എക്സ്റ്റൺ മലയാളി അസോസിയേഷൻ (ഇമ) യൂത്ത് വിങ് രൂപീകരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയ സബ് അർബൻ മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ എക്സ്റ്റൺ മലയാളി അസോസിയേഷൻ (EMA / ഇമ), കുട്ടികളുടെയും പുതുതലമുറയുടെയും കൂട്ടായ്മയായി അതിന്റെ യൂത്ത് വിങ് രൂപീകരിച്ചു. ഏപ്രിൽ 27 ന് ഈസ്റ്റ് ഗോഷൻ ടൗൺഷിപ് ഹാളിൽ നടന്ന ചടങ്ങിൽ, ആയിരക്കണക്കിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനസംബന്ധമായ നിർദേശങ്ങൾ നൽകി പ്രശസ്തിയാർജ്ജിച്ച പ്രമുഖ ഉപരിപഠന ഉപദേശക ശ്രീമതി ജ്യോത്സ്ന കേതാർ (‘കോച്ച് ജോ’) നിലവിളക്കു കൊളുത്തി ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടു. നാല്പതോളം കൗമാരക്കാർ ആവേശത്തോടെ പങ്കെടുത്ത ചടങ്ങിൽ ഉപരിപഠന സാധ്യതകൾ എന്തൊക്കെ, എങ്ങനെ തയ്യാറെടുക്കണം, തയ്യാറെടുപ്പുകൾ എപ്പോൾ തുടങ്ങണം എന്നിവയെക്കുറിച്ച് കോച്ച് ജോ ക്ലാസ് നയിച്ചു. കുട്ടികളുടെ തുടർച്ചയായ ഇടപെടലുകളും ചോദ്യങ്ങളും ക്ലാസിനെ കൂടുതൽ സജീവമാക്കി. പഠനത്തോടൊപ്പം തന്നെ തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ സജീവമായി ഇടപെടുക, നേതൃപാടവവും സംഘാടന മികവും വളർത്തുക, നല്ലൊരു വിദ്യാർത്ഥിയായി വളരുന്നതിനൊപ്പം എങ്ങനെ…

കൊടുങ്കാറ്റിന് ശേഷം ഡാലസ് കൗണ്ടി ദുരന്ത ബാധിത പ്രഖ്യാപനം പുറപ്പെടുവിച്ചു-

ഡാലസ് – ഡസൻ കണക്കിന് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശം വിതച്ച കൊടുങ്കാറ്റിനെ തുടർന്ന്  ഡാളസ് കൗണ്ടി ദുരന്ത  ബാധിത പ്രദേശമായി ജഡ്ജി ക്ലേ ജെങ്കിൻസ്  പ്രഖ്യാപിച്ചു ചൊവ്വാഴ്ച രാവിലെ  6 മണിക്കുണ്ടായ കൊടുങ്കാറ്റ് മണിക്കൂറിൽ 80 മൈൽ വേഗതയിൽ  വീശുകയും നോർത്ത് ടെക്‌സാസിൻ്റെ ചില ഭാഗങ്ങളിൽ ബേസ്ബോൾ വലിപ്പമുള്ള ആലിപ്പഴം വരെ വീഴുകയും ചെയ്തു. കനത്ത മഴ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. അവസാന പരിശോധനയിൽ, ഡാളസ് കൗണ്ടിയിലെ ഏകദേശം 380,000 ഉപഭോക്താക്കൾ ഉൾപ്പെടെ നോർത്ത് ടെക്‌സാസിലെ അര ദശലക്ഷത്തിലധികം ഓങ്കോർ ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല. പോലീസ് സ്‌റ്റേഷനുകൾ, ഹെൽത്ത് കെയർ സെൻ്ററുകൾ തുടങ്ങിയ സ്ഥലങ്ങൾക്ക് വൈദ്യുതി ഉടൻ ലഭിക്കുമെന്ന്  ഉറപ്പുവരുത്തിക്കൊണ്ട് നിർണായക സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ഓങ്കോർ പറയുന്നു. ചുഴലിക്കാറ്റ് കൗണ്ടിയിൽ ഉടനീളം നാശനഷ്ടങ്ങൾ സൃഷ്ടിച്ചു, ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല, മരങ്ങളും…

ക്യൂബയിലെ ചെറുകിട ബിസിനസ് സം‌രംഭങ്ങള്‍ക്ക് അമേരിക്ക സഹായം പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: ക്യൂബൻ ജനതയ്ക്കും സ്വതന്ത്ര സ്വകാര്യമേഖലാ സംരംഭകർക്കും പിന്തുണ വർധിപ്പിക്കുന്നതിനായി യു എസ് ചൊവ്വാഴ്ച നിയന്ത്രണങ്ങളില്‍ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ക്യൂബയിലെ ചെറുകിട സ്വകാര്യ ബിസിനസ്സുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാനും ദ്വീപിലെ ഇൻ്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ മെച്ചപ്പെടുത്താനും സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം വിശാലമാക്കാനും ഈ മാറ്റങ്ങൾ സഹായിക്കും. ഭക്ഷണം, ഇന്ധനം, വൈദ്യുതി, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം ഉൾപ്പെടെയുള്ള സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയെ ദ്വീപ് അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ യുഎസ് നടപടികൾ. ക്യൂബയുടെ സ്വതന്ത്ര സ്വകാര്യമേഖലാ സംരംഭകർക്ക് യുഎസ് ഓൺലൈൻ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ യുഎസ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വിദൂരമായി ആക്‌സസ് ചെയ്യാനും പുതിയ അംഗീകാരം അനുവദിക്കുന്നുവെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. 2021-ലെ കണക്കനുസരിച്ച്, ക്യൂബന്‍ നിയമപ്രകാരം ക്യൂബൻ സംരംഭകർക്ക് ചെറുകിട, ഇടത്തരം സ്വകാര്യ സംരംഭങ്ങൾ സ്ഥാപിക്കാൻ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച്,…

ട്രംപിന്റെ ഹഷ് മണി കേസ്: 2016-ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ ട്രം‌പ് മനഃപ്പൂര്‍‌വ്വം ശ്രമിച്ചിട്ടുണ്ടോ എന്ന് ബുധനാഴ്ച ജൂറി തീരുമാനിക്കും

ന്യൂയോര്‍ക്ക്: ഹഷ് മണി കേസില്‍ ക്രിമിനല്‍ കുറ്റ വിചാരണ നേരിടുന്ന ഡോണാള്‍ഡ് ട്രം‌പ്, അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് അയച്ച 2016 ലെ തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ നിയമവിരുദ്ധമായി സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് തീരുമാനിക്കാന്‍ ജൂറി ബുധനാഴ്ച ചർച്ച ചെയ്യാൻ തുടങ്ങും. ചർച്ചകൾ ആരംഭിക്കാനുള്ള നിയമ നിർദ്ദേശങ്ങൾ താൻ അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ അവരെ വായിച്ചു കേള്‍പ്പിക്കുകയും കേസ് അവർക്ക് കൈമാറുകയും ചെയ്യുമെന്ന് ന്യൂയോർക്ക് സുപ്രീം കോടതി ജസ്റ്റിസ് ജുവാൻ മെർച്ചൻ ചൊവ്വാഴ്ച വൈകുന്നേരം ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങുന്ന ജൂറിയോട് പറഞ്ഞു. വോട്ടർ രജിസ്ട്രേഷൻ ലിസ്റ്റിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് നിവാസികളായ ജൂറി അംഗങ്ങള്‍, ഒരു അമേരിക്കൻ പ്രസിഡൻ്റിൻ്റെ ആദ്യത്തെ ക്രിമിനൽ വിചാരണയിൽ 22 സാക്ഷികളിൽ നിന്ന് അഞ്ച് ആഴ്ചത്തെ സാക്ഷ്യം കേട്ടു. തുടർന്ന്, തിങ്കളാഴ്ച, ട്രംപിൻ്റെ പ്രതിഭാഗം അഭിഭാഷകനായ ടോഡ് ബ്ലാഞ്ചെയും പ്രോസിക്യൂട്ടർ ജോഷ്വ…

യാത്രാവഴിയിലെ ഇടത്താവളങ്ങൾ (ലേഖനം): ജയൻ വർഗീസ്

മനുഷ്യ വർഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങൾ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളിൽ നിന്ന്നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങൾക്ക് മുൻപുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയൻ സർവ നാശത്തിൽ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുൻപുണ്ടായ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാ പതന സർവ്വ നാശത്തിൽ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം. അന്ന് ചത്തടിഞ്ഞ ജീവികൾക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികൾക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകൾ ഒന്നും അർപ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ഇന്ന് നമ്മൾചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക…

സ്ത്രീകളുടെ അവകാശങ്ങൾക്കായി മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ് ഒരു ബില്യൺ ഡോളർ സംഭാവന നൽകും

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രത്യുത്പാദന അവകാശങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ സംഭാവന നൽകുമെന്ന് മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫ്രഞ്ച് ഗേറ്റ്‌സ് വ്യക്തിപരമായി നടത്തുന്ന രണ്ടാമത്തെ ബില്യൺ ഡോളർ പ്രതിബദ്ധതയാണിത്. പത്തു വര്‍ഷത്തിലേറെയായി സ്ത്രീകളുടെ ശക്തിയും സ്വാധീനവും വിപുലീകരിക്കാൻ അവർ പ്രവര്‍ത്തിക്കുന്നു. ഈ മാസം ആദ്യം, ഫ്രഞ്ച് ഗേറ്റ്സ് ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്ന് രാജിവെക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും, സ്ത്രീകളുടേയും കുടുംബങ്ങളുടെയും ഉന്നമനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഗേറ്റ്‌സ് ഫൗണ്ടേഷൻ വിടുന്നതിൻ്റെ ഭാഗമായി, മുന്നോട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫ്രഞ്ച് ഗേറ്റ്‌സിന് ബിൽ ഗേറ്റ്‌സിൽ നിന്ന് 12 ബില്യൺ ഡോളർ ലഭിച്ചു. യുഎസിലെ ലിംഗസമത്വത്തിൻ്റെ ഏറ്റവും വലിയ ജീവകാരുണ്യ പിന്തുണക്കാരിൽ ഒരാളായ ഫ്രഞ്ച് ഗേറ്റ്സ്…

മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിച്ച കരിയർ കോമ്പസ് ഹൈസ്ക്കൂൾ കുട്ടികൾക്ക് വൻ പ്രചോദനമായി

ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി (MSOLC) ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച കരിയർ കോമ്പസ് (Career Compass 2024) ഒരു വൻ വഴിത്തിരിവായി. വിവിധ മേഖലകളിൽ നിന്നുമുള്ള പ്രഗൽഭരായ വ്യക്തികൾ നയിച്ച ക്ലാസുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രചോദനമായിരുന്നു. കുട്ടികൾക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിവിധയിനം സ്കോളർഷിപ്പുകൾ അഡ്മിഷൻ പ്രോസസ്സുകൾ എന്നവയെപ്പറ്റിയെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസ്സുകളായിരുന്നു നടത്തപ്പെട്ടത്. ഈ കാലഘട്ടത്തിലെ തൊഴിലവസരങ്ങളെപ്പറ്റിയും, എ ഐ പോലുള്ള പുതിയ മേഖലളിലുള്ള സാധ്യതകളെപ്പറ്റിയും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഡോ. നജീബ് കുഴിയിൽ (Exxon), ഡോ. റോബിൻ ജോസ് (UH), ഡോ. ജേക്കബ് തെരുവത്തു (UH), ഡോ.നിഷ മാത്യൂസ് (UH), എലേന ടെൽസൺ (Nasa), സാരംഗ് രാജേഷ് (WGU), റോബി തോമസ് (Euronav) എന്നിവർ ക്ലാസുകൾ നയിച്ചു. സിഞ്ചു ജേക്കബായിരുന്നു മോഡറേറ്റർ. . കൂടാതെ Dr.Thomas Investments…

പ്രമുഖ സംരംഭകൻ ഡോ. അനിൽ പൗലോസ് (51) അന്തരിച്ചു

ന്യുയോർക്ക്/കൊച്ചി: ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും മല്ലപ്പള്ളി മോഡയിൽ കുടുംബാംഗവുമായ ഡോ. അനിൽ പൗലോസ് (51) കൊച്ചിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ: ആൻ, സൂസന്നെ. സുനിൽ ഏക സഹോദരനും ടോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്. പരേതരായ സി.പൗലോസിൻ്റെയും ഡോ.അന്നമ്മ പൗലോസിൻ്റെയും മകനാണ്. 1972-ൽ തമിഴ്‌നാട്ടിലാണ് അനിൽ ജനിച്ചത്. ബ്രീക്‌സ് മെമ്മോറിയൽ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ബിരുദാനന്തര ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. 1997-ൽ എലിസബത്തിനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് & അക്കൗണ്ടിംഗ് ഏജൻസി സ്ഥാപിച്ചു. അതിനു പുറമെ മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ നിരവധി ഹോട്ടൽ ശൃംഖലകൾ സ്വന്തമായി തുടങ്ങി. നിരവധി വിജയകരമായ സംരംഭങ്ങൾ അനിൽ നടത്തി.…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ സെമിനാർ ‘ഗ്രൗണ്ടിംഗ്’ ന്യൂയോർക്കിൽ സംഘടിപ്പിച്ചു; മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചർച്ച ശ്രദ്ധേയമായി

ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ ) ഓൺലൈൻ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ഡി.പ്രമേഷ്‌കുമാർ, ദി ഫോർത്ത് മലയാളം ചാനൽ ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ താജ് മാത്യു, ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് ഹെഡ് കൃഷ്ണ കിഷോർ, ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള,ജോയിന്റ് ട്രഷറർ റോയി മുളങ്കുന്നം എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ആശാ മാത്യു മോഡറേറ്ററായിരുന്നു. സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ സെമിനാർ സംഘാടനത്തിന് നേതൃത്വം വഹിച്ചു. കേരള പ്രസ് അക്കാദമിയുടേതടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രമേഷ്‌കുമാർ ‘ട്രാൻസ്‌ഫോമിംഗ് ടെലിവിഷൻ’ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. അച്ചടി മാധ്യമങ്ങളെ ടെലിവിഷൻ…

ഓഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്‌ ലണ്ടനിൽ വൻ സ്വീകരണം നല്‍കുന്നു

ലണ്ടൻ: പുതുതായി നിയമിതനായ ഒഐസിസി യുടെ ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്‌ ബുധനാഴ്ച വൈകിട്ട് ഒഐസിസി യു കെ യുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണമൊരുക്കുന്നു. ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ 6 മണി മുതലാണ് ചടങ്ങുകൾ. ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹൻദാസ്, പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി കൺവീനർ ശ്രീ. ബേബിക്കുട്ടി ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിങ് പ്രസിഡന്റുമാരായ ഷൈനു മാത്യൂസ്, സുജു കെ ഡാനിയൽ, മണികണ്ഠൻ ഐക്കാഡ്, വാഴപ്പള്ളി മുൻ പഞ്ചായത്ത് പ്രെസിഡന്റും നാഷ്ണൽ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ്, സറേ റീജിയണൽ പ്രസിഡന്റ് വിത്സൺ ജോർജ്ജ്, സെക്രട്ടറി സാബു ജോർജ്ജ്, ട്രഷറർ ബിജു വർഗ്ഗീസ്, മീഡിയ കോർഡിനേറ്റർ തോമസ് ഫിലിപ്പ് തുടങ്ങി 9 അംഗ കമ്മിറ്റിയാണ് ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്.നാഷണൽ കമ്മിറ്റി ഭാരവാഹികൾ വിവിധ റീജിയനുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ…