സിസ്റ്റർ ഡോ.ജോവൻ ചുങ്കപ്പുര അമേരിക്കയിൽ : മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും

ഹൂസ്റ്റൺ: സുപ്രസിദ്ധ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ.ഡോ .ജോവൻ ചുങ്കപ്പുര ഹൃസ്വസന്ദർശനാർത്ഥം അമേരിക്കയിൽ എത്തി. അമേരിക്കയിലെ വിവിധ  നഗരങ്ങൾ സന്ദർശിച്ച്‌ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ മെയ് 16  മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതാണ്. മെയ് 3 മുതൽ 5 വരെ ഹൂസ്റ്റനടുത്ത് ഡിക്കിൻസണിലുള്ള ക്രിസ്ത്യൻ റിന്യൂവൽ സെന്ററിൽ വച്ച് നടന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ്ണ ജൂബിലി ഫാമിലി കോൺഫറൺസിന്‌ മുഖ്യ പ്രഭാഷകയായിരുന്നു സിസ്റ്റർ ജോവാൻ. മെയ് 16 വ്യാഴാഴ്ച രാവിലെ 10 മുതൽ സെന്റ് തോമസ് സീനിയർസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഓർത്തഡോൿസ് ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് “How to grow old gracefully” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ  സിസ്റ്ററിന്റെ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 7 മണിക്ക് ഇമ്മാനുവേൽ…

മാതൃഭൂമി ന്യുസ് ക്യാമറാമാൻ എ. വി. മുകേഷിൻറെ (34) വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ എ. വി മുകേഷ് (34) ജോലിക്കിടയിൽ  കാട്ടാന ആക്രമണത്തില്‍ മരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) അനുശോചിച്ചു. മലമ്പുഴ കൊട്ടേക്കാട് ബുധനാഴ്ച  പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു. പത്രപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങൾക്കും ഗവണ്മെന്റിനുമാണ്.   മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വെച്ചും  ദൃശ്യങ്ങൾ പകർത്താൻ മുതിരുന്നതിന്റെ പിന്നിൽ ചാനൽ മത്സരങ്ങൾ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, ഇത് ഖേദകരമാണ്. വാർത്താ ശേഖരണത്തിനിടെ  അപകടമുണ്ടായാൽ മാധ്യമ പ്രവർത്തകനും അയാളുടെ കുടുബത്തിനുമാണ്…

കാണാതായ കേന്ദ്ര റോച്ചിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്

പിറ്റ്സ്ഫോർഡ്(ന്യൂയോർക്):കാണാതായ കേന്ദ്ര റോച്ചിന്റെ(57) മൃതദേഹം കണ്ടെത്തിയതായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോലീസ് സ്ഥിരീകരിച്ചു. 57 കാരിയായ കേന്ദ്ര റോച്ച് വ്യാഴാഴ്ച രാത്രി 8:30 ഓടെ നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് അവസാനമായി കണ്ടത് ചൊവ്വാഴ്ച യുവതിയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അവരുടെ  അപ്പാർട്ട്മെൻ്റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.” മൺറോ കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള ഡെപ്യൂട്ടി ബ്രണ്ടൻ ഹർലി പറഞ്ഞു.ഹർലിയുടെ അഭിപ്രായത്തിൽ റോച്ചിൻ്റെ മരണം ആകസ്മികമാണെന്ന് തോന്നുന്നു, അന്വേഷണം തുടരുകയാണ്.

ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റി മെംബർ ആയി അനീഷ് കുമാർ കാനഡയിൽ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ മത്സരിക്കുന്നു. ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് കാരണമായതായും നിരവധി യുവ സമൂഹം ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും അനീഷ് കുമാർ അറിയിച്ചു. കാനഡയിലെ സാമൂഹ്യ പ്രവർത്തനരംഗത്ത് സജീവമായ അനീഷ് കുമാർ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ഒന്റാറിയോയുടെ ഡയറക്ടർ ബോർഡ് അംഗവും നിലവിലെ സെക്രട്ടറിയും ആയി പ്രവർത്തിക്കുന്നു. 2019-20 കാലയളവിൽ എംട്ടാക്ക്‌ കാനഡയുടെ കമ്മിറ്റി മെംബർ ആയും, 2021-22 കാലയളവിൽ സെക്രട്ടറി ആയും പ്രവർത്തിച്ചു. എംട്ടാക്ക്‌ സെക്രട്ടറി ആയിരിക്കുമ്പൊൾ തന്നെ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ധന കുടുംബത്തിനു വീട് പണിത് നൽകുന്നതിനു നേതൃത്വം നല്‍കിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്…

മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 നു

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച  വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ്  റവ ഡോ:എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു മുഖ്യ പ്രഭാഷണം നടത്തും . അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു “മാതൃത്വം ഒരു ദൈവിക വരദാനം”(Motherhood a divine role)  എന്നതാണ് ചർച്ചാവിഷയം . 2024 മെയ് 9 വ്യാഴാഴ്ച 08:30 PM EST ആരംഭിക്കുന്ന സൂം സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനത്തിലെ എല്ലാ വനിതകളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു സൂം:മീറ്റിംഗ് ഐഡി: 516 377 3311,പാസ്‌കോഡ്: prayer കൂടുതൽ വിവരങ്ങൾക്ക്, റവ:ജോബി ജോൺ 469-274-2683 (ഭദ്രാസന വൈസ് പ്രസിഡൻ്റ്) നോബി ബൈജു       732-983-7253 (ഭദ്രാസന സെക്രട്ടറി)

എം.വി. മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രഫര്‍ എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചനം അറിയിച്ചു. നമ്മുടെ ചുറ്റുപാടും ജീവിക്കുന്ന മനുഷ്യര്‍, ഈ ആധുനിക കാലഘട്ടത്തില്‍ വന്യമ്യഗത്താല്‍ കൊല്ലപ്പെടുന്നു. ഇതുപോലെയുള്ള എത്ര വാര്‍ത്തകള്‍ ഇനിയും കേള്‍ക്കേണ്ടി വരും, ഇതിന് ശാശ്വതമായ ഒരു പ്രതിവിധി ഉണ്ടാക്കുവാന്‍? “അതിജീവനം” എന്ന പേരില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയ മാത്യഭൂമിയുടെ റിപ്പോര്‍ട്ടര്‍ എം.വി മുകേഷ്, കുറച്ചു നാള്‍ മുമ്പ് ഭര്‍ത്താവിനെ തന്‍റെ കണ്‍മുന്‍മ്പില്‍ ഇട്ട് ആന ചവിട്ടി കൊന്നപ്പോള്‍ ആ സ്ത്രീ നിലവിളിച്ചു. ഇനി ഈ ഗതികേട് ആര്‍ക്കും വരരുത്. നമുക്കൊരു വനം മന്ത്രിയും മ്യഗ സംരക്ഷണ വകുപ്പും പോലീസും അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ വരെയുമുണ്ട്. എന്നിട്ടും എന്തേ നാം പ്രതികരിക്കാത്തത്? വിലയേറിയ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികള്‍…

ചികിത്സിക്കാന്‍ പണമില്ല; ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ്

കൻസാസ് സിറ്റി, മൊണ്ടാന : വാരാന്ത്യത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും  മിസോറി പൗരനുമായ റോണി വിഗ്സ്(72) രണ്ടാം ഡിഗ്രി കൊലപാതക കുറ്റം നേരിടുന്നുണ്ടെന്ന് ജാക്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്‌സ് ബേക്കർ അറിയിച്ചു. രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്‌സ് തിങ്കളാഴ്ച ആദ്യമായി ഹാജരായി, ഡയാലിസിസിന്  ആശുപത്രിയിലെത്തിയ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. മെയ് 3 വെള്ളിയാഴ്ച, രാത്രി 11:30 ന് മുമ്പ്, മിസൗറിയിലെ ഇൻഡിപെൻഡൻസിലുള്ള ഒരു ഹോസ്പിറ്റലിലായിരുന്നു സംഭവം .ഞാൻ അത് ചെയ്തു, ഞാൻ അവളെ കൊന്നു, ഞാൻ അവളെ ശ്വാസം മുട്ടിച്ചു” എന്ന് വിഗ്സ് പറയുന്നത് മെഡിക്കൽ സ്റ്റാഫ് കേട്ടിരുന്നു .അവളെ ശ്വാസം മുട്ടിക്കുകയും നിലവിളിക്കാതിരിക്കാൻ മൂക്കും വായും മൂടുകയും ചെയ്തതായി വിഗ്സ് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷകൾക്കിടയിൽ കാലയവനികയിൽ മറയപ്പെട്ടു

ഡാളസ്: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്താനാസിയോസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്ത ( കെ പി യോഹന്നാന്‍) കാലം ചെയ്തു. അമേരിക്കയിലെ ഡാലസില്‍ വെച്ച് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രഭാതനടത്തത്തിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയില്‍ പുരോഗതി കൈവരുന്നതിന്റെ സൂചനകളുണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷകള്‍ക്കിടെയാണ് അന്ത്യം. അജ്ഞാത വാഹനമിടിച്ചാണ് യോഹന്നാന് പരിക്കേറ്റത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് ദിവസം മുന്‍പാണ് ഇദ്ദേഹം അമേരിക്കയിലെത്തിയത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം നിന്നിരുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുകയും ചെയ്തിരുന്നു. സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ടെക്സാസ് കാമ്പസിലാണ് ഇദ്ദേഹം സാധാരണയായി പ്രഭാത നടത്തത്തിനിറങ്ങാറുള്ളത്. അമിതവേഗതയില്‍ വന്ന വാഹനം അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട വാര്‍ത്ത പുറത്തുവന്നയുടന്‍ സഭാ സെക്രട്ടറി ഫാ. ഡാനിയല്‍ ജോണ്‍സണ്‍ യു എസിലേക്ക് തിരിച്ചിരുന്നു.…

റാഫയിൽ ഇസ്രായേലിന് ഉപയോഗിക്കാവുന്ന ബോംബുകളുടെ കയറ്റുമതി യുഎസ് താൽക്കാലികമായി നിർത്തിവെച്ചു

വാഷിങ്ടൺ ഡി സി :ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയം പ്രാപിച്ചിരിക്കുന്ന  തെക്കൻ ഗാസ നഗരം ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു എന്ന ആശങ്കയെത്തുടർന്ന് റാഫയിൽ ഉപയോഗിക്കാവുന്ന ബോംബുകളുടെ കയറ്റുമതി ബൈഡൻ ഭരണകൂടം താൽക്കാലികമായി നിർത്തിവച്ചു. ജനസാന്ദ്രതയേറിയ നഗരത്തിൽ ഉപയോഗിക്കാവുന്ന ആയുധങ്ങളുടെ കൈമാറ്റം സംബന്ധിച്ച് ഏപ്രിലിൽ ഭരണകൂടം ആരംഭിച്ച അവലോകനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്‌ടോബർ 7-ന് ഹമാസിൻ്റെ ആക്രമണത്തോടുള്ള ഇസ്രയേലിൻ്റെ പ്രതികരണത്തിൽ നിന്നുള്ള സിവിലിയൻ സംഖ്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര രോഷത്തിനിടയിലാണ് പുതിയ നീക്കം ഹമാസിൻ്റെ അവസാന ശക്തികേന്ദ്രമാണെന്ന് ഇസ്രായേൽ പറയുന്ന നഗരത്തിൽ ഒരു ഗ്രൗണ്ട് ഓപ്പറേഷൻ നടത്തരുതെന്ന് യുഎസ് ഉദ്യോഗസ്ഥർ മാസങ്ങളായി ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു, കാരണം സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ട്. സംശയാസ്പദമായ ആയുധ കയറ്റുമതിയിൽ 1,800 2,000-lb ബോംബുകളും 1,700 500-lb ബോംബുകളും അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കയറ്റുമതി തുടരണമോ എന്ന…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ ബിഷപ്പ് ഡോ. കെ പി യോഹന്നാന്‍ അന്തരിച്ചു

ഡാളസ്: ഡാളസില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ ബിഷപ്പ് കെ പി യോഹന്നാന്‍ അന്തരിച്ചു. പ്രഭാത സവാരിക്കിടെയാണ് അദ്ദേഹത്തെ വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ഡാളസിലെ മെഥഡിസ്റ്റ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍, ഇന്ന് (മെയ് 8) രാവിലെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ഇന്ത്യയെയും ഏഷ്യയെയും കേന്ദ്രീകരിച്ചുള്ള ഒരു വലിയ ക്രിസ്ത്യൻ പ്രൊട്ടസ്റ്റൻ്റ് മിഷനറി എൻജിഒയായ ജിഎഫ്എ വേൾഡിൻ്റെ (മുമ്പ് ഗോസ്പൽ ഫോർ ഏഷ്യ അല്ലെങ്കിൽ ജിഎഫ്എ) സ്ഥാപകനും പ്രസിഡൻ്റുമാണ് അദ്ദേഹം. നിരാലംബര്‍ക്കും അശരണര്‍ക്കും ആശ്രയമായി മാറിയ ബിഷപ്പ് ഡോ. കെ.പി യോഹന്നാന്റെ സേവനം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കുട്ടനാട്ടിലെ നിരണത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം…