ജാക്സന്‍വില്ല (ഫ്ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുളള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രസന്റ് സിറ്റിയിലുള്ള വീട്ടില്‍ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികള്‍ വളര്‍ന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നല്കിയ കൗണ്ടി ഷെറിഫ് പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും മരണത്തില്‍ അസ്വഭാവികതയില്ലെന്നുമാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം തുടരുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു. എഫ്ബിഐ, ഫ്ളോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലോ എന്‍ഫോഴ്സ്മെന്റ്, മാരിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.
Category: AMERICA
ബോര്‍ഡിംഗ് സ്കൂളുകളിലെ കുട്ടികളെ ദുരുപയോഗം ചെയ്തതിൽ ഫ്രാൻസിസ് മാർപാപ്പ പരസ്യമായി മാപ്പ് പറയണമെന്ന് കാനഡയിലെ തദ്ദേശീയ നേതാക്കൾ
കാനഡയിലെ ഏറ്റവും വലിയ തദ്ദേശീയ റസിഡൻഷ്യൽ സ്ഥാപനത്തിൽ കഴിഞ്ഞ വർഷം കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ, ബോർഡിംഗ് സ്കൂളുകളിൽ തദ്ദേശീയരായ കുട്ടികളെ കത്തോലിക്കാ സഭ ദുരുപയോഗം ചെയ്തതിന് കനേഡിയൻ തദ്ദേശീയ നേതാക്കൾ ഫ്രാൻസിസ് മാർപാപ്പയോട് പരസ്യമായി മാപ്പ് ചോദിക്കും. റോമൻ കത്തോലിക്കാ സഭയുടെ നേതാവായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവസാനത്തെ സ്കൂളുകൾ അടച്ചിട്ടത്. അമേരിക്കയിലെ കൊളോണിയലിസത്തിൽ സഭയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാല്‍, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിന്തുണയോടെ, തദ്ദേശീയരായ മൂപ്പന്മാരും റസിഡൻഷ്യൽ സ്കൂളുകളിൽ നിന്ന് രക്ഷപ്പെട്ടവരും, വരും ദിവസങ്ങളിൽ വത്തിക്കാനിൽ മാർപാപ്പയുമായി മൂന്ന് വ്യത്യസ്ത സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തും. കുട്ടികള്‍ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പരസ്യമായി ക്ഷമാപണം നടത്തുന്നതിൽ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. “ഈ സ്വകാര്യ കൂടിക്കാഴ്ച നാളിതുവരെയുള്ള തദ്ദേശവാസികൾ നേരിടുന്ന ആഘാതത്തെയും കഷ്ടപ്പാടുകളുടെ പൈതൃകത്തെയും അർത്ഥപൂർണ്ണമായി…
ഏലിയാമ്മ ജോർജ് നിര്യാതയായി
ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി . ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്കാരം പിന്നീട് മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ) മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര
ഡോ. ബ്രിജിത്ത് ജോർജ് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ചിക്കാഗോ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വീണ്ടും മറ്റൊരു ഡോക്ടർ കൂടി. ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പിയിൽ ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ് ആണ് ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഡോ. ബ്രിജിത്തും മത്സരത്തിനൊരുങ്ങുന്നത്. മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ചിക്കാഗോക്കാരുടെ അഭിമാനമായ ഡോ. ബ്രിജിത്ത് ജോർജ്. മറ്റൊരു ബഹുമുഖ പ്രതിഭയും മെഡിക്കൽ ഡോക്ടറും അതുല്യ കലാകാരിയുമായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഫൊക്കാന വിമൻസ് ഫോറത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ…
കോവിഡ്-19: അമേരിക്കയില്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു; ഇന്ത്യയെ ഉയർന്ന അപകടസാധ്യതയിൽ നിന്ന് കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യത്തേക്ക് മാറ്റി
വാഷിംഗ്ടണ്‍: ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾക്കുള്ള ഔദ്യോഗിക കോവിഡ്-19 യാത്രാ റേറ്റിംഗിൽ യുഎസ് ഇളവ് വരുത്തി. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും തിങ്കളാഴ്ച ഇന്ത്യയെ ലെവൽ 3 ൽ നിന്ന് ലെവൽ 1 വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകും. ഇന്ത്യയിലേക്കുള്ള കോവിഡ്-19 യാത്രാ ശുപാർശ ലെവൽ 3 (ഉയർന്ന ലെവൽ) എന്നതിൽ നിന്ന് ലെവൽ 1 (താഴ്ന്ന) ലേക്ക് മാറ്റിയതായി സിഡിസി അറിയിച്ചു. ഇന്ത്യയെ കൂടാതെ, ചാഡ്, ഗിനിയ, നമീബിയ എന്നീ രാജ്യങ്ങളേയും ലെവൽ 1-ൽ സിഡിസി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽ, കൊറോണ വൈറസിന്റെ വർദ്ധനവിന് ശേഷം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളെ യുഎസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഇന്ത്യയിൽ 1,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്…
2023 ബജറ്റിന്റെ ഭാഗമായി ശതകോടീശ്വരന്മാർക്ക് ജോ ബൈഡന് ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന്
വാഷിംഗ്ടണ്‍: തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2023 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശതകോടീശ്വരന്മാർക്ക് ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബൈഡന്റെ “കോടീശ്വരന്റെ മിനിമം ആദായനികുതി” (Billionaire Minimum Income Tax) 100 മില്യണിലധികം മൂല്യമുള്ള കുടുംബങ്ങൾക്ക് 20 ശതമാനം മിനിമം നികുതി നിരക്ക് നിശ്ചയിക്കും. ഇത് പ്രധാനമായും രാജ്യത്തെ 700-ലധികം ശതകോടീശ്വരന്മാരെ ലക്ഷ്യമിടുന്നുവെന്ന് ശനിയാഴ്ച പുറത്തിറക്കിയ വൈറ്റ് ഹൗസ് ഫാക്റ്റ് ഷീറ്റിൽ പറയുന്നു. ബൈഡന്റെ ബജറ്റ് പ്ലാൻ അനുസരിച്ച്, ഇപ്പോൾ നികുതി ചുമത്താത്ത നിക്ഷേപ വരുമാനം ഉൾപ്പെടെ അവരുടെ എല്ലാ വരുമാനത്തിനും കുറഞ്ഞത് 20 ശതമാനം നികുതി നൽകണമെന്ന് ഫാക്ട് ഷീറ്റ് പറയുന്നു. അടുത്ത ദശകത്തിൽ ബജറ്റ് കമ്മി ഏകദേശം 360 ബില്യൺ ഡോളർ കുറയ്ക്കാൻ നികുതി സഹായിക്കുമെന്നും ഫാക്റ്റ് ഷീറ്റില്‍ പറയുന്നു. “ബിൽഡ് ബാക്ക് ബെറ്റർ” എന്നറിയപ്പെടുന്ന…
തങ്കമ്മ ഉലഹന്നാന് പേരുക്കുന്നേല്‍ (93) അന്തരിച്ചു
രാമപുരം: കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്) ഭാര്യ തങ്കമ്മ ഉലഹന്നാന് (93) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മാർച്ച് 30ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടിൽ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്കരിക്കും. പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത് പ്രഥമ വനിതാ മെമ്പര്‍കൂടിയാണ്. മക്കള്‍: പരേതയായ മോളി, ബാബു (യു.എസ്.എ.), ബെപ്പി (യു.എസ്.എ.), സെന്‍ (എറണാകുളം), കെസ്സ് (യു.എസ്.എ.), റോങ്ക (രാമപുരം), ജോവാന് ബ്രിഡ്ജ് (യു.എസ്.എ.), ബെര്‍ക്ക്മാന്‍സ് (യു.എസ്.എ), റെബി (ഉസ്ബക്കിസ്ഥാന്), ഡിലക്സ് (യു.എസ്.എ.), സെറിന്‍ (യു.എസ്.എ). മരുമക്കള്‍: ഒ .പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന് വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട്…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ പാചകറാണി മത്സരം വിജയകരമായി
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങളോടനുബന്ധിച്ചു പാചകറാണി മത്സരങ്ങള്‍ നടത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ ഈ മത്സരം വന്‍ വിജയമാക്കി മാറ്റുവാന്‍ സാധിച്ചതില്‍ സംഘാടകര്‍ ചാരിതാര്‍ത്ഥ്യം രേഖപ്പെടുത്തി. ലത ചിറയില്‍ കൂള – നീത ജോര്‍ജ് അടങ്ങുന്ന ടീമാണ് പാചകറാണി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. സുശീല ജോണ്സന് – കിറ്റി തോമസ് ടീം രണ്ടാം സ്ഥാനവും, മിന്ന ജോണ്‍ – ട്രസി കണ്ടകുടി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേഴ്സി ആലക്കല്‍ & മിന്നു മാണി ടീമും, നീനു കാട്ടൂക്കാരന്‍ – ഷെറിന് വര്‍ഗ്ഗീസ് ടീമും പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. ഷിക്കാഗോയിലെ പ്രശസ്ത പാചക വിദഗ്ദ്ധരായ ജിനില്‍ ജോസഫ്, ഏലമ്മ ചൊള്ളമ്പേല്‍, രാകേഷ് എന്നിവരാണ് വാശീയേറിയ ഈ പാചകറാണി മത്സരത്തിന് വിധികര്‍ത്താക്കളായി എത്തിയത്. ഓരോ ടീമും…
റഷ്യയില്‍ ഭരണമാറ്റം: അമേരിക്കയുടെ നയമല്ലെന്നു ജൂലിയാന സ്മിത്ത്
വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍-ഉക്രെയ്ന് യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യരാഷ്ട്ര സഭയും നാറ്റോയും പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യന്‍ ഭരണം മാറ്റുക എന്നതു അമേരിക്കയുടെ നയമല്ലെന്നു നാറ്റോയുടെ അമേരിക്കന്‍ അംബാസഡര്‍ ജൂലിയാന സ്മിത്ത് ഞായറാഴ്ച (A2Z 27) വാര്‍ത്താ ചാനലിന് നല്കിയ അഭിമുടത്തില്‍ വ്യക്തമാക്കി. യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജൂലിയാന. റഷ്യന്‍ പ്രസിഡന്റ് പുടിന് അധികാരത്തില്‍ തുടരാനാകില്ല എന്ന വിവാദ പ്രസ്താവന ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിരുന്നു. പുടിന്റെ ഭരണത്തെ അട്ടിമറിക്കും എന്നതല്ല ഈ പ്രസ്താവനകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പോളണ്ട് പര്യടനം കഴിഞ്ഞ് വാഷിംഗ്ടണില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ഞായറാഴ്ച ചര്‍ച്ചിലെ ആരാധനയില്‍ പങ്കെടുക്കാന്‍ പുറത്തിറങ്ങവെ, ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള ചോദ്യത്തിന് റഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള യാതൊരു ആഹ്വാനവും താന്‍ നല്‍കിയിട്ടില്ല.- പ്രസിഡന്റ് പറഞ്ഞു. ഇതിനു മുന്‍പും…
ഡെപ്യുട്ടികളുടെ വെടിയേറ്റു മരിച്ച ഗില്‍ബര്‍ട്ട് ഫ്ളോര്‍സിന്റെ കുടുംബത്തിന് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
സാന്‍ ആന്റോണിയോ (ടെക്സാസ്): രണ്ട് െഡപ്യൂട്ടികള്‍ ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയ ഗിള്‍ബര്‍ട്ട് ഫ്ളോര്‍സിന്റെ കുടുംബാംഗങ്ങള്‍ക്ക് 10.37 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മാര്‍ച്ച് 25ന് ബാക്സര്‍ കൗണ്ടി ജൂറി വിധിച്ചു. റോബര്‍ട്ട് സാബ്സ്, ഗ്രേഗഹസ്ക്വാഡ് എന്നീ ഷെരീഫ് ഡെപ്യൂട്ടികളാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2015 ഓഗസ്റ്റ് 28ന് സാന്‍ ആന്റോണിയായിലെ ഒരു വീട്ടിലായിരുന്നു സംഭവം. മകന് വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്നും ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്നും മാതാവ് പോലീസില്‍ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കയ്യില്‍ കത്തിയുമായി നില്‍ക്കുകയായിരുന്ന ഗിര്‍ബര്‍ട്ടിനോട് കൈകള്‍ ഉയര്‍ത്തണമെന്നും കത്തി താഴെയിടണമെന്നും നിര്‍ദേശിച്ചു. പല തവണ ആവശ്യപ്പെട്ടപ്പോള്‍ ഇരുകൈകളും ഉയര്‍ത്തിയെങ്കിലും കത്തി കയ്യില്‍തന്നെ ഉണ്ടായിരുന്നു. കത്തി താഴെയിടാന്‍ വിസമ്മതിച്ചതും തങ്ങളുടെ നേര്‍ക്ക് കത്തിയുമായി വരാന്‍ സാധ്യതയുണ്ടെന്നും കരുതിയാണ് വെടിയുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. മാതാവ് 911 വിളിച്ചു പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ തന്നെ മകന് പോലീസിനാല്‍ മരിക്കാന്‍…
