ചിക്കാഗോ സീറോ മലബാർ കത്തിഡ്രൽ ദേവാലയത്തിൽ ദമ്പതി സായാഹ്നം ആഘോഷിക്കുന്നു

ചിക്കാഗോ സീറോ മലബാർ രൂപതാ രൂപികരണത്തോടു കൂടി കത്തിഡ്രൽ ദേവാലയമായി മാറിയ ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൻ്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്തംബർ 20 ന് വൈകുന്നേരം ദമ്പതി സായാഹ്നമായി ആഘോഷിക്കുന്നു. “ദൈവം യോജിപ്പച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ” എന്ന വിവാഹ ഉടമ്പടി, വിശ്വാസത്തിലൂന്നി അഹ്ളാതകരമായി ജീവിച്ച് ആ ഉടമ്പടി പുനർജ്ജീവിപ്പിക്കുക എന്നതാണ് ഈ വിവാഹത്തിൻ്റെ റിന്യൂവലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെപ്തംബർ 20 ന് വൈകുന്നേരം 5.00 മണിക്ക് കത്തിഡ്രൽ ദേവലായത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെയും,പ്രധമ രൂപതാദ്ധൃക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെയും കത്തിഡ്രൽ വികാരി റവ: ഫാ: തോമസ് കടുകപ്പള്ളിയുടെയും കത്തിഡ്രൽ പള്ളിയിലേയും രൂപതാ കേന്ദ്രത്തിലെ മറ്റു വൈദികരുടെയും ഒപ്പം ദിവ്യ ബലി അർപ്പിച്ച് ദമ്പതികളെ ആശിർവദിച്ച് അനുഗ്രഹം നൽകുന്നതാണ്. വിശുദ്ധ കുർബ്ബാനയ്ക്കും മറ്റു പ്രാർത്തനകൾക്കും ശേഷം ദമ്പതികൾക്കൊപ്പം ബിഷപ്പുമാരും വൈദികരുമൊപ്പമുള്ള വിരുന്നും ഒരിക്കിയിരിക്കുന്നു.…

നായര്‍ അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോ ഓണാഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്‍റിനിയല്‍ ആക്ടിവിറ്റി സെന്‍ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സെറാഫിന്‍ ബിനോയിയുടെ ഈശ്വരപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ഓണാഘോഷത്തില്‍ പ്രസിഡണ്ട് വിജി നായര്‍ സദസ്സിനെ സ്വാഗതം ചെയ്യുകയും ഓണാശംസകള്‍ നല്കുകയും ചെയ്തു. ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി മഹാബലിയെയും മുഖ്യാതിഥിയായി എത്തിയ മാണി സി. കാപ്പന്‍ എംഎല്‍എയെയും വേദിയിലേക്ക് ആനയിച്ചു. ഓംകാരം ചിക്കാഗോയുടെ വാദ്യകലാകാരന്മാര്‍ അവതരിപ്പിച്ച ചെണ്ടമേളം വളരെ ഗംഭീരമായിരുന്നു. മാണി സി. കാപ്പന്‍ എംഎല്‍എ ഓണാഘോഷ പരിപാടികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ പ്രസിഡണ്ടും മറ്റു ഭാരവാഹികളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കുചേര്‍ന്നു. മോന്‍സ് ജോസഫ് എംഎല്‍എയും ചടങ്ങില്‍ പങ്കുചേരുകയും ഓണസന്ദേശം നല്കുകയും ചെയ്തു. എംഎല്‍എമാര്‍ രണ്ടുപേരെയും സതീശന്‍ നായര്‍ സദസ്സിനു പരിചയപ്പെടുത്തി. ശ്രീമതി പ്രസന്ന അവതരിപ്പിച്ച ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള മോഹിനിയാട്ടം, ബിമല്‍ നായരുടെ ഗാനാലാപനം,…

ഫോര്‍ട്ട്‌വര്‍ത്തില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി അറസ്റ്റിൽ

ഫോർട്ട് വർത്ത്, ടെക്‌സാസ്: ഫോർട്ട് വർത്തിലെ ഒരു വീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവതിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച  രാവിലെ 7:30-ഓടെയാണ്സംഭവത്തെക്കുറിച്ച് പോലീസിന് ലഭിച്ചത്. യെഗർ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ, കിടക്കയിൽ തലയ്ക്കും ശരീരത്തിൻ്റെ മുകൾഭാഗത്തും വെടിയേറ്റ നിലയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയോടൊപ്പം താത്കാലികമായി താമസിച്ചിരുന്ന ഒരാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന്, പടിഞ്ഞാറൻ-മധ്യ ടെക്സാസിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സൗത്ത് കരോലിന ഹാൻഡ്സ്-ഫ്രീ ഡ്രൈവിംഗ് ആക്റ്റ്’ നിലവിൽ വന്നു

കൊളംബിയ, സൗത്ത് കരോലിന: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സൗത്ത് കരോലിനയിൽ പുതിയ നിയമം സെപ്തംബര് 1 നു പ്രാബല്യത്തിൽ വന്നു. ‘സൗത്ത് കരോലിന ഹാൻഡ്സ്-ഫ്രീ ആൻഡ് ഡിസ്ട്രാക്ടഡ് ഡ്രൈവിംഗ് ആക്റ്റ്’ എന്ന് പേരിട്ടിട്ടുള്ള ഈ നിയമം ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. ആറ് മാസത്തെ മുന്നറിയിപ്പ് കാലയളവിന് ശേഷം, അതായത് 2026 ഫെബ്രുവരി 28 മുതൽ പിഴ ഈടാക്കും. പുതിയ നിയമമനുസരിച്ച്, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ കൈകൊണ്ട് പിടിക്കാൻ അനുവാദമില്ല. സംസാരിക്കുന്നതിനോ, മെസ്സേജ് അയക്കുന്നതിനോ, വീഡിയോ കാണുന്നതിനോ, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനോ ഫോൺ കൈയിൽ പിടിക്കുന്നത് നിയമവിരുദ്ധമാണ്. മൊബൈൽ ഫോണിന് പുറമെ, പോർട്ടബിൾ കമ്പ്യൂട്ടറുകൾ, ജിപിഎസ് ഉപകരണങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയവയ്ക്കും ഈ നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 100 ഡോളർ പിഴ…

നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?: സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

അതെ! ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ നിരവധി തവണ ഞാൻ അവ അനുഭവിച്ചിട്ടുണ്ട്. അത്ഭുതങ്ങളിൽ വിശ്വസിക്കുക എന്നത് യേശുക്രിസ്തുവിലുള്ള എന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. യേശു പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവമാണെന്നും അവന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. അത്തരമൊരു സാക്ഷ്യം ഞാൻ പങ്കുവെക്കട്ടെ – 2022 ഓഗസ്റ്റിൽ ഞാൻ അനുഭവിച്ച ഒരു മെഡിക്കൽ അത്ഭുതം. പുതിയ കണ്ണടകൾ വാങ്ങുന്നതിനായി മിഷിഗണിലെ ട്രോയിയിലുള്ള ഹെൻറി ഫോർഡ് ഹെൽത്ത് സിസ്റ്റത്തിൽ എന്റെ ഒപ്‌റ്റോമെട്രിസ്റ്റുമായി ഒരു പതിവ് നേത്ര പരിശോധന ഷെഡ്യൂൾ ചെയ്‌തു. നേത്ര പരിശോധന, രോഗനിർണയം, കാഴ്ച പ്രശ്‌നങ്ങളുടെ ചികിത്സ എന്നിവയുൾപ്പെടെ പ്രാഥമിക കാഴ്ച പരിചരണം നൽകുന്നതും തിരുത്തൽ ലെൻസുകൾ നിർദ്ദേശിക്കുന്നതും നൽകുന്ന ഒരു ആരോഗ്യ സംരക്ഷണ പ്രൊഫഷണലാണ് ഒപ്‌റ്റോമെട്രിസ്റ്റ്. നേത്ര പരിശോധനയുടെ ഭാഗമായി, എന്നോട് ഒരു വിഷ്വൽ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടു. എന്റെ…

താരിഫ് യുദ്ധത്തിനിടയിലും ഇന്ത്യൻ സൈന്യം അലാസ്കയിലെത്തി; യുഎസ് സൈന്യവുമായി സംയുക്ത സൈനികാഭ്യാസം നടത്തും

യുഎസിലെ ഫോർട്ട് വെന്റ്‌വർത്തിൽ നടന്ന 21-ാമത് യുദ്ധ് അഭ്യാസ് 2025-ൽ ഇന്ത്യൻ ആർമി സംഘം പങ്കെടുത്തു. സെപ്റ്റംബർ 1 മുതൽ 14 വരെ ഈ അഭ്യാസത്തിൽ ഹെലിബോൺ ഓപ്പറേഷനുകൾ, പർവത യുദ്ധം, യുഎഎസ്/കൌണ്ടർ-യുഎഎസ്, സംയുക്ത തന്ത്രപരമായ അഭ്യാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പരിശീലനം ഉൾപ്പെടും. മദ്രാസ് റെജിമെന്റിലെയും യുഎസ് 11-ാമത് എയർബോൺ ഡിവിഷനിലെയും സൈനികർ ഒരുമിച്ച് ലൈവ്-ഫയർ, ഉയർന്ന ഉയരത്തിലുള്ള യുദ്ധം, യുഎൻ സമാധാന പരിപാലന ദൗത്യങ്ങൾ എന്നിവയ്ക്കായി തയ്യാറെടുക്കും. ഇന്ത്യയും അമേരിക്കയും തമ്മിൽ താരിഫ് യുദ്ധം നടക്കുന്നതിനിടയില്‍ ഇന്ത്യൻ സൈന്യത്തിന്റെ ഒരു സംഘം അമേരിക്കയിലെ അലാസ്കയിലെ ഫോർട്ട് വെന്റ്‌വർത്തിൽ എത്തി. സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസ് 2025’ ന്റെ 21-ാമത് പതിപ്പിൽ അവർ പങ്കെടുക്കും. ചൊവ്വാഴ്ച ഈ വിവരങ്ങൾ നൽകിയ വിദേശകാര്യ മന്ത്രാലയം (എംഇഎ) ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ…

ഒരുമ “പൊന്നാണ നക്ഷത്രരാവ്” റിവർസ്റ്റോൺ മലയാളികളെ പൊന്നിൻ പ്രഭയിലാക്കി അരങ്ങേറി

ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ ‘ഒരുമ’ 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളിൽ പൊന്നിൻ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തിൽ നാട്യ ,നൃത്ത ,സംഗീത മുഹൂർത്തങ്ങളോടെ അരങ്ങേറി. സുതല ലോകത്ത് നിന്ന് ഭൂമിയിലേക്ക് പ്രജകളെ സന്ദർശിക്കാൻ എത്തിയ മഹാബലിയെ സ്വീകരിക്കുന്നതിന് പ്രതീകത്മകമായി റിവർസ്റ്റോൺ ബാൻഡിൻ്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലി ,മേയർ,ജഡ്ജ്,പോലീസ് ക്യാപ്റ്റൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ,ഒരുമ എക്സിക്യൂട്ടിവുകൾ,ഇതര സംഘടനാ പ്രതിനിധികൾ എന്നിവരൊത്ത് ഗംഭിര വരവേൽപ്പോടെ വേദിയിൽ എത്തി ഭദ്രദിപം കൊളുത്തി പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമായി. ഒരുമ പ്രസിഡൻ്റ്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷതയിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആൻറണി കലാമേളക്ക് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി പോലീസ്ക്യാപ്റ്റൻ…

പി. സി. മാത്യു ഗാർലാൻഡ് സിറ്റി ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡിൽ

ഡാളസ്: ഗാർലാൻഡ് മേയർ ഡിലൻ ഹെഡ്രിക്, മലയാളി സമൂഹത്തിന് അഭിമാനമായി പി. സി. മാത്യുവിനെ നഗരത്തിലെ ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് (TIF) നമ്പർ 2 സൗത്ത് ബോർഡിലേക്ക് നിയമിച്ചു. ഓഗസ്റ്റ് 19-ന് നടന്ന സിറ്റി കൗൺസിൽ യോഗത്തിലാണ് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗത്ത് ഗാർലാൻഡിന്റെ പുനരുജ്ജീവനത്തിന് ലക്ഷ്യമിട്ടുള്ള ഈ ബോർഡിന്റെ കാലാവധി 2025 സെപ്റ്റംബർ 1 മുതൽ 2027 ഓഗസ്റ്റ് 31 വരെയാണ്. നഗരത്തിന് നൽകിയ സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ നിയമനമെന്ന് മേയർ കത്തിൽ വ്യക്തമാക്കി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച മേയർ, അദ്ദേഹത്തിന്റെ കഴിവുകളിലും പ്രതിബദ്ധതയിലും തനിക്കും സിറ്റി കൗൺസിലിനും വലിയ വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു. ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ (GIC) നിലവിലെ ഗ്ലോബൽ പ്രസിഡന്റായ പി.സി. മാത്യു, ഡാലസ് കേരള അസോസിയേഷൻ ഉൾപ്പെടെ നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാർലാൻഡ് സിറ്റി കൗൺസിൽ…

മണ്ണിൽ പൂക്കുന്ന മനുഷ്യ സ്വപ്‌നങ്ങൾ (കവിത): ജയൻ വർഗീസ്

എന്താണ് ജീവിത മെന്തിനോജാഗരി ച്ചൊന്നുമേ നേടാത്ത പാഴ്ശ്രമങ്ങൾ ? എന്തിനായ് ഞാനറി യാതെ ഞാൻ മണ്ണിന്റെ ബന്ധുരകൂട്ടിൽ കിളിമകളായ് ? നേരറിവിന്റ മനയോല – യിൽ പത – മേറിയ നാവുമായ് ഹൃസ്വകാലം ആരോ പഠിപ്പിച്ച പല്ലവി പാടുന്ന ശാരിക ത്തേങ്ങൽ മനുഷ്യ ജന്മം ! എങ്കിലുമെങ്ങും പ്രകാശം നിറച്ചാർത്തായ് എന്നെ പൊതിയുന്ന മോഹങ്ങളിൽ പൊന്നണിഞ്ഞെത്തും പ്രഭാതത്തുടിപ്പുകൾ ക്കെന്തൊരു ചന്ദന ച്ചാർ സുഗന്ധം ! ഒന്ന് പുണർന്നുറ ങ്ങട്ടെ ഞാൻ എന്റെയീ മണ്ണിൻ മനോഹര സ്വപ്നങ്ങളിൽ എങ്ങും തുടിക്കുന്ന ജീവന്റെ താളമായ് എന്റെയും ചുംബന സൗകുമാര്യം ? ഇല്ല – വിടർന്നാൽ കൊഴിയണമെന്നതീ മണ്ണിൻ മനം പോലെ ന്യായ സൂത്രം ഏതോ നിയമക നീതി പീഠങ്ങളായ്‌ എന്റെയും പിന്നിൽ ഞാൻ കണ്ടു നിന്നെ ? കൊന്നും കൊലവിളി – ച്ചാർത്തുമീ മണ്ണിലെ പുണ്ണായ് വളർന്ന തലമുറകൾ ഒന്നൊഴിയാതെ…

കേരള ക്ലബിന്റെ ഓണാഘോഷം പ്രൗഡഗംഭീരമായി നടത്തപ്പെട്ടു

ചിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 30-ന് ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സര്‍വീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. ഫുഡ് കോര്‍ഡിനേറ്റേഴ്‌സായ തോമസ് പനയ്ക്കല്‍, രാജന്‍ തലവടി, ബെന്‍ കുര്യന്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ സദ്യയ്ക്ക് നേതൃത്വം നല്‍കി. കേരള ക്ലബിലെ വനിതകള്‍ ഒരുക്കിയ പൂക്കളം വളരെ നയന മനോഹരമായിരുന്നു. സോളി കുര്യന്‍ പൊതു സമ്മേളനത്തിന്റെ എം.സിയായിരുന്നു. ദിലീപ് മുരിങ്ങോത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതം പ്രസംഗം നടത്തി. ഡോ. സാല്‍ബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവര്‍ ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ജാനെറ്റ് പയസ്, റെജി മുളകുന്നം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. ഹാസ്യമനോഹരമായി പുരുഷന്മാര്‍ അവതരിപ്പിച്ച തിരുവാതിര പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ജാനെറ്റ്…