ട്രംപിന്റെ താരിഫ് ഭീഷണിക്ക് ചൈനയുടെ തിരിച്ചടി; ബ്രിക്‌സിന്റെ ലക്ഷ്യം ഏറ്റുമുട്ടലല്ല, ആഗോള സന്തുലിതാവസ്ഥയാണെന്ന്

ബ്രിക്സ് ഏറ്റുമുട്ടലിന് വേണ്ടിയുള്ളതല്ലെന്നും മറ്റൊരു രാജ്യത്തെയും ലക്ഷ്യമിടുന്നില്ലെന്നും ചൈന പറഞ്ഞു. നേരത്തെ, അമേരിക്കൻ വിരുദ്ധ നയങ്ങൾ കാരണം ബ്രിക്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ചൈന ഇതിന് ജാഗ്രതയോടെയാണ് മറുപടി നൽകിയത്. വളർന്നുവരുന്ന വിപണികൾക്കും വികസ്വര രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണത്തിനുള്ള ഒരു പ്രധാന വേദിയാണ് ബ്രിക്സ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എല്ലാവരുടെയും പ്രയോജനത്തിനായി ബ്രിക്സ് തുറന്ന മനസ്സ്, ഉൾപ്പെടുത്തൽ, സഹകരണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് മാവോ പറഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്നാണ് ബ്രിക്സ് സ്ഥാപിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഗ്രൂപ്പ് വികസിക്കുകയും ഇന്തോനേഷ്യ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഉൾപ്പെടുത്തുകയും ചെയ്തു. പുതിയ അംഗരാജ്യങ്ങൾക്ക്…

കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് നേതൃനിരയിലേക്ക് വനജ നായരും ഡോ. സുധീർ പ്രയാഗയും മത്സരിക്കുന്നു

ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്‌സി അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഭാഗമായ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ട്രസ്‌റ്റി ബോർഡ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ന്യൂയോർക്കിൽ നിന്നുള്ള വനജ നായരും സെക്രട്ടറി സ്ഥാനത്തേക്ക് മിസോറി സെന്റ് ലൂയിസ്‌ നിവാസിയായ ഡോ: സുധീർ പ്രയാഗയും നാമനിർദ്ദേശ പത്രികൾ സമർപ്പിച്ചു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രസിഡന്റും ഡയറക്ടർ ബോർഡും നിർവഹിക്കുമ്പോൾ ധനകാര്യ നിർവഹണത്തിലെ മേൽനോട്ടവും ഓഡിറ്റിംഗും ഉറപ്പുവരുത്തുക പുതിയ ഭരണസമിതിയെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഇലക്‌ഷൻ കമ്മീഷനിലൂടെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന ചുമതലകൾ നിർവഹിക്കാനുള്ള സംഘടനയുടെ ഭരണഘടന ഘടകമാണ് ട്രസ്‌റ്റി ബോർഡ്. രണ്ടു പതിറ്റാണ്ടുമുമ്പ് ചിക്കാഗോയിൽ നടന്ന കൺവൻഷൻ മുതൽ കെ.എച്ച്.എൻ.എ.യുടെ സജീവ സഹയാത്രികയായിട്ടുള്ള വനജ നായർ രണ്ടു തവണ ഡയറക്ടർ ബോർഡ് അംഗമായും റീജിയണൽ വൈസ് പ്രസിഡന്റായും വിവിധ കണ്‍വന്ഷനുകളിൽ ഉപസമിതികളുടെ…

ടെക്സസിലെ വേനല്‍ക്കാല ക്യാമ്പിലുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചു; 28 കുട്ടികളടക്കം 104 പേർ മരിച്ചു

ടെക്സസിലെ വേനല്‍ക്കാല ക്യാമ്പിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾ വിതച്ചു. ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 104 പേർ മരിച്ചു. ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി വേനൽക്കാല ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ടെക്സസ്: ടെക്സസിലെ മലയോര മേഖലയിൽ വെള്ളപ്പൊക്കം നാശം വിതച്ചു. കനത്ത മഴയും പെട്ടെന്ന് വെള്ളം കയറിയതും 104 പേരുടെ മരണത്തിനിടയാക്കി, ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ക്യാമ്പ് മിസ്റ്റിക്കിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന നിരവധി പെൺകുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള നൂറുകണക്കിന് വീടുകളും വേനൽക്കാല ക്യാമ്പുകളും പൂർണ്ണമായും നശിച്ചു. സാന്‍ ആന്റോണിയോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, അവിടെ 28 കുട്ടികളുൾപ്പെടെ 84 മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുമ്പോൾ, അധികൃതരുടെ തയ്യാറെടുപ്പുകളെയും ജാഗ്രതാ…

കോട്ടയം ദുരന്തം: ഐ ഒ സി (യു കെ) സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സർക്കാർ അനാസ്ഥക്ക് ശക്തമായ താക്കീതായി

പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങളുട അനാസ്ഥയിലും തെരച്ചിൽ വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിന്റെ നടപടിയിലും പ്രതിഷേധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി. ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബസഹായാർത്ഥം സ്വരൂപിക്കുന്ന ‘സഹായ നിധി’യുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ശ്രീമതി. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോർഡിനേറ്ററും യൂണിറ്റ്…

തൃശൂർ സ്വദേശി സഹീർ മുഹമ്മദ് ചരലിലിന് ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്

കാൽഗറി:  കാനഡയിലെ ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്-2025  കാൽഗറി-ആൽബർട്ട ചാപ്റ്ററിലെ ‘വിഷണറി ലീഡർ അവാർഡ് ജേതാക്കളിലൊരാളായി തൃശൂരിൽ നിന്നുള്ള  ഐ.ടി – മാനേജ്മെന്റ് വിദഗ്ദ്ധൻ സഹീർ മുഹമ്മദ് ചരലിൽ തെരഞ്ഞെടുക്കപ്പെട്ടു. കാൽഗറി സെൻട്രൽ ലൈബ്രറിയിലെ ഐക്കണിക് വെലാൻ പെർഫോമൻസ് ഹാളിൽ നടന്ന  പ്രമുഖർ പങ്കെടുത്ത ഗംഭീര ചടങ്ങിൽ വെച്ച് സഹീർ മുഹമ്മദിനെ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്ന ഇന്ത്യൻ വംശജരായ പ്രമുഖ സാങ്കേതിക വിദഗ്ധരെ ആദരിക്കുന്നതായിരുന്നു കാൽഗറിയിൽ സംഘടിപ്പിച്ച ഈ ചടങ്ങ്. ബിസിനസ് കൺസൾട്ടിംഗ്, CRM/CEM സ്ട്രാറ്റജി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ടെക്നോളജി ലീഡർഷിപ്പ് എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സഹീർ ചരലിൽ ഹെൽത്ത്‌കെയർ, ഇൻഷുറൻസ്, റീട്ടെയിൽ തുടങ്ങിയ വിവിധ മേഖലകളിൽ തന്ത്രപരമായ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരും, സ്റ്റാർട്ടപ്പുകളും, ആഗോള വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത അവാർഡ് ദാന…

ഐ.പി.സി ഫാമിലി കോൺഫറന്‍സ്: ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കാനഡ ഒരുങ്ങി

കാനഡ: ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 17 വ്യാഴാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്ന പ്രാരംഭ സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം ചെയ്യും. “ഇതാ! അവിടുന്ന് വാതിൽക്കൽ” എന്നുള്ളതാണ് കോൺഫറൻസ് ചിന്താവിഷയം. വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങൾ സമ്മാനിക്കാൻ പാസ്റ്റർമാരായ കെ ജെ തോമസ്, പി.ടി തോമസ്, നിരൂപ് അൽഫോൺസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ, സിസ്റ്റർ ഷൈനി തോമസ് തുടങ്ങിയവരെ കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി അനുഗ്രഹീത ദൈവദാസന്മാർ സമ്മേളനത്തിലുടനീളം വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും. നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്, യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ,…

ബധിരരായ കുട്ടികൾക്കായി ആദ്യ അമേരിക്കൻ ആംഗ്യഭാഷാ ബൈബിൾ പരമ്പരയുമായി മിന്നോ

ബധിരരായ കുട്ടികൾക്ക് ദൈവവചനം പ്രാപ്യമാക്കുന്നതിനും അവരുടെ മാതാപിതാക്കളെ ആത്മീയ സംഭാഷണങ്ങൾക്ക് സഹായിക്കുന്നതിനും ലക്ഷ്യമിട്ട് കുട്ടികൾക്കായുള്ള പ്രമുഖ ക്രിസ്ത്യൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ മിന്നോ, അമേരിക്കൻ ആംഗ്യഭാഷയിൽ (ASL) ഒരു ബൈബിൾ പരമ്പര പുറത്തിറക്കുന്നു. “ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്‌സ്” എന്ന തങ്ങളുടെ മുൻനിര പരമ്പരയുടെ ASL പതിപ്പുകൾ 2025 ഓഗസ്റ്റ് 8-ന് പുറത്തിറക്കുമെന്ന് മിന്നോ അറിയിച്ചു. ക്രിസ്ത്യൻ കുട്ടികളുടെ മാധ്യമരംഗത്ത് ASL ഉപയോഗിച്ച് ഇങ്ങനെയൊരു ബൈബിൾ പരമ്പര ആരംഭിക്കുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് മിന്നോയുടെ സിഇഒയും സ്ഥാപകനുമായ എറിക് ഗോസ് ക്രിസ്ത്യൻ പോസ്റ്റിനോട് പറഞ്ഞു. “സുവിശേഷ വിഭവങ്ങളുടെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ ഒന്നാണ് ബധിര സമൂഹം,” അദ്ദേഹം കൂട്ടിച്ചേർത്തു. ആനിമേറ്റഡ് ബൈബിൾ കഥകളിലൂടെ കുട്ടികളെ നയിക്കുന്ന “ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്‌സ്” എന്നതിന്റെ ASL പതിപ്പ്, PBS കിഡ്‌സ്, ഗൂഗിൾ…

അമേരിക്കയിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ

ടാമ്പാ: ഏകദേശം മൂന്നു മാസക്കാലത്തോളം നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ ഐശ്വര്യ സമ്പൂര്‍ണ്ണമായ തുടക്കം കുറിക്കുന്നു. ആഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച പതിനൊന്നു മണിയോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയ്ക്കു പുറമേ, കണ്ണിനും കാതിനും കുളിയര്‍മ്മയേകുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നത്. വര്‍ണ്ണശബളമായ പൂക്കളം, വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഘോഷയാത്ര, യുവതികളുടെ തിരുവാതിര നൃത്തം തുടങ്ങിയവയ്ക്കു ശേഷം യുവജനങ്ങളുടെ നൃത്തച്ചുവടുകളും ഇമ്പമാര്‍ന്ന ഗാനാലാപനങ്ങളും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും. 2620 വാഷിംഗ്ടണ്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ക്നാനായ കമ്യൂണിറ്റി സെന്‍ററാണ് ആഘോഷ വേദി. അന്‍പതിലധികം സ്പോണ്‍സര്‍മാര്‍ ഇതിനോടകം തന്നെ സാമ്പത്തിക പിന്തുണ നല്‍കിയത് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ പ്രവര്‍ത്തന പാരമ്പര്യത്തിനുള്ള ഒരു അംഗീകാരമാണ്. വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാനുള്ള സീറ്റുകള്‍ ഉറപ്പു വരുത്തുവാന്‍ ഭാരവാഹികളുമായി…

ലോഗൻ സ്ക്വയർ കൊലപാതകം: അമ്മ വെൻഡി ടോൾബെർട്ട് ജയിലിൽ തുടരും

ചിക്കാഗോ: ലോഗൻ സ്ക്വയറിൽ ജൂലൈ നാലിന് വീടിന് തീയിട്ടശേഷം മൂന്ന് മക്കളെ കുത്തിപരിക്കേൽപ്പിക്കുകയും അതിൽ ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്ത   കേസിൽ അറസ്റ്റിലായ വെൻഡി ടോൾബെർട്ട് എന്ന അമ്മ ജയിലിൽ തുടരും. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് ഈ തീരുമാനം. 45 വയസ്സുകാരിയായ ടോൾബെർട്ട്, തന്റെ ഇളയ മകനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് ചിക്കാഗോ പോലീസ് അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം, തീവയ്പ്പ്, ആക്രമണം ഉൾപ്പെടെ 14 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിബിഎസ് ന്യൂസ് ചിക്കാഗോയുടെ റിപ്പോർട്ട് അനുസരിച്ച്, ടോൾബെർട്ട് തന്റെ മകൻ ജോർദാൻ വാലസിനെ 36 തവണ കുത്തിക്കൊലപ്പെടുത്തിയതായി അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടർ തെളിവുകൾ വായിച്ചപ്പോൾ ടോൾബെർട്ട് കോടതിമുറിയിൽ ഞെട്ടിപ്പോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുത്തിക്കൊലപാതകങ്ങളുടെയും തീവെപ്പിന്റെയും വിശദാംശങ്ങൾ അറിഞ്ഞപ്പോൾ അവർ പൂർണ്ണമായും സ്തബ്ധയായിരുന്നുവെന്ന് കുടുംബത്തിലെ ഒരു…

ഡാളസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികളടക്കം ഇന്ത്യാക്കാരായ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ റോഡപകടത്തിൽ മരിച്ചു. അവരുടെ വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ അവര്‍ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദ് നിവാസികളായ തേജസ്വിനിയും ശ്രീ വെങ്കട്ടും അവരുടെ രണ്ട് കുട്ടികളും അറ്റ്‌ലാന്റയില്‍ ബന്ധുക്കളെ കണ്ട് ഡാളസിലേക്ക് മടങ്ങുന്നതിനിടെയാണ് അവരുടെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വാഹനത്തിന് തീ പിടിക്കുകയും നാലുപേരും തല്‍‌ക്ഷണം വെന്തുമരിക്കുകയും ചെയ്തു. അപകടത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു, ആർക്കും പുറത്തിറങ്ങാൻ അവസരം ലഭിച്ചില്ല. നാല് മൃതദേഹങ്ങളും തിരിച്ചറിയാൻ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. പ്രാദേശിക ഭരണകൂടവും ഇന്ത്യൻ എംബസിയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.