ചിക്കാഗോയിൽ 2 ഉപഭോക്താക്കളെ വെടിവെച്ചുകൊന്ന റസ്റ്റോറൻ്റ് ജീവനക്കാരൻ മെഹ്ദി മെഡല്ലെ അറസ്റ്റിൽ

ചിക്കാഗോ: ചിക്കാഗോയുടെ സൗത്ത് സൈഡിലുള്ള ഒരു പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിലെ ജീവനക്കാരൻ തിങ്കളാഴ്ച രാത്രി രണ്ട് ഉപഭോക്താക്കളെ മാരകമായി വെടിവച്ചതിന് കേസെടുത്തതായി പോലീസ് അറിയിച്ചു. 79, വെസ്റ്റേൺ എന്നിവിടങ്ങളിലെ റൈറ്റ്വുഡ് അയൽപക്കത്തുള്ള ജെജെ ഫിഷ് ആൻഡ് ചിക്കനിലാണ് രാത്രി 10:30 ഓടെ വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരു ഉപഭോക്താവും ജീവനക്കാരനുമായ 42 കാരനായ മെഹ്ദി മെഡല്ലും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. രണ്ട് ഉപഭോക്താക്കൾ മെഡല്ലലുമായി തർക്കം തുടങ്ങി, ഒരു ഘട്ടത്തിൽ അയാൾ ഒരു കൈത്തോക്ക് പുറത്തെടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് ഇടപാടുകാരായ 55 വയസുകാരനും 56 വയസുകാരനും തലയ്ക്ക് വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് മെഡല്ലെലിനെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും സിപിഡി പറഞ്ഞു. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

ഡാളസ്സിൽ മുങ്ങിമരിച്ച 6 വയസ്സുകാരൻ്റെയും പിതാവിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി

ഡാളസ്: വാരാന്ത്യത്തിൽ ഡാളസ്സിൽ മുങ്ങിമരിച്ച 6 വയസ്സുകാരൻ്റെയും പിതാവിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി.ശനിയാഴ്ച മൗണ്ടൻ ക്രീക്ക് പാർക്ക്‌വേയ്‌ക്ക് സമീപമുള്ള ഡാളസ് ക്രീക്കിൽ 6 വയസ്സുകാരൻ വെള്ളത്തിനടിയിൽ ഒഴുകിപ്പോയതായി ഡാലസ് ഫയർ-റെസ്‌ക്യൂ പറഞ്ഞു. മത്സ്യബന്ധനം നടത്തുകയായിരുന്ന പിതാവ് 26 കാരനായ ഫെർണാണ്ടോ കാർലോസിന്റെ കൂടെ ഉണ്ടായിരുന്ന കുട്ടി ഉച്ചയ്ക്ക് 1.30 ഓടെ വെള്ളത്തിൽ വീണു.കുട്ടിയെ രക്ഷിക്കാൻ പിതാവ് വെള്ളത്തിലേക്ക് ചാടി. എന്നാൽ ശക്തമായ ഒഴുക്കിൽ കുട്ടിയുടെ പിതാവും ഒഴുകിപ്പോയതിനാൽ ബോട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾക്ക് കുട്ടിയെ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയോടെയാണ് രക്ഷാപ്രവർത്തകർ അച്ഛൻ്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഗ്രാൻഡ് പ്രേരിയിലെ കടൽത്തീരത്ത് കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. നോഹ എന്നാണ് കുട്ടിയുടെ പേര് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംഗീതം ഇഷ്ടപ്പെടുകയും നൃത്തം ചെയ്യുകയും ഫോർട്ട്‌നൈറ്റ് കളിക്കുകയും ചെയ്യുന്ന ഒരു മണ്ടൻ കുട്ടി എന്നാണ് അവർ അവനെ വിശേഷിപ്പിച്ചത്. അവൻ്റെ അച്ഛൻ…

എം എസ് ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രണാമം – സണ്ണി മാളിയേക്കൽ

ഡാളസ് :ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ അഭ്യുദയ കാംഷിയും അധ്യാപകനുമായിരുന്ന  എം എസ് ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രണാമം. 1932 കോട്ടയം  മൂത്തേടത്ത് ഇല്ലത്താണ് ജനിച്ചത്. 1963ൽ, ന്യൂയോർക്കിൽ എത്തിയത് കപ്പൽ മാർഗ്ഗമായിരുന്നു.കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡി കരസ്ഥമാക്കിയ എം. എസ്. ടി, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുമ്പോൾ ആണ് റിട്ടയർ ചെയ്തത്. നാഷണൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച ‘പ്രവാസിയുടെ തേങ്ങൽ’ എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് രൂപീകരണത്തിന് മുൻകൈ എടുക്കുകയും, മാധ്യമ രംഗത്ത് അമേരിക്കൻ മലയാളികൾ തനതായ…

ജെയ്സൺ ജോസഫ് ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസ്സർ-കളക്ടറായി മത്സരിക്കുന്നു

മിസ്സോറി സിറ്റി, ടെക്‌സാസ് – ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസ്സർ-കളക്ടർ സ്ഥാനത്തിനായി 2024 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കുന്നതിന് ജെയ്സൺ ജോസഫ് പ്രചരണം ആരംഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന ജോസഫ്, ടാക്സ് ഓഫീസ് കൂടുതൽ ഉത്തരവാദിത്വത്തോടും സുതാര്യതയോടും നടത്തുന്നതിന് മുൻതൂക്കം നൽകുമെന്ന് ശക്തമായ വാഗ്ദാനമാണ് നൽകിയിട്ടുള്ളത്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ടാക്സ് ഓഫീസ് നേരിടുന്ന നിരവധി പ്രധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജോസഫ് തന്റെ പ്രചാരണ പരിപാടി ആരംഭിച്ചത്. തെറ്റായ നികുതി ബില്ലുകൾ, ഫണ്ട് നഷ്ടപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ, ഓഫീസിനുള്ളിലെ ഫെയ്ക്ക് കറൻസി നോട്ടുകളെ പറ്റിയുള്ള ആശങ്കകൾ, എന്നിവയെ തുടർന്നുള്ള പ്രശ്നങ്ങൾ കൗണ്ടിയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് മുൻതൂക്കം നൽകുന്ന തരത്തിൽ ഒരു പുതിയ മാറ്റം ആവശ്യമാണ് എന്ന് ജോസഫ് പറഞ്ഞു. 2024 ഒക്ടോബർ 10…

റേച്ചലാമ്മ ജോൺ ഹ്യൂസ്റ്റനിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: പെരുമ്പെട്ടി വലിയമണ്ണിൽ കുഞ്ഞിന്റെ (ഉമ്മൻ ജോൺ) സഹധർമിണി റേച്ചലാമ്മ ജോൺ (76) ഒക്ടോബർ 8ന് വെളുപ്പിന് ഹ്യൂസ്റ്റനിൽ നിര്യാതയായി. ചുങ്കപ്പാറ സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു. കഴിഞ്ഞ പത്തൊൻപതു വർഷമായി മക്കളായ പ്രോംപ്റ്റ് റീൽറ്റി ആൻഡ് മോർട്ടഗേജ് സി ഇ ഓ ജോൺ ഡബ്ലിയു വർഗീസിനും പ്രസാദിനും (ഉമ്മൻ ജോൺ ഓക്സിംടെക് സിഇഒ) ഷുഗർ ലാൻഡിൽ താമസമായിരുന്നു. പരേതയായ സൂസൻ ജോർജ് (പുഷ്പ) മകളായിരുന്നു. പേരക്കുട്ടികൾ: സ്റ്റെഫിനി, സേറ, ഹന്നാ, എയ്‌ഡൻ, അലീന, നിയാ സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.

റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്റർ വാർഷിക സമ്മേളനം; ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥി: രാജൂ തരകൻ

ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോൻ, ഡാളസിൽ വച്ചു നടത്തപ്പെടുന്നതാണ്. സുപ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥിയായിരിക്കും. വടക്കേ അമേരിക്കയിൽ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ ഇടയിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ അമേരിക്കയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവർത്തനമേഖലയിൽ വളരെ സജീവമായ ഡാളസ് ചാപ്റ്റർ, മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടത്തിയ മാദ്ധ്യമ സെമിനാർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ)…

22-ാമത് മാർത്തോമ്മാ യുവജന സഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് അവിസ്മരണിയമായി.

ഡാളസ്: സെപ്റ്റംബർ 26 മുതൽ 29 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെട്ട 22-ാമത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജന സഖ്യം കോൺഫറൻസ് അവിസ്മരണീയമായി. ഡാലസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പ്രോസസ്സഷനോട് കൂടി ആരംഭിച്ച കോൺഫറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉത്ഘാടനം ചെയ്തു. ഹോസ്റ്റിങ് ചർച്ച് ആയ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ വികാരിയും, ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ പ്രസിഡന്റുമായ റവ. അലക്സ്‌ യോഹന്നാൻ സ്വാഗതവും, വെരി റവ.ഡോ.ചെറിയാൻ തോമസ് ( മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ.ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ )…

ആത്മീയ ദീപ്തിയുമായി ആനന്ദ് പ്രഭാകർ ഷിക്കാഗോ ഗീതാ മണ്ഡലത്തെ നയിക്കും

ഷിക്കാഗോ: മുൻ പ്രസിഡന്റ് ജയ് ചന്ദ്രന്റെ ആകസ്മിക വിടവാങ്ങലിനെ തുടർന്ന്, പുതിയ പ്രസിഡന്റായി ഗീതാമണ്ഡലത്തിന്റെ ആത്മീയ സമിതി ചെയർമാനും, ഇപ്പോഴത്തെ ട്രഷററുമായ ആനന്ദ്‌ പ്രഭാകറിനെ ഡയറക്ടർ ബോർഡ് തെരെഞ്ഞെടുത്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗീതാമണ്ഡലത്തിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച വ്യക്തികൂടിയാണ് ആനന്ദ്‌ പ്രഭാകർ. അമേരിക്കയിലെയും ഭാരതത്തിലെയും ഹിന്ദുക്കൾക്ക് വേണ്ടിയും, ചിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ജയ് ചന്ദ്രന്റെ ദീപ്തസ്മരണകൾക്ക് മുമ്പിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡന്റ് ആയി ആനന്ദ്‌ പ്രഭാകർ തന്റെ പുതിയ ചുമതല ഏറ്റെടുത്തത്. ജയ് ചന്ദ്രൻ തുടങ്ങി വെച്ച ഹൈന്ദവ മൂല്യങ്ങളിലും, ആചാര അനുഷ്ഠാനങ്ങളിലും നിലയുറച്ച് പ്രവർത്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാനും, അതോടൊപ്പം ആത്മീയ ഗ്രന്ഥങ്ങൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഹൈന്ദവ ജനതയെ സജ്ജമാക്കുക എന്നതുമാണ് തന്റെ പ്രഥമ ദൗത്യം എന്ന് ആനന്ദ്‌ പ്രഭാകർ പറഞ്ഞു. തദവസരത്തിൽ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കായി…

മാത്യു വർഗീസ് (ബാബു) ഹുസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ : തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു 68) ഹൂസ്റ്റണിൽ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. ബിൻസു (മകൾ), ബീയ (മകൾ) ബിബിൻ (മകൻ) മീര (മരുമകൾ). പൊതുദർശനം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയില്‍ (12803 Sugar Ridge Boulevard, Stafford, Texas 77477) വെച്ചും, തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിലും നടത്തപ്പെടുന്നതാണ്.

വൃദ്ധാശ്രമത്തിലെ വാനമ്പാടികൾ (ലേഖനം): തൊടുപുഴ കെ ശങ്കർ, മുംബൈ

വാർദ്ധക്യമായവർക്കു സ്വസ്ഥമായും സ്വൈര്യമായും തങ്ങളുടെ വാർദ്ധക്യകാലത്തു, അതുവരെയുണ്ടായിരുന്ന ശബ്ദകോലാഹലങ്ങൾക്കും സുരക്ഷിതത്വരാഹിത്യത്തിനും വിരാമമിട്ടുകൊണ്ട്, വിശ്രമിക്കുവാനുള്ള വിശ്രമ കേന്ദ്രങ്ങളാണ് വൃദ്ധാശ്രമങ്ങൾ! ഒരു കണക്കിന്, വർദ്ധക്യത്തിലൂടെ വാനപ്രസ്ഥത്തിലേക്കുള്ള പ്രയാണം നടത്തുമ്പോൾ, ലൗകിക ജീവിതത്തോട് വിട പറഞ്ഞു ആത്മീയ കാര്യങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കുവാൻ ഉതകുന്ന പുണ്യാശ്രമങ്ങളായി വൃദ്ധാശ്രമങ്ങളെ കരുതാം. വാർദ്ധക്യ കാലം വാർദ്ധക്യമായിത്തന്നെ അനുഭവിക്കാനുള്ള സകല സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. ശാന്ത സുന്ദരമായ അന്തരീക്ഷവും പ്രതീക്ഷിക്കാം! ഈ സംവിധാനങ്ങളൊന്നും നിലവിലില്ലാതിരുന്ന ഒരു കാലത്തു വാർദ്ധക്യം ഒരു ശാപമായി കരുതി ക്ലേശങ്ങൾ സഹിച്ചു കുടുംബങ്ങളിൽ അല്ലെങ്കിൽ ആരുമില്ലാതെ, എത്രയോ പേർ കഴിഞ്ഞിട്ടുണ്ട്. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കൊഴിഞ്ഞു വീണ സുദിനദളങ്ങൾ പെറുക്കിയെടുക്കുവാൻ ശ്രമിച്ചുകൊണ്ട്, ആ ദിവസങ്ങളുടെ മധുര സ്മരണകളുടെ മധുകണങ്ങൾ അയവിറക്കിക്കൊണ്ടു ഇവിടെ കഴിയുന്ന ഈ കാലം, മരണം വരെ മനുഷ്യന് ഒഴിവാക്കാൻ കഴിയാത്ത ഒരു കാലഘട്ടമായി കരുതാം! വാർദ്ധക്യത്തിൽ പ്രവേശിച്ചവരെ വൃദ്ധാശ്രമങ്ങളിൽ എത്തിച്ചേരുവാൻ…