ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 – ന് ഇപ്സ്വിച്ചിൽ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീൻ കാത്തലിക് ചർച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണൽ / റീജിയൻ നേതാക്കന്മാരും സാംസ്കാരിക പ്രവർത്തകരും യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും. ഒ ഐ സി സി (യു കെ) – യുടെ നവ നാഷണൽ കമ്മിറ്റിയും ഇപ്സ്വിച് റീജിയൻ കമ്മിറ്റിയും നിലവിൽ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയിൽ,…
Category: AMERICA
ലാസ് വേഗസ് മലങ്കര ഓർത്തഡോക്സ് ഇടവക പെരുന്നാൾ ആഘോഷിച്ചു
ലാസ് വേഗാസ് : സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2024 ലെ പെരുന്നാൾ സെപ്റ്റമ്പർ ഏഴാം തീയ്യതി ശനിയാഴ്ച, മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽപൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിയിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ ആണ്, ഇടവകപ്പെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്. സെപ്റ്റംബർ ഏഴാം തീയ്യതി കാലത്ത് 9:30 മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാനയും നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാദർ യോഹന്നാൻ പണിക്കർ സഹകാർമ്മികൻ ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥതയിൽ യാചിക്കുന്നതൊക്കെയും വിശ്വാസികൾക്ക് അനുഗ്രഹപ്രദമായി ദൈവം വര്ഷിക്കുമെന്നു മെത്രാപ്പോലീത്താ തന്റെ…
ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്ടൺ ഡി.സി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു
വാഷിംഗ്ടണ്: വാഷിംഗ്ടൺ ഡി.സി., ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെൻറർ (SNMC) 170-മത് ശ്രീനാരായണ ഗുരുജയന്തി ഓണാഘോഷ പരിപാടികൾ വളരെ ഭക്തിപുരസ്സരം ഭംഗിയായി ആഘോഷിച്ചു. മെരിലാന്റിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ വർണ്ണ ശമ്പളമായ ഘോഷയാത്രയോടെ തുടക്കം കുറിച്ച പരിപാടികൾ, ഇന്ത്യൻ എംബസ്സി, വാഷിംഗ്ടൺ ഡി. സി., ലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജീവ് അഹൂജ ഉത്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ മഹത്തരമായ സന്ദേശങ്ങൾ അമേരിക്കൻ ഐക്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ മിഷൻ സെന്റർ പോലുള്ള സംഘടനകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ശ്രീ നാരായണ ഗുരു നിഷ്കർഷിച്ച, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹാ സന്ദേശത്തിലൂടെ നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്കു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. SNMC യുടെ പ്രസിഡണ്ട് ഷാം ജി. ലാൽ, വൈസ് പ്രസിഡണ്ട് ഡോ. മുരളീരാജൻ എന്നിവർ സംസാരിച്ചു. ട്രഷറർ…
ഇറാനിൽ നിന്ന് റഷ്യ മിസൈലുകൾ സ്വന്തമാക്കിയെന്ന് യുഎസ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ
ഇറാനിൽ നിന്ന് റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ ലഭിച്ചിട്ടുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ ഉക്രെയ്നിൽ വിന്യസിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇറാനിയൻ മിസൈലുകളുടെ വിതരണം ഉക്രെയ്നിലെ മുൻനിരയിൽ നിന്ന് കൂടുതൽ പ്രദേശങ്ങൾ ലക്ഷ്യമിടാൻ റഷ്യയെ സഹായിക്കുമെന്നും ബ്ലിങ്കന് പറഞ്ഞു. മോസ്കോയും ടെഹ്റാനും തമ്മിലുള്ള ഈ പങ്കാളിത്തം യൂറോപ്യൻ സ്ഥിരതയെ അപകടപ്പെടുത്തുക മാത്രമല്ല, മിഡിൽ ഈസ്റ്റിനുമപ്പുറത്തേക്ക് വ്യാപിക്കുന്ന ഇറാൻ്റെ അസ്ഥിരപ്പെടുത്തുന്ന സ്വാധീനം കാണിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിക്കൊപ്പം കൈവ് സന്ദർശിക്കുന്നതിന് മുമ്പ് ലണ്ടനിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച ബ്ലിങ്കന്, ഈ സഹകരണം യൂറോപ്യൻ സുരക്ഷയ്ക്ക് ഉയർത്തുന്ന ഭീഷണി ഉയർത്തിക്കാട്ടി. കൂടാതെ, ആണവ കാര്യങ്ങളിൽ ഉൾപ്പെടെ റഷ്യ ഇറാനുമായി സാങ്കേതികവിദ്യ പങ്കിടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനുമേലുള്ള അധിക യുഎസ് ഉപരോധങ്ങൾ ഇറാൻ എയറിനെ ലക്ഷ്യമിടും, മറ്റ് രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എൻ.ബി.എ യുടെ തിരുവോണം-ജന്മാഷ്ടമി ആഘോഷങ്ങള് വർണാഭമായി
ന്യൂയോർക്ക്: ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ, 2024 സെപ്തംബർ 8 ഞായറാഴ്ച പകൽ 11 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സംയുക്തമായി ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ ഏവർക്കും ഓണാശംസകള് നേർന്നുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രഥമ വനിത വത്സാ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പിൽ, മഹാബലി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ, വിശിഷ്ടാതിഥി ന്യൂയോർക്ക് അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചെണ്ടമേളവും താലപ്പൊലിയുമായി മഹാബലിയായി വേഷമിട്ട അപ്പുക്കുട്ടൻ പിള്ളയെ വരവേറ്റു. വിശിഷ്ടാതിഥിയായിരുന്ന അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ അമ്പതു വർഷത്തിലേറെയായി മഹാബലിയാവുന്ന അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കുന്ന രാജമ്മ പിള്ളയെയും അനുമോദിക്കുകയും പ്രശംസാപത്രം നൽകി ആദരിക്കുകയും ചെയ്തു. അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ വളരെ ശുഷ്കാന്തിയോടെ ഇടപെടുന്ന ഊർമിള റാണി നായർക്കും…
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, സാൽവേഷൻ ആർമി, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേർൺ ചർച്ച്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് തുടങ്ങിയ 16 സഭകളുടെയും വൈ. എം. സി. എ, വൈ.ഡബ്ല്യൂ. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങിയ 21 ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്. 1940 മുതൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന കെ.സി.സി.യുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മലയാളി ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ ആഗോള…
ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു മാതാവ് അറസ്റ്റിൽ
അനാഹൈമിൽ ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു, കാറിൽ കുട്ടിയുടെ അമ്മയും കാറിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ അമ്മ, 41 കാരിയായ സാന്ദ്ര ഹെർണാണ്ടസ്, മനഃപൂർവമല്ലാത്ത നരഹത്യ, ക്രൂരമായ ശിശു അവഗണന എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായതായി അനാഹൈം പോലീസ് ഡിപ്പാർട്ട്മെൻ്റ് തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. പെൺകുട്ടിയുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. അബോധാവസ്ഥയിലായ ഹെർണാണ്ടസിനെയും മകളെയും വാഹനത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ഒരു കുടുംബാംഗം 911-ൽ വിളിച്ച് പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചു, അനാഹൈം പോലീസ് സർജൻറ്. മാറ്റ് സട്ടർ പറഞ്ഞു.പുറത്ത് 104 ഡിഗ്രിയായിരുന്നുവെന്ന് സട്ടർ പറയുന്നു. നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച്, ചൂടുള്ള ദിവസങ്ങളിൽ കാറിനുള്ളിലെ താപനില, ജനലുകൾ പൊട്ടിയാലും, പുറത്തെ താപനിലയേക്കാൾ 20 മുതൽ 40 ഡിഗ്രി വരെ ഉയർന്നേക്കാം. വൈറ്റ് ഫോർഡ് എക്സ്പെഡിഷനിൽ അമ്മ അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് സിപിആർ നൽകാൻ ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി…
മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിൽ ശ്വേതാ മേനോൻ
ഫിലഡൽഫിയ: മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക എന്ന് പ്രശസ്ത സിനിമാ അഭിനേത്രി ശ്വേതാ മേനോൻ യുവതലമുറയെ ആഹ്വാനം ചെയ്തു. ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കിയ അനന്യസുന്ദരമായ തിരുവോണാഘോഷത്തിന് തിരി തെളിച്ച് സന്ദേശം നൽകുകയായിരുന്നു ശ്വേത. മഹാ ബലിയെ പോലെ ദാന ശീലരും നല്ല പ്രവർത്തികളുള്ളവരും ആയിരിക്കുമ്പോൾത്തന്നെ, ആരാലും ചവിട്ടി താഴ്ത്തപ്പെടാതിരിക്കാനും ഓരോരുത്തർക്കും കഴിയണം. കേരള സിനിമാ ലോകത്ത് അരുതായ്മകളുണ്ട്, എന്നാൽ, “നോ” പറയേണ്ടിടത്ത് “നോ” പറയാൻ കഴിഞ്ഞാൽ അബദ്ധങ്ങളിൽ വീഴാതിരിക്കാൻ കരുത്തുള്ളവരാകും. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ, ആ ശിക്ഷണം ലഭിച്ചാൽ, ഉപകരിയ്ക്കും. “കളിമണ്ണ്” എന്ന് സിനിമയിൽ, ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻ്റെ പരിചരണം മുതൽ, മനുഷ്യ ജീവൻ്റെ മഹത്വം പ്രകാശിപ്പിക്കുന്ന വിധം, ബ്ളസ്സി എന്ന ഇരുത്തം വന്ന ചലച്ചിത്ര സംവിധായകൻ്റെ ഫിലിം മെയ്ക്കിങ്ങിലൂടെ, അവതരിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാകാനായി, തൻ്റെ എല്ലാമെല്ലാമായ കുഞ്ഞിനു നൽകാവുന്ന അമൂല്യ സമ്മാനമായി ഞാൻ ആ…
വയനാടിനായി കൈകോർത്ത് ഷൈനു ക്ലെയർ മാത്യൂസ്; ആകാശ ചാട്ടത്തിലൂടെ ഇതുവരെ സമാഹരിച്ചത് 11000 പൗണ്ട്
നോട്ടിംഗ്ഹാം: വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമരുളിക്കൊണ്ട് ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലെയർ മാത്യൂസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി യു കെ മലയാളി സമൂഹവും സോഷ്യൽ മീഡിയയും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നോട്ടിങ്ഹാമിലെ സ്കൈഡൈവ് ലാങ്ങറിൽ സംഘടിപ്പിക്കപ്പെട്ട ‘സ്കൈ ഡൈവിങ്ങി’ന്റെ ഭാഗമാവുകയായിരുന്നു യു കെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തക കൂടിയായ ഷൈനു. ഏകദേശം 11,000 പൗണ്ട് സമാഹരിക്കാൻ ഈ ഉദ്യമത്തിലൂടെ ഇതുവരെ സാധിച്ചിട്ടുണ്ട്. കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രകൃതി ദുരന്തത്തിന്റെ ദുരിതത്തിൽ നിന്നും കരകയറുന്നതിന് സഹായകമായി, ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തീർത്തും സുതാര്യമായി ഇത്തരത്തിലുള്ള സഹസിക പ്രകടനങ്ങളിലൂടെ, വിദേശ മലയാളി സമൂഹത്തിലെ രാഷ്ട്രീയ – സാംസ്കാരിക സംഘടനയയുടെ തലപ്പത്തുള്ള ഒരാൾക്ക്, ഇത്രയും പണം സ്വരൂപിക്കാൻ സാധിച്ചതും അർഹതപെട്ട കരങ്ങളിൽ അതു എത്തിക്കുന്നതും ആദ്യമായാണെന്നാണ്…
കാനം അച്ചൻ മലങ്കര പെന്തക്കോസ്ത് സമൂഹത്തിൽ തുല്യതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമ
അറ്റ്ലാന്റ: മലങ്കര പെന്തക്കോസ്ത് സമൂഹത്തിൽ തുല്യതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയും നിർമ്മല സുവിശേഷത്തിന്റെ പ്രഭാഷകനുമായിരുന്നു അന്തരിച്ച കാനം അച്ചനെന്ന് നോർത്ത് അമേരിക്കൻ ഐ.പി.സി ഗ്ലോബൽ മീഡിയ ചാപ്റ്റർ വിലയിരുത്തി. ദുരുപദേശങ്ങളുമായി ഒരു നീക്കുപോക്കിനും തയ്യാറാകാത്ത, വചനത്തിൽ അധിഷ്ഠിതമായ ഉറച്ച നിലപാടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. കാനം അച്ചന്റെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അറ്റ്ലാന്റയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് പാസ്റ്റർ റോയി വാകത്താനം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രാജൻ ആര്യപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം, റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ, മീഡിയ കോർഡിനേറ്റർ രാജു പൊന്നോലിൽ എന്നിവർ അനുസ്മരണങ്ങൾ പങ്കുവെച്ചു.
