മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് വന്‍ വിജയമായി

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ശ്രീ. ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ശ്രീ മനോജ് താനത്ത്, സെക്രട്ടറി ശ്രിമതി സിംല കൂവപ്ലാക്കൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ ജിമ്മി തേക്കുംകാട്ടിൽ, ട്രഷറർ ശ്രീമതി സിന്ധു വണ്ടന്നൂർ, നാഷണൽ കൗൺസിൽ അംഗം അശോക് വട്ടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. KCASF വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് മുഖ്യ അഥിതിയായിരുന്നു. മയാമി ക്നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നൽകിയത് ഈ ജൂലൈ 4 മുതൽ 7 വരെ ടെക്‌സാസിലെ സാൻ അൻ്റോണിയോയിലുള്ള ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ്റെ സ്‌പോൺസർമാരായി ഒട്ടേറെ കുടുംബങ്ങൾ മുന്നോട്ടുവന്നു. ജോണി & മേഴ്‌സി ചക്കാലക്കൽ ,…

ഒക്‌ലഹോമ സിറ്റിയിലെ വീട്ടിൽ 2 കുട്ടികളടക്കം 5 പേരെ മരിച്ച നിലയിൽ

ഒക്‌ലഹോമ: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ വീട്ടിനുള്ളിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ചവരിൽ  നിലവിലെ രണ്ട് വിദ്യാർത്ഥികളും ഒരു മുൻ വിദ്യാർത്ഥിയും ഉണ്ടെന്ന് മുസ്താങ്  പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവർ  ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും  എന്താണ് സംഭവിച്ചതെന്ന്ഇതുവരെ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഒക്ലഹോമ സിറ്റി പോലീസ് സാർജൻ്റ്. ഗാരി നൈറ്റ്  പറഞ്ഞു, ഒക്‌ലഹോമ നഗരത്തിൻ്റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ മൃതദേഹങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 9:35 ന് പോലീസിനെ അയച്ചതായി നൈറ്റ് പറഞ്ഞു. കൊല്ലപ്പെട്ട അഞ്ച് പേർക്കും കൊലപാതകത്തിന് സമാനമായ പരിക്കുകളുണ്ടെന്ന് പോലീസ് സർജൻറ് ഗാരി നൈറ്റ്.,”പറഞ്ഞു. അവരുടെ ഐഡൻ്റിറ്റികൾ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ്: ആര്‍ക്ക്…ഏത് പാര്‍ട്ടിക്ക്… ഏത് മുന്നണിക്ക് വോട്ട് ചെയ്യണം?

ആസന്നമായ ഇന്ത്യൻ പാർലമെൻറ് ഇലക്ഷനെ ആസ്പദമാക്കിയ ഒരു ചോദ്യമോ, അതുപോലെ ഒരു മറുപടിയോ ആയി ഈ ലേഖനത്തിന്റെ ശീർഷകത്തെ കണക്കാക്കാം. ഇത്തരം ചോദ്യങ്ങൾ ചോദിക്കാനോ, അതിനു മറുപടി ആവശ്യപ്പെടാനോ തനിക്കെന്ത് അവകാശം എന്നു ഒരുപക്ഷേ വായനക്കാർക്ക് തോന്നിയേക്കാം. ഒരു ജനാധിപത്യ രാജ്യത്തെ ഇലക്ഷൻ നടക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്, അതുപോലെ ചോദിക്കാനും പറയാനും പത്രമാധ്യമങ്ങൾക്കും സ്വതന്ത്ര നിരീക്ഷകർക്കും പൊതുജനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് അവകാശമുണ്ട് എന്നുള്ള വസ്തുത ഏവർക്കും അറിവുള്ളതാണല്ലോ. അതിന്റെ വെളിച്ചത്തിൽ തന്നെയാണ് ഈ ലേഖനവും. മുഖ്യമായി രണ്ട് മുന്നണികളാണ് ഇത്തവണത്തെ ഇന്ത്യൻ പാർലമെൻറ്  ഇലക്ഷനിൽ കൊമ്പുകോർക്കുന്നത്. എന്നാൽ അത് കേരളത്തിലേക്ക് വരുമ്പോൾ മൂന്നു മുന്നണികൾ തമ്മിലാണെന്ന് പറയാം. അതിനാൽ വ്യക്തികളെ നോക്കിയോ, പാർട്ടികളെ നോക്കിയോ, മുന്നണികളെ നോക്കിയോ? ആണോ നമ്മൾ വോട്ട് ചെയ്യേണ്ടത്? അത് പ്രായോഗിക തലത്തിൽ നോക്കിയാൽ മുന്നണികളെ പരിഗണിച്ചായിരിക്കണം നമ്മുടെ വോട്ടെന്ന് ചിന്തിക്കേണ്ടി വരും.…

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 – 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിൻ്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫൻ , ഡോ. കല ഷഹി നേതൃത്വത്തിൻ്റേത് . വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ . കല ഷഹി നേതൃത്വം നൽകുന്ന പാനലിൻ്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വർഷമായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ…

മെഡിക്കൽ പ്രൊഫഷണലുകൾക്കായി പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർ

ന്യൂയോർക്ക്: ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കായി മെഡിക്കൽ സെമിനാർ നടത്തപ്പെടുന്നു. നഴ്‌സ് പ്രാക്ടീഷണർമാർക്കും രജിസ്ട്രേഡ് നഴ്‌സുമാർക്കുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി. ഇ ക്രെഡിറ്റുകൾ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും, കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ നിലനിർത്തുന്നതിനായും, ഫെലോഷിപ്പിൻ്റെയും നെറ്റ്‌വർക്കിംഗിൻ്റെയും മികച്ച അപ്ഡേറ്റുകൾ നേടുവാനുമുള്ള അവസരവുമായിരിക്കും. ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 39 മത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇതുവരെയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർ എത്രയും വേഗം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. സാറാ എബ്രഹാം (832) 419.1928, സൂസൻ ജോസഫ് (832) 314.7597.

ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം ഫിലഡല്‍ഫിയയില്‍ ജൂലൈ 18 മുതല്‍ 21 വരെ

ഫിലാഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ . ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ (1200 Park Ave.; Bensalem PA 19020) നടത്തപ്പെടുന്നു. സീറോമലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിൾ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനാണു ദാനിയേലച്ചൻ. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്കു കടക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഇനി ഏതാനും സീറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളുംലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാൾക്ക് 75 ഡോളർ ആണു രജിസ്ട്രേഷൻ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതൽ വൈകുന്നേറം 4:30 വരെയാണു ധ്യാനം.ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗൺസലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.…

ചിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക(31)വെടിയേറ്റ് മരിച്ചു

ചിക്കാഗോ:ഓഫ് ഡ്യൂട്ടി ചിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക ഷിഫ്റ്റിൽ നിന്ന് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ ഗേജ് പാർക്കിൽ വെടിയേറ്റ് മരിച്ചു.ഞായറാഴ്ച പുലർച്ചെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ എട്ടാമത്തെ പോലീസ് ഡിസ്ട്രിക്റ്റിലാണ് വെടിവയ്പുണ്ടായതെന്ന് ലാറി സ്നെല്ലിംഗ് പറഞ്ഞു. പുലർച്ചെ 2:53 ന്, പോലീസിൽ നിന്നുള്ള പ്രാഥമിക പ്രസ്താവന പ്രകാരം, ഒരു വെടിവയ്പ്പിൻ്റെ സന്ദേശം ലഭിച്ചതിനെത്തുടർന്നു  ഉദ്യോഗസ്ഥർ സൗത്ത് കെഡ്‌സി അവന്യൂവിലെ 5500 ബ്ലോക്കിലേക്ക് എത്തി. അവിടെ വെടിയേറ്റ മുറിവുകളുമായി ഉദ്യോഗസ്ഥനെ കണ്ടെത്തി.ഉദ്യോഗസ്ഥനെ ഷിക്കാഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഉദ്യോഗസ്ഥൻ്റെ വാഹനം സംഭവസ്ഥലത്ത് കണ്ടെത്തിയതായി  പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ചാമത്തെ ഡിസ്ട്രിക്ട് പ്രയോറിറ്റി റെസ്‌പോൺസ് ടീമിൽ ജോലി ചെയ്തിരുന്ന ലൂയിസ് എം. ഹ്യൂസ്ക എന്ന ഉദ്യോഗസ്ഥനെ മേയറുടെ ഓഫീസ് തിരിച്ചറിഞ്ഞു. തൻ്റെ 31-ാം ജന്മദിനം ആഘോഷിക്കാൻ വെറും രണ്ട് ദിവസം…

ഫോമ സെൻട്രൽ റീജിയൻ കലാമേള; രജിസ്ട്രേഷന്‍ ഏപ്രിൽ 28ന് അവസാനിക്കും

ഷിക്കാഗോ: ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ ഏപ്രില്‍ 28-ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡെസ്പ്ലയിൻസിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് മെയ് 4 ശനിയാഴ്ച വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടത്തുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലായി വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തുന്നുണ്ട്. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺകുട്ടിക്ക് കലാതിലകവും ആൺകുട്ടിക്ക് കലാപ്രതിഭയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടിയ പോയിന്റ് നേടുന്ന കുട്ടികൾക്ക് റൈസിംഗ് സ്റ്റാർ അവാർഡും ക്യാഷ് അവാർഡുകളോടെ നൽകുന്നതാണ്. കൂടാതെ, വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് പുന്റാ കാനായിൽ വച്ച് ആഗസ്റ്റ് മാസം നടക്കുന്ന ഫോമാ നാഷണൽ കൺവൻഷനിലെ യൂത്ത്‌ഫെസ്റ്റിവലിലും മത്സരിക്കാവുന്നതാണ്. മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള കുട്ടികളെ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ആർ.വി.പി. ടോമി എടത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ലിങ്കിനുമായി ജനറല്‍ കോഓർഡിനേറ്റർ…

മിഷിഗണിൽ ജന്മദിന പാർട്ടിയിലേക്ക് കാർ ഇടിച്ച് 2 യുവസഹോദരങ്ങൾ മരിച്ചു, 15 പേർക്ക് പരിക്ക്

മൺറോ കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ഒരു ബോട്ട് ക്ലബിൽ ഒരു ജന്മദിന പാർട്ടിയിലേക്ക് ഡ്രൈവ് ചെയ്ത മദ്യപിച്ച ഡ്രൈവർ രണ്ട് യുവസഹോദരങ്ങളായ ( 5 വയസ്സുള്ള സഹോദരനും 8 വയസ്സുള്ള സഹോദരിയും} കൊല്ലപെടുകയും ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 3 മണിയോടെ  66 കാരിയായ സ്ത്രീ 25 അടി താഴ്ചയുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് ബെർലിൻ ടൗൺഷിപ്പിലെ സ്വാൻ ക്രീക്ക് ബോട്ട് ക്ലബ്ബിൽ, മൺറോ കൗണ്ടി ഷെരീഫ് ട്രോയ് ഗുഡ്‌നഫ് പറഞ്ഞു. ഡിട്രോയിറ്റിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് മൺറോ കൗണ്ടിയിലെ സ്വാൻ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിൽ 5 വയസ്സുള്ള സഹോദരനും 8 വയസ്സുള്ള സഹോദരിയും പങ്കെടുക്കുകയായിരുന്നു. സഹോദരങ്ങൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഷെരീഫ് വകുപ്പ് അറിയിച്ചു.…

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങ്; ലൈഫ് ആൻഡ് ലിംബ് എന്ന മഹാപ്രസ്ഥാനം

ന്യൂയോർക്ക്: ജീവിതം എപ്പോഴും സുഖ-ദുഃഖ സമ്മിശ്രമാണ്. ഏതു നിമിഷവും നമ്മുടെ ജീവിതത്തിൽ നമുക്ക് താങ്ങാനാവാത്ത ഒരു സംഭവം നടന്നെന്നിരിക്കാം. ഒരു പക്ഷെ അത് അപ്രതീക്ഷിതമായിരിക്കാം അല്ലെങ്കിൽ നമ്മുടെ അശ്രദ്ധ മൂലം നാം ക്ഷണിച്ചു വരുത്തുന്നതാകാം. എങ്ങനെയായാലും അത്തരം ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തെ ദുഃഖത്തിൻറെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടുന്നതാകാം. അത് അപ്രതീക്ഷിതമായ ഒരു അപകടത്തിലൂടെയോ, ശരീരത്തെ കാർന്നു തിന്നുന്ന ഒരു രോഗത്തിലൂടെയോ, അല്ലെങ്കിൽ ജന്മനാൽ സംഭവിക്കുന്നതോ ആകാം. അങ്ങനെ വിധിയുടെ ക്രൂരതയാൽ ശരീരത്തിന് അംഗവൈകല്യം സംഭവിച്ച ധാരാളം പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതിൽ കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുകൾ നൽകുന്നതിനായി നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് “ലൈഫ് ആൻഡ് ലിംബ്”. ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ വെട്ടിയാർ എന്ന…