ന്യൂജേഴ്സി: ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ ന്യൂജേഴ്സി റീജിയണൽ വൈസ് പ്രസിഡൻ്റായി ബിജു എൻ സ്കറിയ മത്സരിക്കുന്നു. ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിലാണ് ബിജു എൻ സ്കറിയ മത്സരിക്കുന്നു. വർഷങ്ങളായി അമേരിക്കയിൽ സ്ഥിര താമസവും ന്യൂജേഴ്സിയിലും, ന്യൂയോർക്കിലും സാമൂഹ്യ, സാംസ്കാരിക , മത രംഗത്തേയും നിറ സാന്നിദ്ധ്യവുമാണ് ബിജു. കലാലയ രാഷ്ട്രീയത്തിലും സജീവമായിരുന്ന ബിജു ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് വരുന്നത് ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായിരിക്കും. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ മത്സരിക്കുന്നതിൽ അഭിമാനമുണ്ട്. കഴിഞ്ഞ നാല് വർഷമായി ഫൊക്കാനയുടെ തലപ്പത്ത് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഡോ.കല ഷഹി ഒരു സമ്പൂർണ്ണ സംഘാടകയാണ്. അതുകൊണ്ട് തന്നെ കല ഷഹി നയിക്കുന്ന പാനലിനൊപ്പം മത്സരിക്കുന്നത്. ഡോ. ബാബു സ്റ്റീഫൻ നേതൃത്വം ഏറ്റെടുത്തപ്പോൾ മുതൽ ഫൊക്കാനയ്ക്ക് ഉണ്ടായ ഉണർവ് തുടരണമെങ്കിൽ ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ…
Category: AMERICA
ജോ ബൈഡൻ്റെ കുടിയേറ്റ എക്സിക്യൂട്ടീവ് ഉത്തരവിനെ പരിഹസിച്ച് ട്രംപ്
അരിസോണ: അതിർത്തി പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ പങ്ക് വഹിക്കുന്ന അരിസോണയിൽ വ്യാഴാഴ്ച നടന്ന ടൌൺ ഹാൾ മീറ്റിംഗിൽ കുടിയേറ്റത്തെക്കുറിച്ചുള്ള പ്രസിഡൻ്റ് ജോ ബൈഡൻ്റെ സമീപകാല എക്സിക്യൂട്ടീവ് നടപടിയെ ഡൊണാൾഡ് ട്രംപ് പരിഹസിച്ചു. യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിൻ്റ് സംഘടിപ്പിച്ച ടൗൺ ഹാളിൽ സംസാരിക്കവെ, അഭയം തേടുന്ന കുടിയേറ്റക്കാരെ തടയാൻ ലക്ഷ്യമിട്ടുള്ള ബൈഡൻ്റെ എക്സിക്യൂട്ടീവ് നടപടി പിൻവലിക്കുമെന്ന് മുൻ പ്രസിഡൻ്റ് പ്രതിജ്ഞയെടുത്തു. ബൈഡൻ്റെ ഉത്തരവ് അതിർത്തി സുരക്ഷാ പദ്ധതിയല്ലെന്നും ട്രംപ് പറഞ്ഞു. “അതിർത്തിയിൽ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതിന് ഇത് ഒരു തെളിവാണ്. മാത്രമല്ല ഇത് ശരിക്കും അപകടകരമായ സ്ഥലമാണ്. എൻ്റെ ഭരണത്തിൻ്റെ ആദ്യ ദിവസം, ജോയുടെ അതിരുകടന്ന എക്സിക്യൂട്ടീവ് ഉത്തരവ് ഞാൻ റദ്ദാക്കും. ട്രംപ് 2016 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ കടുത്ത കുടിയേറ്റ നയങ്ങളെ തൻ്റെ രാഷ്ട്രീയ സ്വത്വത്തിൻ്റെ കേന്ദ്രമാക്കി മാറ്റുകയും ഈ വിഷയത്തിൽ ഡെമോക്രാറ്റുകളെ…
കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സംയുക്ത കണ്വന്ഷന് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ക്വീന്‍സ് (ന്യൂയോര്‍ക്ക്): കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവെൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് 3, 4 തീയതികളിൽ ക്യൂൻസ്, ഫ്ലോറൽ പാർക്കിലെ ഔവർ ലേഡി ഓഫ് സ്നോസ് ആർ സി ചർച്ചിൽ ആയിരിക്കും കൺവൻഷൻ നടക്കുക. റവ. ഫാ. വർഗീസ് വർഗീസ് ആയിരിക്കും കൺവൻഷൻ പ്രാസംഗികനെന്ന് CIOC സെക്രട്ടറി ഫിലിപ്പോസ് സാമുവേൽ അറിയിച്ചു. വിവരങ്ങൾക്ക്: റവ. ജോൺ തോമസ് (പ്രസിഡൻ്റ് ) 516 996 4887 സജി താമരവേലിൽ (ട്രഷറർ) 917 533 3566 ഫിലിപ്പോസ് സാമുവൽ (സെക്രട്ടറി ) 516 312 2902 ഫാ. ജോർജ് മാത്യു, ജോസഫ് പാപ്പൻ (ക്വയർ ഡയറക്ടർമാര്‍) സിസി മാത്യു (ക്വയർ കോ-ഓർഡിനേറ്റർ)
യുയാകിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്തക്ക് ഡാളസിൽ ഊഷ്മള സ്വീകരണം
ഡാളസ് :അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന മാർത്തോമ്മാ സഫ്രഗൻ മെത്രാപോലിത്ത റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസിനു ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് അസിസ്റ്റൻറ് വികാരി റവ എബ്രഹാം തോമസ് ,സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ ജോബി ജോൺ , സെൻറ് പോൾസ് മാർത്തോമാ ചർച്ച് റവ വികാരി ഷൈജു സി ജോയ് , പി ടി മാത്യു, ചെറിയാൻ അലക്സാണ്ടർ , ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം ,റോജി തുടങ്ങിയവർ വിമാനത്താവളത്തിൽ തിരുമേനിയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു. ജൂൺ 7 വെള്ളിയാഴ്ച രാവിലെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർചിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ കുർബാനയിൽ തിരുമേനി മുഖ്യകാർമികത്വം വഹിക്കും.ജൂൺ 9 നു ഞായറാഴ്ച രാവിലെ ഡാളസ് സെൻറ് പോൾസ്…
ഓസ്റ്റിനിൽ നടത്തിയ കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി
ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബങ്ങളുടെ അമേരിക്കയിലെ 9 – മത് കുടുംബയോഗം മെയ് 25, 26, 27 തീയതികളിൽ ഓസ്റ്റിനിലുള്ള സമ്മർ മിൽ റിട്രീറ്റ് സെന്റെറിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. 25 നു ശനിയാഴ്ച മൂന്നു മണിക്ക് ജോൺ തോമസിന്റെ പ്രാര്ഥനയോടു കൂടി കുടുമബസംഗമം ആരംഭിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി യോഗം ഉത്ഘാടനം ചെയ്തു. ജോൺ എബ്രഹാം സ്വാഗതമാശംസിച്ചു. മൂത്ത സഹോദരൻ ജോൺ മാത്യുവിന്റെ നിര്യാണത്തിൽ അനുശോചനവും അനുസ്മരനാവും രേഖപ്പെടുത്തി. മെയ് 26 ഞായറാഴ്ച രാവിലെ 9 മണിക്ക് ജോനാഥൻ കിന്റർബെർഗ് ആരാധനയും ഷിബു ടി ജോർജ് വചന ശുശ്രൂഷയും നടത്തി. അതിനു ശേഷം വിവിധ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. വൈകുന്നേരം ഹൂസ്റ്റൺ കസിൻസും ഡാളസ് കസിൻസും ചേർന്ന് വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. എല്ലാ പരിപാടികളും മെച്ചപ്പെട്ട നിലവാരം പുലർത്തന്നവയായിരുന്നു. ഈ സംഗമത്തിന്…
ഐ പി എല്‍ 526-മത് സമ്മേളനത്തില്‍ റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസ് സന്ദേശം നല്കുന്നു
ന്യൂയോർക് :ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലെെൻ ജൂൺ 11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 526-മത് സമ്മേളനത്തില്‍ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന മാർത്തോമ്മാ സഫ്രഗൻ മെത്രാപോലിത്ത റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസ് സന്ദേശം നല്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും.ജൂൺ11ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ യുയാകിം മാർ കൂറിലോസ് തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ…
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് : വ്യവസായ സംരംഭക സെമിനാർ ഞായറാഴ്ച
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ (SIUCC) ആഭിമുഖ്യത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തുന്നതിനുള്ള ക്രമീകരണ ങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സംഘടനയുടെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് (445 മർഫി റോഡ്, സ്യൂട്ട് 101, സ്റ്റാഫോർഡ്, TX 77477) ബിസിനസ്സ് ഉടമകൾക്കുള്ള ബിസിനസ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 9 ന് ഞായറാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയാണ് സെമിനാർ. അമേരിക്കയിലെ ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ലീഡർ ജോർജ് ജോസഫാണ് സെമിനാര്‍ നയിയ്ക്കുന്നത് .ചേംബർ പ്രസിഡണ്ട് സക്കറിയ കോശി അദ്ധ്യക്ഷത വഹിക്കും. ഒന്നാമത്തെ സെഷനിൽ ബിസിനസ്സ് രൂപീകരണം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്, . പേര് തിരഞ്ഞെടുക്കലും രജിസ്ട്രേഷനും,ബിസിനസിൻ്റെയും രജിസ്ട്രേഷൻ്റെയും രൂപീകരണം. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ, ഫെഡറൽ ഇഐഡിയും സ്റ്റേറ്റ്…
സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയവർ രൂപീകരിച്ച”നവകേരള മലയാളീ അസോസിയേഷൻ” വ്യാജമെന്നു പ്രസിഡന്റ് ഏലിയാസ് പനങ്ങയിൽ
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2024 അംഗങ്ങളുടെ പൊതുയോഗം സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയവർ ഒന്നിച്ചുകൂടി പുതിയ സംഘടന രൂപീകരിച്ചത് വ്യാജമെന്നു ഭരണഘടനാ വിധേയമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഏലിയാസ് പനങ്ങോലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു നിയമപ്രകാരമുള്ള സംഘടനയുടെ പേരിൽ ചില മാറ്റങ്ങൾ കൗശലപൂർവ്വം വരുത്തിക്കൊണ്ട്, ആദ്യം കാണുന്നവർ ഇത് ഔദ്യഗിക സംഘടനയല്ലേ എന്ന് തെറ്റിധരിച്ചുപോകുന്ന സാമ്യവുമായാണ് പുതിയ സംഘടന വിഘടന്മ്മാർ രുപീകരിച്ചിരിക്കുന്നത്. ഗവർമെൻ്റെ രേഖകൾ പ്രകാരം 2024 മെയ് മാസം 24 ന് രൂപീകരിച്ചിരിക്കുന്ന പുതിയ സംഘടനയുടെ ലോഗോയിൽ സ്ഥാപിതം 1994 എന്ന് എഴുതി പഴക്കം കാണിക്കുവാനുള്ള ഇവരുടെ പാഴ്ശ്രമം തമാശ നിറഞ്ഞതാണ്. 2024 മെയ് 24 ന് പിറന്ന കുഞ്ഞിന് 30 വയസ്സ് പ്രായം!! രണ്ടായിരം വർഷത്തിന് ശേഷം ജനനവുമായി ബന്ധപ്പെട്ട് അടുത്ത അത്ഭുതം സൗത്ത് ഫ്ലോറിയയിൽ നടന്നിരിക്കുന്നു. സ്വന്തം…
റോബര്‍ട്ട് അരീച്ചിറ ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് മികച്ച സംഘാടകന്‍ എന്നു പേരെടുത്ത ന്യൂയോര്‍ക്കിലെ HUDMAയുടെ പ്രസിഡന്റ് റോബര്‍ട്ട് അരീച്ചിറ ഫൊക്കാന നാഷ്ണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. റോക്ക്ലാന്റ് ആസ്ഥാനമായ HUDMAയുടെ എക്സിക്യൂട്ടീവ് കമ്മറ്റി ഐക്യ കണ്ഠേനയാണ് റോബര്‍ട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡോഴ്സ് ചെയ്തത്. സ്ക്കൂള് വിദ്യാര്‍ത്ഥിയായിരിക്കെ ജില്ലാ തല കലാപ്രതിഭ ആയിരുന്ന റോബര്‍ട്ട് പ്രസംഗം, പദ്യപാരായണം, നാടകം, സംഗീതം എന്നിവയില്‍ ഏറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും ഇത് തുടര്‍ന്ന റോബര്‍ട്ട് തുടര്‍ച്ചയായി പദ്യപരായണത്തില്‍ മൂന്നു വര്‍ഷവും സമ്മാനം നേടിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു. വാഴ്സിറ്റി തലത്തില്‍ കോളേജ് ചെസ് ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കുറുപ്പുന്തറ ജേസിസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോബര്‍ട്ട് പിന്നീട് സോണ്‍ 22 വിന്റെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജേസിസ് സോണ്‍ ട്രെയിനറും ജേസിസ് ഫൗണ്ടേഷന്റെ മെംബറും ആണ്. വൈ.എം.സി.എ. കോട്ടയത്ത് വച്ച് സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സംസ്ഥാന…
മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യ സന്ദര്‍ശിക്കും: വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിച്ചു. ഈ സന്ദർശന വേളയിൽ അദ്ദേഹം നരേന്ദ്ര മോദിയുമായി അമേരിക്ക-ഇന്ത്യ ബന്ധത്തെക്കുറിച്ച് സംസാരിക്കും. നരേന്ദ്ര മോദി മൂന്നാം തവണയും ഭൂരിപക്ഷം നേടിയതിന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അദ്ദേഹത്തെ ഫോണിൽ അഭിനന്ദിച്ചു. അതിനിടെ, ജേക്ക് സള്ളിവൻ്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും ബൈഡൻ സംസാരിച്ചു. ബൈഡൻ മോദിയെ അഭിനന്ദിച്ചു മോദിയെയും ദേശീയ ജനാധിപത്യ സഖ്യത്തെയും ഇന്ത്യൻ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ബൈഡന് അഭിനന്ദിച്ചതായി ഇരുവരുടേയും ഫോൺ സംഭാഷണത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള ഈ ഊഷ്മളമായ വാക്കുകൾക്ക് പ്രസിഡൻ്റ് ബൈഡന് നന്ദി പറയുന്നതായി മോദി പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, യുഎസ്…
