എബ്രാഹാം വണ്ടാനത്ത് (73) അന്തരിച്ചു

കാൽഗറി: തൊടുപുഴ രാമപുരത്ത് വണ്ടാനത്ത് വി.എം .എബ്രാഹാം (73) അന്തരിച്ചു. പൊൻകുന്നം പുളിക്കൽ കുടുംബാംഗമായ ഗ്രേസിയാണ് ഭാര്യ. കാനഡ കാൽഗറിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളതും ,കാല്ഗറി ബോവാലി ഫാക്കൽറ്റിയിലെ അദ്ധ്യാപികയും , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ എക്സിക്യൂട്ടീവ് അംഗവും , സിറോ മലബാർ മിസ്സിസ്സാഗ എപ്പാർക്കിയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നതും , കാൽഗറിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സ്ഥിരം സാന്നിധ്യവുമായ ഡോക്ടർ ആൻ സ്മിത എബ്രഹാമാണ് ഏക മകൾ . കൊച്ചു മക്കൾ എബി , അഗസ്റ്റിൻ കാനഡയിൽ പഠിക്കുന്നു. സംസ്കാര ശുശ്രൂഷകൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് രാമപുരം സെയ്ന്റ് അഗസ്റ്റിൻ ഫെറോന പള്ളിയിൽ ശവ സംസ്കാരം നടക്കുന്നതുമായിരിക്കും . ദയവായി ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണം.

ദാവോസിൽ ഇന്ത്യയുടെ വിജയഗാഥയെ അഭിനന്ദിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ

ദാവോസ്, സ്വിറ്റ്സർലൻഡ്: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 54-ാമത് വാർഷിക യോഗത്തിൽ ശ്രദ്ധേയമായ ഒരു പ്രസംഗത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയെ ‘അസാധാരണമായ വിജയഗാഥ’യായി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നയങ്ങളിലും പരിപാടികളിലും അദ്ദേഹം ആദരവ് പ്രകടിപ്പിക്കുകയും, ഇന്ത്യൻ ജനതയിൽ അവ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. ആഗോള നേതാക്കൾക്കൊപ്പം അഭിമാനകരമായ പരിപാടിയിൽ പങ്കെടുത്ത ബ്ലിങ്കന്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ശക്തമായ ബന്ധം എടുത്തുകാണിച്ചു. ശക്തമായ യുഎസ്-ഇന്ത്യ ബന്ധത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന, വിഷയങ്ങളുടെ വിശാലമായ സ്പെക്ട്രം അവരുടെ ചർച്ചകൾ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. 2024ലെ വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിൽ, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിപുലീകരിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ജനാധിപത്യം, മൗലികാവകാശങ്ങൾ തുടങ്ങിയ നിർണായക വശങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇരു രാജ്യങ്ങളും…

ന്യൂയോർക്ക് ടൈംസിന് കോടതി ഫീസായി ഏകദേശം 400,000 ഡോളർ ട്രംപ് നൽകണമെന്ന് ജഡ്ജി

ന്യൂയോർക്ക്: 2018 ലെ പുലിറ്റ്‌സർ സമ്മാനം നേടിയ തന്റെ കുടുംബത്തിന്റെ സമ്പത്തിനെക്കുറിച്ചും നികുതി സമ്പ്രദായങ്ങളെക്കുറിച്ചും  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് ടൈംസിനും മൂന്ന് അന്വേഷണ റിപ്പോർട്ടർമാർക്കും എതിരെ ഫയൽ ചെയ്ത  കേസ് കോടതി തള്ളിക്കളയുകയും ഏകദേശം 400,000 ഡോളർ നിയമ ഫീസ് അടയ്ക്കാൻ ന്യൂയോർക്ക് ജഡ്ജി റോബർട്ട് റീഡ് ഉത്തരവിടുകയും ചെയ്തു . മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കോടതി ഒരു സന്ദേശം അയച്ചിട്ടുണ്ട്,”ന്യൂയോർക്ക് ടൈംസിന് വേണ്ടി റോഡ്‌സ് ഹാ പറഞ്ഞു. 2021-ൽ ഫയൽ ചെയ്ത ഡൊണാൾഡ് ട്രംപിന്റെ വ്യവഹാരത്തിൽ 100 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഡൊണാൾഡ് ട്രംപ്, മേരി ട്രംപും ടൈംസും റിപ്പോർട്ടർമാരും തനിക്കെതിരായ “വ്യക്തിപരമായ പകപോക്കലിന് പ്രേരിപ്പിച്ചതായി  ആരോപിച്ചു. “സ്വന്തം നേട്ടത്തിനായി അവർ ചൂഷണം ചെയ്ത രഹസ്യാത്മകവും വളരെ സെൻസിറ്റീവായതുമായ രേഖകൾ നേടുന്നതിനുള്ള ഒരു ഗൂഢാലോചനയിൽ”…

മെറ്റാ മുൻ സിഒഒ ഷെറിൽ സാൻഡ്‌ബെർഗ് 12 വർഷത്തിന് ശേഷം ബോർഡിൽ നിന്ന് പടിയിറങ്ങുന്നു

സാന്‍ഫ്രാന്‍സിസ്കോ: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറിൽ സാൻഡ്‌ബെർഗ് 12 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ബുധനാഴ്ച ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, മെയ് മാസത്തിൽ കാലാവധി അവസാനിക്കുമ്പോൾ ബോർഡ് വിടാനുള്ള ആഗ്രഹം സാൻഡ്ബെർഗ് വെളിപ്പെടുത്തി. മെറ്റയുടെ ബിസിനസിന്റെ കരുത്തും വാഗ്ദാനപ്രദമായ ഭാവിയും ഊന്നിപ്പറഞ്ഞുകൊണ്ട്, താൻ പുറപ്പെടുന്നതിന് അനുയോജ്യമായ സമയമാണെന്ന് അവർ പ്രകടിപ്പിക്കുകയും ഒരു ഉപദേശക എന്ന നിലയില്‍ കമ്പനിക്ക് തുടർന്നും സംഭാവന നൽകാനുള്ള തന്റെ പദ്ധതി പങ്കിടുകയും ചെയ്തു. മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്, സാൻഡ്‌ബെർഗിന്റെ പ്രഖ്യാപനത്തോട് ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ പ്രതികരിച്ചു. സാൻഡ്‌ബെർഗിന്റെ തീരുമാനം മെറ്റയുമായുള്ള അവരുടെ കാലയളവിലെ ഒരു സുപ്രധാന അദ്ധ്യായത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി 14 വർഷത്തിലേറെ സേവനമനുഷ്ഠിച്ച അവർ, 2022-ൽ ആ റോളിൽ നിന്ന് പടിയിറങ്ങിയിരുന്നു. ഒരിക്കൽ…

മോനായി ജേക്കബ് (64) ഡാളസ്സിൽ അന്തരിച്ചു

സണ്ണിവെയ്ൽ :ഡാളസ് മെട്രോപ്ലെക്സിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി പി എ) മോനായി ജേക്കബ് (64) ഡാളസ്സിൽ ഇന്ന് (ജനുവരി 17 ബുധനാഴ്ച ) അന്തരിച്ചു.അടിമാലി തേവർമഠത്തിൽ വർക്കി ജേക്കബ്-ഏലിയാമ്മ ജേക്കബിന്റെയും പത്തു മക്കളിൽ അഞ്ചാമനാണ് പരേതൻ .ഗാർലാൻഡ് ഫിലാഡെൽപിയ പെന്തകോസ്റ്റൽ ചര്ച്ച അംഗമാണ് ഭാര്യ : മേഴ്‌സി ജേക്കബ് മക്കൾ :സാറാ, സിബിൽ ,സ്റ്റീവൻ മെമ്മോറിയൽ സർവീസ് :ജനുവരി 19 – വെള്ളിയാഴിച്ച വൈകിട്ട് 6:00ന് സ്ഥലം:Inspiration Church , 1233 N Belt Line Rd, Mesquite, TX 75149 ഫ്യൂണറൽ സർവീസ് :ജനുവരി 20 ശനിയാഴ്ച രാവിലെ 9:00 നു സ്ഥലം : Inspiration Church , 1233 N Belt Line Rd, Mesquite, TX 75149 തുടർന്ന് സംസ്‌ക്കാര ശ്രുശൂഷ ന്യൂ ഹോപ്പ് സെമിത്തേരിൽ വെച്ചും നടക്കുന്നതാണ് 500 US-80,…

ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ്‌ മിഷൻ ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ബെൻസേലം (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ്‌ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ജനുവരി 14-ന് ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ്‌ മിഷൻ ഇടവക സന്ദർശിച്ചു. ഇടവക വികാരി ഫാ. ഗീവർഗീസ് ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ഡീക്കൻ റോയ്‌സ് മാത്യു പ്രഭാഷണം നടത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം സുനിൽ കുര്യൻ (ഇടവക സെക്രട്ടറി) ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), റോണ വർഗീസ് (സുവനീർ കമ്മിറ്റി അംഗം), ലിസ് പോത്തൻ (ഫിനാൻസ് കമ്മിറ്റി അംഗം), ഐറിൻ ജോർജ് (വിനോദം/സ്‌പോർട്‌സ് കോർഡിനേറ്റർ), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം കഴിഞ്ഞ ഫാമിലി കോൺഫറൻസിൽ പങ്കെടുത്തതിന്റെ അനുഭവം സുനിൽ കുര്യൻ തന്റെ പ്രസംഗത്തിൽ…

രാജു തരകൻ രചിച്ച ‘ഇടയകന്യക’ ഗ്രന്ഥം പ്രകാശനം ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് നിർവഹിച്ചു

ഡാളസ് / കുമ്പനാട് : അമേരിക്കൻ പ്രവാസിയും ഡാളസിൽ സ്ഥിരതാമസക്കാരനും  എക്സ്പ്രസ്സ് ഹെറാൾഡ് പത്രത്തിന്റെ പത്രാധിപരും,സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ  രാജു താരകന്റെ ലേഖന സമാഹാരമുൾപ്പെടുത്തി, ഉത്തമഗീത പുസ്തകത്തെ അധികരിച്ചെഴുതിയ ‘ഇടയകന്യക’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് കുമ്പനാട്ട് സഭാ ആസ്ഥാനത്ത് നിർവഹിച്ചു. ജ്യോതിമാർഗം പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ഐ. പി. സി. ജനറൽ ട്രഷറാർ ഡോ. വർക്കി കാച്ചാണത്ത്  ഗ്രന്ഥം ഏറ്റുവാങ്ങി.പാസ്റ്റർ  സി. സി. എബ്രഹാം, പാസ്റ്റർ കെ. പി. കുര്യൻ, ജ്യോതിമാർഗം ചീഫ് എഡിറ്റർ ഷാജി ഇടുക്കി എന്നിവർ സംബന്ധിച്ചു.  ചെങ്ങന്നൂർ സ്വദേശിയായ രാജു തരകൻ റവ ഡോ: ജോർജ് തരകൻ തങ്കമ്മ ജോർജിന്റെ മകനാണ്  2004 അമേരിക്കയിൽ വന്ന ജോലിയോടൊപ്പം പ്രേക്ഷിത മേഖലയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു മലയാളി പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെയും ഇൻഡോ…

ബിജിലി ജോർജിന്റെ പിതാവ് ജോർജുകുട്ടി ചാക്കോ അന്തരിച്ചു

ഡാളസ് / കോഴിക്കോട് :കരുനാഗപ്പള്ളി കോഴിക്കോട് വാരണതു പുത്തൻപുരയ്ക്കൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ ജോർജ് 85 കോഴിക്കോട് അന്തരിച്ചു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ്  ഡയറെക്ടർസ് ചെയര്മാന് ബിജിലി ജോർജിന്റെ പിതാവാണ് . നിരവധി വർഷങ്ങളായി അമേരിക്കയിലെ  ഡാലസിൽ സ്ഥിരതാമസമാക്കിയിരുന്ന  പരേതൻ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് അംഗം, കരോൾട്ടൺ സൗത്ത്പ്രയർ ഗ്രൂപ്പ് ലീഡർ കോഴിക്കോട് സെൻറ് തോമസ് പള്ളിയുടെ ഇടവക ട്രസ്റ്റി ഗ്രൂപ്പ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ ജോർജ്  വൈക്കം വെളിയിൽ കുടുംബാംഗം മക്കൾ :ചാർലി ജോർജ്,സ്റ്റാൻലി ജോർജ് ,ബിജിലി  ജോർജ്( ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ്  ഡയ റെക്ടർസ് ചെയര്മാന്) മരുമക്കൾ: ജെസ്സി ചാർലി ,സലീന സ്റ്റാൻലി ഡോ: അഞ്ചു ബിജിലി (എല്ലാവരും ഡാളസ്} സഹോദരങ്ങൾ, ജോയ്…

ജോൺ ബ്രിട്ടാസ് എം‌പി ഫൊക്കാന അന്താരാഷ്‌ട്ര കണ്‍‌വന്‍ഷനില്‍ പങ്കെടുക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷണ്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാം അന്താരാഷ്ട്ര കൺവൻഷനിൽ അതിഥിയായി രാജ്യസഭാംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കും. കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുമെന്ന വിവരം അദ്ദേഹം ഫൊക്കാന ഭാരവാഹികളെ അറിയിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന കണ്‍‌വന്‍ഷനില്‍ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കം രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. രാജ്യസഭാ എം പിയായ ജോണ്‍ ബ്രിട്ടാസിനെ മാധ്യമ രംഗത്തെ മുടിചൂടാമന്നന്‍ എന്നും വിശേഷിപ്പിക്കാവുന്നതാണ്. കൈരളി ടി വി ചാനലിന്റെ മാനേജിംഗ് ഡയറക്റ്ററായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബാബരി മസ്ജിദ്‌ പൊളിക്കുന്നതു റിപ്പോർട്ട് ചെയ്തതിലൂടെയും, ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ മാധ്യമ പ്രവര്‍ത്തകനാണ്. ഇറാഖ് യുദ്ധം നടക്കുമ്പോൾ കൈരളി ചാനലിനു വേണ്ടി ഇറാഖില്‍ നേരിട്ട് പോയി…

ആ നിമിഷം ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കണ്ടു

ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ’ എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു. 1992 ഡിസംബർ ആറിന്​ ബാബറി മസ്ജിദ്​ പൊളിച്ചതിന്​ ദൃക്​സാക്ഷികളായ മാധ്യമപ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന ലേഖകൻ, തന്റെ റിപ്പോർട്ടിംങ്​ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു ജോൺ ബ്രിട്ടാസ്  05 Aug 2020 ഇന്ത്യയുടെ സെക്യുലറിസം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. അതിനുശേഷം ഓരോ തെരഞ്ഞെടുുപ്പു കഴിയുമ്പോഴും എത്രത്തോളം അധികാരം ബി.ജെ.പിക്ക് കിട്ടിയെന്നതല്ല, മറിച്ച് ഇന്ത്യയുടെ സംസ്‌കാരം തന്നെ പൂർണമായി മാറുകയായിരുന്നു. ഭക്തിമന്ത്രങ്ങൾക്കുള്ളിലെ രക്തച്ചുവ അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ആദ്യം അയോധ്യയിൽ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു…