റഷ്യക്ക് കനത്ത തിരിച്ചടി; ബെൽജിയം ഉൾപ്പെടെ നാല് രാജ്യങ്ങൾ 40 ലധികം നയതന്ത്രജ്ഞരെ പുറത്താക്കുന്നു

ഉക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തിനിടയിൽ, ബെൽജിയം മോസ്കോയ്ക്ക് കനത്ത തിരിച്ചടി നൽകി. ചാരവൃത്തി അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് 21 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ബെൽജിയം തീരുമാനിച്ചു. ബെൽജിയം വിദേശകാര്യ മന്ത്രി സോഫി വിൽംസ് ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 17 റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിനെക്കുറിച്ച് നെതർലൻഡ്‌സ് സർക്കാരും തീരുമാനമെടുത്തു. നാല് റഷ്യൻ നയതന്ത്രജ്ഞരോട് രാജ്യം വിടാൻ അയർലൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഗിലെ റഷ്യൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ചെക്ക് റിപ്പബ്ലിക് പുറത്താക്കി. റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളും പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരി 28 ന്, ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള റഷ്യൻ പെർമനന്റ് മിഷൻ, 12 സ്റ്റാഫ് അംഗങ്ങളും യുഎൻ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഏഴുപേരും അടങ്ങുന്ന സംഘത്തെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ബ്രസൽസിലെ റഷ്യൻ എംബസിയിൽ നിന്നും ആന്റ്‌വെർപ്പിലെ കോൺസുലേറ്റിൽ നിന്നും 21…

റഷ്യ ഉക്രൈൻ യുദ്ധവും നൊമ്പരങ്ങളും (മാധവൻ ബി നായർ)

ഒരു യുദ്ധത്തിലും തത്വത്തിൽ ആരും ജയിക്കുന്നില്ല എന്ന പ്രസ്താവത്തിന് ഈ ആഗോളവൽക്കരണകാലത്ത് പ്രസക്തിയേറെയാണ്. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ഏതൊരു കോണിലും സംഭവിക്കുന്ന കാര്യങ്ങൾക്ക് ഇന്ന് അന്തർദ്ദേശീയമായ ചലനങ്ങളും പ്രത്യാഘാതവും സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കോവിഡ്-19. ചൈനയുടെ ഒരു പ്രവിശ്യയായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി എത്ര പെട്ടെന്നാണ് ലോകത്തെ മുഴുവൻ സ്തംഭനാവസ്ഥയിലാക്കി കളഞ്ഞത്? ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് റഷ്യ ഉക്രൈൻ യുദ്ധത്തെയും നോക്കി കാണേണ്ടത്. 2022 ഫെബ്രുവരി 24 ന് ഇന്ത്യൻ സമയം രാവിലെ 8.30നാണ് ഉക്രൈനെതിരെ സൈനികനീക്കം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചതും തുടർന്ന് അധിനിവേശം ആരംഭിച്ചതും. റഷ്യ രൂക്ഷമായ ആക്രമണം തുടങ്ങിയതോടെ ഉക്രൈനും അവരുടേതായ രീതിയിൽ ചെറുത്തുനില്പ് ആരംഭിച്ചു. മാർച്ച് 24 ആയപ്പോൾ യുദ്ധം തുടങ്ങിയിട്ട് ഒരു മാസമായി. റഷ്യ – ഉക്രൈൻ…

റഷ്യയുമായുള്ള എണ്ണ സഖ്യം വീണ്ടും സ്ഥിരീകരിക്കാൻ യുഎസിനെയും യൂറോപ്പിനെയും വെല്ലുവിളിച്ച് യുഎഇ

ഉക്രെയ്‌നിലെ ദീർഘകാല സൈനിക നടപടിക്കെതിരെ റഷ്യയ്‌ക്ക് ആഗോള നിരോധനം ഏര്‍പ്പെടുത്താനുള്ള പാശ്ചാത്യ സമ്മർദ്ദത്തെ ധിക്കരിച്ചുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) റഷ്യയുമായുള്ള എണ്ണ സഖ്യത്തിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു. പ്രതിദിനം ഏകദേശം 10 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്ന റഷ്യ ആഗോള ഒപെക് + ഊർജ സഖ്യത്തിലെ ഒരു പ്രധാന അംഗമാണെന്നും, ആര്‍ക്കും അവരെ പകരം വയ്ക്കാൻ കഴിയില്ലെന്നും യുഎഇയുടെ ഊർജ മന്ത്രിയും മുൻ എണ്ണ സഖ്യത്തിന്റെ പ്രസിഡന്റുമായ സുഹൈൽ അൽ മസ്‌റൂയി പറഞ്ഞു. “ആരെങ്കിലും 10 ദശലക്ഷം ബാരലുകൾ കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ, റഷ്യയെ പകരം വയ്ക്കാൻ ആർക്കെങ്കിലും കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല,” ദുബായിൽ അറ്റ്ലാന്റിക് കൗൺസിലിന്റെ ആഗോള ഊർജ്ജ ഫോറത്തിൽ മസ്റൂയി പറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക് ലോക്ക്ഡൗണുകളുടെ ഉയർച്ചയിൽ, ഇന്ധനത്തിന്റെ ആവശ്യകതയിലെ നഷ്ടം നികത്താൻ ഉല്പാദകര്‍ ഉൽപ്പാദനം വെട്ടിക്കുറച്ചപ്പോൾ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ക്രമാനുഗതമായ…

ജനം ആഗ്രഹിക്കുന്നത് പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണ്; ഭരണമാറ്റം അമേരിക്കന്‍ നയമല്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ദൈവത്തെ ഓര്‍ത്ത് ആ മനുഷ്യന്‍ അധികാരത്തില്‍ തുടരരുതെന്ന് (For God’s Sake, this man cannot remain in power) ബൈഡന്‍റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പുതിയ വ്യാഖ്യാനവുമായ അദ്ദേഹം രംഗത്തെത്തി. മാര്‍ച്ച് 28ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ബൈഡന്‍ തന്‍റെ പ്രഖ്യാപനത്തില്‍ നിന്നു പുറകോട്ടു പോകാന്‍ തയാറായില്ല. ജനം ആഗ്രഹിക്കുന്നതു പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണെന്നും, ഭരണമാറ്റമെന്നത് അമേരിക്കന്‍ നയമല്ലെന്നും ആവര്‍ത്തിച്ചു. പുട്ടിന്‍റെ പെരുമാറ്റം അതിരുകവിഞ്ഞതാണെന്നും, പുട്ടിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും ബൈഡന്‍ പറഞ്ഞു. താന്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നത് പുട്ടിന്‍റെ ഭീകരവും, അധാര്‍മികവുമായ പ്രവര്‍ത്തനങ്ങളോടുമാണെന്നും ബൈഡന്‍ പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ബൈഡന്‍ നടത്തിയ പല പ്രസ്താവനകളോടും വൈറ്റ് ഹൈസ് വിമുഖത പ്രകടിപ്പിക്കുകയും പല സന്ദര്‍ഭങ്ങളിലും അതിനെ തിരുത്തുകയോ, മറ്റു വിധത്തില്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടി വന്നതെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് -എന്‍റെ പ്രസ്താവനകളില്‍…

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ് ) മദേഴ്‌സ് ഡേ ആഘോഷങ്ങൾ മെയ് 14 ന്

ന്യൂജേഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി മെയ് 14 നു മാതൃ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഓരോ മനുഷ്യന്റെയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്നേഹിക്കുകയും പരിചരിക്കുകയും, ആദരിക്കുകയും, അവരുടെ ജീവിതകാലം കൂടെ ചേർത്ത് നിർത്തുകയും ഓരോ മനുഷ്യന്റെയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്നേഹത്തിന്റെ,കരുതലിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കായി 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് തുടക്കമിട്ട മാതൃദിനം മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയും അമ്മമാർക്കായി പ്രത്യേക കലാവിരുന്നും, സംഗീത മേളയും, ഫാഷൻ പ്രദര്ശനവുമൊക്കെയായി മെയ് പതിനാലിന് ഒത്തുകൂടുന്നു. ന്യൂ ജേഴ്‌സി റോസെൽ പാർക്കിലുള്ള കാസ ഡെൽ റെ എന്ന പ്രശസ്‌തമായ ബാങ്ക്വറ്റ് ഹാളിൽ…

കനത്ത ഹിമപാതത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം; 23 പേര്‍ക്ക് പരിക്ക്

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ പോട്ട്‌സ്‌വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ തിങ്കളാഴ്ച ഉണ്ടായ കനത്ത ഹിമപാതത്തില്‍ 40ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേര്‍ മരിക്കുകയും, 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാവിലെ പത്തരയോടെയാണ് കനത്ത ഹിമപാതത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറിയും, കൂട്ടിയിടിച്ചും അപകട പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്. അപകടത്തെ തുടര്‍ന്ന് ഇന്റര്‍ സ്റ്റേറ്റ് പാതകള്‍ അടച്ചത് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. കനത്ത ഹിമപാതത്തില്‍ നൂറു കണക്കിന് ആളുകള്‍ക്കാണ് കാറിനകത്തു മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്. മൂന്ന് ട്രാക്ടര്‍ ടെയ്‌ലറുകള്‍ക്ക് തീപിടിച്ചതും അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. തീയും പുകയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സമായി. മരിച്ചവരുടെയോ, പരുക്കേറ്റവരുടെയോ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാന പോലീസും റെഡ് ക്രോസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഫോമാ ജനറൽ ബോഡി റ്റാമ്പായിൽ ഏപ്രിൽ 30 ന്

പ്രവർത്തന മികവുകൊണ്ടും, സുതാര്യത കൊണ്ടും, ഏറ്റെടുത്ത ജനസേവന- കാരുണ്യ പ്രവർത്തികളുടെ പൂർത്തീകരണം കൊണ്ടും, പ്രവാസി മലയാളികളുടെയും, അംഗസംഘടനകളുടെയും പ്രിയപ്പെട്ട പ്രസ്ഥാനമായ ഫോമായുടെ 2020-2022 സമിതിയുടെ ഇടക്കാല പൊതുയോഗം 2022 ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദി. പൊതുയോഗത്തിൽ ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ചു് അമേരിക്കയിലും കാനഡയിലും നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. ഫോമയുടെ ഈ പ്രവർത്തന കാലയളവിൽ നടത്തിയിട്ടുള്ള പദ്ധതികളും പരിപാടികളും യോഗത്തിൽ വിശദമാക്കും. 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കൻകൂണിലെ മൂൺപാലസിൽ വെച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മുന്നോടിയായി നടക്കുന്ന പൊതുയോഗമാണ് ഏപ്രിൽ 30 നു നടക്കുന്നത് . പൊതുയോഗത്തിൽ ഫോമായുടെ ബെലോ പുതുക്കലും , കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള…

കാണാതായ ഒന്നര വയസ്സുകാരന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍

ജാക്‌സന്‍വില്ല (ഫ്‌ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുളള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രസന്റ് സിറ്റിയിലുള്ള വീട്ടില്‍ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികള്‍ വളര്‍ന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ കൗണ്ടി ഷെറിഫ് പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും മരണത്തില്‍ അസ്വഭാവികതയില്ലെന്നുമാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം തുടരുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു. എഫ്ബിഐ, ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ്, മാരിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.

ബോര്‍ഡിംഗ് സ്കൂളുകളിലെ കുട്ടികളെ ദുരുപയോഗം ചെയ്തതിൽ ഫ്രാൻസിസ് മാർപാപ്പ പരസ്യമായി മാപ്പ് പറയണമെന്ന് കാനഡയിലെ തദ്ദേശീയ നേതാക്കൾ

കാനഡയിലെ ഏറ്റവും വലിയ തദ്ദേശീയ റസിഡൻഷ്യൽ സ്ഥാപനത്തിൽ കഴിഞ്ഞ വർഷം കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ, ബോർഡിംഗ് സ്കൂളുകളിൽ തദ്ദേശീയരായ കുട്ടികളെ കത്തോലിക്കാ സഭ ദുരുപയോഗം ചെയ്തതിന് കനേഡിയൻ തദ്ദേശീയ നേതാക്കൾ ഫ്രാൻസിസ് മാർപാപ്പയോട് പരസ്യമായി മാപ്പ് ചോദിക്കും. റോമൻ കത്തോലിക്കാ സഭയുടെ നേതാവായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവസാനത്തെ സ്‌കൂളുകൾ അടച്ചിട്ടത്. അമേരിക്കയിലെ കൊളോണിയലിസത്തിൽ സഭയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാല്‍, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിന്തുണയോടെ, തദ്ദേശീയരായ മൂപ്പന്മാരും റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് രക്ഷപ്പെട്ടവരും, വരും ദിവസങ്ങളിൽ വത്തിക്കാനിൽ മാർപാപ്പയുമായി മൂന്ന് വ്യത്യസ്ത സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തും. കുട്ടികള്‍ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പരസ്യമായി ക്ഷമാപണം നടത്തുന്നതിൽ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. “ഈ സ്വകാര്യ കൂടിക്കാഴ്ച നാളിതുവരെയുള്ള തദ്ദേശവാസികൾ നേരിടുന്ന ആഘാതത്തെയും കഷ്ടപ്പാടുകളുടെ പൈതൃകത്തെയും അർത്ഥപൂർണ്ണമായി…

ഏലിയാമ്മ ജോർജ് നിര്യാതയായി

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി . ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്‌കാരം പിന്നീട് മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ) മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര