ഡാളസ് : കേരള ലിറ്റററി സൊസൈറ്റി നവംബർ 22, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പ്രസിഡന്റ് ഷാജു ജോണിന്റെ അദ്ധ്യക്ഷതയിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതു യോഗത്തിൽ മുതിർന്ന പ്രവർത്തകരായ റോസമ്മ ജോർജ്, ജോസ് ഓച്ചാലിൽ ആൻസി ജോസ്, സി. വി ജോർജ്, സിജു വി ജോർജ്, ഫ്രാൻസിസ് എ തോട്ടത്തിൽ, മീനു എലിസബത്ത് എന്നിവർ സംബന്ധിച്ചു. കൂടാതെ പൊതുയോഗത്തിൽ 2025-26 വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഹരിദാസ് തങ്കപ്പൻ 2024-25 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി. വി ജോർജ് സാമ്പത്തിക റിപ്പോർട്ടും അവരിപ്പിക്കുകയുണ്ടായി. കേരള ലിറ്റററി സൊസൈറ്റിയുടെ നവ നേതൃത്വത്തിൽ അനശ്വരം മാമ്പിള്ളി (പ്രസിഡന്റ് ) ബാജി ഓടും വേലി (സെക്രട്ടറി ) സാറ ചെറിയാൻ (ട്രഷറർ ), പി. പി ചെറിയാൻ (വൈസ്. പ്രസിഡന്റ് )ദർശന മനയത്ത് (ജോയിന്റ് സെക്രട്ടറി…
Category: AMERICA
ഡാലസ് ഡൗൺടൗണിൽ വെടിവയ്പ്പ്: 2 മരണം, നിരവധി പേർക്ക് പരിക്ക്
ഡാലസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2 മണിയോടെ കോമേഴ്‌സ് സ്ട്രീറ്റിലെ ഒരു നിശാ ക്ലബ്ബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. തുടക്കം: ക്ലബ്ബിനുള്ളിൽ തുടങ്ങിയ വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. ആളുകൾക്ക് വെടിയേറ്റതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥൻ സായുധനായ പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഒരു ഇരയും കൊല്ലപ്പെട്ടു.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയോ ഇരകളുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് വെടിവയ്പ്പിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല. വെടിവയ്പ്പിനെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാലസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവ നേതൃത്വം
ഡാളസ് : ഡാളസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിൽ മുൻനിര സംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. 1976 ൽ സ്‌ഥാപിതമായ ഈ അസ്സോസിയേഷന് നിലവില്‍ 1500 ൽ പരം അംഗങ്ങളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരത്തിനായി പലരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും, ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും, കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി കൊണ്ടു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്. ഷിജു എബ്രഹാം പ്രസിഡന്റായും, മഞ്ജിത്ത് കൈനിക്കര സെക്രട്ടറിയായും, സിജു കൈനിക്കര ട്രഷറെറായും രൂപീകരിച്ച ഭാരവാഹികളെ കൂടാതെ 15 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ജനുവരിയിൽ ആഘോഷിക്കുന്ന ക്രിസ്തുമസ് പുതുവത്സര പരിപാടിയിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. പ്രസ്തുത പരിപാടിയിൽ സുവർണ്ണ ജൂബിലി ആഘോഷ ഉത്ഘാടനവും നടത്തുമെന്ന് നിലവിലെ ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് (HPD) ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച സംഭവം അപകടത്തിൽ മരിച്ചയാൾക്ക് 13 മില്യൺ ഡോളർ നൽകണം
ഹൂസ്റ്റൺ: 2021-ൽ ഒരു ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് (HPD) ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച 71 വയസ്സുള്ള മുത്തച്ഛന്റെ കുടുംബത്തിന് അനുകൂലമായി ഫെഡറൽ ജൂറി $13 മില്യൺ (ഏകദേശം ₹108 കോടി) അനുവദിച്ചു. 2021-ൽ നോർത്ത് ഷെപ്പേർഡ് ഡ്രൈവിൽ വെച്ച് HPD ഉദ്യോഗസ്ഥന്റെ ക്രൂയിസർ ഇടിച്ച് ചാൾസ് പെയ്‌നെ (Charles Payne) എന്നയാളാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ അമിതവേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ച ഡിപ്പാർട്ട്‌മെന്റിന്റെ നയങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പെയ്‌ന്റെ കുടുംബം 2023-ൽ പോലീസിനെതിരെ കേസ് ഫയൽ ചെയ്തു. അഞ്ച് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം, അമിതവേഗത്തിൽ വാഹനമോടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ഈ വിഷയത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തതിലൂടെ നഗരം പെയ്‌ന്റെ അവകാശങ്ങൾ ലംഘിച്ചതായി ജൂറി കണ്ടെത്തി. മാനസിക പ്രയാസത്തിനും കൂട്ടായ്‌മ നഷ്ടപ്പെട്ടതിനും നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക പെയ്‌ന്റെ ഭാര്യ ഹാരിയറ്റിനും ഏഴ് മക്കൾക്കും ലഭിക്കും. പെയ്‌ന്റെ…
കാനഡയിൽ ത്രിവർണ്ണ പതാകയെ അപമാനിച്ചു; ഇന്ത്യക്കെതിരെ ഖാലിസ്ഥാനികളുടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ
ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ, ഖാലിസ്ഥാൻ അനുകൂലികളുടെ ഒരു കൂട്ടം വീണ്ടും ഇന്ത്യൻ ദേശീയ പതാകയെ പരസ്യമായി അപമാനിച്ചു. സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) നവംബർ 23 ന് സംഘടിപ്പിച്ച “ഖലിസ്ഥാൻ റഫറണ്ടം” എന്നറിയപ്പെടുന്ന ഈ പരിപാടിയിൽ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുകയും “അവരെ കൊല്ലുക, അവരെ കൊല്ലുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) പ്രകാരം ഇന്ത്യയിൽ നിരോധിച്ച ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ കനേഡിയൻ മണ്ണിൽ പരസ്യമായി തുറന്നു കാട്ടപ്പെടുകയാണ്. 180 പെർസി സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന മക്നാബ് കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നടന്ന വോട്ടെടുപ്പിൽ 53,000-ത്തിലധികം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ക്യൂബെക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ ഉൾപ്പെടെ ഖാലിസ്ഥാൻ അനുകൂലികൾ എത്തിയിരുന്നു. എസ്‌എഫ്‌ജെയുടെ അഭിപ്രായത്തിൽ,…
ഇന്ന് നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളോടുള്ള നന്ദി കരേറ്റൽ ആയിരിക്കണം താങ്ക്സ്ഗിവിംഗ് ദിനം
പ്രവാസികളായ നാം ഈ രാജ്യത്തു എത്തിയപ്പോൾ കിട്ടിയ അഭയവും കരുതലും ഓർക്കേണ്ട ദിനമാണ് താങ്ക്സ്ഗിവിങ് ഡേ. മൂന്നു നേരം കഴിക്കുവാൻ നിവൃത്തി ഇല്ലാതെ സ്വന്തം രാജ്യത്തു കഴിഞ്ഞിരുന്ന ബാല്യകാലം, തൊഴിലില്ലാതെ അലഞ്ഞു നടന്നിരുന്ന യൗവന കാലം, സ്വന്തം കുഞ്ഞുങ്ങൾക്ക് പോഷക ആഹാരം കൊടുക്കാൻ നിവൃത്തി ഇല്ലാതെ കഴിഞ്ഞിരുന്ന കാലങ്ങൾ ഒക്കെ നാം ഓർക്കണം. എങ്കിൽ പ്രവാസികളയി നാം ഈ രാജ്യത്തു വന്നപ്പോൾ കിട്ടിയ കരുതലുകൾ ഇന്ന് നാം അനുഭവിക്കുന്ന സ്വർഗ്ഗ തുല്യമായ ജീവിത സൗകര്യങ്ങളും അവസരങ്ങളും ദൈവ സന്നിധിയിൽ നന്ദി കരേറ്റുവാനുള്ള അവസരമാക്കണം താങ്ക്സ് ഗിവിങ്ഡേ. പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ആഘോഷിക്കപ്പെടുന്ന താങ്ക്സ് ഗിവിങ് ഡേ.ഈ രാജ്യങ്ങളുടെ സാംസ്കാരിക ഘടനയുമായി ഇഴചേർന്ന് കിടക്കുന്ന ചരിത്ര പശ്ചാത്തലം ഉണ്ട്. താങ്ക്സ്ഗിവിംഗിൻ്റെ ഉത്ഭവം മനസ്സിലാക്കുന്നതോടു കൂടി ഇന്ന് നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളോടുള്ള നന്ദിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. താങ്ക്സ്ഗിവിംഗിൻ്റെ ഉത്ഭവം…
സിവിൽ റൈറ്റ്‌സ് നേതാവ് റവ ജെസ്സി ജാക്‌സന്റെ ആരോഗ്യനിലയിൽ പുരോഗതി
ചിക്കാഗോ: സിവിൽ റൈറ്റ്‌സ് നേതാവ് റെവ. ജെസ്സി ജാക്‌സൻ (Rev. Jesse Jackson) ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ICU) നിന്ന് പുറത്തുവന്ന് സാധാരണ റൂമിലേക്ക് മാറിയതായി കുടുംബം അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ മാറ്റം. ന്യൂറോളജിക്കൽ രോഗമായ പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി (PSP)-ക്ക് ചികിത്സ നൽകുന്നതിനായി നവംബർ 12-നാണ് ജാക്‌സനെ നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം ഐസിയുവിൽ നിന്ന് മാറി. “ഞങ്ങളുടെ പിതാവിനെ കാണാനും പ്രാർത്ഥിക്കാനും വേണ്ടി വിളിക്കുകയും എത്തുകയും ചെയ്ത സുഹൃത്തുക്കൾക്കും പിന്തുണച്ചവർക്കും നന്ദി പറയുന്നു,” എന്ന് മകനും കുടുംബ വക്താവുമായ യൂസഫ് ജാക്‌സൺ (Yusef Jackson) പറഞ്ഞു. “പ്രാർത്ഥനകൾക്ക് ഫലമുണ്ട്. നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും സുരക്ഷാ ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. ഈ അമൂല്യ സമയത്ത് നിങ്ങളുടെ തുടർ പ്രാർത്ഥനകൾ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.”…
ആഗോള ശ്രദ്ധ നേടി കെ.ജി. മാർക്കോസിന്റെ ‘അത്യുന്നതാ!’ – ഈ ക്രിസ്മസിന്റെ ഔദ്യോഗിക ഗാനം
ന്യൂജേഴ്‌സി: ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി, ‘അത്യുന്നതാ!’ എന്ന ക്രിസ്മസ് കരോൾ ഗാനം വൻ ശ്രദ്ധ നേടുകയാണ്. യുണൈറ്റഡ് കിങ്ഡത്തിലെ ചെൽമ്സ്ഫോർഡ് മലയാളി കൂട്ടായ്മയാണ് ഈ ശ്രദ്ധേയമായ സംഗീതശില്പത്തിന് പിന്നിൽ. പരമ്പരാഗത കരോൾ രീതികളെ പരിഷ്കരിച്ചുകൊണ്ട്, ആധുനിക സംഗീതത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി രൂപകൽപ്പന ചെയ്ത ഈ ഗാനം, ഈ വർഷത്തെ ആധുനിക ക്രിസ്മസ് ആന്തം എന്ന നിലയിൽ വേറിട്ടു നിൽക്കുന്നു. സംഗീതത്തിന്റെ മർമ്മമറിഞ്ഞ ഗായകൻ കെ.ജി. മാർക്കോസിന്റെ പ്രകമ്പനാത്മകമായ ശബ്ദമാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം. നാടൻ താളങ്ങളെയും വെസ്റ്റേൺ സംഗീത ശൈലിയെയും, മനോഹരമായി സമന്വയിപ്പിച്ച പശ്ചാത്തല സംഗീതം, കേൾവിക്കാരെ ഉത്സാഹഭരിതരാക്കുകയും അനായാസം നൃത്തം ചെയ്യിപ്പിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷ വേദികളിൽ ‘അത്യുന്നതാ!’ നിറഞ്ഞുനിൽക്കുമെന്നതിൽ സംശയമില്ല. ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത് പ്രിൻസ് മാത്യുവാണ്. സൗത്ത് ഇന്ത്യൻ സിനിമ…
ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു
വാഷിംഗ്ടൺ ഡി.സി.: രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. “ജെനസിസ് മിഷൻ” എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിക്ക് തിങ്കളാഴ്ചയാണ് തുടക്കമായത്. ഊർജ്ജ വകുപ്പ് (Department of Energy – DOE) ഉൾപ്പെടെയുള്ള ശാസ്ത്ര ഏജൻസികളോട് AI സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കാൻ ഈ ഉത്തരവ് നിർദ്ദേശിക്കുന്നു. ഔഷധങ്ങൾ, ഊർജ്ജ ഉത്പാദനം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ കണ്ടെത്തലുകൾ ഇത് വേഗത്തിലാക്കും. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി മേധാവി മൈക്കിൾ ക്രാറ്റ്സിയോസ് (Michael Kratsios) ഇതിനെ “അപ്പോളോ പ്രോഗ്രാമിന് ശേഷം ഫെഡറൽ ശാസ്ത്ര വിഭവങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഏറ്റവും വലിയ നീക്കം” എന്ന് വിശേഷിപ്പിച്ചു. DOE-യുടെ പങ്ക്: DOE-യുടെ 17 ദേശീയ ലബോറട്ടറികളിലുള്ള വലിയ…
സ്റ്റാൻലി ജോസഫ് (ബോബി – 63) അന്തരിച്ചു
ഡാളസ്/തൃശൂർ: നാല് പതിറ്റാണ്ടോളം ഡാളസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച, ഗാർലാൻഡ് ഐ എസ് ഡി മുൻ ജീവനക്കാരനും നാല് വർഷമായി തൃശൂർ അഞ്ചേരിയിൽ സ്ഥിര താമസക്കാരനുമായ സ്റ്റാൻലി ജോസഫ് (ബോബി) അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് അറക്കൽ ജോസ്-അന്നമ്മ ടീച്ചർ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജി ജോസഫ് മക്കൾ: ജെനിഫർ, അഞ്ജന മരുമകൻ: റൂബൻ സഹോദരങ്ങൾ : ജോൺ ജോസഫ്, മേഴ്‌സി, തമ്പി, ജെസ്സി, റോയ് (എല്ലാവരും ഡാളസ്), സൂസി (ആഫ്രിക്ക). ഭൗതികശരീരം 27.11.2025 വ്യാഴാഴ്ച വൈകീട്ട് 5.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷ 28.11.2025 വെള്ളിയാഴ്ച രാവിലെ 9.30ന് നെല്ലിക്കുന്ന് സിയോൺ ബ്രദേഴ്സ് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വെച്ചും, തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം പറവട്ടാനിയിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9946895937
