2026 ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സെയിന്റ് മേരീസ് ജാക്‌സൺ ഹൈറ്റ്‌സിൽ മാർ നിക്കളാവോസ് ഉദ്ഘാടനം ചെയ്തു

ജാക്‌സൺ ഹൈറ്റ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സഭയുടെ  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  ഏറ്റവും വലിയ വാർഷിക സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും യുവാക്കളും വിശ്വാസികളും ഈ നാല് ദിവസത്തെ ആത്മീയ സമ്മേളനത്തിൽ  പങ്കെടുക്കും. 2025 നവംബർ 23 ഞായറാഴ്ച ജാക്‌സൺ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ, ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ്,, വികാരി ഫാ. ജോൺ തോമസിന്റെ സഹായത്തോടെ കുർബാനയെത്തുടർന്ന് 2026 ലെ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മീറ്റിങ്ങിൽ  താഴെപ്പറയുന്ന കോൺഫറൻസ് ലീഡർഷിപ്പ് ടീം  അംഗങ്ങൾ പങ്കെടുത്തു: • ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി) • ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ) • റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ) • അഖില സണ്ണി (എന്റർടൈൻമെന്റ്) • ജോഷിൻ എബ്രഹാം (മീഡിയ)…

മന്ത്രയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

മന്ത്രയുടെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ദാർശനിക ദൗത്യത്തിൻ്റെ തുടർച്ച ഉറപ്പുവരുത്തി, ഔദ്യോഗിക അധികാര കൈമാറ്റ ചടങ്ങ് അതീവ പ്രൗഢിയോടെ പൂർത്തിയായി. പ്രസിഡന്റ് ശ്രീ കൃഷ്ണരാജ് മോഹനൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു. സ്ഥാനമൊഴിയുന്ന ട്രസ്റ്റി ചെയർ ശ്രീ വിനോദ് കെയാർക്കെ ചടങ്ങിന് നേതൃത്വം നൽകി. കാലാവധി പൂർത്തിയാക്കിയ പ്രസിഡണ്ട് ശ്രീ ശ്യാം ശങ്കറും സെക്രട്ടറി ശ്രീ ഷിബു ദിവാകരനും മന്ത്രയുടെ സ്ഥാപകനും മുതിർന്ന നേതാവുമായ ശ്രീ ശശിധരൻ നായരുടെ സാന്നിധ്യത്തിൽ പുതു നേതൃത്വത്തിന് ചുമതലകൾ ഔപചാരികമായി കൈമാറി. ശ്രീ ശശിധരൻ നായർ തൻ്റെ പ്രസംഗത്തിൽ മന്ത്ര എന്ന സംഘടനയുടെ അടിസ്ഥാന ആവശ്യകതയും പ്രാധാന്യവും എല്ലാവരെയും ഓർമിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഹൈന്ദവ മലയാളി സമൂഹത്തിൽ ഏറ്റവും പ്രസക്തവും അർത്ഥവത്തുമായ പ്രവർത്തനങ്ങളാണ് മന്ത്ര നിർവഹിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീ കൃഷ്ണരാജ് മോഹനൻ്റെ…

സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് കാലിഫോർണിയ ലിവർമോർ മിഷനിൽ ആവേശകരമായ പ്രതികരണം

ചിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ഫാ: കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ കാലിഫോർണിയ ലിവർമോർ സെൻറ് തെരേസ ഓഫ് കൽക്കട്ട സീറോ മലബാർ മിഷനിൽ വളരെ ഉത്സാഹപൂർവ്വം നവംബർ ഇരുപത്തിമൂന്നാം തീയതി നടന്നു. കൺവെൻഷന്റെ ഭാഗമായി ഇടവകകൾ സന്ദർശിക്കുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേർന്ന ഫാ: കുര്യൻ നെടുവേലിചാലുങ്കലിനെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളത്തിനെയും ഇടവക വികാരി ഫാദർ സിജോ തറക്കുന്നേൽ സ്കറിയയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. കൺവെൻഷൻ കോർഡിനേറ്റര്മാരായ ജിസ്മോൻ ഓലിക്കൽ, ടോജോ തോമസ് (ട്രസ്റ്റി), ജോബി വരമ്പേൽ , ജോസ് ചുങ്കത്തു, ട്രസ്റ്റിമാരായ ജെയിംസ് ആലുങ്കൽ. ജോസഫ് താക്കോൽക്കാരൻ, ടോജോ തോമസ്എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. ജോസ് ചാമക്കാല രജിസ്ട്രേഷൻ , സ്പോൺസർഷിപ്പ്, കൺവെൻഷൻ…

കേരളാ ലിറ്റററി സോസൈറ്റി വാർഷിക പൊതുയോഗവും;2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു

ഡാളസ് : കേരള ലിറ്റററി സൊസൈറ്റി നവംബർ 22, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പ്രസിഡന്റ്‌ ഷാജു ജോണിന്റെ അദ്ധ്യക്ഷതയിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതു യോഗത്തിൽ മുതിർന്ന പ്രവർത്തകരായ റോസമ്മ ജോർജ്, ജോസ് ഓച്ചാലിൽ ആൻസി ജോസ്, സി. വി ജോർജ്, സിജു വി ജോർജ്, ഫ്രാൻസിസ് എ തോട്ടത്തിൽ, മീനു എലിസബത്ത് എന്നിവർ സംബന്ധിച്ചു. കൂടാതെ പൊതുയോഗത്തിൽ 2025-26 വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ 2024-25 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി. വി ജോർജ് സാമ്പത്തിക റിപ്പോർട്ടും അവരിപ്പിക്കുകയുണ്ടായി. കേരള ലിറ്റററി സൊസൈറ്റിയുടെ നവ നേതൃത്വത്തിൽ അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്‌ ) ബാജി ഓടും വേലി (സെക്രട്ടറി )  സാറ ചെറിയാൻ (ട്രഷറർ ), പി. പി ചെറിയാൻ (വൈസ്. പ്രസിഡന്റ്‌ )ദർശന മനയത്ത് (ജോയിന്റ് സെക്രട്ടറി…

ഡാലസ് ഡൗൺടൗണിൽ വെടിവയ്പ്പ്: 2 മരണം, നിരവധി പേർക്ക് പരിക്ക്

ഡാലസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  പുലർച്ചെ 2 മണിയോടെ കോമേഴ്‌സ് സ്ട്രീറ്റിലെ ഒരു നിശാ ക്ലബ്ബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. തുടക്കം: ക്ലബ്ബിനുള്ളിൽ തുടങ്ങിയ വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. ആളുകൾക്ക് വെടിയേറ്റതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥൻ സായുധനായ പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഒരു ഇരയും കൊല്ലപ്പെട്ടു.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയോ ഇരകളുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് വെടിവയ്പ്പിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല. വെടിവയ്പ്പിനെ തുടർന്ന്  സംഭവസ്ഥലത്തിന് സമീപമുള്ള ഡാലസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവ നേതൃത്വം

ഡാളസ് : ഡാളസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിൽ മുൻനിര സംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. 1976 ൽ സ്‌ഥാപിതമായ ഈ അസ്സോസിയേഷന് നിലവില്‍ 1500 ൽ പരം അംഗങ്ങളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരത്തിനായി പലരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും, ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും, കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി കൊണ്ടു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്. ഷിജു എബ്രഹാം പ്രസിഡന്റായും, മഞ്ജിത്ത് കൈനിക്കര  സെക്രട്ടറിയായും, സിജു കൈനിക്കര ട്രഷറെറായും രൂപീകരിച്ച ഭാരവാഹികളെ കൂടാതെ 15 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ജനുവരിയിൽ ആഘോഷിക്കുന്ന ക്രിസ്തുമസ് പുതുവത്സര പരിപാടിയിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. പ്രസ്തുത പരിപാടിയിൽ സുവർണ്ണ ജൂബിലി ആഘോഷ ഉത്ഘാടനവും നടത്തുമെന്ന് നിലവിലെ ഭാരവാഹികൾ അറിയിച്ചു.

ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് (HPD) ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച സംഭവം അപകടത്തിൽ മരിച്ചയാൾക്ക് 13 മില്യൺ ഡോളർ നൽകണം

ഹൂസ്റ്റൺ: 2021-ൽ ഒരു ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് (HPD) ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച 71 വയസ്സുള്ള മുത്തച്ഛന്റെ കുടുംബത്തിന് അനുകൂലമായി ഫെഡറൽ ജൂറി $13 മില്യൺ (ഏകദേശം ₹108 കോടി) അനുവദിച്ചു.  2021-ൽ നോർത്ത് ഷെപ്പേർഡ് ഡ്രൈവിൽ വെച്ച് HPD ഉദ്യോഗസ്ഥന്റെ ക്രൂയിസർ ഇടിച്ച് ചാൾസ് പെയ്‌നെ (Charles Payne) എന്നയാളാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ അമിതവേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ച ഡിപ്പാർട്ട്‌മെന്റിന്റെ നയങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പെയ്‌ന്റെ കുടുംബം 2023-ൽ പോലീസിനെതിരെ കേസ് ഫയൽ ചെയ്തു. അഞ്ച് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം, അമിതവേഗത്തിൽ വാഹനമോടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ഈ വിഷയത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തതിലൂടെ നഗരം പെയ്‌ന്റെ അവകാശങ്ങൾ ലംഘിച്ചതായി ജൂറി കണ്ടെത്തി. മാനസിക പ്രയാസത്തിനും കൂട്ടായ്‌മ നഷ്ടപ്പെട്ടതിനും നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക പെയ്‌ന്റെ ഭാര്യ ഹാരിയറ്റിനും ഏഴ് മക്കൾക്കും ലഭിക്കും. പെയ്‌ന്റെ…

കാനഡയിൽ ത്രിവർണ്ണ പതാകയെ അപമാനിച്ചു; ഇന്ത്യക്കെതിരെ ഖാലിസ്ഥാനികളുടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ, ഖാലിസ്ഥാൻ അനുകൂലികളുടെ ഒരു കൂട്ടം വീണ്ടും ഇന്ത്യൻ ദേശീയ പതാകയെ പരസ്യമായി അപമാനിച്ചു. സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) നവംബർ 23 ന് സംഘടിപ്പിച്ച “ഖലിസ്ഥാൻ റഫറണ്ടം” എന്നറിയപ്പെടുന്ന ഈ പരിപാടിയിൽ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുകയും “അവരെ കൊല്ലുക, അവരെ കൊല്ലുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) പ്രകാരം ഇന്ത്യയിൽ നിരോധിച്ച ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ കനേഡിയൻ മണ്ണിൽ പരസ്യമായി തുറന്നു കാട്ടപ്പെടുകയാണ്. 180 പെർസി സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന മക്നാബ് കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നടന്ന വോട്ടെടുപ്പിൽ 53,000-ത്തിലധികം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ക്യൂബെക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ ഉൾപ്പെടെ ഖാലിസ്ഥാൻ അനുകൂലികൾ എത്തിയിരുന്നു. എസ്‌എഫ്‌ജെയുടെ അഭിപ്രായത്തിൽ,…

ഇന്ന് നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളോടുള്ള നന്ദി കരേറ്റൽ ആയിരിക്കണം താങ്ക്സ്ഗിവിംഗ് ദിനം

പ്രവാസികളായ നാം ഈ രാജ്യത്തു എത്തിയപ്പോൾ കിട്ടിയ അഭയവും കരുതലും ഓർക്കേണ്ട ദിനമാണ് താങ്ക്സ്ഗിവിങ് ഡേ. മൂന്നു നേരം കഴിക്കുവാൻ നിവൃത്തി ഇല്ലാതെ സ്വന്തം രാജ്യത്തു കഴിഞ്ഞിരുന്ന ബാല്യകാലം, തൊഴിലില്ലാതെ അലഞ്ഞു നടന്നിരുന്ന യൗവന കാലം, സ്വന്തം കുഞ്ഞുങ്ങൾക്ക് പോഷക ആഹാരം കൊടുക്കാൻ നിവൃത്തി ഇല്ലാതെ കഴിഞ്ഞിരുന്ന കാലങ്ങൾ ഒക്കെ നാം ഓർക്കണം. എങ്കിൽ പ്രവാസികളയി നാം ഈ രാജ്യത്തു വന്നപ്പോൾ കിട്ടിയ കരുതലുകൾ ഇന്ന് നാം അനുഭവിക്കുന്ന സ്വർഗ്ഗ തുല്യമായ ജീവിത സൗകര്യങ്ങളും അവസരങ്ങളും ദൈവ സന്നിധിയിൽ നന്ദി കരേറ്റുവാനുള്ള അവസരമാക്കണം താങ്ക്സ് ഗിവിങ്ഡേ. പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ആഘോഷിക്കപ്പെടുന്ന താങ്ക്സ് ഗിവിങ് ഡേ.ഈ രാജ്യങ്ങളുടെ സാംസ്കാരിക ഘടനയുമായി ഇഴചേർന്ന് കിടക്കുന്ന ചരിത്ര പശ്ചാത്തലം ഉണ്ട്. താങ്ക്സ്ഗിവിംഗിൻ്റെ ഉത്ഭവം മനസ്സിലാക്കുന്നതോടു കൂടി ഇന്ന് നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളോടുള്ള നന്ദിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. താങ്ക്സ്ഗിവിംഗിൻ്റെ ഉത്ഭവം…

സിവിൽ റൈറ്റ്‌സ് നേതാവ് റവ ജെസ്സി ജാക്‌സന്റെ ആരോഗ്യനിലയിൽ പുരോഗതി

ചിക്കാഗോ: സിവിൽ റൈറ്റ്‌സ് നേതാവ് റെവ. ജെസ്സി ജാക്‌സൻ (Rev. Jesse Jackson) ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ICU) നിന്ന് പുറത്തുവന്ന് സാധാരണ റൂമിലേക്ക് മാറിയതായി കുടുംബം അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ മാറ്റം. ന്യൂറോളജിക്കൽ രോഗമായ പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി (PSP)-ക്ക് ചികിത്സ നൽകുന്നതിനായി നവംബർ 12-നാണ് ജാക്‌സനെ നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം ഐസിയുവിൽ നിന്ന് മാറി. “ഞങ്ങളുടെ പിതാവിനെ കാണാനും പ്രാർത്ഥിക്കാനും വേണ്ടി വിളിക്കുകയും എത്തുകയും ചെയ്ത സുഹൃത്തുക്കൾക്കും പിന്തുണച്ചവർക്കും നന്ദി പറയുന്നു,” എന്ന് മകനും കുടുംബ വക്താവുമായ യൂസഫ് ജാക്‌സൺ (Yusef Jackson) പറഞ്ഞു. “പ്രാർത്ഥനകൾക്ക് ഫലമുണ്ട്. നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും സുരക്ഷാ ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. ഈ അമൂല്യ സമയത്ത് നിങ്ങളുടെ തുടർ പ്രാർത്ഥനകൾ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.”…