ഇന്ത്യാ കാത്തലിക് അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ 2024 വർഷത്തെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി പോൾ പി ജോസിനെ തെരഞ്ഞെടുത്തു

ന്യൂയോർക്ക്: ഇന്ത്യാ കാത്തലിക് അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ 2024 വർഷത്തെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി പോള്‍ പി ജോസിനെയും, ബോർഡ് മെമ്പറായി ഇട്ടൂപ്പ് ദേവസിയെയും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ജോസ് മലയിൽ, മുൻ സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ നേരത്തെ നടന്ന തെരഞ്ഞടുപ്പിൽ ട്രസ്റ്റീ ബോർഡ് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി പത്താം തിയതി ശനിയായ്ച്ച അഞ്ചുമണിക്ക് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചായിരുന്നു മീറ്റിംഗ്. മുൻ ചെയർമാൻ അലക്സ് തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ട്രസ്റ്റീ ബോർഡ് യോഗത്തിൽ ബോർഡ് മെമ്പർമാരായ ജോർജുകുട്ടി, ലിജോ ജോൺ, ആന്റോ വർക്കി, ജോൺ പോൾ, ജോസ് മലയിൽ, മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ നാലര പതിറ്റാണ്ട് പിന്നിട്ട കാത്തലിക്ക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പുതിയതായി തെരഞ്ഞെടുക്കപെട്ട ചെയർമാൻ പോൾ പി ജോസ്, ബോർഡ് മെമ്പർമാരായ ജോസ് മലയിൽ, മേരി…

ലെവിടൗൺ സെന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആകർഷണീയമായ തുടക്കം

ലെവിടൗൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ലെവിടൗൺ സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആവേശകരമായ തുടക്കമായി. ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഫെബ്രുവരി 11 ന് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ഷോൺ എബ്രഹാം (ജോയിൻ്റ് ട്രഷറർ), ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), പ്രേംസി ജോൺ & റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന സംഘമാണ് ഇടവക സന്ദർശിച്ചത്. സന്ധ്യ തോമസ് (ഇടവക സെക്രട്ടറി), സിനു ജേക്കബ് (ഇടവക ട്രഷറർ) എന്നിവർ വേദിയിൽ പങ്കുചേർന്നു. ഫാ. എബി ജോർജ്ജ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. കോൺഫറൻസ് തീയതി, തീം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് ചെറിയാൻ പെരുമാൾ സംസാരിച്ചു. കോൺഫറൻസിനുവേണ്ടി…

‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ – പുൽക്കൂട് നിർമാണ മത്സര വിജയികൾ

ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ – പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അനബെൽ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) ഒന്നാം സ്ഥാനവും, ഏഞ്ചൽ ജോസ് & ഫാമിലി (ഡിവൈൻ മേഴ്‌സി സിറോ-മലബാർ കത്തോലിക്ക പള്ളി, എഡിൻബർഗ്, ടെക്സാസ്) രണ്ടാം സ്ഥാനവും, ടെസ്സാ ഈപ്പൻ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക പള്ളി, ഹമ്മോൻടോൺ, ന്യൂജേഴ്‌സി) മൂന്നാം സ്ഥാനവും നേടി. ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്‌തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി “ഗ്ലോറിയ ഇൻ എസ്‌സിൽസിസ്” എന്ന പേരിൽ ചെറുപുഷ്‌പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്. സോണിയ ബിനോയ് മത്സരത്തിന്റെ കോഓർഡിനേറ്ററായി പ്രവർത്തിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ്…

കല്ലു-മാത്തുക്കുട്ടിമാരുടെ മാന്ത്രിക മിശ്രിതം ഫൊക്കാന കൺവെൻഷനിലും!!!

വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷൻ എന്ന് പ്രതീക്ഷനൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മലയാളികളുടെ അഭിമാനമായ വിശ്വപൗരന്മാരും നേതാക്കൾക്കും വ്യവസായികൾക്കും കലാകാരന്മാർക്കും ഒരുപോലെ സമ്മേളിക്കാനാകുന്ന വേദിയാകും ഇത്തവണ വാഷിങ്ങ്ടണിൽ ഒരുങ്ങുകയെന്നു ഫൊക്കാനയുടെ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ വെളിപ്പെടുത്തി. ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് മനോരമയിലെ ‘ഉടൻ പണം’ എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കല്ലു (രാജ് കലേഷ്)-മാത്തുക്കുട്ടി സംഘം കൺവെൻഷനിൽ പങ്കെടുക്കുന്നുവെന്ന വാർത്തയാണ്. ലോകം മുഴുവനുമുള്ള നിരവധി വേദികളിൽ രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്ന കല്ലു-മാത്തുക്കുട്ടിമാരുടെ മാന്ത്രികമിശ്രിതം ഇത്തവണ കൺവെൻഷൻ വേദിയെയും രസിപ്പിക്കും. നേരമ്പോക്കിന് സമവാക്യങ്ങളില്ലെങ്കിലും ഈ കൂട്ടുകെട്ടിൽ വിസ്മയിപ്പിക്കുന്ന ഒരു കാഥികചേരുവ ഒളിഞ്ഞു കിടപ്പുണ്ട്. മാജിക്കും ഡാൻസും പാചകവുമായി മലയാളിയെ രസിപ്പിച്ച കലേഷും റേഡിയോ ജോക്കിയായിരുന്ന മാത്തുക്കുട്ടിയും ഒത്തുചേർന്നപ്പോൾ വിനോദത്തിന്റെ അതിരുകൾ മാഞ്ഞില്ലാതെയാവുകയായിരുന്നു. അമേരിക്കൻ…

യെമനിലെ ഹൂതി സംഘം ഗൾഫ് ഓഫ് ഏദനിൽ രണ്ട് യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി

ഗൾഫ് ഓഫ് ഏദനിൽ രണ്ട് യുഎസ് കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി ഗ്രൂപ്പ് പ്രഖ്യാപിച്ചു, ഹിറ്റുകൾ “കൃത്യമായിരുന്നു” എന്നും അവര്‍ അവകാശപ്പെട്ടു. അമേരിക്കൻ കപ്പലുകളായ സീ ചാമ്പ്യൻ, നാവിസ് ഫോർച്യൂണ എന്നിവയ്‌ക്കെതിരായ ആക്രമണം നാശനഷ്ടങ്ങളോ ആളപായമോ വ്യക്തമാക്കാതെ “കൃത്യവും നേരിട്ടും” ആയിരുന്നുവെന്ന് ഗ്രൂപ്പിൻ്റെ സാറ്റലൈറ്റ് ടിവി ചാനലായ അൽ-മസീറ സംപ്രേഷണം ചെയ്ത ടെലിവിഷൻ പ്രസ്താവനയിൽ ഹൂതി സൈനിക വക്താവ് യഹ്‌യ സരിയ പറഞ്ഞു. സരിയയുടെ അഭിപ്രായത്തിൽ, ആക്രമണങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൂതികളുടെ മൊത്തം പ്രവർത്തനങ്ങളുടെ എണ്ണം നാലായി. ആദ്യത്തേത് ഒരു ബ്രിട്ടീഷ് കപ്പലിനെ ലക്ഷ്യമാക്കിയായിരുന്നു. തല്‍‌ഫലമായി അത് പൂർണ്ണമായും മുങ്ങി. രണ്ടാമത്തേത് ഹൊദൈദ ഗവർണറേറ്റിലെ വ്യോമാതിർത്തിയിൽ യുഎസ് എംക്യു 9 ഡ്രോൺ വെടിവച്ചു വീഴ്ത്തി, അവസാന രണ്ട് ആക്രമണങ്ങൾ രണ്ട് യുഎസ് കപ്പലുകളെ ലക്ഷ്യമിട്ടായിരുന്നു. ചെങ്കടലിലെയും അറബിക്കടലിലെയും ഞങ്ങളുടെ പ്രവർത്തനങ്ങൾ വർദ്ധിക്കുകയും,…

ടെക്സസ്സിൽ കാണാതായ 11 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ട്രിനിറ്റി നദിയിൽ കണ്ടെത്തി

പോൾക്ക് കൗണ്ടി( ടെക്സസ്) – ലിവിംഗ്സ്റ്റണിലെ ഓഡ്രി കണ്ണിംഗ്ഹാമിൽ നിന്ന് കാണാതായ 11 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച യുഎസ് 59 ന് സമീപം ട്രിനിറ്റി നദിയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 15ന് കണ്ണിംഗ്ഹാമിന് ആംബർ അലർട്ട് നൽകിയിരുന്നു. തിരോധാനത്തിൽ സംശയിക്കുന്ന  വ്യക്തി, ഡോൺ സ്റ്റീവൻ മക്‌ഡൗഗൽ (42) ഫെബ്രുവരി 16 ന്, ആക്രമണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു . സാക്ഷികൾ നിന്നും  ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ കടും നീല 2003 ഷെവർലെ സബർബൻ കേസുമായി ബന്ധിപ്പിച്ചു പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു കണ്ണിംഗ്ഹാം അവളുടെ അയൽപക്കത്തെ ബസ് സ്റ്റോപ്പിൽ വെച്ച് വ്യാഴാഴ്ച സ്കൂൾ ബസ്സിൽ കയറേണ്ടതായിരുന്നു, എന്നാൽ സ്കൂൾ ബസ് കുന്നിംഗ്ഹാമിനെ എടുക്കുകയോ സ്കൂളിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ലെന്ന് സ്കൂൾ അധികൃതർ ഷെരീഫ് ഓഫീസിനെ അറിയിച്ചു. കന്നിംഗ്ഹാമിൻ്റെ അച്ഛൻ്റെയും മുത്തശ്ശിയുടെയും വീടിനു പിന്നിലെ…

ജോര്‍ജ് ചാണ്ടി (84) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹ്യൂസ്റ്റണ്‍: റാന്നി മുണ്ടിയന്തറ മുഞ്ഞനാട്ട് വീട്ടിൽ ജോർജ് ചാണ്ടി (ജോർജ്കുട്ടി – 84) ഹ്യൂസ്റ്റണിൽ നിര്യാതനായി. ഭാര്യ: അന്നമ്മ ജോർജ് (ലിസി). മക്കൾ: ജിബു, ജിജി, ജിൻസി, ജിഷി (എല്ലാവരും ഹ്യൂസ്റ്റണിൽ). മരുമക്കൾ: ഷീബ, മോൻസി കുര്യാക്കോസ്, ജോമോൻ, പ്രിൻസ്. സംസ്കാരം പിന്നീട്.

അത്തുങ്കൽ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി. മത്തായി (89) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്. മകൻ: ബിജു മത്തായി. സഹോദരങ്ങൾ: മേരി വർഗീസ്, എ.പി.പൗലോസ്, എ.പി.ജോർജ്,എ.പി.മാത്യു, എ.ഐസക് ഫിലിപ്പ്, എ ബേബി ഫിലിപ്പ്. പൊതുദർശനവും ശുശ്രൂഷകളും: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.00വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ (4637 West Orem Dr. Houston TX 77045). സംസ്കാര ശുശ്രൂഷകൾ: ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 – 10 വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ 4637 West Orem Dr. Houston, TX 77045). ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്. കൂടുതൽ…

ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയെ നാറ്റോയിൽ നിന്ന് പിൻവലിക്കുമെന്ന് ഹിലരി ക്ലിൻ്റൺ

വാഷിംഗ്‌ടൺ ഡി സി :നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചാൽ മുൻ പ്രസിഡൻ്റ് ട്രംപ് യുഎസിനെ നാറ്റോയിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമെന്ന് മുൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഹിലരി ക്ലിൻ്റൺ ഈ വാരാന്ത്യത്തിൽ മുന്നറിയിപ്പ് നൽകി.  മുൻ പ്രസിഡൻ്റ് നാറ്റോ രാജ്യങ്ങൾക്ക് അവരുടെ ന്യായമായ വിഹിതം സംഭാവന ചെയ്യാൻ മുന്നറിയിപ്പ് നൽകിയതിന് ശേഷം ട്രംപിൻ്റെ അവകാശവാദങ്ങൾ ഗൗരവത്തിൽ  എടുക്കണമെന്ന് യുഎസ് സഖ്യകക്ഷികളോട് പറഞ്ഞു.ജർമ്മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പരാമർശത്തിനിടെയാണ്  ക്ലിൻ്റൺ അവകാശവാദം ഉന്നയിച്ചത് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വ്യക്തമാക്കേണ്ട കാര്യം അദ്ദേഹത്തെ അക്ഷരാർത്ഥത്തിലും ഗൗരവത്തോടെയും എടുക്കുക എന്നതാണ്,” അവർ പറഞ്ഞു. ഇപ്പോൾ ട്രംപ്  എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങളോട് പറയുന്നു,”അവസരം ലഭിച്ചാൽ ഒരു സമ്പൂർണ്ണ സ്വേച്ഛാധിപത്യ നേതാവാകാൻ അദ്ദേഹം തന്നാൽ കഴിയുന്നതെല്ലാം ചെയ്യും. കോൺഗ്രസിൻ്റെ പിന്തുണയില്ലാതെ തനിക്ക് കഴിയില്ലെന്ന് കോൺഗ്രസ് പ്രമേയം പാസാക്കിയെങ്കിലും അദ്ദേഹം ഞങ്ങളെ നാറ്റോയിൽ…

സ്കോർപിയോയില്‍ മൂന്നു ഭൂഖണ്ഡങ്ങളിലൂടെ അര ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് അമേരിക്കയിലെത്തിയ മംഗലാപുരം സ്വദേശിക്ക് കെ.സി.എ.എൻ.എ. സ്വീകരണം നൽകി

ന്യൂയോർക്ക്: ഒരു വർഷത്തിലേറെയായി മംഗലാപുരത്തു നിന്നും യാത്രതിരിച്ച് ഇന്ത്യൻ നിർമ്മിത മഹിന്ദ്ര എസ്.യു.വി. വാഹനം വിവിധ രാജ്യങ്ങളിലെ റോഡുകളിലൂടെ തനിയെ ഓടിച്ച് അരലക്ഷം കിലോമീറ്റർ താണ്ടുക എന്ന സാഹസികത ആർക്കെങ്കിലും സാധിക്കും എന്ന് പറഞ്ഞാൽ നമ്മിൽ പലർക്കും വിശ്വസിക്കാൻ സാധിക്കാത്ത കാര്യമാണ്. പതിനെട്ടോ ഇരുപതോ മണിക്കൂർ എയർകണ്ടീഷൻ ചെയ്ത വിമാനത്തിൽ യാത്ര ചെയ്ത് ഏഴാം കടലിനക്കരെ ന്യൂയോർക്കിലെത്തുക എന്നത് തന്നെ നമ്മിൽ പലർക്കും പേടിസ്വപ്നമാണ്‌. അത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം ഭാര്യയേയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും വീട്ടിൽ തനിച്ചാക്കി ഉറ്റവരുടേയും ഉടയവരുടേയും സുഹൃത്തുക്കളുടേയും സാമിപ്യം വലിച്ചെറിഞ്ഞു അതിസാഹസിക യാത്രക്ക് തനിയെ ഇറങ്ങി തിരിച്ച ഒരു മുപ്പതു വയസ്സുകാരൻ നമുക്ക് മുമ്പിൽ അഭിമാന പാത്രമാകുന്നത്. മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദ ധാരിയുമായ മുഹമ്മദ് സനിൻ എന്ന സനിനാണ് സാഹസികമായി ന്യൂയോർക്കിലെത്തിയ ഈ ഒറ്റയാൻ. കാനഡയിൽ നിന്നും നയാഗ്രാ വഴി ന്യൂയോർക്കിലെത്തി…