റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് ട്രം‌പിന്റെ ഭീഷണി

വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ഉപദേഷ്ടാവായ സ്റ്റീഫൻ മില്ലർ ആരോപിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഉടൻ നിർത്തണമെന്ന് ട്രംപ് പറഞ്ഞതായി മില്ലർ പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന യുദ്ധത്തിന് ഇന്ത്യ അശ്രദ്ധമായി ധനസഹായം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ നിലവില്‍ ചൈനയ്ക്ക് തുല്യമാണെന്നും ഇത് യുഎസിനെ സംബന്ധിച്ചിടത്തോളം ആശ്ചര്യകരവും ആശങ്കാജനകവുമായ ഒരു വസ്തുതയാണെന്നും ഒരു അഭിമുഖത്തില്‍ മില്ലര്‍ പറഞ്ഞു. ഈ വ്യാപാരം റഷ്യയുടെ യുദ്ധശേഷിയെ നേരിട്ട് ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യുഎസ് വിമർശനം ഉണ്ടായിരുന്നിട്ടും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ യാതൊരു നിരോധനവും സൂചിപ്പിച്ചിട്ടില്ല. ദേശീയ ഊർജ്ജ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്…

ആദ്യം ഏകപക്ഷീയമായി താരിഫ് വർദ്ധിപ്പിച്ചു; ഇപ്പോൾ ട്രംപ് അതിനെ ന്യായീകരിക്കുന്നു

വാഷിംഗ്ടണ്‍: വ്യാപാര പങ്കാളികൾക്ക് മേൽ ചുമത്തിയ തീരുവകളെ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി ന്യായീകരിച്ചു. ഇവ വർഷങ്ങൾക്ക് മുമ്പേ നടപ്പിലാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക നൂറു കണക്കിന് ബില്യൺ ഡോളർ സമ്പാദിക്കുന്നുണ്ടെന്നും രാജ്യത്തിന് ക്രമേണ കടം തിരിച്ചടയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കടം ഇല്ലാതാക്കുന്നതിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇപ്പോൾ അമേരിക്കയ്ക്ക് മുമ്പെന്നത്തേക്കാളും കൂടുതൽ പണം ലഭിക്കുന്നു. ഈ ജോലി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നെങ്കിൽ, നമ്മള്‍ ഇതിനകം തന്നെ വളരെയധികം പുരോഗമിക്കുമായിരുന്നു. എന്റെ ആദ്യ ഭരണകാലത്ത് ഞാൻ ചൈനയ്ക്ക് തീരുവ ചുമത്തിയിരുന്നു, പക്ഷേ കോവിഡ് കാരണം കൂടുതൽ പദ്ധതികൾ നിർത്തിവച്ചു. ആഗോള വ്യാപാരത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരാനുള്ള ഏക മാർഗം പരസ്പര താരിഫ് ചുമത്തുക എന്നതാണെന്ന് ട്രംപ് വിശ്വസിക്കുന്നു. സമ്മർദ്ദം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ എനിക്ക് നീതി വേണം എന്ന് അദ്ദേഹം…

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പൂൾ പാർട്ടിക്കിടെ കുളത്തിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു

റിച്ച്മണ്ട്, ടെക്സസ്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ റിച്ചമണ്ടിൽ ഒരു പൂൾ പാർട്ടിക്ക്ടെ കുളത്തിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഫൂളിഷ് പ്ലെഷർ കോർട്ടിലെ ഒരു വീട്ടിൽ നടന്ന പൂൾ പാർട്ടിക്ക്ടെയാണ് കുട്ടി കുളത്തിൽ മുങ്ങിയത്. കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്തതിന് ശേഷം EMS എത്തുന്നതുവരെ ഒരാൾ CPR നൽകി. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ പ്രായമോ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളോ നിലവിൽ ലഭ്യമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.  

യുദ്ധക്കെടുതികളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ മാസത്തിലെ മീറ്റിംഗ്

ഹൂസ്റ്റണ്‍: ഒരു സാധാരണ മധ്യ വേനല്‍ക്കാലം. ചൂടും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ. അതേ, ഇത് ഒരുപോലെ ഹ്യൂസ്റ്റന്റെ അനുഗ്രഹവും ശാപവും തന്നെ. ഒരു വാക്കില്‍ ഇതിനെപ്പറ്റി പറയുകയാണെങ്കില്‍ ഹുമിഡിറ്റി ഒരു ശാപമാണ്. കാരണം നിരവധി പേരെ ഈ നഗരത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഹുമിഡിറ്റി നിര്‍ബന്ധിതരാക്കുന്നു. വില്യം ഷേക്‌സ്പിയറിന്റെ ഒരു ‘മിഡ് സമ്മര്‍ ലൈറ്റ്‌സ് ഡ്രീം’ എന്ന പേര് സൂചിപ്പിക്കുന്ന പോലെ ‘ഒരു മധ്യ വേനല്‍ക്കാല രാത്രി സ്വപ്നം’. എന്നാല്‍ മലയാളികള്‍ തങ്ങളുടെ പരമ്പരാഗത കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാക്ക് യാര്‍ഡ് പച്ചക്കറി തോട്ടങ്ങളുടെ നടുവില്‍ കയ്പ്പന്‍ പാവയ്ക്കയ്ക്കും പടവലങ്ങയ്ക്കുമൊപ്പം ആസ്വദിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി ജൂലൈ മാസ യോഗത്തിനായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ്…

വാഷിംഗ് മെഷീനിൽ 7 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി: വളർത്തച്ഛന് 50 വർഷം തടവ്

സ്പ്രിംഗ്, ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരനായ വളർത്തുമകനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വളർത്തച്ഛന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45-കാരനായ ജെർമെയ്ൻ തോമസിനാണ് ട്രോയ് കോഹ്‌ലർ എന്ന കുട്ടിയുടെ കൊലപാതകത്തിൽ ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 50 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ തോമസ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാരേജിലെ വാഷിംഗ് മെഷീനിൽ നിന്ന് ട്രോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ട്രോയിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ പരിക്കുകളുണ്ടായിരുന്നതായി കണ്ടെത്തി. ഹാരിയസ് കൗണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസ് മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കുട്ടി മരിക്കുന്നതിന് മുൻപ് വളർത്തമ്മയായ ടിഫാനി തോമസിന്റെ ഓട്‌മീൽ പൈ കഴിച്ചതിന് അവനെ ഓവനിൽ…

യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ ഇളവുകൾ ഇന്ത്യ പുനഃപരിശോധിക്കുന്നില്ല; വ്യാജ വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം

ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കം തുടരുന്നതിനിടെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് ഇളവുകൾ ഇന്ത്യ പുനഃപരിശോധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് യൂണിറ്റ് ‘എക്‌സിൽ’ വ്യക്തമാക്കി. ട്രംപ് ഏർപ്പെടുത്തിയ 25% താരിഫിന് മറുപടിയായി ഇന്ത്യ അത്തരമൊരു നടപടി സ്വീകരിക്കുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. കരാറുകൾ താൽക്കാലികമായി നിർത്തിവച്ചുവെന്ന വാർത്തയും തെറ്റാണ്. ഇരു രാജ്യങ്ങളും ഒരു വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്, അടുത്ത റൗണ്ട് ഓഗസ്റ്റ് 24 ന് നടക്കും. ഇന്ത്യ യുഎസുമായുള്ള ഉഭയകക്ഷി കരാറുകൾ പുനഃപരിശോധിച്ചു വരികയാണെന്നും യുഎസിന്റെ “ശത്രുതാപരമായ സാമ്പത്തിക നയങ്ങൾ” തുടർന്നാൽ ഈ കരാറുകൾ താൽക്കാലികമായി നിർത്തിവച്ചേക്കാമെന്നും അവകാശപ്പെട്ട മറ്റൊരു റിപ്പോർട്ടും വസ്തുതാ പരിശോധനാ യൂണിറ്റ് നിഷേധിച്ചു. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്…

ഒഹായോ സോളിസിറ്റർ ജനറലായി നിയമിതയായ ഇന്ത്യന്‍ വംശജ മഥുര ശ്രീധരന്‍ വംശീയ ട്രോളിംഗ് നേരിടുന്നു

യാത്രകളിലും പാചകത്തിലും അഭിനിവേശമുള്ള മഥുര, ‘ദി ബാരിസ്ട്രസ്’ എന്ന തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഫോട്ടോകളും പാചകക്കുറിപ്പുകളും പങ്കിടുന്നു. അമേരിക്കൻ സംസ്കാരം സ്വീകരിക്കുന്നതിനൊപ്പം, മനോഹരമായ സാരികളിലൂടെ അവർ തന്റെ ഇന്ത്യൻ വേരുകളും സജീവമായി നിലനിർത്തുന്നു. ഒഹായോ: ഇന്ത്യൻ വംശജയായ അഭിഭാഷക മഥുര ശ്രീധരനെ ഒഹായോ അറ്റോർണി ജനറൽ ഡേവ് യോസ്റ്റ് സംസ്ഥാനത്തിന്റെ 12-ാമത് സോളിസിറ്റർ ജനറലായി നിയമിച്ചു. സംസ്ഥാന, ഫെഡറൽ കോടതികളിലെ അപ്പീലുകൾക്കായി ഒഹായോയിലെ മികച്ച അഭിഭാഷകര്‍ക്കുള്ളതാണ് ഈ പോസ്റ്റ്. “മഥുര ഒഹായോക്കാരുടെ അക്ഷീണ പ്രതിരോധകയും ഫെഡറലിസത്തിന്റെ പിന്തുണക്കാരിയും കോടതിയിലെ ശക്തമായ നിയമശക്തിയുമാണ്. അവരുടെ മികച്ച നിയമ വിവേകവും ഭരണഘടനാ നിയമത്തിലെ വൈദഗ്ധ്യവും അവരെ ഈ പോസ്റ്റിലേക്കുള്ള വ്യക്തമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു” എന്ന് യോസ്റ്റ് പറഞ്ഞു. നിയമവിരുദ്ധമായ ഫെഡറൽ നയങ്ങൾക്കെതിരെ ഒഹായോക്കാരെ സംരക്ഷിക്കുന്നതിനും ഫെഡറൽ, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാര വിഭജനം സംരക്ഷിക്കുന്നതിനുമായി അവർ കേസുകൾ ആരംഭിക്കുകയും…

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ AI 80% ജോലികളും ഇല്ലാതാക്കും; ഭാവി സുരക്ഷിതമാക്കാൻ വിദ്യാർത്ഥികൾക്ക് കോടീശ്വരനായ വ്യവസായി വിനോദ് ഖോസ്ലയുടെ ഉപദേശം

സിലിക്കൺ വാലിയിലെ പരിചയസമ്പന്നനും ശതകോടീശ്വരനുമായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് വിനോദ് ഖോസ്ല അടുത്തിടെ ‘WTF’ പോഡ്‌കാസ്റ്റിൽ കൃത്രിമ ബുദ്ധിയുടെ (AI) ഭാവിയെക്കുറിച്ച് സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി ചർച്ച ചെയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 80% ജോലികളും AI ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. ഇത് ആശങ്കാജനകമാണെന്ന് തോന്നുമെങ്കിലും, ഈ സാങ്കേതികവിദ്യ പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്ന് ഖോസ്ല വിശ്വസിക്കുന്നു. “അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന സാമ്പത്തികമായി വിലപ്പെട്ട ഏതൊരു ജോലിയുടെയും 80% വും AI ആയിരിക്കും ചെയ്യുന്നത്” എന്ന് ഖോസ്ല നേരത്തെ മറ്റൊരു പോഡ്‌കാസ്റ്റിൽ പറഞ്ഞിരുന്നു. 2040 ആകുമ്പോഴേക്കും “ജോലി ചെയ്യേണ്ടതിന്റെ ആവശ്യകത അപ്രത്യക്ഷമാകും. ആളുകൾ മോർട്ട്ഗേജ് അടയ്ക്കേണ്ടിവരുന്നതുകൊണ്ടല്ല, മറിച്ച് അവർക്ക് താൽപ്പര്യമുള്ളതുകൊണ്ടാണ് ജോലി ചെയ്യുന്നത്” എന്നും അദ്ദേഹം അവകാശപ്പെട്ടു. ഫോർച്യൂൺ ഈ പ്രസ്താവന ഉദ്ധരിച്ചു. “മനുഷ്യരാശി ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നായിരിക്കും…

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്: സോഹ്രാൻ മംദാനിക്ക് വൻ മുന്നേറ്റം

ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സോഹ്രാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം. പുതിയതായി പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ പ്രകാരം മംദാനിക്ക് എതിരാളികളെക്കാൾ ഇരട്ടയക്ക ലീഡും പകുതിയിലധികം വോട്ടർമാരുടെ പിന്തുണയുമുണ്ട്. 33 വയസ്സുകാരനായ ഡെമോക്രാറ്റ് നേതാവ് കഴിഞ്ഞ മാസം നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ അട്ടിമറിച്ച് രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോമോയും നിലവിലെ മേയർ എറിക് ആഡംസും ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്. സെനിത്ത് റിസർച്ച് ആൻഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷൻസ് ജൂലൈ 16 മുതൽ 24 വരെ നടത്തിയ സർവേയിൽ, വോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ മംദാനിക്കാണ്. 22 ശതമാനം പിന്തുണയോടെ കോമോ രണ്ടാമതും, 13 ശതമാനവുമായി ഗാർഡിയൻ ഏഞ്ചൽസ് സ്ഥാപകൻ കർട്ടിസ് സ്ലിവ മൂന്നാമതുമാണ്. മേയർ ആഡംസിന് 7 ശതമാനം പിന്തുണ…

സാഹിത്യവേദി ഓഗസ്റ്റ് 8-ന്; ഷാജൻ ആനിത്തോട്ടം സംസാരിക്കുന്നു

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വച്ച് കൂടുന്നതാണ് (വിലാസം: 43 Fox Trail, Lincolnshire, IL 60069, Phone: 847-372-0580). നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ഈ സമ്മേളനത്തിൽ സാഹിത്യവേദി അംഗം മുൻ ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം തന്റെ അഞ്ച് പുസ്തകങ്ങളെപ്പറ്റി സംസാരിക്കുന്നതാണ്. ഹിച്ച് ഹൈക്കർ, പൊലിക്കറ്റ, ഒറ്റപ്പയറ്റ്, പകർന്നാട്ടം, ഹിമ എന്നിവയാണ് അദ്ദേഹത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ച കൃതികൾ. പ്രഥമ കഥാസമാഹാരമായ ഹിച്ച് ഹൈക്കർ 2014 ജൂലൈ മാസത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് യശഃശരീരനായ പ്രശസ്ത എഴുത്തുകാരൻ എം…