ജനുവരി 1 മുതൽ, ടെക്സാസിൽ രജിസ്റ്റർ ചെയ്ത കാറുകൾക്ക് സുരക്ഷാ പരിശോധന ആവശ്യമില്ല

ഓസ്റ്റിൻ :ജനുവരി 1 മുതൽ, ടെക്സാസിൽ രജിസ്റ്റർ ചെയ്ത കാറുകൾക്ക് സുരക്ഷാ പരിശോധന ആവശ്യമില്ല, എന്നാൽ ഉടമകൾ ഫീസ് അടയ്‌ക്കും സംസ്ഥാന നിയമനിർമ്മാതാക്കൾ ടെക്സസ് കോഡിൽ നിന്ന് നിയമം നീക്കം ചെയ്തതിന് ശേഷം മിക്ക ടെക്സാസ് ഡ്രൈവർമാർക്കും അവരുടെ കാറുകൾ വാർഷിക സുരക്ഷാ പരീക്ഷയിൽ വിജയിക്കേണ്ട ആവശ്യമില്ല വാണിജ്യേതര കാറുകൾക്ക് വാർഷിക പരിശോധന നിർബന്ധമാക്കുന്ന 15 സംസ്ഥാനങ്ങളിൽ ഒന്നാണ് ടെക്സസ്. 2023-ൽ മിക്ക വാഹന സുരക്ഷാ പരിശോധനകളും ഒഴിവാക്കുന്ന ഹൗസ് ബിൽ 3297-ന് ടെക്സസ് ലെജിസ്ലേച്ചർ അംഗീകാരം നൽകിയതിനാൽ ജനുവരി 1-ന് അത് മാറും. സുരക്ഷാ പരിശോധനകൾ സമയമെടുക്കുന്നതും അസൗകര്യപ്രദവുമാണെന്ന് ബില്ലിനെ പിന്തുണയ്ക്കുന്നവർ പറഞ്ഞു. ബില്ലിനെ എതിർക്കുന്നവർ പറയുന്നത്, ഇത് ടെക്‌സാസ് ഡ്രൈവർമാരെയും ഭാവിയിലെ ടെക്‌സാനികളെയും അപകടകരമായ പാതയിലേക്ക് നയിക്കുമെന്ന്. വാർഷിക വാഹന പരിശോധന നിർബന്ധമാക്കുന്ന സംസ്ഥാന നിയമത്തിലെ വ്യവസ്ഥകൾ നിയമസഭ റദ്ദാക്കി. എന്നിരുന്നാലും, $7.50 ഫീസ്…

ഫ്ലോറിഡ ഹൗസിലെ രണ്ടാമതൊരു അംഗം കൂടി ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക്

തലഹാസി(ഫ്ലോറിഡ): ഫ്ലോറിഡ ഹൗസിലെ ഒരു അംഗം വെള്ളിയാഴ്ച ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറ്റി, ഈ മാസം അങ്ങനെ ചെയ്യുന്ന രണ്ടാമത്തെ ഹൗസ് നിയമനിർമ്മാതാവാണിവർ.ഈ മാസമാദ്യം ഡെമോക്രാറ്റിക് പാർട്ടി വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന സംസ്ഥാന പ്രതിനിധി സൂസൻ വാൽഡെസ് ആണ് ഫ്ലോറിഡയിലെ ഹൗസ് ഡിസ്ട്രിക്ട് 101-നെ പ്രതിനിധീകരിക്കുന്ന സ്റ്റേറ്റ് റെപ്. ഹിലാരി കാസൽ  തൻ്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയിൽ നിന്നും ഉടലെടുത്തതാണെന്ന് ഈ തീരുമാനമെന്ന്‌ X വഴി പങ്കിട്ട ഒരു പ്രസ്താവനയിൽ പറഞ്ഞു. എതിരില്ലാതെ മത്സരിച്ച് കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ നിയമസഭാംഗം വീണ്ടും വിജയിച്ചു. ഒരു യഹൂദ സ്ത്രീയെന്ന നിലയിൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ “ഇസ്രായേലിനെ അസന്ദിഗ്ധമായി പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടത്” തനിക്ക് “കൂടുതൽ അസ്വസ്ഥത” അനുഭവപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് റെപ്. കാസൽ വിശദീകരിച്ചു. “ഭീകരവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതോ അംഗീകരിക്കുന്നതോ ആയ തീവ്ര പുരോഗമന ശബ്ദങ്ങളെ പൊറുക്കാനുള്ള” പാർട്ടിയുടെ…

ഡോക്ടർ നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്

മന്ത്രയുടെ സ്ഥാപക അംഗവും ചിക്കാഗോയിലെ മെഡിക്കൽ രംഗത്ത് മികവ് തെളിയിച്ച പീഡിയാട്രീഷ്യനുമായ ഡോക്ടർ നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക് വരുന്നു. മന്ത്ര ഇല്ലിനോയ് വിസ്കോൻസിൻ റീജിയൻ പ്രസിഡന്റ്‌ ആയി ശ്രീമതി നിഷയെ തിരഞ്ഞെടുത്ത തായി പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ അറിയിച്ചു നോർത്ത് അമേരിക്കൻ മലയാളി ഹൈന്ദവ സമൂഹത്തിന്റെ കൂട്ടായ്മയായ മന്ത്രയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ഒരു വ്യാഴവട്ടക്കാലം അമേരിക്കയിലെ ഹൈന്ദവസമൂഹത്തിന്റെ നേർക്കാഴ്ച്ചയായ ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ അധ്യക്ഷനും ശ്രേഷ്ഠമായ ഭാരതീയ സംസ്കാരവും അറിവും അടുത്ത തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ വിവിധ സംഘടനകളിലൂടെ മാതൃകാ പരമായ പ്രവർത്തനം കാഴ്ച വച്ച ശ്രീ ജയചന്ദ്രന്റെ പുത്രിയാണ് ഡോക്ടർ നിഷാ ചന്ദ്രൻ. കഴിഞ്ഞ പത്ത് വർഷമായി ചിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ഡോക്ടർ നിഷ, പിതാവിനൊപ്പം ഹൈന്ദവ കലാ-സാംസ്‌കാരിക മേഖലയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച് വരുകയാണ്. ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ…

ഡാലസ് സെന്റ് അല്‍ഫോണ്‍സ ചര്‍ച്ചിന്റെ ധനസഹായം കേരളത്തിലെ വിവിധ കാരൂണ്യ പദ്ധതികള്‍ക്ക്

ഡാലസ്: കോപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിലെ വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു സമാഹരിച്ച ധനസഹായം ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് കേരളത്തിലെ കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ടോം കണ്ണന്താനത്തിനും സിഎംഐ സഭാംഗമായ ഷിജോ ചുരക്കലിനും ഇര്‍വിംഗ് ഇന്‍ഡ്യ വണ്‍ഓവണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൈമാറി. ഇടുക്കിയില്‍ ഫാ. ജിജോ കുര്യന്റെ നേത്യത്വത്തില്‍ ഭവനരഹിതര്‍ക്കായി നടത്തുന്ന നാടുകാണി ഭവനദാന പദ്ധതിക്കായും പാലക്കാട് പാലന ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡയാലസീസ് സെന്ററിനുവേണ്ടിയും അമ്പതു ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. ഇതോടൊപ്പം വൈദീകവിദ്യാര്‍ത്ഥികളുടെ പഠനസഹായവും കൈമാറി. ആധുനീക കാലഘട്ടത്തില്‍ ദേവാലയങ്ങളിലെ ആഘോഷങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഇടവക പെരുന്നാളുകള്‍ക്ക് വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ഈ തിരുനാള്‍ ഒരു മാത്യകയാകണമെന്ന് മാര്‍ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. എഴുപത്തിരണ്ടു സഭാംഗങ്ങള്‍ സംയുക്തമായി ചേര്‍ന്നു നേതൃത്വമേകിയ തിരുനാളിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത് ജോജോ കോട്ടയ്ക്കലും…

കേരള ലിറ്ററി സൊസൈറ്റി ഡാലസ് എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥാ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാലസ് : അമേരിക്കയിലെയും കാനഡയിലെയും മികച്ച ചെറുകഥയ്ക്ക് അംഗീകാരം നൽകുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ചെറുകഥകൾ ക്ഷണിക്കുന്നു. വിജയികൾക്ക് ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും പ്രശസ്തി പത്രവും 2025 മാർച്ച്‌ – ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. പൊതുനിബന്ധനകൾ 1. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ് 2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം . 2. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. 3. മലയാള ചെറുകഥകൾ ആണ് പരിഗണിക്കപ്പെടുന്നത്‌. 4. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. 5.മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി…

പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്

ന്യൂജേഴ്സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തിൽ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോൾ സംഘങ്ങൾ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോൾ, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്നേഹദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയവും വാർഡ് തോറുമുള്ള ക്രിസ്മസ് കരോൾ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്മസ് കാലത്തിന്റെ ഓർമയുണർത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഉത്ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോൾ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി. വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിംഗിന് വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ചുമലിലെ സഞ്ചിയിൽ സമ്മാനങ്ങളുമായി ക്രിസ്മസ്‌ പാപ്പായും ഗായക സംഘത്തെ അനുഗമിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌,…

ഫൊക്കാനയുടെ ക്രിസ്‌മസ്‌ ആശംസകള്‍

വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്‌മസ്‌ കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ഏവർക്കും ക്രിസ്‌മസ്‌ ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവൻ ആഹോഷിക്കുന്ന ഈ വേളയിൽ ആശംസകള്‍ നേരുന്നതിനോടൊപ്പം നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാർഗ്ഗമായി നമുക്ക് മാറാൻ കഴിയണം എന്നും പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്. സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ വരുംദിനങ്ങളെന്ന്‌ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ…

പമ്പ അസോസിയേഷന് പുതിയ ഭരണ സമിതി

ഫിലഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് റെവ. ഫിലിപ്സ് മോടയിൽ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മളനത്തിൽ ജോൺ പണിക്കർ വാർഷിക റിപ്പോർട്ടും സുമോദ് നെല്ലിക്കാല വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്നു ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോൺ പണിക്കർ (പ്രസിഡന്റ്), ജോർജ്‌ ഓലിക്കൽ (ജനറൽ സെക്രട്ടറി), സുമോദ് തോമസ് നെല്ലിക്കാല (ട്രഷറർ), അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), തോമസ് പോൾ (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസിയേറ്റ് ട്രഷറർ), ഫിലിപ്പോസ് ചെറിയാൻ (അക്കൗണ്ടന്റ്) , ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ്…

സുനിത വില്യംസും സംഘവും ബഹിരാകാശത്ത് നിന്ന് ക്രിസ്മസ് ആശംസകൾ നേര്‍ന്നു

നാസ: നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഈ വർഷത്തെ ക്രിസ്മസ് ആഘോഷിച്ചു. സുനിത വില്യംസിൻ്റെയും അവര്‍ക്കൊപ്പം ബഹിരാകാശത്ത് താമസിക്കുന്ന മൂന്ന് ബഹിരാകാശയാത്രികരുടെയും (ഡോൺ പെറ്റിറ്റ്, നിക്ക് ഹേഗ്, ബുച്ച് വിൽമോർ) വീഡിയോ നാസ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ബഹിരാകാശയാത്രികരുടെ ഈ സംഘം ബഹിരാകാശത്ത് നിന്ന് ക്രിസ്മസ് സന്തോഷം പകരുകയാണ്. കൂടാതെ ബഹിരാകാശത്ത് തന്നെ ക്രിസ്മസ് ആഘോഷിക്കാൻ പ്രത്യേക ഒരുക്കങ്ങളും നടത്തുന്നുണ്ട്. ഈ വീഡിയോയിൽ, മൂന്ന് ബഹിരാകാശ സഞ്ചാരികൾ സാന്താക്ലോസിൻ്റെ ചുവന്ന തൊപ്പി ധരിച്ചിരിക്കുന്നു. സാധാരണയായി ഈ തൊപ്പിയുടെ മുകൾഭാഗം എല്ലായ്പ്പോഴും താഴേക്ക് തൂങ്ങിക്കിടക്കും. കാരണം, അതിൻ്റെ ഫാബ്രിക്ക് മൃദുവാണ്. എന്നാൽ, ബഹിരാകാശത്ത് നിർമ്മിച്ച ഈ വീഡിയോയിൽ, ബഹിരാകാശയാത്രികരുടെ തൊപ്പി നേരെ നിൽക്കുന്നു. കാരണം, ബഹിരാകാശത്ത് ഗുരുത്വാകർഷണബലം ഇല്ല, അതുകൊണ്ടാണ് കാര്യങ്ങൾ പറന്നുകൊണ്ടേയിരിക്കുന്നത്. നാസ ബഹിരാകാശയാത്രികരായ…

അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കള്ളക്കടത്ത്-മനുഷ്യക്കടത്ത് സംഘത്തില്‍ കനേഡിയന്‍ കോളേജുകളുടെ പങ്ക്: ഇ ഡി അന്വേഷണം ആരംഭിച്ചു

ഗുജറാത്തിലെ ഡിങ്കുച ഗ്രാമത്തിൽ നടന്ന ദുരന്തം കാനഡ-യുഎസ് അതിർത്തി വഴിയുള്ള വൻ മനുഷ്യക്കടത്ത് റാക്കറ്റിനെ തുറന്നുകാട്ടി. കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി കനേഡിയൻ കോളേജുകളുടെയും ഇന്ത്യൻ ഏജൻ്റുമാരുടെയും പങ്കിനെക്കുറിച്ച് ED അന്വേഷണം ആരംഭിച്ചു. കാനഡ-യുഎസ് അതിർത്തിയില്‍ വെച്ച് ഗുജറാത്തിലെ ഡിങ്കുച ഗ്രാമത്തിൽ നിന്നുള്ള നാല് പേരുടെ മരണത്തിന് ശേഷം, കള്ളപ്പണം വെളുപ്പിക്കലും മനുഷ്യക്കടത്തും സംബന്ധിച്ച ഒരു പ്രധാന കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. 2022 ജനുവരി 19 ന്, ഒരേ കുടുംബത്തിലെ ഈ നാല് പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ, കടുത്ത തണുപ്പിനെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ED പറയുന്നതനുസരിച്ച്, കനേഡിയൻ കോളേജുകളും സർവ്വകലാശാലകളും ഈ കള്ളക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ടിരിക്കാം. സ്റ്റുഡൻ്റ് വിസ വഴി ഇന്ത്യൻ പൗരന്മാർക്ക് കാനഡയിലേക്ക് കടക്കാൻ കള്ളക്കടത്തുകാര്‍ അനുമതി നൽകിയിരുന്നെങ്കിലും വിദ്യാർഥികൾ ഈ സ്ഥാപനങ്ങളിലേക്ക് പോയിരുന്നില്ല. പകരം…