ബെൻസേലം (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫെബ്രുവരി 25 ഞായറാഴ്ച സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആവേശകരമായ തുടക്കമായി. വികാരി ഫാ. വി. എം. ഷിബുവിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം കോൺഫറൻസിന് വേണ്ടി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. റെനി ബിജു (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ദീപ്തി മാത്യു (സുവനീർ എഡിറ്റർ, മില്ലി ഫിലിപ്പ് (എൻ്റർടൈൻമെൻ്റ് കോർഡിനേറ്റർ), ലിസ് പോത്തൻ & ഷീല ജോസഫ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), എന്നിവർ ആയിരുന്നു കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നത്. ജോസഫ് എബ്രഹാം (മുൻ സഭ മാനേജിങ് കമ്മിറ്റി അംഗം), ബീന കോശി (പാരിഷ് ട്രഷറർ), കോര…
Category: AMERICA
ഡാളസ് കേരള അസോസിയേഷൻ മാർച്ച് 8 നു വനിതാ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു
ഗാർലാൻഡ് :ഡാളസ് കേരള അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനത്തോടനുഇബന്ധിച്ചു വനിതാ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. 2024 മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 5:30 മുതൽ 7:30 വരെ ഗാർലാൻഡ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും ഞങ്ങൾ അനുസ്മരിക്കുമ്പോൾ ഒരുമിച്ച് വരിക. പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ശാക്തീകരണ ചർച്ചകൾ, തീർച്ചയായും അതിശയകരമായ ഒരു വനിതാ ഫാഷൻ ഷോ എന്നിവയാൽ നിറഞ്ഞ ഒരു സായാഹ്നം ആസ്വദികുന്നതിന് ഈ പ്രത്യേക ആഘോഷത്തിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്ന ശ്രദ്ധേയരായ സ്ത്രീകളെ ആദരിച്ചുകൊണ്ട് നമുക്ക് ഐക്യദാർഢ്യത്തിൽ നില നിൽക്കാം.കൂടുതൽ വിവരങ്ങൾക്കു സോഷ്യൽ സർവീസസ് ഡയറക്ടർ ജെയ്സി ജോർജുമായി 469-688-2065 എന്ന നമ്പറുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു
നിങ്ങളെന്നെ തിരിച്ചറിയുമ്പോൾ (കവിത): ഷാഹുൽ പണിക്കവീട്ടിൽ
ശവംനാറി പൂക്കളുടെ കഴുത്തു ഞെരിക്കരുത് ശബ്ദകൂടം കൊണ്ട് ശ്മശാനമൂകത തകർക്കരുത് കുഴിമാടത്തിലെ ഇരുൾക്കാട് മുറിക്കരുത് നുണകളുടെ ഞരമ്പ് മുറിച്ച് പശ്ചാത്താപം വീഴ്ത്തരുത് നിന്ദയുടെ ക്രൂരമുന കുത്തിയൊടിച്ച് നിങ്ങൾ നിരായുധരാകരുത് എന്റെ അധ്വാനങ്ങളിലെ ചെറു പിഴവുകളിൽ പോലും പുലഭ്യം പറഞ്ഞവരാണ് നിങ്ങൾ ശരികളെ വെട്ടിനിരത്തിയവർ എന്റെ സങ്കടക്കണ്ണീരിൽ ഉല്ലാസത്തോണി തുഴഞ്ഞവർ നിങ്ങൾ എന്റെ ആകാശത്തെ നക്ഷത്രങ്ങൾ ചൂഴ്ന്നെടുത്തവർ എന്റെ ചിരി അറുത്തുമുറിച്ചവർ സ്വാസ്ഥ്യങ്ങളിൽ ഉഴുതുമറിച്ചവർ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് നാടുകടത്തിയോർ നിങ്ങൾ വെറുപ്പിന്റെ കുറ്റിയിൽ കെട്ടിയിട്ടെന്നെ തളച്ചോർ മറവിയുടെ പുതപ്പിൽ പൊതിഞ്ഞ് ഓർമകളെ ശ്വാസംമുട്ടിച്ചു കൊന്നവർ വിസ്മൃതിയുടെ കയത്തിലേക്കു വലിച്ചെറിഞ്ഞവർ… നിങ്ങൾ സായുധരാകുക… മിത്ര വേഷത്തിൽ വേട്ട തുടരുക..
റമദാനിൽ അൽ അഖ്സയിൽ ആരാധന നടത്താൻ മുസ്ലിംകളെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടു
വാഷിംഗ്ടൺ: അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്നുള്ള ഫലസ്തീനികളെ അവിടെ നമസ്കരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് തീവ്ര വലതുപക്ഷ മന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ, റമദാനിൽ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ മുസ്ലിംകളെ ആരാധിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക ബുധനാഴ്ച അഭ്യർത്ഥിച്ചു. “അൽ-അഖ്സയെ സംബന്ധിച്ചിടത്തോളം, റമദാനിൽ സമാധാനപരമായ ആരാധകർക്ക് ടെമ്പിൾ മൗണ്ടിലേക്ക് പ്രവേശനം സുഗമമാക്കാൻ ഞങ്ങൾ ഇസ്രായേലിനോട് അഭ്യർത്ഥിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അത് ചെയ്യേണ്ടത് ശരിയായ കാര്യമല്ല, ആളുകൾക്ക് അവർ അർഹിക്കുന്നതും അവർക്ക് അവകാശമുള്ളതുമായ മതസ്വാതന്ത്ര്യം നൽകുന്ന കാര്യം മാത്രമല്ല, ഇത് ഇസ്രായേലിൻ്റെ സുരക്ഷയ്ക്ക് നേരിട്ട് പ്രധാനപ്പെട്ട ഒരു കാര്യമാണ്,” അദ്ദേഹം പറഞ്ഞു. “വെസ്റ്റ് ബാങ്കിലോ വിശാലമായ മേഖലയിലോ പിരിമുറുക്കം ഉണ്ടാക്കുന്നത് ഇസ്രായേലിൻ്റെ സുരക്ഷാ താൽപ്പര്യമല്ല.” ചാന്ദ്ര കലണ്ടർ അനുസരിച്ച് മാർച്ച് 10 അല്ലെങ്കിൽ 11 ന് ആരംഭിക്കുന്ന ഇസ്ലാമിക വിശുദ്ധ മാസമായ റമദാനിൽ…
മാരകമായ വിഷം കുത്തിവെക്കുന്നതിനുള്ള ശ്രമം 8 തവണയും പരാജയപ്പെട്ടു; തോമസ് ക്രീച്ചിന്റെ വധശിക്ഷ നിർത്തിവച്ചു
ഐഡഹോ: ഐഡഹോയിൽ കുറ്റാരോപിതനായ സീരിയൽ കില്ലറുടെ മാരകമായ കുത്തിവയ്പ്പിലൂടെയുള്ള വധശിക്ഷ മെഡിക്കൽ സംഘത്തിന് ഇൻട്രാവണസ് ലൈൻ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ബുധനാഴ്ച നിർത്തിവച്ചു. മാരകമായ മയക്കുമരുന്ന് കടത്തി വിടുന്നതിനായി ഒരു IV ലൈൻ സ്ഥാപിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ കുറ്റാരോപിതനായ സീരിയൽ കില്ലർ, 73 കാരനായ തോമസ് ക്രീച്ചിനെ ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിലെ മേശയിൽ കെട്ടിയിട്ടതായി ജയിൽ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു. ക്രീച്ചിൻ്റെ കൈകളിലും കാലുകളിലും ഐവി ലൈൻ സ്ഥാപിക്കാനുള്ള എട്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വധശിക്ഷ നിർത്തലാക്കിയതെന്ന് ഐഡഹോ ഡിപ്പാർട്ട്മെൻ്റ് ഓഫ് കറക്ഷൻസ് (ഐഡിഒസി) ഡയറക്ടർ ജോഷ് ടെവാൾട്ട് പറഞ്ഞു. ക്രീച്ചിന് ഒരു ഘട്ടത്തിലും കഠിനമായ വേദന തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും “കാലുകൾക്ക് അൽപ്പം വേദനയുണ്ട്” എന്ന് അദ്ദേഹം ഒരു ഘട്ടത്തിൽ മെഡിക്കൽ സ്റ്റാഫിനോട് പറഞ്ഞു. 40 വർഷത്തിലേറെയായി ഡെത്ത് റോയിൽ തുടരുകയും 12 വർഷത്തിനുള്ളിൽ…
യോര്‍ക്ക് ടൗണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം
യോര്‍ക്ക് ടൗണ്‍ (ന്യൂയോര്‍ക്ക്): യോര്‍ക്ക് ടൗണ്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നോര്‍ത്തീസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രത്യേക കിക്കോഫ് മീറ്റിംഗ് നടന്നു. ഇടവക വികാരി ഫാ. നൈനാന് ഈശോ കോണ്‍ഫറന്‍സ് ടീമിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കോണ്‍ഫ്രന്‍സ് സെക്രട്ടറി ചെറിയാന് പെരുമാള്‍, ജോയിന്റ് ട്രഷറര്‍ ഷോണ്‍ എബ്രഹാം, സുവനീര്‍ കമ്മിറ്റി മെമ്പേഴ്സ് റോണ വര്‍ഗീസ്, മത്തായി ചാക്കോ, ഫൈനാന്‍സ് കമ്മിറ്റി മെമ്പര്‍ നോബിള്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഇടവകയെ പ്രതിനിധീകരിച്ച് വികാരിയോടൊപ്പം ട്രസ്റ്റി ബാബു ജോര്‍ജ്, സെക്രട്ടറി വര്‍ഗീസ് മാമ്പള്ളില്‍, മലങ്കര അസോസിയേഷന് മെമ്പര്‍ സാജന് മാത്യു , ഭദ്രാസന അസംബ്ലി അംഗങ്ങള്‍ ജോര്‍ജുകുട്ടി പൊട്ടന്‍ചിറ, കുര്യന് പള്ളിയാങ്കല്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. ഇടവക സെക്രട്ടറി കോണ്‍ഫ്രന്‍സ് ടീം അംഗങ്ങളെ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയപ്രധാനുമായി ചർച്ച നടത്തി
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തി നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, ന്യൂ യോർക്ക് ചാപ്റ്റർ പ്രതിനിധികളായ സജി എബ്രഹാം, ജിനേഷ് തമ്പി, കൂടാതെ പ്രസ് ക്ലബ് പ്രതിനിധിയും ഫൊക്കാന നാഷണൽ ട്രെഷററുമായ ബിജു കൊട്ടാരക്കര തുടങ്ങിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. 21 വർഷത്തെ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ചരിത്രവും പ്രവർത്തങ്ങളും പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ കോൺസൽ ജനറലിനെ അറിയിക്കുകയും, പ്രവർത്തനോദ്ഘാടനിലേക്ക് ക്ഷണിക്കുകയും ചെയ്തു. മറുപടിയായി എല്ലാ ആശംസകളും അറിയിക്കുകയും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഏകദേശം ഒരു മണിക്കൂറോളം പ്രസ് ക്ലബ് പ്രതിനിധികളുമായി സംവദിച്ച അദ്ദേഹം…
മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സോക്കർ ടൂർണമെന്റ്; ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാർ
മയാമി:അമേരിക്കൻ മണ്ണിൽ ആരംഭിച്ച സോക്കർ ടൂർണമെൻ്റിന് പത്തരമാറ്റ് പകിട്ടേകി മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സെവൻസ് സോക്കർ ടൂർണമെൻ്റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം. കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെൻ്റ് സീസൺ 5 മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് കപ്പിൽ മുത്തമിട്ടു. ആഴ്സണൽ ഫിലാഡൽഫിയായെ 4 – 1 ക്രമത്തിൽ പരാജയപ്പെടുത്തിയാണ് ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാരായത്. സെവൻ എ സൈഡ് അസ്സോസിയേഷൻ ഫുൾബോൾ ടൂർണമെൻ്റിനോട് കിടപിടിക്കുന്ന തരത്തിലാണ് മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈ ടൂർണമെൻ്റിന് തുടക്കമിട്ടത്. ഇത്തവണത്തെ മത്സരത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇരുന്നൂറ്റി അൻപതില്പരം കളിക്കാരെ ഉദ്ഘാടന സമയത്ത് ഫുഡ്ബോൾ ഗ്രൗണ്ടിൽ അണിനിരത്തിയത് സോക്കർ ടൂർണമെൻ്റുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രത്യേകതയായി. കളിക്കാർക്കൊപ്പം എത്തിയ കായികപ്രേമികളെ കൂടി കണക്കിലെടുത്താൽ സോക്കർ പ്രേമികളുടെ വലിയ സമാഗമം കൂടിയായി മാറി…
മിനിതാ സംഘ്വിക്ക് ഡെമോക്രാറ്റിക് നോമിനേഷൻ; ജയിച്ചാൽ ന്യൂയോർക്ക് സെനറ്റിലെ ആദ്യ സ്വവർഗ്ഗാനുരാഗ വനിത
ന്യൂയോർക്ക്: ന്യൂയോർക്കിലെ 44-ാമത് സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് നോമിനേഷൻ മിനിത സാങ്വി ഔദ്യോഗികമായി ഉറപ്പിച്ചു. ഫെബ്രുവരി 26-ന് സരട്ടോഗ കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റിയും ഷെനെക്റ്റഡി കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റിയും മിനിതയെ അംഗീകരിച്ചു. പ്രതിബദ്ധതയുള്ള അഭിഭാഷകയും തെളിയിക്കപ്പെട്ട പ്രശ്നപരിഹാരകാരിയുമാണെന്ന് സാംഘ്വിയെ പിന്തുണച്ചുകൊണ്ട്, സരട്ടോഗ കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റി ചെയർവുമൺ മാർത്ത ദേവേനി പ്രശംസിച്ചു. അർപ്പണബോധമുള്ള രക്ഷിതാവ്, ആദരണീയയായ അധ്യാപിക , കാര്യക്ഷമതയുള്ള പൊതുപ്രവർത്തക എന്നീ നിലകളിൽ സാംഘ്വിയുടെ ബഹുമുഖ പശ്ചാത്തലം ദേവാനി എടുത്തുകാണിച്ചു. സിറ്റി ഓഫ് ഷെനെക്ടഡി എന്നിവ ഉൾക്കൊള്ളുന്ന 44-ാമത് സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റ്, നാല് പതിറ്റാണ്ടായി പരമ്പരാഗതമായി റിപ്പബ്ലിക്കൻ ആണെങ്കിലും, രജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകളുടെ ഒരു കുതിച്ചുചാട്ടം, റിപ്പബ്ലിക്കൻമാരെക്കാൾ 6,000-ത്തോളം പേർ, ജനസംഖ്യാശാസ്ത്രം മാറുന്നതിൻ്റെ സൂചനകൾ നൽകുന്നു. ജില്ലയ്ക്കുള്ളിൽ 2020-ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ പ്രസിഡൻ്റ് ബൈഡൻ്റെ നിർണായക വിജയം ഈ പ്രവണതയെ കൂടുതൽ…
ന്യൂജഴ്സിയിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഭക്തിസാന്ദ്രമായി
മോർഗൻവിൽ, ന്യു ജേഴ്സി: നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ആറ്റുകാൽ പൊങ്കാല ആഘോഷങ്ങളിലൊന്ന് ഫെബ്രുവരി 25 ഞായറാഴ്ച ന്യൂജെഴ്സിയിൽ ആഘോഷിച്ചു. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം തന്നെയായിരുന്നു ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ ന്യൂജെഴ്സിയിലെയും ആഘോഷം. ന്യു ജേഴ്സിക്ക് പുറമെ മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, പെൻസിൽവാനിയ, ഡെലവെയർ, വിർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തകൾ മോർഗൻവില്ലിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് പൊങ്കാല അർപ്പിച്ചത്. കെ.എച്ച്.എന്‍.ജെ വർഷംതോറും വിജയകരമായി നടത്തുന്ന പൊങ്കാല ഇത്തവണയും വിജയകരമാക്കാൻ സംഘടനാനേതൃത്വം നിരവധി സംസ്ഥാന-ദേശീയ സംഘടനകളെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രസിഡന്റ് ലത നായർ, ജനറൽ സെക്രട്ടറി രൂപാ ശ്രീധർ, കൾച്ചറൽ സെക്രട്ടറി ലിഷ ചന്ദ്രൻ, ട്രഷറർ രഞ്ജിത്ത് പിള്ള, വൈസ് പ്രസിഡന്റ് അജിത് പ്രഭാകർ, എക്സ് ഒഫിഷ്യോ സഞ്ജീവ് കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർക്കൊപ്പം ആജീവനാന്ത അംഗങ്ങളും സന്നദ്ധ പ്രവർത്തകരും പൊങ്കാല വിജയകരമായി നടത്തുന്നതിനുള്ള…
