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണവും, ചർച്ചയും ജൂൺ അഞ്ചിന്

ഹൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, സഞ്ചാര സാഹിത്യ ചർച്ചയും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ അഞ്ചിനു ഞായർ വൈകിട്ട് എട്ടിനു ന്യൂയോർക്ക് സമയം (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു.

ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു ശ്രദ്ധനേടിയ ചാക്കോ മണ്ണാർക്കാട്, എന്ന സഞ്ചാരസാഹിത്യ പ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര പഥങ്ങളേയും ആധാരമാക്കി ചുരുക്കി അവലോകനം ചെയ്യാനും, അനുസ്മരണങ്ങൾ പരസ്പരം പങ്കുവെക്കുവാനും ഈ അവസരം വിനിയോഗിക്കാം.

ചാക്കോ മണ്ണാർക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തിൽ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി ചുരുക്കമായി സംസാരിക്കാനും അവസരമുണ്ട്. . ഈ അനുസ്മരണ യോഗത്തിൽ ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കു വയ്ക്കാം എന്ന് അറിയിച്ചിട്ടുണ്ട്.

അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ സാഹിത്യ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായി മണ്ണാർക്കാട് സാറിന് അഭേദ്യമായ ബന്ധമാണുള്ളത്. പാക്കിസ്ഥാൻ ക്യൂബ, ഉസ്ബകിസ്ഥാൻ, യുക്രൈൻ, ആഫ്രിക്കൻ വനാന്തരങ്ങൾ, ചൈന, റഷ്യ, അഫ്ഘാനിസ്ഥാൻ, ടർക്കി, ഗ്രീസ്, റോം ഇറ്റലി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് നാടുകൾ, തുടങ്ങിയ ദേശങ്ങളിലൂടെ അതിസാഹസികമായ ഒരു യാത്രയാണ് അദ്ദേഹം നടത്തിയത്.

അദ്ദേഹം സന്ദർശിച്ച ഇടങ്ങളിലെ ചുരുക്കമായ ചരിത്രങ്ങളും അദ്ദേഹത്തിൻറെ കൃതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരള ലിറ്റററി ഫോറം യുഎസ് ആണ് അദ്ദേഹത്തെ ആദ്യമായി അമേരിക്കയിലെ എസ് കെ പൊറ്റക്കാട് എന്ന് സംബോധന ചെയ്തത് എന്ന് തോന്നുന്നു.

ഈ ലിറ്റററി ഓപ്പൺ ഫോറം പൊതുയോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.

ഈ പത്രക്കുറിപ്പ് എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഇതിൽ പങ്കെടുക്കാൻ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. ഈ വിഷയത്തിൽ അവരവരുടെ അനുസ്മരണങ്ങൾ ആശയങ്ങൾ പ്രകടിപ്പിക്കാൻ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഇതൊരു ജനകീയ “സും” ലിറ്റററി ഓപ്പൺ ഫോറം ആയതിനാൽ നിങ്ങളുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസ് ലൂടെ നിങ്ങളുടെ വീഡിയോയും ഓഡിയോയും പേരും വ്യക്തമായി ഡിസ്പ്ലേ ചെയ്യുന്നവരെ അഥവാ പ്രദർശിപ്പിക്കുന്നവരെ മാത്രമാണ് ഈ ലിറ്റററി ഓപ്പൺ ഫോറത്തിൽ സംസാരിക്കുവാൻ ആവശ്യപ്പെടുകയുള്ളൂ. ഓഡിയോ മാത്രമായി വരുന്നവർക്ക് മിക്കവാറും സംസാരിക്കാൻ അവസരം കിട്ടി എന്ന് വരില്ല. ക്ഷമിക്കുക. കാര്യക്ഷമതക്കു വേണ്ടിയാണത്. എന്നാൽ ഏതൊരാൾക്കും ഫേസ്ബുക്ക് ലൈവിൽ പോയി കാണുകയും കേൾക്കുകയും ചെയ്യാവുന്നതാണ്. ഫേസ്ബുക്കിൽ Kerala Debate Forum USA അല്ലെങ്കിൽ Kerala Literary Forum USA സൈറ്റിൽ കയറി ഓപ്പൺ ഫോറം ദർശിക്കാവുന്നതാണ്.

ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്‌വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ, രാജ്യത്തെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.

USA Date: June 5, 2022 Sunday Time: 8 PM (Eastern Time) New York Time
Indian Date & Time: June 6, 2022 Monday Morning 5:30
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

Print Friendly, PDF & Email

Leave a Comment

More News